Pages

Thursday 31 January 2013

നാദാപുരത്ത് നിന്നും ...........................


ഇന്ന് ഡിസംബര്‍ പന്ത്രണ്ട് ...ഓരോ വര്ഷം പിന്നിടുമ്പോഴും ഈ ദിനം എന്നെ മറക്കാതെ ആ പത്തു വര്ഷം മുമ്പത്തെ നഷ്ടപ്പെടലിന്റെ വേദനയിലേക്ക് മനസ്സിനെ കയ്‌ പിടിച്ചു കൊണ്ട് പോകും...പതിവ് പോലെ അല്ലാതാവുന്ന ഈ ദിനം എനിക്ക് വേദന പോലും പങ്കു വെക്കാന്‍ ആകാതെ ഉരുകി അങ്ങിനെ അങ്ങ് തീരും...ആമുഖമായി നിങ്ങളോട് സൂജന തന്നു എന്ന് മാത്രം...സംഭവിച്ചത് ഞാന്‍ വഴിയെ പറയാം...

ദേരയിലെ നായിഫ് സൂഖില്‍ ഗ്ലാസ് പള്ളി യുടെ ഓരത്ത് രണ്ടു മുറികളില്‍ ഞങ്ങള്‍ പത്തു പേരാണ് താമസിക്കുന്നത് ...വടകര ബേപ്പൂര്‍ വയനാട് എന്നിവിടങ്ങളില്‍ നിന്ന് വന്നവരും നാദാപുരം സ്വദേശികളായ ഞാനും രാജുവും ...ഒരു കുടുംബം പോലെ ഏതാണ്ട് ഏഴു വര്‍ഷത്തോളമായി ഇവിടെ താമസിക്കുന്നു....ഡൈനിങ്ങ്‌ ഹാള്‍ എന്ന് പറയാനില്ലെങ്കിലും ഒരു തട്ടി ക്കൂട്ട് തീന്‍ മേശയും അവിടവിടായി പഞ്ഞി ക്കെട്ടുകള്‍ തള്ളി നില്‍ക്കുന്ന സെറ്റിയും ഒരു മൂലയില്‍ പഴഞ്ജന്‍ സോണി ടി വി യും ഉണ്ട്...പ്രധാന വാതിലിനു സമീപത്തു നിന്നും ഞങ്ങളുടെ പാദങ്ങളുടെ സംരക്ഷകര്‍ വൃത്തി കെട്ട മണം മൂക്കിലേക്ക് സൌജന്യമായി അയച്ചു തരും...നജീബ്ക്ക യും റഷീദ് ഭായിയും നല്ല വലിയന്മാര്‍ ആണ്..ഡൈനിങ്ങ്‌ ടേബിള്‍ നു സമീപം ഒരു കുട്ടി മേശയില്‍ അവരുടെ സിഗരട്ട് പൊടിയുടെ നാറ്റവും കൂടി ആയാല്‍ ഞങ്ങളുടെ ബാചെലെര്സ് റൂം പൂര്‍ണമായി...

അന്ന് ഏറെ വയ്കിയാണ് രാജു റൂമില്‍ എത്തിയത് ...അവന്‍ വരാന്‍ വയ്കുന്നു എന്ന് കണ്ടപ്പോള്‍ തന്നെ നജീബ്ക്ക അവനെ വിളിക്കാന്‍ എന്നെ ഓര്‍മിപ്പിച്ചു...നായിഫ് സൂഖിലെ പാതിരാ കൂട്ടി കൊടുപ്പുകാരായ ബംഗാളി ചെരുക്കന്മാരുടെ കയ്യില്‍ അകപ്പെടാതെ ഇങ്ങു പോരാന്‍ പറ എന്ന പതിവ് ഉപദേശവും..

രാജു എന്നെ സ്വകാര്യം പറയാനായി ഒരു മൂലയ്ക്ക് വിളിച്ചു കൊണ്ട് പോയി...
നാട്ടില്‍ ചെറിയ തോതില്‍ സംഘര്‍ഷം ഉണ്ട്...കല്യാണ പാര്‍ടി യുടെ പുതിയാപ്പിള കൂട്ടുകാരോടോപം പോകുമ്പോള്‍ ആരോ ഒന്ന് ചെറുതായി മാന്തി പോലും ,...നിന്റെ അനിയനും അതില്‍ ഉണ്ടായിരുന്നു ...

അനിയന് ബൈക്ക് വാങ്ങിച്ചു കൊടുക്കണം എന്നത് ഉമ്മയുടെ ഒരൊറ്റ നിര്‍ബന്ധമായിരുന്നു...അവന്റെ കയ്യില്‍ അത് കിട്ടിയ അന്ന് മുതല്‍ എന്നും ഓരോ ഗുലുമാലുകള്‍ ഉണ്ടാവും..ഈ അടുത്തായി നാദാപുരവും പരിസര പ്രദേശങ്ങളിലും നിലവില്‍ വന്ന പുതിയ തരാം പ്രവണത ആണ് ഇത്...ഇടതും വലതും തമ്മില്‍ ആണ് പ്രശനങ്ങള്‍ തുടങ്ങുക എങ്കിലും അത് പിന്നീട് മതപരം എനോ വര്ഘീയം എന്നോ ഒക്കെ ആയി മാറും

കല്ലാച്ചി ടൌണില്‍ നിന്ന് പയന്തോങ്ങിലേക്ക് പുറപ്പെട്ട ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള ഘോഷ യാത്ര യുടെ ഇടയിലൂടെ ഒരു മുസ്ലിം ചെറുപ്പക്കാരന്‍ ബൈക്ക് ഓടിച്ചു കയറി എന്നാ പേരില്‍ ഒരാഴ്ചയോളം പരിസര പ്രദേശങ്ങള്‍ സംഘര്‍ഷ ഭരിതമായി...രാത്രി കല്യാണ വീട്ടില്‍ നിന്നും തിരിച്ചു വരികയായിരുന്ന റസാഖിനെയും ഉമ്മയും കാര്‍ തടഞ്ഞു നിറുത്തി ആക്രമിച്ചു...ഇങ്ങിനെ ഒക്കെയുള്ള വാര്‍ത്തകള്‍ പ്രവാസ ലോകത്തിരുന്നു കേള്‍ക്കുമ്പോള്‍ മനസ്സ് ഞെരിപിരി കൊള്ളും ....ഒന്നിച്ചു താമസിക്കുന്നവര്‍ ഒരു പക്ഷെ ന്യായീകരിച്ചും അനുകൂലിച്ചും എതിര്‍ത്തും പിന്തുനച്ചും ഒക്കെ ചര്‍ച്ച ചെയ്തു അവസാനം ഒരു മേശക്കു ചുറ്റും ഇരുന്നു ഉണക്ക പാള യുടെ പരുവത്തില്‍ ഉള്ള കുബ്ബൂസിനെ രണ്ടു കയ്യും കൂട്ടി വലിച്ചു മുറിച്ചു മട്ടന്‍ കറിയില്‍ മുക്കി തിന്നും...

എന്നാലും മനസ്സിന്റെ ഏതോ ഒരു കോണില്‍ അവിടെ കഴിയുന്ന കുടുംബത്തെ ഓര്‍ത്തു വേവലാതി പെട്ട് കൊണ്ട് ദിന രാത്രങ്ങള്‍ എണ്ണി കഴിയും ...എങ്കിലും ഇന്നത്തെ ഈ ദിവസം ഞാന്‍ മാത്രം വേദനിക്കാന്‍ ഉള്ളതാണ്...മറ്റാരെങ്കിലും എന്റെ വേദനയില്‍ പങ്കു ചേരാന്‍ ഇത് വരെ സന്മനസ്സ് കാണിച്ചിട്ടില്ല ...

അന്ന് കോളേജിന്റെ ചവിട്ടു പടികള്‍ വിപ്ലവ വീര്യത്തില്‍ മുക്കി എടുക്കാന്‍ പാട് പെടുന്ന ഒരു പ്രസ്ഥാനത്തിന്റെ പടിപ്പു മുടക്ക് സമരം ആയിരുന്നു...രവി ഏട്ടന്റെ കാന്റീനില്‍ വറവ് ചട്ടിയില്‍ പരിപ്പ് വട യുടെ വീര്യമുള്ള മണം മൂക്കിലൂടെ കയറി ചെവിയിലൂടെ ഇറങ്ങി പോയി...ജാനു ഏടത്തി തലച്ചുമടായി കൊണ്ട് വന്ന കിണറ്റിലെ വെള്ളത്തിന്റെ പാടുകള്‍ ശരീരത്തില്‍ ഒലിചി റങ്ങിയ തായി  കാണാം...പ്രീ ഡിഗ്രി ബാച്ചിലെ പുതിയ കുട്ടികള്‍ ചായ കുടിക്കാന്‍ വന്നിരുന്നത് കണ്ടപ്പോള്‍ രാജു എന്നെ തോണ്ടാന്‍ തുടങ്ങി...ഒരു നാല്‍വര്‍ സംഘത്തെ കണ്ടതും ശ്രദ്ധ മുഴുവന്‍ അങ്ങോട്ടായി

അവള്‍ എന്റെ ആരെല്ലാമോ ആണെന്ന് ഞാന്‍ ചിന്തിച്ചു തുടങ്ങിയത് കുറെ നാളത്തെ സൌഹൃടങ്ങല്‍ക്കിടയിലാണ്..കോളേജ് ഡേ യ്ക്ക് അവള്‍ അവതരിപ്പിച്ച നൃത്തം എന്നെ വല്ലാതെ ആകര്‍ഷിച്ചു...അവള്‍ ഒരു സുന്ദരി ആണെന്ന് നിങ്ങള്‍ തെറ്റിദ്ധരിക്കേണ്ട ....ആവശ്യത്തിനു മാത്രം സൌന്ദര്യം...ഇരു നിറം..ഒത്ത ഉയരം ..എങ്കിലും അവളുടെ കണ്ണുകള്‍ നല്ല മൂര്ച്ചയുല്ലതാണ്...തന്റേടം കൊതി വെച്ച മുഖ ഭാവം...ഈ അടുത്താണ് അവള്‍ എന്റെ അടുത്ത സുഹൃത്ത് ആയി മാറിയത്...ഞാന്‍ അത് പ്രണയത്തിന്റെ നേര്‍ രേഖയിലേക്ക് തള്ളി വിടാന്‍ ശ്രമിച്ചപ്പോള്‍ ഒക്കെയും അവള്‍ എന്നെ തടഞ്ഞു...

