Pages

Wednesday 30 October 2013

കുരുത്തം കെട്ടവന്‍

തേങ്ങാ കൂട്ട, കണ്ണാടി കൂട്ട എന്നൊക്കെ അറിയപ്പെടുന്ന ഈ വലിയ കൂട്ടക്കു ചില പ്രത്യേകതകള്‍ ഉണ്ട്.....ഇവനിപ്പോ ഇതെന്താ ഒരു വിലയും ഇല്ലാത്ത ആര്‍ക്കും വേണ്ടാത്ത തേങ്ങാ കഥയുമായി ഇറങ്ങിയത് എന്ന് വിജാരിക്കണ്ട....തേങ്ങയെ വേണ്ടായത് പോലെ തേങ്ങാ കൂട്ടയും ഇനി അന്യം നിന്ന് പോകരുതല്ലോ എന്നാഗ്രഹിചിരിക്കുംപോഴാനു മനസ്സ് പണ്ടെങ്ങോ കേട്ട ഒരു കഥയിലേക്ക് ഓടി പോയത്.... അപ്പൊ തേങ്ങ ഇല്ലാതെ കൂട്ട മാത്രം ഒരു പോക്കിരിയുടെ ആയുധം ആകേണ്ടി വന്ന കഥ പറഞ്ഞു തരാം ...ഈ കണ്ണാടി കൂട്ട എല്ലാ വീടുകളിലും ഉണ്ടാവില്ല ....വായ്പ വാങ്ങി ആണ് കൂടുതല്‍ ആള്‍ക്കാരും തേങ്ങ പെറുക്കി കൂട്ടാന്‍ ഈ കൂട്ട ഉപയോഗിക്കുന്നത്..... ഇവിടെ കൂട്ട ഒരു കരുവാക്കപെടുകയായിരുന്നു എന്നതാണ് സത്യാവസ്ഥ ....മാത്രമല്ല വളരെ അതികം ഉപകാരിയും യാതൊരു ഉപദ്രവവും ചെയ്യാത്ത ആളുമാണ് ഈ കൂട്ട ....അപ്പോള്‍ പിന്നെ നമുക്ക് മൂപ്പരെ തല്‍ക്കാലം മൂലയ്ക്ക് വെച്ച് കാര്യതിലോട്ടു കടക്കാം ....

     ഇനി വായനക്കാര്‍ ഒരു അമ്പതു വര്ഷം പുറകോട്ടു സഞ്ചരിക്കണം .....അന്നത്തെ കാലത്തെ ഞങ്ങളുടെ ഗ്രാമീനതയിലെ എണ്ണപ്പെട്ട പോക്കിരികളില്‍ ഒരാളായിരുന്നു മൊയ്തൂക്ക ....മൂപ്പരുടെ അടുത്ത സുഹൃത്ത് ആണ് മൂസ്സക്ക....ഈ മൂസ്സക്ക ഒരു പഞ്ച പാവം പിടിച്ച മനുഷ്യനും എന്നാല്‍ മോയ്തൂക്കയുടെ കല്പനകള്‍ അപ്പടി അനുസരിക്കുകയും ചെയ്യുന്ന പ്രകൃതം ആണ്....അതിനു ഒരു പ്രധാന കാരണം മൂസ്സക്ക സാമ്പത്തികമായി അല്പം താഴെയും മൊയ്തൂക്ക മറിച്ചും ആയിരുന്നു....ചക്ക കൊയ്യുക,പശുവിനെ തീറ്റിക്കുക, മുറ്റം വൃത്തി ആക്കുക ,തേങ്ങ പറിക്കുമ്പോള്‍ പെറുക്കി കൂട്ടാന്‍ സഹായിക്കുക,ഇതെല്ലാം മൂസ്സാക്കാന്റെ കടമയും ആണ്....അവിടെ ഒരു കൊച്ചു തമ്പ്രാനെ പോലെ മൊയ്തൂക്ക നോക്കി ഇരിക്കുക എന്നതല്ലാതെ ഒരു പണിയും എടുക്കില്ല ....അതായത് മോയ്തൂക്കാന്റെ വാപ്പ തന്നെ മൂപ്പരെ പറ്റി പറയുന്നത് ഇങ്ങിനെ....

ഭൂമീല് കുനിഞ്ഞു  പോന്നയിനു മടിയുള്ള കിബ്രനാ ഇബിട്ത്തെ മൊയ്തു..    

ഒരു വൈകുന്നേരം മൊയ്തൂക്ക മൂസ്സാക്കനെ നമ്മള്‍ നേരത്തെ മൂലയ്ക്ക് വെച്ച കണ്ണാടി കൂട്ടയില്‍ കയറ്റി ഇരുത്തി....തലയില്‍ എടുത്തു വെച്ച് നടക്കാന്‍ തുടങ്ങി....

എങ്ങോട്ടാ മൊയ്തു ഞെന്നെ കൊണ്ടോന്നെ?

ഇഞ്ഞി മിണ്ടാണ്ടാട രുന്നോ ....

മൂസ്സാക്കാകും സംഗതി നല്ല രസം തോന്നി...മോയ്തൂക്കാന്റെ തലേല്‍ ഏറി ഒരു സുഘ യാത്ര... മൂസ്സക്ക നന്നായി ആസ്വദിച്ചു കൊണ്ടിരിക്കെ ആണ് മൊയ്തൂക്ക തന്നെ തന്റെ വീട്ടിലാണ് എത്തിക്കുന്നത് എന്ന് മനസ്സിലായത്...

