Pages

Tuesday 28 January 2014

വറ്റ് തേടുന്നവര്‍



                             



വേവാത്ത നൂറു മണി വറ്റ്
കുഴച്ചു പാകപ്പെടുത്തി
വായിലോട്ടെറിയാന്‍
ഓങ്ങി നില്‍ക്കെ
അവന്റെ കുഞ്ഞിളം കൈ
എന്റെ മുഖത്തേക്ക് നീട്ടി
കാച്ചി കുറുക്കിയൊരപെക്ഷ



കണ്ണില്‍ ഇരുട്ടിന്റെ മായാജാലം
മുഖത്ത് വിശപ്പിന്റെ ദൈന്യത
കുഞ്ഞോളെ ചൂണ്ടിയെന്‍
മുഖത്തേക്ക് വീണ്ടും
വിശപ്പിന്റെ കാളിയ വിളി

വറ്റിന്റെ പൊതി ദൂരേക്ക്‌
കളയുമ്പോള്‍
കറുമ്പനൊരു കാക്ക
കൊഞ്ഞനം കുത്തി
പൊതിയും കൊക്കിലോതുക്കി
ദൂരേക്ക്‌





9 comments:

  1. അവനവന്‍ വയറു തന്നെ മുഖ്യം
    മറ്റേതൊരുവന്‍റെ വിശപ്പിനെക്കാളും!!!
    ഇത് പ്രകൃതി തന്‍ പാഠം!rr

    ReplyDelete
  2. നല്ല വരികള്‍. വിശപ്പ് വല്ലാതെ വിളിക്കുന്നു...

    ReplyDelete
  3. വിശക്കുന്നവനെന്തു കവിത.. ഇത് നല്ല കവിത..

    ReplyDelete
  4. എല്ലാവര്ക്കും നന്ദി

    ReplyDelete
  5. ഹാഷിമേ... സത്യായിട്ടും അത്ഭുതം തോന്നുന്നു!!! നിന്റടുത്ത്‌ ചെറിയ ചെറിയ മരുന്നുകൾ ഉണ്ടെന്നേ ഞാൻ നിരീച്ചുള്ളൂ.. പക്ഷെ, കഴിവുകളെ മുഴുവൻ അടച്ചു പൂട്ടി , മുഖത്ത്‌ വിനയം തേച്ചു കിടക്കുകയായിരുന്നു ഇതുവരേ ലേ.... പ്രൗഡ്‌ ഓഫ്‌ യൂ ഹാഷിം ഭായീ

    ReplyDelete
  6. :( വിശപ്പിന്റെ വിളി!!!

    ReplyDelete
  7. താങ്ക്സ് ആര്‍ഷ സിസ്ടര്‍ ആന്‍ഡ്‌ സയീദ്‌ ഭായ്

    ReplyDelete
  8. എനിക്ക് വേണം വറ്റ്

    ReplyDelete
  9. വറ്റ്... അതൊരു പാഠമാണ്‌.

    ReplyDelete