എന്നെ നിനക്ക് അറിയില്ല...അല്ലെങ്കില്‍ മനസ്സിലായിട്ടില്ല...അത് കൊണ്ട് നമുക്ക് ഈ നല്ല സൌഹൃദം തുടരാം...അല്ലെങ്കിലും നമ്മുടെ നാടിന്റെ അവസ്ഥ നമ്മളെ പോലെ പ്രണയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ശരിയാവില്ല...അവളുടെ ഫിലോസഫി അങ്ങിനെ ആയിരുന്നു...
അല്ലെങ്കിലും മതവും ജാതിയും ഒക്കെ നോക്കി വേണോ പരസ്പരം സ്നേഹിക്കാന്‍? എന്റെ വാദം അവള്‍ അന്ഗീകരിക്കില്ലെന്നരിയാം ...എങ്കിലും വെറുതെ...ഒരു പാഴ് ശ്രമം...
ഇതിനിടയില്‍ നാദാപുരവും പരിസര പ്രദേശങ്ങളും വീണ്ടും സംഘര്‍ഷ ഭരിതമായി...കോളെജിനു വീണ്ടും അവധി കാലം ...വീടുകളില്‍ നിന്ന് ആരും പുറത്തിറങ്ങാതായി..കരുതല്‍ തടങ്കല്‍ എന്നാ പേരിലും അല്ലാതെയും കുറെ ആള്‍ക്കാര്‍ വീണ്ടും ജയിലുകളില്‍ ....നാരായണി ഏടത്തിയും കദീശുമ്മയും ഒരു പോലെ തേങ്ങി...ഭര്‍ത്താക്കന്മാരും മക്കളും ജയിലില്‍ ...അവിടവിടായി ബോംബാക്രമണം.വീടുകള്‍ കത്തിക്കല്‍ ..കൊല മുതല്‍ കൊള്ളി വെപ്പ് വരെ ആയി ...സമാദാന കമ്മിറ്റി കാരുടെ പരിശ്രമം ഫലം കാണാന്‍ വീണ്ടും ദിവസങ്ങള്‍ എടുത്തു...ആരോ ആര്‍ക്കോ വേണ്ടി ചെയ്തു കൂട്ടുന്ന തോന്ന്യാസങ്ങള്‍ക്കിടയില്‍ അയല്‍വാസികളും ആയി പോലും അകല്ച്ചയിലെക്കായി കാര്യങ്ങള്‍....തെങ്ങ് കയറാന്‍ വരുന്ന കണ്ണേട്ടന്‍ ഇട വഴിയില്‍ വെച്ച് കണ്ടപ്പോള്‍ മുഖവും താഴ്ത്തി നടക്കുന്നു..ലീലെടതിയെ വിളിച്ചു റോഡില്‍ ഇറക്കി വെച്ച കല്ലുകള്‍ മുറ്റത്ത്‌ എത്തിക്കണം..പക്ഷെ വിളിക്ക് മറുപടി ഇല്ല...ആകപ്പാടെ സൌഹൃദങ്ങള്‍ വിള്ളല്‍ വീണു പോയ അവസ്ഥയില്‍ ...കദീശുമ്മയും ലീലെടതിയും അന്ത്രു ഹാജിയും കന്നെട്ടനും വയ്കുന്നെരങ്ങളില്‍ സൊറ പറയാനിരിക്കുന്ന ശീലം നഷ്ടപ്പെട്ടു...തെങ്ങില്‍ നിന്ന് തേങ്ങ വീണു നഷ്ടപ്പെട്ടു കൊണ്ടിരുന്നു...നഷ്ടങ്ങളുടെ പട്ടിക നിരത്തിയാല്‍ തീരാത്ത വിധം ആയി ..

ക്ലാസ് വീണ്ടും തുടങ്ങി...നാല്‍വര്‍ സംഘത്തില്‍ അവള്‍ മാത്രം ഇല്ല ...കൂട്ടുകാരി സ്മിതയെ കണ്ടു കാര്യം തിരക്കി..അപ്പോഴാണ്‌ അവള്‍ക്കു കല്യാണ ആലോജന നടക്കുന്നുണ്ടെന്നും സൂജിപിച്ചു ..ഇനി ക്ലാസ്സില്‍ വരില്ല എന്നറിഞ്ഞപ്പോള്‍ മനസ്സ് വല്ലാതെ വേദനിച്ചു...അവള്‍ ഉണ്ടാകുമ്പോള്‍ ഒരു ധൈര്യം കിട്ടിയിരുന്നു...ഇപ്പോള്‍ അതൊക്കെ ചോര്‍ന്നു പോയ പോലെ...
സ്മിത യുടെ കയ്യില്‍ അവള്‍ കൊടുത്തയച്ച കല്യാണ കുറി രാജുവാണ് എനിക്ക് തന്നത്..സ്മിതയ്ക്ക് നിന്നെ ഒന്ന് കാണണം എന്ന് കൂടി അവന്‍ എന്നെ അറിയിച്ചു
ഒരു വെളുത്ത കവര്‍ എനിക്ക് നേരെ നീട്ടിയ സ്മിത ഒന്നും പറയാതെ നടന്നു പോയി...കവര്‍ തുറന്നു വായിച്ചു തുടങ്ങിയപ്പോള്‍ തന്നെ എന്റെ ശരീരം വിറക്കാന്‍ തുടങ്ങി.....

എനിക്ക് കല്യാണം നിശ്ചയിച്ചിരിക്കുന്നത് എന്റെ ഏട്ടന്റെ ഉറ്റ സുഹൃത്തിനെയാണ്...അവന്‍ ആണെങ്കില്‍ ഒരു പക്കാ ക്രിമിനലും ...പത്തോളം കേസുകള്‍ നിലവില്‍ ഉണ്ട്...ഏട്ടനും അതെ..അച്ഛന് മറുത്തൊരു വാക്ക് പറയാന്‍ പറ്റുന്നില്ല....എനിക്ക് ആണെങ്കില്‍ ഉള്‍കൊള്ളാന്‍ പ്രയാസമുണ്ട്...ഏതായാലും നീ എപ്പോഴും പറയാറുള്ള പരലോകത്ത് ഞാന്‍ നിന്നെ കണ്ടു മുട്ടാന്‍ ആത്മാര്‍ഥമായും ആഗ്രഹിക്കുന്നു..ഒരു ആത്മ ഹത്യാ കുറിപ്പിന്റെ ചുവ യുള്ള എഴുത്ത് ...

  പുക പരത്തി കത്തിയമരുന്ന ചന്ദന .തിരികള്‍.....//,....  നനഞ്ഞ മന്‍ കൂനയ്ക്ക്  മുകളില്‍ അവള്‍ എന്നെ കാത്തിരിക്കുന്നത് പോലെ  ..കോലായില്‍ അവളുടെ അച്ഛന്‍ കണ്ണീര്‍ വാര്ത് കൊണ്ടിരിക്കുന്നു..രാജു മെല്ലെ കയ്‌ പിടിച്ചു വലിച്ചു..

വാ നമുക്ക് പോകാം...

അവിടെ നിന്നിറങ്ങി ജീപ്പില്‍ കയറി ഇരിക്കുമ്പോള്‍  അവളുടെ കൂര്‍ത്ത മുനയുള്ള നോട്ടവും വാക്കുകളും എന്നെ വരിഞ്ഞു മുറുക്കി കൊണ്ടേ ഇരുന്നു.....പത്തു വര്‍ഷത്തിനിപ്പുരവും അതെ ...