എന്തെങ്കിലും ചോദിക്കുന്നതിലും മുമ്പേ മൊയ്തൂക്ക മൂസ്സെക്കാന്റെ ഉമ്മ മറിയോമ്മാനെ വിളിക്കാന്‍ തുടങ്ങി...

മറിയോമ്മാ ....ഇങ്ങളെ മോനെ കൊണ്ടോന്നുക്കുണ്ട് ....എട്യാളീ ഇടണ്ട്യെ?   ....

ന്റെ പടച്ചോനെ ....ന്ത്ന്നാ മോയ്തുവോ ഞ്ഞി കളിക്കുന്നെ എന്ന് മറിയുമ്മ ചോദിക്കുമ്പോഴേക്കും മൊയ്തൂക്ക മൂസ്സാക്കാനെ തേങ്ങ നിലതിടുന്ന ലാഘവത്തില്‍ ഡെലിവറി ചെയ്തു....

മറിയുമ്മ ആകെ ദേഷ്യം പിടിച്ചു കലി  ഇളകി  അള്ളോ ന്റെ മോനെ ഈ പറങ്കി കൊല്ലുന്നേ ന്നും പറഞ്ഞു കൊണ്ട് നെഞ്ഞത്തടി തുടങ്ങി .....പക്ഷെ നമ്മുടെ മൊയ്തൂക്ക പരിസരത്ത് നിന്നും ഉടനടി മുങ്ങിയിരുന്നു.....മൂസ്സെക്കയാവട്ടെ മേലാകസകലം വേദനിച്ചു ഞരങ്ങുകയും മൂളുകയും ചെയ്തു കൊണ്ടിരിക്കുന്നു....മറിയുമ്മ മൂസ്സക്കാന്റെ കയ്യും പിടിച്ചു മോയ്തൂക്കാന്റെ വീട്ടിലേക്കു നടന്നു ...

എന്താ മറിയെ ഇഞ്ഞിങ്ങനെ കെതചോണ്ട് ?

ഇങ്ങന്യാ ങ്ങളെല്ലാം മക്കളെ പോടല് ?

ഇഞ്ഞി മിട്ടത് നിക്കാണ്ട് കയറി കുതിരിക്ക് .....എന്നിട്ട് പറ....

ഞാനിങ്ങളെ തക്കാരതിനോന്നും മന്നെല്ല ....മക്കക്ക്‌ നേരത്തിനു ചോറുണ്ടാക്കി തിന്നിച്ചാ പോരാ .....നല്ലയിറ്റാലത്തെ പടിപ്പിക്കുവേം മാണം .....ഇങ്ങനെണ്ടോ കുട്ട്യേളൊരു ബെയന്യാക്കലു ?

തീരെ ക്ഷമയില്ലാത്ത മരിയോമ്മാന്റെ പൊട്ടി തെറി യുടെ കാരണം പിടി കിട്ടിയില്ലെങ്കിലും കുരുതക്കെടിന്റെ പര്യായം ആയ മൊയ്തൂക്ക എന്തോ ഒപ്പിച്ചു വെച്ചതാണെന്നു  അമ്മട്ക്കാക്ക് മനസ്സിലായി...  ഒട്ടും ആലോചിക്കാതെ അമ്മദ്ക്ക പറഞ്ഞു....

ന്നാ ഞ്ഞൊരു കാര്യം ചെയ്യ് മറിയെ....ചോറും ഇഞ്ഞെന്നെ കൊടുക്ക്‌ ....ഇഞ്ഞെന്നെ പടിപ്പിക്കുവേം ചീതോ ....

ഉത്തരം പറയാനില്ലാതെ മറിയുമ്മ പിറുപിറുത്തു കൊണ്ട് ഇറങ്ങി പോയി....

ഒസ്യത്ത്



തോമസ്‌ കുട്ടി
മാര്‍ബിള്‍ ശവക്കല്ലറ കാലേ കൂട്ടി
പണിതു
ചിതലരിക്കാത്ത ശവപ്പെട്ടിയും
വാങ്ങി വെച്ചു


ചത്താലും ചമഞ്ഞു കിടക്കണം
എന്റെ കോട്ടില്‍
കണ്ണട വെച്ച് തരാന്‍ മറക്കല്ലേ
എന്റെ റോളക്സ് വാച്ചും

അയമൂട്ടി മരണ കിടക്കയില്‍
മക്കളെ വിളിച്ചു
ഖബറിന്റെ നാല് മൂലയിലും
കല്ല്‌ പാകണം

തേക്കിന്റെ മൂട് പലക വേണം
ചിതലരിക്കാതെ
കിടക്കണം
തല പടിഞ്ഞാറോട്ട് ചരിച്ചു തരണം

അയമൂട്ടിയെ കണ്ട തോമസൂട്ടി
വെറുതെ ചിരിച്ചു
മാര്‍ബിള്‍ പല്ല് പുറത്തു കാണിച്ചു

അയമൂട്ടി കട്ടിലിലെ തേക്കിന്റെ  പലക
തൊട്ടു തലോടി തോമസൂട്ടിയെ
വരവേറ്റു 

Tuesday 29 October 2013

നോണ്‍ വെജ് ഷുക്കൂറും പക്കാ വെജ് മമ്മാലിയും



ഇതൊരു കഥയല്ല ....അമിതമായ പ്രതീക്ഷയോടെ വായിക്കരുത്....ഈ സംഭവം ശരിക്കും നടന്നതാണ് ....അപ്പോള്‍ ചിലരുടെ പേരുകള്‍ സൌകര്യത്തിനു ഞാന്‍ മാറ്റി ചേര്‍ക്കുന്നു....ഇത്തരം ചില അനുഭവങ്ങള്‍ പ്രവാസികള്‍ക്ക് പലപ്പോഴായി ഉണ്ടായേക്കാം ...ഇരിക്കട്ടെ , കാര്യത്തിലേക്ക് കടക്കാം