Saturday 26 January 2013

ട്രാന്‍സ്പോര്‍ട്ട് ബസ്സിനൊരു ചരമ ഗീതം

ഇനിയും മരിക്കാത്ത സ്റ്റേറ്റ് ബസ്സ്‌ 
നിന്നാസന്ന മൃതിയില്‍ നിനക്കാത്മ ശാന്തി 
നിന്റെ കരിയിലും പുകയിലും വാടിയ ജീവിതം 
ചട്ടിയെടുത്ത് തെണ്ടും ഇനി ചട്ടിയെടുത്ത് തെണ്ടും
നിന്റെ കുതിപ്പിലും നിന്റെ കിതപ്പിലും 
രോദനം കേള്‍ക്കാത്ത മന്ത്രി പുന്ഗന്‍
കണ്ണ് തുറന്നാലും കണ്ണടച്ചാലും
നിന്റെ വാര്‍ധക്യം കട്ട മേലാ
നിന്‍ മേനിയിലെ പച്ച കുഷ്യനിട്ട
കസേരകളോട് നിനക്ക് മാപ്പ് പറയാം
അന്തെവാസികലാം മൂട്ടകലോടും
നിനാസന്ന മൃതിയില്‍ നിനക്കാത്മ ശാന്തി
നിന്റെ വയറു വിശന്നാല്‍ ഒഴിക്കേണ്ട പാന പാത്രം
അംബാനി തന്‍ കൊട്ടാര വാതില്‍ക്കല്‍
അടിയറവു വെച്ചവരെ
നേരിടാന്‍ ത്രാണി ഇല്ലാത്ത നിന്റെ വാര്‍ധക്യം
നിന്റെ ഊര്‍ജം നിന്റെ ശൌര്യം
കണ്‍ കുളിര്‍ക്കെ കണ്ടു പൊട്ടി ചിരിക്കാന്‍
മന്മോഹനും ആര്യാടനും പിന്നെ ചില ]
ജനാധിപത്യം ചുമക്കുന്ന കഴുതകളും
നിന്നാസന്ന മൃതിയില്‍ നിനക്കാത്മ ശാന്തി
റീത് വെച്ച് പുല കുളി നടത്തി
സര്‍ക്കാര്‍ വക ബഹുമതിയില്‍
ആകാശത്തേക്ക് പൊട്ടിച്ചു
നിന്നെ അടക്കാന്‍ കുഴി മാത്രം ആയില്ല
എങ്കിലും ഞാന്‍ ഒന്ന് കൂടി
നിന്നാസന്ന മൃതിയില്‍ നിനക്കാത്മ ശാന്തി

മാന്‍ പവര്‍


സെര്ടിഫികെടുകളുടെ ഫയലും താങ്ങി പിടിച്ചു പടവുകള്‍ കയറി പന്ത്രണ്ടാം നമ്പര്‍ റൂമില്‍ 

എത്തുമ്പോള്‍ 


എന്താണ് ഇവരുടെ ബിസിനസ് എന്ത് എന്നോ ആരോക്കെയാവും എന്നെ ഇന്റര്‍വ്യൂ ചെയ്യാന്‍ 

പോകുന്നത് 


എന്നോ എനതിലും വലിയ ചിന്ത ഇവര്‍ എനിക്ക് എന്ത് ശമ്പളം തരും 

എന്നായിരുന്നു.മാര്കെടിംഗ് 


എക്സിക്യൂടീവിന്റെ ഒഴിവു പത്രത്തില്‍ കണ്ട പ്രകാരം അപേക്ഷിച്ചതാണ്.രാവിലെ ആണ് ആ 

സ്ത്രീ സ്വരം 


പത്തു മണിക്ക് ഇന്റര്‍വ്യൂ ഉണ്ടെന്നും എത്തേണ്ട സ്ഥലവും കൃത്യമായി പറഞ്ഞു തന്നത്.സ്റ്റാര്‍ 

ഗ്രൂപ്പ്‌ എന്നാ ഈ 


കമ്പനിയുടെ വാതിലുകള്‍ എനിക്കായി മലര്‍ക്കെ തുറന്നിട്ട പോലെ അനുഭവപ്പെട്ടു.എല്‍ ഇ ഡി 

ബള്‍ബുകളാല്‍ 


അലങ്ക്രിതം ആയ ഓഫീസിലെ റിസപ്ഷനില്‍ ഒരു ഫിലിപയ്ന്സുകാരി എന്നെ നോക്കി ഗുഡ് മോര്‍ണിംഗ് 




പറഞ്ഞു.ആഗമന ഉദ്ദേശ്യം മനസ്സിലായപ്പോള്‍ കുറച്ചു വെയിറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. 

സുന്ദരനും സുമുഖനും

ആയ ഒരു കോട്ടു ധാരി മൊട്ടത്തലയന്‍ എന്നെ അഭിവാദ്യം ചെയ്തു..എന്റെ സെല്‍ഫ് 


ഇന്ട്രടക്ഷന്‍കഴിഞ്ഞപ്പോള്‍ അദ്ദേഹം ജോലിയുടെ സ്വഭാവം പറഞ്ഞു തരാന്‍ തുടങ്ങി.മാന്‍ 

പവര്‍ സപ്ലൈ ആണ് 


പോലും.എനിക്ക് ആണെങ്കില്‍ ഈ ജോലിയുടെ പൂര്‍ണ സ്വഭാവം അറിയില്ല താനും.അതായത് 

ഓരോരുത്തരുടെ

തൊഴില്‍ മേഖലയിലെ പ്രാവീണ്യം മുതലെടുക്കുക എന്ന് വളരെ സിമ്പിള്‍ ആയി മനസ്സിലാക്കാന്‍ പറ്റി. വിവിധ 


രാജ്യങ്ങളില്‍ നേരിട്ട് പോയും ലോകല്‍ റിക്രൂട്ട് വഴിയും ആള്‍ക്കാരെ തിരഞ്ഞെടുത്തു 

പ്രശസ്തമായ 


കമ്പനികള്‍ക്ക് വില്‍ക്കുക എന്ന് പറയാം.ഈ ജോലി എനിക്ക് വേണ്ട എന്ന് മുഖത്ത് നോക്കി 

പറഞ്ഞു പുച്ചതില്‍ 


ഒരു ചിരിയും ചിരിച്ചു അതിനെക്കലേറെ അമര്‍ഷത്തില്‍ ഞാന്‍ ഇറങ്ങി പോന്നു. രണ്ടു ദിവസം 

കഴിഞ്ഞപ്പോള്‍ 


എന്റെ സുഹൃത്ത് വിളിച്ചു അവന്റെ ഓഫീസില്‍ എത്താന്‍ ആവശ്യപ്പെട്ടു.അവിടെ 

എത്തിയപ്പോള്‍ ആണ് 


ഞാന്‍ ഒരു നേപാള്‍ സ്വദേശി ഓഫീസി ബോയ്‌ മുന്നിലൂടെ നടന്നു പോകുന്നത് ശ്രദ്ധയില്‍ പെട്ടത്. 

ബോ ടായ്യും


 ഓവര്‍ കൊട്ടും ട്രെയില്‍ ചായയുമായി പോകുന്ന ആ പയ്യനെ പറ്റി ചോദിച്ചപ്പോള്‍ സുഹൃത്ത് 

പറഞ്ഞു. അവര്‍

ലേബര്‍ സപ്പ്ലായ്‌ ആണെന്ന് ..വെറുതെ അവനെ ഒന്ന് പരിജയപ്പെട്ടു..അവന്‍ എന്നോട് മനസ്സ് 

തുറന്നു. ആയിരം 


റിയാല്‍ ആണ് ശമ്പളം. രണ്ടായിരത്തി അഞ്ഞൂറ് റിയാല്‍ കമ്പനി എടുക്കും. എന്നിട്ട് 

ആയിരത്തിനു ഞങ്ങളെ 


ഇവര്‍ക്ക് കൊടുക്കും.സത്യത്തില്‍ ഇതല്ലേ മനുഷ്യ കച്ചവടം.മറ്റുള്ളവന്റെ വിയര്‍പ്പില്‍ നിന്ന് 

കിട്ടുന്ന പണം 

കൊണ്ട് സുഖിച്ചു ലാപ് ടോപിനു മുന്നില്‍ ഞെളിഞ്ഞിരിക്കുന്ന വൃത്തി കെട്ട ഒരു വര്ഘം 

പ്രവാസ സമൂഹത്തില്‍

വ്യാപകമായി കാണപ്പെടുന്നു.അടിമ പണി എന്നോ മനുഷ്യ കച്ചവടം എന്നോ വിളിക്കപ്പെടെണ്ട 

ഈ വൃത്തി കെട്ട 


മാന്‍ പവര്‍ സപ്ലി എന്നാ വാക്കിനു മുകളില്‍ കാര്‍ക്കിച്ചു തുപ്പന്‍ തോന്നുന്നു..ഇത്തരം നേരി കെട്ട 


പ്രവര്‍ത്തികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരെയും അതിനു കൂട്ട് നില്‍ക്കുന്നവരെ


യും ഒന്നോര്മിപ്പിക്കട്ടെ..നിങ്ങള്ക്ക് ഈ ഒരു തൊഴില്‍ ചെയ്യുന്നതിലും ഭേദം അമേധ്യം 


ഭക്ഷിക്കലാണ്.മറ്റൊരുത്തന്റെ തൊഴില്‍ വിറ്റു കാശാക്കാന്‍ നിന്റെ ബുദ്ധിയും സാമര്‍ത്യവും 

ചിലവാക്കേണ്ട 


ആവശ്യം ഇല്ല..അതിനു നീ വാങ്ങുന്ന ലാഭവും നിനക്കര്‍ഹാതപ്പെട്ടതല്ല..ഇത്തരം 

പ്രവണതകള്‍ക്ക് അനുവാദം


 കൊടുക്കുന്നവരും ഇതില്‍ കുറ്റകാരാവുന്നു എന്നത് അല്ലെ സത്യം. നിര്‍ഭാഗ്യവശാല്‍ 

മീടിയാകാലോ ബുദ്ധി 


ജീവികളോ ഈ വിഷയത്തില്‍ അര്‍ഹമായ തോതില്‍ പ്രതികരിക്കുന്നില്ല എന്നത് അതിലും വലിയ 

കഷ്ടം തന്നെ.

-- 

Wednesday 23 January 2013

നിവേദനം


         

ദൈവത്തിനു ഇന്നലെ രാത്രിയാണ്
നിവേദനം കൊടുത്തത്
ഒന്ന് വിലയിരുത്താന്‍..

ഇന്ന് കാലത്ത്
ഉന്മേഷവാനായി
പ്രഭാത സവാരി

ഇടയ്ക്കു മനസിന്റെ
പോസ്റ്റ്‌ ബോക്സില്‍
നിവേദനത്തിന്റെ
മറുപടി

ചെയ്തതും
ചിന്തിച്ചതും
മനസിലാക്കിയതും
തെറ്റിദ്ധരിച്ചതും
തിരുത്തണം

സഹോദരനെ
അന്യനെ
കുറ്റം പറഞ്ഞതും
പ്രജരിപ്പിച്ചതും

മാതാപിതാക്കളെ
ബന്ധുക്കളെ
അവരുടെ മാപ്പിന് കേഴനം
സഹ ജീവികളെ സ്നേഹിക്കണം

വലതു വശം കുറഞ്ഞ കനത്തിന്റെ
തോത് കൂട്ടണം
ഇടതിന്റെ തോത്  കുറയണമെങ്കില്‍
നിന്റെ നിവേദനം
സ്വീകരിക്കപ്പെട്ടിരിക്കുന്നു
എന്ന് ദൈവം ഒപ്പ്

അബൂ ഹമൂറിലെ ശ്മശാനം



സമയം പന്ത്രണ്ടേ നാല്പത്തി അഞ്ചു ..ഓഫീസില്‍ നിന്ന് ഒരു മണിക്കിരങ്ങണം ...അതിനുള്ള മുന്നൊരുക്കം എന്നോണം കംബ്യൂട്ടര്‍ ഷട്ട് ഡൌണ്‍ ചെയ്തു ...ഫോണും വണ്ടിയുടെയും രൂമിന്റെയും താക്കോല്‍ കൂട്ടവും ഡയറിയും ലാപ് ടോപ്‌ ബാഗും തോലിലാക്കി താഴോട്ടിരങ്ങുംപോള്‍ ബംഗാളി സുഹൃത്ത് സക്കറിയ അദ്ധേഹത്തെ വില്ലയില്‍ വിട്ടു കൊടുക്കാമോ എന്ന് ചോദിച്ചു.. യാത്രക്കിടയില്‍ അദ്ദേഹം രോഗ ശയ്യയില്‍ ആയ ഞങ്ങളുടെ കഫീലിനെ പറ്റി വാ തോരാതെ സംസാരിക്കുന്നുണ്ടായിരുന്നു... തന്റെ വീട് പണി എടുക്കുമ്പോള്‍ സഹായിച്ചതും മകളുടെ കല്യാണത്തിന് സ്വര്‍ണം വാങ്ങി കൊടുത്തതും അങ്ങിനെ അങ്ങിനെ അദ്ധേഹത്തിന്റെ കാരുന്യങ്ങള്‍ വാഴ്ത്തി കൊണ്ടിരിക്കുന്നതിനിടെ സക്കറിയയുടെ കണ്ണുകള്‍ ചെറുതായി നനയുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു ...

വണ്ടി വില്ല നമ്പര്‍ പതിനെഴിനടുത് എത്തിയപ്പോള്‍ അയാള്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടിയില്‍ എന്നോട് ചോദിച്ചു 

സാര്‍....,...ആപ് ഭീ ദുആ കരനാ ഹമാര കഫീല്‍ കേലിയെ 
ഇന്ഷാ അല്ലാഹ് ....ഞാന്‍ വണ്ടി എന്റെ വില്ലയിലേക്ക് തിരിച്ചു 

വില്ലാജിയോ മാളിന് മുന്നിലെ സിഗ്നലില്‍ ഒടുക്കത്തെ ട്രാഫിക്....ഇന്നും വില്ലയില്‍ എത്താന്‍ രണ്ടു മണി എങ്കിലും ആകും...അന്ജോലം സിഗ്നലുകളിലെ ട്രാഫിക് കടന്നു വേണം അല്‍ സദ്ദില്‍ ആമിര്‍ ബിന്‍ സാദ് റോഡില്‍ എത്താന്‍..,...അവിടെ എന്റെ ഉച്ച ഭക്ഷണം മാറ്റി വെക്കാന്‍ സഹമുറിയനെ വിളിക്കണം ...മനിയൂരുകാരന്‍ ജുനൈടിന്റെ നമ്പര്‍ ടച് സ്ക്രീനില്‍ തെളിയുന്നത് വരെ എന്റെ വിരലുകള്‍ സാംസങ്ങിന്റെ ഗാലക്സിയില്‍ താളം പിടിക്കാന്‍ തുടങ്ങി.. 

കീ കീ ....പുറകില്‍ നിന്ന് ഖത്തര്‍ ന്റെ ദേശീയ വാഹനം ലാന്ഡ് ക്രൂയ്സര്‍ ആണ് നില വിളിക്കുന്നത്‌ എന്ന്മ നസ്സിലായി...അപ്പോള്‍ മാത്രമാണ് സിഗ്നലില്‍ പച്ച തെളിഞ്ഞത് കാണുന്നത്...പെട്ടെന്ന് വണ്ടി എടുക്കുന്നതിനിടയില്‍ അവനു മുന്നോട്ടു കുതിക്കാനുള്ള കൊതി മനസ്സിലായത്‌ കൊണ്ട് തന്നെ ഞാന്‍ എളുപ്പം സെക്കന്റ്‌ ട്രാക്കിലോട്ടു വണ്ടി മാറ്റി കൊടുത്തു... 

അന്ജാമത്തെ സിഗ്നലില്‍ എത്തുമ്പോഴേക്കും ജുനൈടിന്റെ നമ്പര്‍ ടച്ച്‌ സ്ക്രീനില്‍ തെളിഞ്ഞു വന്നു ...ഇനി വില്ച്ചിട്ടും കാര്യമില്ല...ഭക്ഷണം കഴിഞ്ഞു പോയിട്ടുണ്ടെങ്കില്‍ ഇന്നും ഹോട്ടല്‍ തന്നെ ശരണം എന്ന് ആലോചിച്ചു കൊണ്ടാണ് വണ്ടി പാര്കിങ്ങില്‍ നിര്‍ത്തി പുറത്തിറങ്ങിയത്...പെട്ടെന്ന് ഫോണ്‍ ബെല്ലടിയാന്‍ തുടങ്ങി...മറുതലക്കല്‍ സക്കറിയ ആയിരുന്നു...വണ്ടിയില്‍ എന്തെങ്കിലും പതിവായി മറന്നു വെക്കുന്ന അവനോടു ഞാന്‍ മുന്‍‌കൂര്‍ മറുപടി പറഞ്ഞു

സക്കറിയാ ...ആജ കുച്ച് നഹീ ബൂല്‍ ഗയാ ഘാടീ മെന്‍ 

ഹമാര കഫീല്‍ മാര്ഗയാ..യെ ബോല്നെ കേലിയെ ഫോണ കിയാ 

ഇന്നാലില്ലാഹ് ...ഇനി ഇപ്പൊ ഭക്ഷണം അവിടെ നിക്കട്ടെ...ഉടനെ കമ്പനിയുടെ എം ഡി യെ വിളിച്ചു കാര്യങ്ങള്‍ തിരക്കി..ഹമദ് ഹോസ്പിടല്ലിന്റെ മോര്‍ച്ചറിയില്‍ ആണ് ബോഡി ഉള്ളതെന്നും നാല് മണിക്ക് അബൂ ഹമൂരിലെ പള്ളിയില്‍ മയ്യിത്ത്‌ നിസ്കാരത്തിനു വരണം എന്ന് പറഞ്ഞു എം ഡി ഫോണ്‍ കട്ട് ചെയ്തു...എന്റെ മറ്റൊരു സഹ മുറിയനും ഭാര്യയുടെ അമ്മാവനും ആയ അലീക്കയെ വിളിച്ചു ഹമദ് ന്റെ മോര്ച്ചരിയിലേക്ക് ഞങ്ങളും യാത്ര തിരിച്ചു...