ദോഹയിലെ ബിന്‍ ഒമ്രാന്‍ എന്നാ സുന്ദരമായ ഗ്രാമം എന്ന് ഞാന്‍ ആശിക്കുന്ന എന്റെ അഞ്ചു വര്‍ഷക്കാലത്തെ വാസ സ്ഥലത്ത് പതിനഞ്ചാം നമ്പര്‍ സ്ട്രീറ്റില്‍ നാനൂറ്റി പതിനാറാം നമ്പര്‍ വില്ലയില്‍ നിങ്ങളും കുറച്ചു നേരം എന്റെ ഒപ്പം ഇരിക്കുക....ഇവിടെ കുറച്ചു കഥാപാത്രങ്ങളെ ഞാന്‍ പരിജയപ്പെടുത്തി തരാം ...അന്‍പത്തി ഒന്ന് ആളുകള്‍ വസിക്കുന്ന ഈ വില്ലയില്‍ എല്ലാവരെയും നിങ്ങള്ക്ക് വിശദമായി പരിജയപ്പെടുത്തി തരാന്‍ ഞാന്‍ അശക്തനാണ് ....അപ്പോള്‍ പിന്നെ നമുക്ക് തുടങ്ങാം

ഇത് അബ്ദുറഹ്മാന്‍ ....വടകര സ്വദേശി...മൂപ്പരുടെതാണ് ഈ വില്ല...ആധാരം ഇല്ലാത്ത വീട്ടുടമ .....വില്ലയും പരിസരവും വൃത്തി ആയി സൂക്ഷിക്കും ....മെസ്സ് വളരെ നല്ല ഭംഗി ആയി നടത്തി തരുന്നു....ചെറിയ ബില്ല് മാത്രമേ മൂപ്പരുടെ നടത്തിപ്പില്‍ വരാറുള്ളൂ ...ഹോല്സയ്ല്‍ സ്ഥാപനങ്ങളില്‍ നിന്ന് മൊത്തത്തില്‍ സാധനങ്ങള്‍ വാങ്ങി  മൂപ്പരുടെതായ സാമര്ത്യത്തില്‍ ആണ് മെസ്സ് മുന്നോട്ടു നീങ്ങുന്നത് ...പച്ചക്കറി ജീവിതത്തില്‍ ശീലമാക്കണം എന്നും മെസ്സില്‍ കൂടുതല്‍ ദിവസവും പച്ചക്കറികള്‍ ഉള്‍പെടുത്തുകയും ചെയ്തു തരുന്നു എന്നതും  എന്നെ പോലെയുള്ളവര്‍ക്ക് സന്തോഷം തരുന്നു

രണ്ടാമന്‍ ഷുക്കൂര്‍ ...വെട്ടി ഒതുക്കാത്ത താടിയും അലങ്കോലമായി കിടക്കുന്ന മുടിയും മെലിഞ്ഞ ശരീര പ്രകൃതവും ഉള്ള ഈ കുറിയ മനുഷ്യന്‍ കണ്ണൂര്‍ സ്വദേശി ആണ് ...ആളൊരു തികഞ്ഞ റിപ്പയരുകാരന്‍ ആണ്....മൊബൈല്‍ കമ്പനിയില്‍ ആണ് ജോലി  ....സ്പെഷ്യല്‍ ആയി പറയാനുള്ള പ്രത്യേകത നോണ്‍ വെജ് ഇല്ലാതെ രാത്രി കുബ്ബൂസ് താഴോട്ടിരങ്ങില്ല...അതും എണ്ണയില്‍ പൊരിച്ചു  കിട്ടിയാല്‍ അതി സന്തോഷം..മെസ്സില്‍ വേജിട്ടെരിയന്‍ ഉള്ള ദിവസം എന്തെങ്കിലും ഒക്കെ കൊണ്ട് വന്നു  പൊരിച്ചു കഴിക്കും....മിക്കവാറും കോഴി കാലു തന്നെ...അല്ലെങ്കില്‍ മറ്റെന്തെങ്കിലും

മൂന്നാമന്‍ ആണ് മമ്മാലി .....മുഹമ്മദാലി എന്നാണു പേര്....പാലക്കാട്ടുകാരന്‍ ...ഞാനടക്കം കുറച്ചു പേര്‍ മമ്മാലി എന്ന് വിളിക്കുന്നു എന്ന് മാത്രം...എല്ലാവരും അങ്ങിനെ വിളിക്കുന്നത് മൂപ്പര്‍ക്കിഷ്ടവും ഇല്ല ....ഗതി കേടു കൊണ്ട് പച്ചക്കറി ശീലമാക്കിയവാന്‍....കുഴി മടിയന്‍ എന്ന് ഞങ്ങള്‍ ആസ്ഥാന പദവി കൊടുത്ത ഇവന് കുബ്ബൂസ് വായില്‍ കൊണ്ട് വെച്ച് കൊടുക്കുന്നതാണ് ഇഷ്ടം....എല്ലാം അങ്ങിനെ തന്നെ..സ്വന്തം എടുത്തു കഴിക്കാന്‍ മടിയന്‍...എന്നെങ്കിലും വില്ലയില്‍ ഭക്ഷണം ഇല്ലെങ്കില്‍ ഞങ്ങള്‍ ഒരുമിച്ചു നാലോ അന്ജോ പേര്‍ ചേര്‍ന്ന് ഭക്ഷണം ഉണ്ടാക്കും...എന്നാ ആ വഴിക്ക് ഈ കക്ഷി വരില്ല ...ഇറച്ചി ,കോഴി പൊരിച്ചത് ഇവയൊന്നും ഇല്ലാത്ത ദിവസം ചൊറിഞ്ഞു  കൊണ്ടേ ഇരിക്കും...ഞാന്‍ ഈ മെസ്സ് മാറാന്‍ പോവുകയാണെന്ന് ഇടക്കൊക്കെ ഭീഷണി മുഴക്കും...വളരെ കൂളായി ഒഴിഞ്ഞോ എന്ന് ഞങ്ങളും പറയും...കൊളസ്ട്രോളിനെ പറ്റിയും ഹാര്‍ട്ട് അട്ടാക്കിനെ പറ്റിയും അമിതമായി ഇറച്ചി പോലെയുള്ളതും എണ്ണയില്‍ വറുത്തത കഴിക്കുന്നതിനെ പറ്റിയും മമ്മാലി വിമര്‍ശിക്കാറുണ്ട്

തല്‍ക്കാലം ഇവരെ നിങ്ങള്‍ അറിഞ്ഞാ മതി....കാരണം ബാക്കി ഉള്ളവര്‍ക്കൊന്നും ഈ പറഞ്ഞു പോക്കിനിടയില്‍ യാതൊരു പ്രസക്തിയും ഇല്ല....വെള്ളിയാഴ്ച ഉച്ചക്ക് സ്വാഭാവികമായും ബിരിയാണി എന്നതിനാല്‍ രാത്രി മിക്സ് വെജിടബ്ല്‍  കറി  ആയിരിക്കും...അന്ന് സുഹൃത്തുക്കളോടൊപ്പം പുറത്തു പോയി തിരിച്ചു വന്നപ്പോള്‍ വില്ലയില്‍ ഒരു കശപിശയും ബഹളവും കേള്‍ക്കുന്നു....നമ്മുടെ ഷുക്കൂറും മമ്മാലിയും തമ്മിലാണ് വഴക്ക് ..

ഇവിടെ എല്ലാരും കൂടി നടത്തുന്ന മെസ്സില്‍ ഒരാള്‍ ആയിട്ടെങ്ങിന്യാ ഇങ്ങന സ്പെഷ്യല്‍ ഉണ്ടാക്കുവ ....ഇതാണ് മമ്മാലിയുടെ  ചോദ്യം

ഞാന്‍ കൊറെ നാളായി കോയാ ഇത് ഉണ്ടാക്കുന്നു...ശുകൂരിന്റെ ഭാഷ്യം

അതിനിടക്ക് ഹക്കും ബാതിലും മസ് അലയും പറയുന്നവര്‍ ഒരു വഴിക്ക് മമ്മാലിക്കൊപ്പം കൂടി ....ഞാന്‍ മമ്മാലിയെ മെല്ലെ വലിച്ചു റൂമിലേക്ക്‌ കൊണ്ട് പോയി....

എന്താ മമ്മാ ലീ ....ഓന്‍ കൊറെ കാലായിട്ട് ന്ടാക്കുന്നതല്ലേ ....ഞെന്തിനാ ഇങ്ങിനെ ?

അത് എങ്ങന്യാ ...നമ്മളൊക്കെ ഇവിടെ പച്ചക്കറി തിന്നുമ്പോള്‍ അവനും അവന്റെ രൂമുകാരും മാത്രം ഒരു സ്പെഷ്യല്‍ ഉണ്ടാക്കല്...അത് ശരിയാവില്ല.....

അയിനു ഇഞ്ഞും ണ്ടാക്കിക്കോ

അതെന്നെ കൊണ്ട് പറ്റൂല

ഇന്ടൊരു ഒടുക്കത്തെ മടിയല്ലേ മംമാലീ ....

നമ്മള്‍ എല്ലാരും കാശ് കൊടുക്കുന്ന ഗാസ് അല്ലെ....അതെങ്ങിനെ  അവന്‍ ചിലവഴിക്കും....? അവന്റെ ചോദ്യത്തിന് മുന്നില്‍ ഞാന്‍ ഉത്തരം മുട്ടി

ഞ്ഞെതായാലും  പ്രശനം ഉണ്ടാക്കല്ല ....ഞാന്‍ ഒരു വഴി  കണ്ടിട്ടുണ്ട്..നോക്കട്ടെ

കുറച്ചു കഴിഞ്ഞു ശുക്കൂരിനെ അവന്റെ റൂമില്‍ പോയി കണ്ടു...കുറെ സംസാരിക്കുന്നതിനിടയില്‍ ഒരു പരിഹാരം എന്ന നിലക്ക് ഞാന്‍ ഒരു നിര്‍ദേശം മുന്നോട്ടു വെച്ചു ...ഇനി മുതല്‍ വേജിട്ടെരിയന്‍ ഉണ്ടാക്കുന്ന അവസരത്തില്‍ ഷുക്കൂര്‍ സ്പെഷ്യല്‍ ഉണ്ടാക്കുമ്പോള്‍ അല്പം മമ്മാലിക്കും കൊടുക്കുക .....ശുക്കൂരിനു നൂറു വട്ടം സമ്മതം ...അവനു ഈ സ്പെഷ്യല്‍ പാചകം മുടങ്ങരുത് എന്നാ ആഗ്രഹാമാവാം ....