സല്‍മാന്‍ അലി മതര്‍ അല്‍ മന്നായി എന്ന പേരില്‍ എന്റെ കയ്യില്‍ കയ്യില്‍ ഒരു ഐഡന്റിറ്റി ചാര്‍ട് തന്നിട്ട് എം ഡി പറഞ്ഞു

കഫീലിന്റെ വീട് വരെ ഒന്ന് പോണം ...ദുഹയ്ല്‍ ആണ് വീട് ...
എനിക്ക് പരിജയം ഇല്ലെന്നു തോന്നിയതിനാല്‍ അദ്ദേഹം ഒരു കടലാസ് എടുത്തു റൂട്ട് മാപ്പ് വരച്ചു കാണിച്ചു തന്നു...

സലാം പറഞ്ഞു മജ് ലിസിലേക്ക് കയറുമ്പോള്‍ ഒരു ബംഗാളി പയ്യന്‍ തിരിച്ചു അഭിവാദ്യം ചെയ്തു..ആദ്യമായാണ്‌ ഞാന്‍ ഇദ്ദേഹത്തെ കാണുന്നത്...എങ്ങിനെ ആണെന്നോ എന്തായിരിക്കും സ്വഭാവം എന്നോ ആകെ പരിബ്രമിച്ചു കൊണ്ട് ആണ് അദ്ധേഹത്തിന്റെ അടുത്തേക്ക് നീങ്ങിയത്..കാല്‍ രണ്ടും മറ്റൊരു കസേരയില്‍ ഉയര്‍ത്തി വെച്ച് ഒരു പാവം അറുപത്തി അഞ്ചു കാരന്‍ .കാലിന്റെ തള്ള വിരലില്‍ വെളുത്ത ബനടെജു ചുറ്റി കെട്ടിയ തു കാണാം ...

സിറ്റ് സിറ്റ് ....അദ്ദേഹത്തി നു മുറി ഇംഗ്ലീഷില്‍ സംസാരിക്കാന്‍ അറിയാം എന്നത് തുടര്‍ന്നുള്ള സംസാരത്തില്‍ എനിക്ക് മനസിലായി...

നാളെ ലണ്ടനിലേക്ക് പോകുകയാണെന്നും കീമോ തെറാപ്പി ചെയ്യാന്‍ ആണ് പോകുന്നതെന്നും അദ്ധേഹത്തിന്റെ തുടര്‍ന്നുള്ള സംസാരത്തിനിടയില്‍ മനസ്സിലായി.... ഇടയ്ക്കു അദ്ദേഹം കാന്‍സെര്‍ രോഗം എന്താണെന്നും അതിന്റെ വേദനയെ കുറിച്ചും വാതോരാതെ സംസാരിക്കുന്നുണ്ടായിരുന്നു....ഇദ്ദേഹം ഒരു നിഷ്കളങ്കന്‍ ആണെന്ന് എളുപ്പം വായിച്ചെടുക്കാന്‍ പറ്റി ...അതിനിടയില്‍ എന്റെ വാപ്പക്കും കാന്‍സര്‍ രോഗം ആയിരുന്നെന്നും അന്‍പത്തി ഒമ്പതാമത്തെ വയസ്സില്‍ ഞങ്ങളെ വിട്ടു പിരിഞ്ഞെന്നും അധെഹടോട് പറഞ്ഞു...ആ വിവരം അറിഞ്ഞതോടെ അദ്ദേഹം എന്നോടും വല്ലാത്ത ഒരു അടുപ്പം കാണിക്കുന്നത് പോലെ തോന്നി...വാപ്പയുടെ ചികിത്സയെ പറ്റിയും മറ്റും ചോദിച്ചു മനസ്സിലാക്കാന്‍ ശ്രമിക്കുനുണ്ടായിരുന്നു ...

ഒരു തിങ്കളാഴ്ച ദിവസം കാലത്ത് അഞ്ചു മണിക്കാണ് ഒരു ഫോണ്‍ കാള്‍ വന്നത് ...മറുതലക്കല്‍സല്‍മാന്‍ ആയിരുന്നു...ഇവിടെ ഈ പ്രായത്തില്‍ മൂത്തവരെ ഇക്ക എന്ന് വിളിക്കുന്നതും ചേട്ടന്‍ എന്ന് വിളിക്കുന്ന തും അറബികള്‍ക്കിടയില്‍ ഇല്ല ...ബാബ എന്നോ അര്‍ബാബ് എന്നോ ഷെയ്ഖ് എന്നോ ഒക്കെ വിളിക്കാം 

ബാബ എന്ന് വിളിച്ചാണ് ഞാന്‍ തുടങ്ങിയത്...വാപ്പയെ അറബി കുട്ടികള്‍ ബാബ എന്നാണു വിളിക്കുക...

യബി ശൂഫാക് അല്‍ യൗം...താല്‍ ബയ്ത് അന...ഓക്കേ (അദ്ധേഹത്തിന്റെ വീട്ടില്‍ ചെന്ന് കാണണം എന്നാണു ആവശ്യപ്പെട്ടത് )

ഒരു പെട്ടിയില്‍ നിറയെ പല തരാം പഴ വര്‍ഗങ്ങള്‍ ബംഗാളി പയ്യനെ വിളിപ്പിച്ചു എന്റെ വണ്ടിയില്‍ വെക്കാന്‍ ആവശ്യപ്പെട്ടു..സല്‍മാന്‍ ചെറുതായി വേദനിക്കുന്നുണ്ടായിരുന്നു....ഇടയ്ക്കിടയ്ക്ക് മാമ വന്നു അറബിയില്‍ എന്തൊക്കെയ പിറ് പിറുത്തു കൊണ്ട് അകത്തേക്ക് പോകുന്നു..

അവള്‍ വിജാരിക്കുന്നത് ഞാന്‍ ഇപ്പോള്‍ തട്ടി പോകും എന്നാണു...രാവിലെ തുടങ്ങിയ പ്രാര്‍ത്ഥന ആണ്..അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞു 
നീ നിന്റെ നാട്ടില്‍ വിളിച്ചിട്ട് ഉമ്മനോടും നിന്റെ കൂടെ ഉള്ള മിസ്കീന്‍ മാരോടും എനിക്ക് വേണ്ടി ദുആ ചെയ്യാനും പറയണം...

ഇന്ഷാ അല്ലാഹ്...അല്ലാഹു തവ്വല്‍ ഉമ്രാക് ...ആമീന്‍ (അല്ലാഹു നിനക്ക് ധീര്‍ഘയുസ്സിനെ തരട്ടെ എന്ന് ഞാനും പ്രാര്‍ഥിച്ചു 

ഈ വേദന സഹിക്കുന്നതിലും നല്ലത് മരണം ആണ്...പക്ഷെ മരണം നമുക്ക് ആഗ്രഹിച്ചു കൂടല്ലോ ...സല്‍മാന്‍ ഇത് പറയുമ്പോള്‍ അവന്റെ ഞരങ്ങള്‍ വേദനയുടെതാനെന്നു എനിക്ക് മനസ്സിലായി 

വണ്ടിയുടെ ഡോര്‍ തുറക്കുമ്പോള്‍ ആണ് അത് കണ്ടത്.....

ഇസ് മേ ചാവല്‍ ബീ ഹെ ...ആപ് കിസീ കോ ദോ ...ബസ് ദുആ കരനാ ഹൈന്‍ ....അവനും ചെറുതായി വേദനിക്കുന്നുണ്ട് എന്ന് എനിക്ക് മനസ്സിലായി 

മോര്ച്ചരിയുടെ പരിസരത്ത് എത്തിയപ്പോള്‍ ബലദിയ ദോഹ എന്നെഴുതിയ മൂന്നു വാഹനങ്ങള്‍ അവിടെ നിര്‍ത്തിയിട്ടിരിക്കുന്നു...

മയ്യിത്ത് അബൂ ഹമൂരിലേക്ക് കൊണ്ട് പോകാനുള്ളതാണ് ...അലീക്ക പറഞ്ഞു...

അവസാനമായി എന്റെ വാപ്പാക്ക് തുല്യം ഞാനും എന്നെയും സ്നേഹിച്ച സല്‍മാനെ എനിക്കൊന്നു കാണണം ...

അലീക്ക മോര്ച്ചരിയുടെ കാവല്‍ക്കാരന്‍ ചാവക്കാട്ടെ മോയ്തീന്ക്കയോട് മന്നായിയുടെ മയ്യിത്ത് കാണാന്‍ പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹ രേജിസ്റെര്‍ നോക്കി പറഞ്ഞു...

മന്നായി ...കുറച്ചു നേരമായി കൊണ്ട് പോയിട്ട്...

ഞാനും അലീക്കയും കൂടി ദുഹയ്ളിലേക്ക് പോകാം എന്ന് തീരുമാനിച്ചു...വീട്ടിന്റെ മുന്നില്‍ എത്തിയപ്പോള്‍ ആ വീടിന്റെ മൌനം എന്നെ വേദനിപ്പിച്ചു ...നാട്ടിലെ അവസ്ഥ പ്രതീക്ഷിച്ചു ആരെങ്കിലും ഉണ്ടാകും വീട്ടില്‍ എന്ന് ആഗ്രഹിച്ചു കൊണ്ടാണ് കൂറ്റന്‍ ഇരുമ്പ് വാതില്‍ തള്ളി തുറന്നത്...

ഇല്ല ...ഇവിടെ ആരും ഇല്ല 

അലീക്ക ഇവിടുത്തെ സമ്പ്രദായം പറഞ്ഞു തന്നിരുന്നു...എങ്കിലും എനിക്ക് അപ്പോള്‍ തോന്നിയതും വീട്ടില്‍ വരാന്‍ ആണ്...മജ്ളിസിന്റെ അടുത്ത് കൂടി ഒന്ന് നടന്നു സല്‍മാന്റെ ഇരിപ്പിടം ഒരിക്കല്‍ കൂടി നോക്കി...അവിടെ ഇരുന്നു ആജാനു ഭാഹു ആയ സല്‍മാന്‍ എന്നെ മാടി വിളിക്കുന്നത്‌ പോലെ എനിക്ക് തോന്നി..

അബൂ ഹമൂരിലെ പള്ളിയില്‍ കുറെ വെളുത്ത രൂപങ്ങല്‍ക്കിടയിലൂടെ മയ്യിത്ത് വളരെ വേഗത്തില്‍ കയ്‌ മാറി മുന്നിലത്തെ വരിയില്‍ കൊണ്ട് വന്നു കിടത്തി...ആ മുഖം കാനുള്ള ആഗ്രഹം ഉള്ളിലൊതുക്കി പുറകിലെ സഫ്ഫില്‍ നിന്ന് നിസ്കാരം നിര്‍വഹിച്ചു...

മിന്നാ ഖലകുനാക്കും .....മൂന്നു പിടി മണ്ണ് വാരി ഇട്ടു യാത്ര പറഞു പിരിയുംപോഴേക്കും ഞാന്‍ മാത്രമേ അവിടെ തനിച്ചായ പോലെ ,....അകലെ ഒരു വെളുത്ത കുപ്പായ കൂടില്‍ നിന്നും അദ്ദേഹം എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു...ഒപ്പം ഒരു അഭ്യര്‍ത്ഥന യും ...നിന്റെ കൂട്ടുകാരോടോക്കെയും എനിക്ക് വേണ്ടി പ്രാര്‍ഥിക്കാന് പറയണം ....അബൂ ഹമൂരിലെ മര് ഭൂമിയില്‍ അദ്ധേഹത്തെ തനിച്ചാക്കി മടങ്ങുമ്പോള്‍ എന്റെ ഫോണില്‍ ഒരു സന്ദേശം വന്നു കിടക്കുന്നുണ്ടായിരുന്നു...എനിക്ക് വേണ്ടി പ്രാര്‍ത്തിക്കുക ...സല്‍മാന്‍

Monday 21 January 2013

പൊക്കിള്‍ കൊടി ഒരു വികാരമാണ്...


അതിന്റെ നിറത്തിലോ ഗുണത്തിലോ 
ആവാഹിചെടുക്കുന്നതിന്റെ പങ്കു പറ്റാന്‍ 
കടമക്കു മറു വിളി നല്‍കാന്‍ 
പൊക്കിള്‍ കൊടി നിന്നിലേക്ക്‌ വരാറില്ല 
നിനക്ക് തന്നത് സ്നേഹമാണ്
ഊര്‍ജവും വായുവും വെള്ളവും

പൊക്കിള്‍ കൊടി ഒരു വികാരമാണ്
മാതൃത്വത്തിന്റെ നൂല്‍ ബന്ധം എന്ന്
കേവലവല്‍ക്കരിക്കാന്‍ വരട്ടെ
ആ നൂല്‍ വെറും നൂല്‍ അല്ല
ചകിരി കൊണ്ട് പിരിചെടുതതിനേക്കാള്‍
ബലവും ഗുണവും
ആവാഹിചെടുക്കാനുള്ള കഴിവും
നിന്നിലെ ബീജത്തിന്റെ രൂപത്തെ
വളവും ബലവും തരാന്‍ നിയോഗിക്കപ്പെട്ടവന്‍

പൊക്കിള്‍ കൊടി ഒരു വികാരം ആണ്
പ്രതിഫലം ചോദിക്കാത്ത
അന്ന ദാതാവ്
നിന്നെ നീ ആക്കിയ ചോര ച്ചുകപ്പില്‍
പൊതിഞ്ഞു നിര്‍ത്തി
പത്തു മാസം നിന്റെ വയറിന്റെ നിറുകയില്‍
അള്ളി പിടിച്ചു ദൌത്യം നിരവഹിക്കുന്നോര്‍
എന്നിട്ടും തള്ളി പറയുന്നവര്‍ ഒന്നോര്‍ക്കുക
പൊക്കിള്‍ കൊടി നിന്റെ അഹങ്കാരത്തിന് മറുപടി ആണ്.
പൊക്കിള്‍ കോടി ഒരു വികാരം ആണ്
പത്തു മാസം ചുമന്ന വയറിന്റെ വേദനയുടെ
കരുതലിന്റെ കാത്തിരിപ്പിന്റെ

Saturday 19 January 2013

ആവാഹം


ഷോപിംഗ് മാളില്‍ മകള്‍ക്ക് ഒരു ഡ്രസ്സ്‌ സെലെക്റ്റ് ചെയ്യാം എന്ന് വിചാരിച്ചു കയറിയതാണ്...സൈസ് മറന്നു പോയതിനാല്‍ അവളോട്‌ വിളിച്ചു ചോദിക്കാം എന്നാ ഉദ്ദേശത്തില്‍ സെല്‍ ഫോണ്‍ കയ്യിലെടുത്തു...ആരോ തട്ടി വിളിക്കുന്നു..എന്റെ സുന്ദരമായ സ്വപ്ന ലോകത്ത് നിന്ന് വിളിച്ചുനര്തിയത് അവള്‍ ആയിരുന്നു..ഞായറാഴ്ച പകല്‍ സമയം കുറച്ചു കൂടുതല്‍ ഉറങ്ങുന്ന ശീലമുള്ള കാര്യം അവള്‍ക്കും അറിയാം..
മാതെടത്തി വിളിക്കുന്നുണ്ട് .

അപ്പോള്‍ അതാണ്‌ കാര്യം...പിന്നാമ്പുറത്ത് അത്യാവശ്യം സഹായത്തിനു വരുന്ന ഒരു പാവം സ്ത്രീ ...ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതിനാല്‍ ദിവസം മൂന്നും നാലും വീടുകളില്‍ കയറി വല്ലതും കിട്ടിയാല്‍ സന്തോഷത്തോടെ അവര്‍ പിരിഞ്ഞു പോകും ...പരിഭവങ്ങളോ പരാതികളുടെ ഭാണ്ടാക്കെട്ടുകലോ ആരുടേയും മുന്നില്‍ തുറക്കാറില്ല..കറുത്ത് മെലിഞ്ഞ ശരീരം...അത്യാവശ്യം വെറ്റില മുറുക്കുന്ന ശീലമുണ്ട്...

അത് ഉമ്മയ്ട്യാര് പഠിപ്പിച്ചതാ...

.ശരിയാ..അടുത്ത വീട്ടിലെ കദീശുമ്മ മാതെടതിയെ കൊണ്ട് വെറ്റിലയും ചുണ്ണാമ്പും വാങ്ങിക്കും...അടക്ക അവരുടെ പറമ്പില്‍ തന്നെ യഥേഷ്ടം കിട്ടാനുള്ളത് കൊണ്ട് ക്ഷാമമില്ല ..കദീശുമ്മ പ്ലാസ്ടിക് കണ്ണി കൊണ്ട് മടഞ്ഞ കസേരയിലും മാതെടതി ഒരു ചെറിയ പീടതിലും ഇരുന്നു തമാശകള്‍ പറഞ്ഞുകൊണ്ട് മുറുക്കും...കദീശുമ്മ നീട്ടി തുപ്പുന്നത് കാണാന്‍ നല്ല ചേലാണ്...മഴ വില്‍ വര്‍ണങ്ങള്‍ വിരിയിച്ചു കൊണ്ട് മാതെടതിയെയും തഴുകി തലോടി മുറ്റത്ത്‌ എത്തുമ്പോള്‍ ഭൂരി ഭാഗം അന്തരീക്ഷത്തില്‍ ലയിച്ചു പോയിട്ടുണ്ടാവും..

മറ്റന്നാള്‍ എന്റെ ചെക്കന്‍ ബരുന്നുന്ടെനൂ......കോയിക്കോട്ട്‌ എയര്‍പോര്‍ട്ടില്‍ ആരോടെങ്കിലും കൂട്ടാന്‍ ചെല്ലാന്‍ പറ്റുവോ ന്നു ചോയിച്ചി ചെക്കന്‍...,..

ഏക മകന്‍ സുമേഷിന്റെ കാര്യം ആണ് പറയുന്നത് എന്ന് മനസിലായി..

ഞാന്‍ പോകുന്നുണ്ട് മാതെടത്തി....ഓനോട്‌ എന്നെ ഒന്ന് വിളിക്കാന്‍ പറ..

നാസരെ ...ഇന്റെ തെരക്കിന്റെ എടേല്‍

അത് സാരയില്ല .....ഓന്‍ ബിളിച്ചാല്‍ എനിക്ക് ഏതു സമയം ആണ്...ഏതാണ് ഫ്ലൈറ്റ് എന്നൊക്കെ മനസിലാകും...