ഈ ഉപാധി മമ്മാലിയും രണ്ടാമതൊന്നു ആലോചിക്കാതെ അംഗീകരിച്ചു....ഇനി സ്പെഷ്യല്‍ ഉണ്ടാക്കി എന്നും പറഞ്ഞു പ്രശ്നങ്ങള്‍ ഉണ്ടാവില്ലല്ലോ എന്ന് ആശ്വസിക്കുന്നതിനിടാക് റൂമിലെ മറ്റൊരു സുഹൃത്ത് സലിം മമ്മാലിയോടു ചോദിച്ചു...

അല്ല മമ്മാലിയെ .....ഇജ്ജല്ലേ നേരത്തെ ഗാസിന്റെ കണക്കും ഹക്കും ബാതിലും ഒക്കെ പറഞ്ഞത്...അന്റെ കാര്യം കയിച്ചലായപ്പോ ജ്ജെല്ലം ഒയിവാക്കി ല്ലേ ?

അമ്മദാജീന്റെ കടോം മരുമോന്റെ കച്ചോടോം ....



ഈ കഥാ പാത്രങ്ങളില്‍ ജീവിചിരിക്കുന്നവര്ല്‍ ആരെങ്കിലും ആയി സാമ്യം തോന്നിയാല്‍ എന്റെ കുറ്റമല്ല....പക്ഷെ ഈ കഥ നിങ്ങള്‍ എവിടെ എങ്കിലും വെച്ച് കേട്ട് എങ്കില്‍ ആവര്‍ത്തിക്കുക എന്നാ ഒരു തെറ്റ് കൂടി ഞാന്‍ ചെയ്യുന്നു എന്ന് മാത്രം ....അപ്പോള്‍ തുടരട്ടെ....

അമ്മദ് ഹാജി ഇരുപത്തി രണ്ടു വര്‍ഷമായി ഖത്തറില്‍ എത്തിയിട്ട്....ഇപ്പോഴും ഓഫീസ് ബോയ്‌ ആയി ട്ടാണ് ജോലി...പല തിരിമറികളും നടത്തുന്നത് കാരണം ഒന്ന് കര കയറി കിട്ടിയിട്ടില്ല ....കടം പിടിച്ചു പോയോ എന്ന് ചോദിച്ചാല്‍ ഇല്ല....എന്നാല്‍ കടമില്ലേ എന്ന് ചോദിച്ചാല്‍ അത്യാവശത്തില്‍ കൂടുതല്‍ ഉണ്ട് താനും....ചില പാര്‍ട്ട് ടൈം കചോടങ്ങള്‍ ഒക്കെ തുടങ്ങി നോക്കിയെങ്കിലും ഒന്നും ക്ലച്ചു പിടിച്ചില്ല എന്നതാണ് സത്യം....അതിനിടയിലാണ് ഏക സഹോദരീ പുത്രന്‍ സലിം ഖത്തറിലെ ക്ക് വന്നത് ...

തന്റെ സ്വപ്രയത്നം കൊണ്ട് ഒരു ചെറിയ കഫ്റ്റെരിയ തുടങ്ങി മെച്ചപ്പെട്ടും രക്ഷപ്പെട്ടും വരിക ആയിരുന്നു...അതിനിടയില്‍ അമ്മദ് ഹാജി യുടെ കടങ്ങള്‍ വീട്ടാന്‍ ഉള്ള സ്രോതസ് ആയി സലീമിനെ ഉപയോഗിച്ച് തുടങ്ങിയ വിവരം അവന്‍ മനസ്സിലാക്കാന്‍ വളരെ വൈകിയിരുന്നു....പല തവണകളായി മരുമകന്‍ അമ്മാവന് നല്ല്ലൊരു സംഘ്യ കൊടുത്തു കഴിഞ്ഞു....

അങ്ങിനെ പൈസ കൊടുക്കുന്ന വിഷയത്തില്‍ സലിം നിയന്ത്രണം ഏര്‍പ്പെടുത്തി തുടങ്ങി....ഫോണ്‍ വിളികള്‍ പലതും അറ്റന്‍ഡ് ചെയ്യാതെയും സന്ദര്‍ശനങ്ങള്‍ ഒഴിവാക്കിയും അങ്ങിനെ മുന്നോട്ടു പോയ്ക്കൊണ്ടിരിക്കെ അമ്മദ് ഹാജി ഒരു ദിവസം സലീമിനെ വിളിച്ചു 

മോനെ....നിന്റെ ഒരു വിവരവും ഇല്ലല്ലോ 

അത് പിന്നെ ഇക്കാക്ക ....

എനക്ക് അത്യാവശ്യായിട്ടു ഒരു രണ്ടായിരം റിയാല്‍ വേണം 

ഞാന്‍ ഒരു അര മണിക്കൂര്‍ കഴിഞ്ഞിട്ട് അങ്ങോട്ട്‌ വിളിക്കാം ട്ടോ 

സലിം ഫോണ്‍ കട്ട് ചെയ്തു ....രണ്ടു ദിവസം കഴിഞ്ഞിട്ടും അവന്റെ തിരച്ചു വിളി വരാതായപ്പോ അമ്മദ് ഹാജി വീണ്ടും വിളിച്ചു 

ഇഞ്ഞി അര മണിക്കൂര്‍ കയിഞ്ഞു ബിളിക്ക ന്നു പറഞ്ഞി 

അത് പിന്ന ഇക്കാ പീടിയേല്‍ ഭയങ്കര തെരക്കായി പോയി 

അത് സാരയില്ല ....തെരക്കല്ലം അങ്ങ് കൊറയും ട്ടോ ...അമ്മളെ പൈശേന്റെ കാര്യം ഇഞ്ഞി ശരിയാക്കുവോ ?

സലിം കുറച്ചു നേരം ഷോക്ക്‌ അടിച്ച പോലെ നിന്ന് പോയി....

(ഈ കഥ ഒരു പക്ഷെ നിങ്ങള്‍ കേട്ടതായിരിക്കാം....എങ്കിലും ഒന്നൂടി ഇരിക്കട്ടെ )

Monday 28 October 2013

ടെലിഫോണ്‍






മനേ ഇനിക്കൊന്നു കേക്കണോ ഞാനും ബിളിചിക്കല്ലോ ഫോണ് 

ഇക്കാക്ക എന്നോട് ഇത് പറയുമ്പോള്‍ എനിക്ക് ആണെങ്കില്‍ എങ്ങിനെ എങ്കിലും ആ സാദനം ഒന്ന് തൊടണം എന്നും വിളിച്ചു നോക്കണം എന്നും വല്ലാതെ ആഗ്രഹം ഉണ്ടായി...

എടുന്നാ ഇനിക്ക് കിട്ട്യേ? 

ചേരി കമ്പിനീന്നു

ആട ഇഞ്ഞി കയര്യോ?

ഹും...ഇത് പറയുമ്പോള്‍ ഇക്കാക്ക വല്ലാത്തൊരു ഗൌരവത്തില്‍ ആയിരുന്നു...

ഉള്ല്യെരിക്കാരന്‍ കൊയേക്ക ആണ് ചകിരി കമ്പനിയുടെ വാച്ച്മാന്‍ ...മൂപ്പരെ സോപ്പിട്ടാല്‍ കാര്യം സാധിക്കും എന്ന് ഞാന്‍ ആശിച്ചു...

പരാജിതനായി മടങ്ങിയ ഞാന്‍ പഠിക്കാനിരുന്ന ഇക്കാക്കാനെ മാന്താന്‍ തുടങ്ങി ...

എടങ്ങാരാക്കല്ലേ ....

അയ്യാനെ .... കൊയെക്കാനോട് ഒന്ന് പറ എനക്കും ഒന്ന് ബിളിക്കുവെന്‍ തരുവേന്‍ ....

നാള കോയാക്കനെ കാണട്ടെ ...ചോയിക്ക ട്ടാ

അന്ന് ഉറങ്ങാന്‍ കിടന്നിട്ടും ഉറക്കം വന്നില്ല ....നാളെ ചകിരി കമ്പനിയില്‍ പോയി കൊയാക്കന്റെ കയ്യില്‍ നിന്ന് ഫോണ്‍ വാങ്ങി ഒന്ന് വിളിക്കണം ...ആശിച്ചും ആലോജിച്ചും സ്വപ്നം കണ്ടും നേരം വെളുത്തപ്പോള്‍ വല്ലാത്ത ഒരു ഉന്മേഷം ആയിരുന്നു....നൌഫലിനോടും സലീമിനോടും സംഗതി പറഞ്ഞു...

അപ്പോള്‍ അവര്‍ക്കും എന്റെ അതെ ആഗ്രഹം

ഇഞ്ഞി ഞാളെ കൂട്ട്വോ?

ങ്ങളും പോരീ ...അമ്മക്ക് കൊയാക്കാനോട് ചോയിക്കാലോ

ആരാ അങ്ങേ തലക്കല്‍ ഉണ്ടാകുക? എന്താ അവര്‍ ചോദിക്കുക? അവരോടു എന്താ പറയുക ? എന്നൊക്കെ ഒട്ടേറെ സംശയങ്ങള്‍ മനസ്സിനെ അലട്ടി കൊണ്ടിരുന്നു....

വെളുത്ത തലയും ചെവിയില്‍ എറിച്ചു നില്‍ക്കുന്ന രോമവും കട്ടിയുള്ള പുരികവും ആയി ആ ഉയരമുള്ള മനുഷ്യന്‍ ....കൊയേക്ക ...എന്നെ അടി മുടി നോക്കി...ഒന്ന് പതറി പോയെങ്കിലും ധൈര്യം കൈവിടാതെ പുഞ്ചിരിച്ചു കൊണ്ട് നിന്നു

സ്കൂളും ബിട്ടിട്ട്‌ പൊരേല്‍ ഒന്നും പോയിക്കില്ലേ?

ഇല്ല ....

എന്നാ പോയി ചോറും ബെയ്ച്ചിട്ടു ബാ

ഇന്ന് ഏതായാലും കമ്പനിയില്‍ നിന്ന് ഫോണ്‍ ചെയ്യാം എന്ന് ഉറപ്പു കിട്ടിയ സ്ഥിതിക്ക് ഓടി കിതച്ചു വീട്ടിലെത്തി...കിതക്കുന്നത് കണ്ടപ്പോള്‍ എന്തിനാ ഇങ്ങിനെ നിലത്തു നില്‍ക്കാതെ ഓടുന്നത് എന്ന് ഉമ്മ ചോദിക്കുന്നുണ്ടായിരുന്നു...അതൊന്നും കേള്‍ക്കാന്‍ എനിക്ക് സമയമുണ്ടായില്ല

ഇങ്ങള് ബേഗം ചോറ് താ

ന്താ ത്തിര തെരക്ക് ?...കാട്ടു കോയി പോന്നെന്റോട്ട് ഇങ്ങിനെ ?...ഉമ്മാമ ന്റെ വകയാണ് അടുത്ത ശകാരം.