രാത്രി ന്യൂസ്‌ ഹൌര്‍ കണ്ടു കൊണ്ടിരിക്കെ ആണ് ഒരു ടോര്‍ച് വെളിച്ചം മുറ്റത്തേക്ക് നടന്നു അടുക്കുന്നത് കണ്ടത്...മാതെടതിയുടെ മകളുടെ ഭര്‍ത്താവ് രാജീവനും മകന്‍ സുമേഷും ആയിരുന്നു...ചാര് പടിയുടെ മൂലയില്‍ സ്ഥാനം പിടിച്ച സുമെഷിനോട് കസേരയില്‍ ഇരിക്കാന്‍ പറഞ്ഞു..

വേണ്ട നാസര്‍ക്ക ....ഈ പടിഞ്ഞാറന്‍ കാറ്റിന്റെ തലോടല്‍ എനിക്കൊരു ഹരമാണ്...

അതെ നസേര്‍ക്ക ...കാറ്റ് കൊണ്ടാ വെളുക്കും ന്നു ബിയരിക്കുന്ന ഒരുത്തനെ ഞാന്‍ ഇവനെയെ കണ്ടിട്ടുള്ളൂ..രാജീവന്‍ സുമേഷിനെ പരിഹസിച്ചു...

സുമേഷിനു അവന്റെ ശരീരം കറുത്ത് പോയതില്‍ വിലപിക്കുന്ന പ്രകൃതക്കാരന്‍ ആയിരുന്നില്ല.....എന്നാലും ഞാന്‍ വെളുതിട്ടാനെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു....ഫെയര്‍ ആന്‍ഡ്‌ ലാവലി സ്ത്രീകള്‍ ഉപയോഗിക്കുന്നതാണെന്ന് അറിയാമെങ്കിലും വെളുക്കാന്‍ വേണ്ടി സുമേഷും അതിന്റെ ഒരു സ്ഥിരം ഉപഭോക്താവ് ആയി മാറി
വിരാട് കോഹ്ലിയും ഷാരൂഖ് ഖാനും കൂടി ഫെയര്‍ ആന്‍ഡ്‌ ഹാണ്ട്സം പുരുഷന്മാര്‍ക്ക് വേണ്ടി ഇറക്കിയതാണെന്നു ആണ് അവന്റെ വിജാരം...അങ്ങിനെ ബ്രാന്‍ഡ് മാറി പ്രയോഗം നടത്തിയെങ്കിലും തല്‍ സ്ഥിതി തന്നെ 

എനക്ക് വെളുത്ത പെണ്ണിനേം കിട്ടൂലേ നാസര്‍ക്കാ.?....അത് അവന്റെ ഒടുക്കത്തെ ആഗ്രഹം ആയിരുന്നു...

രാജീവന്‍ വിഷയം അവതരിപ്പിക്കാന്‍ തുടങ്ങി...

ഇവന് ഗള്‍ഫില്‍ പോണം ന്നു ഇപ്പൊ ഒരു പൂതി..ഒരു വിസ കിട്ടണെങ്കില്‍ ഒന്നൊന്നര ലച്ചം ഉറുപ്പ്യ എടുന്നു കിട്ടും?

സുമേഷേ...എന്താ പോണോ

വിസ കിട്ടിയാല്‍ പോയിക്കളയാ ന്നുണ്ട് ...

എയര്പോര്ടിലെ അരയവല്‍ കൌണ്ടറിലെ തിരക്കില്‍ ഞാനും അലിഞ്ഞു ചേര്‍ന്നു..മലപ്പുറത്ത്‌ നിന്നും വല്യുമ്മ മുതല്‍ ചെറിയ കുട്ടി അടക്കം പത്തു പതിനഞ്ചു പേരടങ്ങുന്ന വലിയൊരു കുടുംബം ഒരുത്തനെ ടെമ്പോ ട്രാക്സ് ജീപ്പില്‍ വലിച്ചിട്ടു കൊണ്ട് പോകുന്നത് കണ്ടു...
പരസ്പരം കെട്ടി പിടിക്കുന്നവരും സന്തോഷ അശ്രു പോഴിക്കുന്നവരും കൂട്ടത്തില്‍ ഉണ്ട്....ആള്‍ക്കാരുടെ കൂട്ടത്തില്‍ റിയാലും ഡോളറും തപ്പി നടക്കുന്നവരും പോര്ടരുമാരും പ്രത്യേക നിരീക്ഷണം നടത്തി തലങ്ങും വിലങ്ങും നടക്കുന്നുണ്ട്..

തണുത്ത സ്റ്റീല്‍ ബാറില്‍ പിടിച്ചു നില്‍ക്കാന്‍ ചെറിയ വിടവിലൂടെ ഒരു പരിശ്രമം നടത്തി...ഇപ്പോള്‍ ആള്‍ക്കാര്‍ കസ്ടംസും കഴിഞ്ഞു പുറത്തേക്കു വരുന്ന ഭാഗം എനിക്കും കാണാം..ഒരു കയ് എന്നെ നോക്കി വീശുന്നത് ഞാന്‍ ശ്രദ്ധിച്ചു...അവന്‍ തന്നെയാണോ എന്ന് ഞാന്‍ സംശയിച്ചു...ഒരു 
വെളുത് മെലിഞ്ഞ പെണ്ണ് കൂടെ ഉണ്ടെന്നു കൂടി മനസിലായപ്പോള്‍ അവന്‍ ആയിരിക്കില്ല എന്നാ രീതിയില്‍ അവന്റെ മുഖത്ത് നിന്ന് ഞാന്‍ കണ്ണെടുത്തു ....
നാസ്സര്‍ക്ക....അസ്സലാമു അലയ്ക്കും....സുമേഷിന്റെ ശരീരത്തിന് ചുറ്റും വെളുത്ത ആവരണം കണക്കെ അവള്‍...

ഇതാര സുമേഷേ..?

അതൊക്കെ ഒരു കഥയാ...നാട്ടില്‍ എനിക്ക് ഇപ്പ ആരും വെളുത്ത പെണ്ണിനെ തരാന്‍ പോകുന്നില്ല..ഇവളോട്‌ ഞാന്‍ ഒരിക്കല്‍ മാത്രമേ വിവാഹ അഭ്യര്‍ത്ഥന നടത്തിയുള്ളൂ ...ഫിലിപ്പയ്ന്സുകാരി ആണ് നാസ്സര്‍ക്ക ഇവള്‍...

അമ്മ എന്നോട് ഈ വിവരം ഒന്നും പറഞ്ഞില്ലല്ലോ....

അതിനു അമ്മ ഈ വിവരം അറിഞ്ഞിട്ടു വേണ്ടേ...അതൊക്കെ ഞാന്‍ വേണ്ട പോലെ നോക്കി കൊള്ളാം ...ഇനി ഒരു പ്രശ്നമേ ഉള്ളൂ ...ഒന്നുകില്‍ അമ്മ ഇന്ഗ്ളിശു പഠിക്കണം...അല്ലെങ്കില്‍ ഇവള്‍ മലയാളം..

സിമന്റ് ഇട്ട പടവുകളില്‍ ഒന്നില്‍ ഊന്നി ഇരിക്കുന്ന മതെടതിയെ ഞാന്‍ ദൂരത്തു നിന്ന് കണ്ടു 

ഒരു നില വിളക്ക് കൂടി ഇങ്ങേടുതോ മതെടതീ ...

അകത്തേക്ക് ഓടി പോയ മതെടതി കത്തിച്ച നില വിളക്കുമായി വരുമ്പോള്‍ മുന്നില്‍ സുമേഷും ഒപ്പം മെലിഞ്ഞു കൊലുന്നനെയുള്ള ഒരു പെണ്ണും...

ഗള്‍ഫില്‍ പോയോലിക്കെല്ലാം ബെളുത്ത പെണ്ണിനെ കിട്ടുവോ നാസ്സരെ....മുറുക്കി ചുവന്ന ചിരിയില്‍ വെളുപ്പിനെ ആവാഹിച്ചെടുത് മാതെടതി അകത്തേക്ക് യാത്ര ആയി ....