കിട്ടിയ ചോറും വാരി വലിച്ചു തിന്നു ഇടയില്‍ എത്തുമ്പോഴേക്കും നൌഫലും സലീമും കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു 
...ചകിരി കമ്പനിയില്‍ നിന്ന് സൈറന്‍ മുഴങ്ങി....ജോലിക്കാര്‍ പിരിഞ്ഞു പോകാന്‍ തുടങ്ങി....ചകിരി കമ്പനിയുടെ ആ കിലി കിലി ശബ്ദം ഇപ്പോള്‍ കേള്‍ക്കുന്നില്ല....കാട്ടു  ചെടികളും പുഷ്പങ്ങളും പേരക്ക മരവും വളര്‍ന്നു നില്‍ക്കുന്ന മുറ്റത്തേക്ക് കാലെടുത്തു വെക്കുമ്പോള്‍ കൊയേക്ക അവിടെ ചാരി ഇരുന്നു പത്രം വായിക്കുന്നു...ഞങ്ങള്‍ മൂന്നു പേരെയും കണ്ണടക്കുള്ളിലൂടെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു 

നൂറ്റിപ്പത്ത് ചിരി ചിരിച്ചു കൊണ്ട് മൂപ്പരോട് ഞാന്‍ ചോദിച്ചു

കൊയെക്കാ ....ഞാക്ക് മൂന്നാക്കും ഫോണ്‍ വിളിക്കണം

ആ ....എന്നാ മൂന്നാളും ഇങ്ങോട്ട് ബരീന്‍

വെളുത്ത തുണി കൊണ്ട് മൂടി വെച്ച മേശക്കു മുകളില്‍ അതാ വെച്ചിരിക്കുന്നു ചിലരൊക്കെ ടെലെഫോണ്‍ എന്നും ചിലര്‍ ഫോണ്‍ എന്നും പറയുന്ന ആ സാദനം....ചുവന്ന കളറില്‍ നല്ല ഭംഗിയുണ്ട്.....മുഘത്ത് കുറെ ചെറിയ കുഴികള്‍ ഉണ്ട്...ഒരു വടി വളച്ചു വെച്ച പോലെ ഒരാള്‍ മുകളില്‍ കയറി ഇരിക്കുന്നുണ്ട് ...വാലായി ഒരു കറുത്ത വയര്‍ ചുവരിലൂടെ എങ്ങോട്ടോ പാഞ്ഞു പോയതും കാണാം....

കൊയേക്ക ആ വടി എടുത്തു ഉയര്‍ത്തി പിടിച്ചു മുഘത്തെ കുഴികളില്‍ ഓരോന്നിലായി ചൂണ്ടാണി വിരലിട്ടു കറക്കാന്‍ തുടങ്ങി....മൂന്നോ നാലോ പ്രാവശ്യം കറക്കിയ ശേഷം ഫോണ്‍ എന്റെ ചെവിയില്‍ വെച്ച് തന്നു....മറു തലക്കല്‍ ഒരു സ്ത്രീ ശബ്ദം ....അവര്‍ ഇംഗ്ലീഷില്‍ ആണ് സംസാരിക്കുന്നത് ....എനിക്കൊന്നും മനസിലായില്ല...ഞാന്‍ ഉടനെ സലീമിനു കൈമാറി....അവന്‍ ഉടനെ നൌഫളിനും....

ഇഞ്ഞെന്തെങ്കിലും കേട്ടോ?

ഓള് ഇന്ഗ്ലീഷിലാ തീര്‍ത്തും പറേന്നത് ല്ലേ?

അതാ അമ്മക്ക് തിരിയാത്തെ ല്ലേ?

വീട്ടില്‍ എത്തിയപ്പോള്‍ നെഞ്ഞൂക്കോടെ തല ഉയര്‍ത്തി ഇക്കാക്കാനോട് ഞാനും പറഞ്ഞു

മനേ....ഞാനും ബിളിച്ച് ഫോണ്

Thursday 24 October 2013

സമര്‍പ്പണം .......എന്റെ സ്നേഹിതക്ക്‌

ബെഞ്ചുകള്‍ തിരമാലകള്‍ ആണെന്നും ഈ കുടുസ്സു മുറി ഒരു കടപ്പുറം ആയും ഞാന്‍ സങ്കല്‍പ്പിച്ചു....ക്ലാസ് മുറിയില്‍ ആണ് ഉള്ളതെന്ന് തല്‍കാലം മറന്നു...സുരേന്ദ്രനെയും രാജേഷിനെയും സമീറിനെയും ഓരോ തെങ്ങുകള്‍ ആയി സങ്കല്‍പ്പിച്ചു....അവള്‍ ഇരിക്കുന്ന ബെഞ്ചില്‍ അതെ സ്ഥാനത് സമീറിനെ പിടിച്ചിരുത്തി അവന്റെ പിന്നില്‍ ചാരി നിന്ന് ഞാന്‍ മൂളാന്‍ തുടങ്ങി....

ഈ മധുര പൂവാടിയില്‍ .....

ഇന്റര്‍വെല്‍ കഴിഞ്ഞു എല്ലാവരും ക്ലാസ്സില്‍ തിരിച്ചു വന്നു....