Thursday 17 January 2013

രോഗം വരുന്ന വഴി


മനുഷ്യന്‍ പ്രകൃതിയോടു വിട പറഞ്ഞു കൊണ്ട് ഇന്‍സ്റ്റന്റ് ഭക്ഷണ രീതികള്‍ ശീലിച്ചു തുടങ്ങിയത് കാലം നമുക്ക് തരുന്നത് ഭയാനകമായ രോഗങ്ങളെയാണ്...ചക്കയും മാങ്ങയും കപ്പയും ചേമ്പും കണ്ടി കിഴങ്ങും മധുര കിഴങ്ങും, പയര്‍ വര്‍ഘങ്ങളും തക്കാളിയും വെണ്ടയും എന്ന് വേണ്ട സകല ഭക്ഷണ സാടനങ്ങളും സ്വന്തം തൊടിയില്‍ താനെ വളര്‍ത്തി എടുത്ത കാലം വിസ്മ്രിതിയില്‍ ആണ്ടു പോയി...ഇന്ന് പ്ലാവിന് പോലും ചക്ക വിരിയിക്കാന്‍ ആഗ്രഹമില്ല...ശരീരത്തിന് രോഗ പ്രതിരോധ ശേഷി തന്നിരുന്ന ഭക്ഷ്യ വസ്തുക്കള്‍ നമുക്ക് അന്യമായി പോയി...സങ്കട കരം എന്ന് പറയുന്നതിലും ഭയാനകം എന്ന് ഞാന്‍ പറയുന്നത് ഇക്കാലത്ത് നമുക്ക് വന്നു പെടുന്ന രോഗങ്ങളില്‍ പെടാ പാട് പെടുന്ന നമ്മുടെ സഹ ജീവികളെ കാണുമ്പോള്‍ ആണ്...വാണിമേല്‍ പഞ്ചായത്തില്‍ മാത്രം മുപ്പതില്‍ പരം രോഗികള്‍ ഡയാലിസിസ് ചെയ്യുന്നു എന്ന കണക്കു ഈ പ്രവാസ മണ്ണില്‍ ഇരുന്നു കൊണ്ട് കേള്‍ക്കുമ്പോള്‍ ഈ തിരക്കിനിടയില്‍ അതെ പറ്റി ഗൌരവത്തില്‍ ആലോചിക്കാന്‍ സമയമില്ല എന്നതാണ് ശരി...എന്നാല്‍ ഈ അവസ്ഥ പേടിപ്പെടുത്തുന്നു...താങ്ങാന്‍ പറ്റാത്ത ചെലവ് കൂടി ഈ ചികിത്സക്ക് വേണ്ടി വരുന്നു എന്നറിയുമ്പോള്‍ നമ്മുടെ വരും തല മുറ ഈ തരാം രോഗങ്ങള്‍ എങ്ങിനെ തരണം ചെയ്യും എന്ന് ആലോചിക്കേണ്ടി ഇരിക്കുന്നു...മൂന്നു പെണ് മക്കള്‍ മാത്രം ഉള്ള ഒരു എക്സ് പ്രവാസി ഫോണില്‍ വിളിച്ചു അദ്ധേഹത്തിന്റെ ചികിത്സയില്‍ വന്നേക്കാവുന്ന ചിലവും ശൂന്യമായ കയ്യും കാണിക്കുമ്പോള്‍ ഉള്ളാലെ ഭയക്കുന്നു..കേരളത്തില്‍ അങ്ങോളം ഇങ്ങോളം കിഡ്നി രോഗികള്‍ വ്യാപിച്ചു കൊണ്ടിര്രിക്കുന്നു...എന്താണ് കാരണം എന്നോ തടയാനുള്ള മാര്‍ഘങ്ങലോ ഇനി ആലോചിച്ചിട്ട് കാര്യമില്ല...ഈ ഡയാലിസിസ് പ്രക്രിയയില്‍ നിരന്തരം ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്ന രോഗികള്‍ക്ക് വേണ്ടി നമുക്ക് പ്രാര്‍ഥിക്കാം...ഒപ്പം ഈ മാതിരി രോഗങ്ങള്‍ ആര്‍ക്കും വരാതിരിക്കാനും.,ഇനി എന്റെ വക ഒരു അഭ്യര്‍ത്ഥന....കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നാട്ടില്‍ അങ്ങോളം ഇങ്ങോളം നടക്കുന്നുണ്ട്,,,ഡയാലിസിസ്ചെയ്യുന്നവരില്‍ ഇടത്തരക്കാരും ഉള്പെടുന്നുന്ദ്...ചില്ലറ പൈസ കൊണ്ട് നീങ്ങി പോകുന്ന കാര്യമല്ല...വഹിക്കാവുന്നതിലും കൂടുതലാണ് ഇതിന്റെ ചെലവ്...എല്ലാ കാരുണ്യ കൂട്ടങ്ങളും ഈ രോഗികളെ കണ്ടെത്തി സഹായമെത്തിക്കാന്‍ മുന്‍ കയ്യെടുക്കണം....പ്രവാസികളായ ഞങ്ങള്‍ക്ക് ചെയ്യാനാവുന്നത് എന്നും നില നില്‍ക്കും എന്നും വാക്ക് തരുന്നു..

ഇവര്‍ ആവശ്യമാണ്‌...പക്ഷെ ?

അന്യ സംസ്ഥാന തൊഴിലാളികള്‍ എന്നാ ഓമന പേരില്‍ നമ്മുടെ കേരളം വാതായനങ്ങള്‍ വിശാലമായി തുറന്നു ആനയിച്ചു സ്വീകരിച്ചു പോറ്റി വളര്‍ത്തുന്ന ഈ തൊഴിലാളി വര്‍ഘതോട് നമുക്ക് സ്നേഹം നഷ്ടപ്പെടുന്നു...അവര്‍ ക്രിമിനളുടെ സ്വഭാവം കാണിച്ചു നമ്മുടെ ഏകാന്തത കളെ പോലും ഭയപ്പെടുത്തുന്നു...രാത്രി കളില്‍ ഉറക്കം കെടുത്തുന്നു...ബ്ലാക്ക് മാനായും കള്ളനായും കൊല പാതകി ആയും നമ്മുടെ മാധ്യമങ്ങളിലും വാര്‍ത്തകള്‍ വരുമ്പോള്‍ മാത്രം ആണ് നമ്മള്‍ ബോധവാന്മാര്‍ ആവുന്നത് ...ഇത്തരം തൊഴിലാളികള്‍ക്ക് സര്‍ക്കാരും പരി പൂര്‍ണ പിന്തുണ നല്‍കുമ്പോള്‍ എന്ത് സുരക്ഷയാണ് നാം കേരളീയര്‍ക്ക് സര്‍ക്കാര്‍ ഉറപ്പു വരുത്തുന്നത് എന്ന് കൂടി സര്‍ക്കാര്‍ വ്യക്തമാക്കണം

Wednesday 16 January 2013

എന്റെ കാഴ്ച

ഡല്‍ഹി ദുരന്തം മുതല്‍ക്കു ഇസ്ലാമിലെ കാഴ്ചപ്പാടുകളും ശരീയത്ത് നിയമങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്നു...സൌദിയിലെ നിയമങ്ങള്‍ നടപ്പാക്കുന്ന രീതികള്‍ എല്ലാവരും അംഗീകരിക്കുന്നു...ആവശ്യപ്പെടുന്നു..ഇത്രയെ ഉള്ളൂ..ഇതാണ് ഇസ്ലാം...സുന്ദരമാണ് ഈ മതം ...ഞാന്‍ അടക്കമുള്ള വിശ്വാസികള്‍ അര്‍ഹമായ അല്ലെങ്കില്‍ അതിന്റെ ലാളിത്യം അനുസരിച്ചുള്ള കാഴ്ചപ്പാടുകള്‍ മറ്റു മതസ്ഥരുടെ മുന്നില്‍ അവതരിപ്പിക്കുന്നതിലെ പാക പിഴവുകളും ചിലര്‍ കാട്ടി കൂട്ടുന്ന വിഡ്ഢിത്തങ്ങളും ഒക്കെ ആവാം ഇസ്ലാമിനെ ചിലരെങ്കിലും മറ്റു രീതിയില്‍ വിമര്‍ശിക്കപ്പെടുന്നത്.....മാലിക് ദീനാരും സംഘവും കേരളത്തില്‍ ഇസ്ലാം മത പ്രജരണം ലക്ഷ്യമിട്ട് എത്തിയപ്പോള്‍ അന്നത്തെ ആധിതെയര്‍ ഇളനീര്‍ വെട്ടി കൊടുത്തു സ്വീകരിച്ചു....ഈ ഇളനീര്‍ ആരുടെതാണ് എന്നാ ചോദ്യം അവരെ അന്യരുടെ മുതല്‍ എത്ര നിസ്സാരം ആയാലും കായ്‌ വശപ്പെടുതുന്നതിനു നാളെ ദയ്വതിന്റെ മുമ്പില്‍ കണക്കവതരിപ്പിക്കപ്പെടെണ്ടി വരും എന്നാ ബോധ്യം ആധിതെയര്‍ക്കും മനസ്സിലാക്കി കൊടുത്തു...ഇസ്ലാം സ്വീകരിക്കപ്പെട്ടത് വളരെ ലളിതമായിട്ടാണ്‌.......,...എന്നാല്‍ ഇന്ന് ഒട്ടേറെ ദുര്‍ വ്യാഖ്യാനങ്ങള്‍ കൊണ്ടും തെട്ടിധരിക്കപ്പെടലുകള്‍ കൊണ്ടും ഒരു പറ്റം വിവര ദോഷികളുടെ പ്രവര്‍ത്തികളും കൊണ്ട് ഇസ്ലാമിന്റെ സുന്ദരമായ മുഖച്ഛായ നഷ്ടപ്പെടുത്തുന്നു...നാം മറ്റു മതസ്ഥരുടെ മുന്നില് മാതൃക ആവട്ടെ...അത് അവരെ വെറുത്തു കൊണ്ടല്ല...അവരെ സ്നേഹിച്ചു കൊണ്ടാവട്ടെ...അതാണ്‌ റസൂല്‍ കാണിച്ചു തന്ന മാതൃകയും...ഇവിടെ ധുര്വ്യാഖ്യാനങ്ങള്‍ക്ക് പ്രസക്തി കൊടുക്കരുത്