ഒപ്പം അവളും

എകണോ മിക്സിന്റെ നോട്ടു പുസ്തകത്തില്‍ നിന്ന് ഒരു പേജു കീറി എടുത്തു അതില്‍ ഞാന്‍ എന്റെ ഹൃദയം വരച്ചിട്ടു.....

ചുവട്ടില്‍ ഇങ്ങിനെ എഴുതി.....

മാനസ മൈനെ വരൂ.....
മധുരം നുള്ളി തരൂ.....

ഇരിക്കുന്ന ബെന്ജിനെയും മറികടന്നു നിലത്തു മുട്ടാറായ അവളുടെ കാര്‍കൂന്തലില്‍ പോയി കൊളുത്തി നിന്ന കടലാസ് തുണ്ട് സതീശന്‍ മാഷെ കണ്ണില്‍ പെടും എന്ന് നിനച്ചതെ ഇല്ല....

സഹൃദയന്‍ ആയ സതീശന്‍ മാഷ്‌ എന്റെ കയ്യില്‍ വെളുത്ത ചോക്ക് തന്നിട്ട് പറഞ്ഞു....

ഈ കടലാസില്‍ എഴുതിയത് നൂറു പ്രാവശ്യം ബോര്‍ഡില്‍ എഴുതണം ....

ഒന്ന് എന്ന് എണ്ണി തുടങ്ങുന്നതിനിടയില്‍ മാഷ്‌ ഓരോ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി....

ആരാ ഈ പാട്ട് എഴുതിയത് എന്നറിയോ?....

മ്ച്ചും....

ഏതാ ഫിലിം എന്നറിയോ?

മ്ച്ചും

ഈന്റെ സംഗീതം ചെയ്തത് ആരാന്നറിയോ?

മ്ച്ചും ...

ആരാ പാടിയത് എന്നെങ്കിലും?

രണ്ടു പ്രാവശ്യം ഞാന്‍ മ്ച്ചും വിട്ടു....

എടാ....പാട്ടെഴുതി പാട്ടിലാക്കാന്‍ നോക്കുമ്പോള്‍ ചുരുങ്ങിയത് ഇതെങ്കിലും അറിയണ്ടേ?

അവള്‍ കൂര്‍ത്ത കണ്ണ് കൊണ്ട് ദയനീയമായി എന്നെ നോക്കുന്നുണ്ടായിരുന്നു.....

ഇന്നാണ് ആ പാട്ടുകാരന്‍ നമ്മെ വിട്ടു പിരിഞ്ഞു പോയത്....പക്ഷെ അവള്‍ പോയിട്ട് കൃത്യം പതിനാറു വര്ഷം കഴിഞ്ഞു.....

Wednesday 23 October 2013

ഒരേയൊരു സീതിസാഹിബ്‌







വിസ്‌മയിപ്പിക്കുന്ന പ്രതിഭാവൈഭവം കൊണ്ട്‌ കേരള മുസ്‌ലിം ചരിത്രത്തെ ജ്വലിപ്പിച്ച പേരുകളിലൊന്നാണ്‌ കെ എം സീതി സാഹിബ്‌. സമൂഹ നവോത്ഥാനത്തിന്റെ സിരാപടലങ്ങളിലേക്കെല്ലാം ചിന്തയുടെ ഊര്‍ജം പ്രസരിപ്പിച്ച്‌ മികച്ചൊരു ചരിത്രം ബാക്കിയാക്കിയ ഇതിഹാസ വ്യക്തിത്വം. കേരളത്തിലെ മുസ്‌ലിംലീഗിന്റെയും കേരള നിയമസഭയുടെയും അമരത്തെത്തിയ അപൂര്‍വ ധിഷണാശാലിയാണ്‌ സീതിസാഹിബ്‌.

1898 ആഗസ്‌ത്‌ പതിനൊന്നിന്‌ കൊടുങ്ങല്ലൂരിലെ വ്യവസായപ്രമുഖനും പരിഷ്‌കരണാശയക്കാരനുമായ കോട്ടപ്പുറത്ത്‌ നമ്പൂതിരി മഠത്തില്‍ സീതി മുഹമ്മദ്‌ ഹാജിയുടെ ആദ്യ പുത്രനായി ജനിച്ചു. ഫാത്വിമയാണ്‌ മാതാവ്‌. പിതാവില്‍ നിന്നും പിതാവിന്റെ ഉറ്റ സുഹൃത്തുക്കളായ സയ്യിദ്‌ ഹമദാനി തങ്ങള്‍, കെ എം മൗലവി തുടങ്ങിയവരില്‍ നിന്നും പകര്‍ന്നുകിട്ടിയ വൈജ്ഞാനികമായ ഉണര്‍വും ഉത്സാഹവും സീതിയുടെ വളര്‍ച്ചയില്‍ നിര്‍ണായകമാത്തീര്‍ന്നു. കൊടുങ്ങല്ലൂരിലെ നവോത്ഥാന തരംഗം കുഞ്ഞുനാളിലേ അടുത്തുനിന്ന്‌ അനുഭവിച്ച സീതിസാഹിബ്‌ കൊടുങ്ങല്ലൂരിലെ ആദ്യത്ത അഭിഭാഷകനായിത്തീരുകയും ചെയ്‌തു. കേരള മുസ്‌ലിം ഐക്യസംഘത്തിനും മുമ്പ്‌ ഇസ്വ്‌ലാഹീ ആശയങ്ങളുടെ ശക്തനായ പ്രചാരകനായിരുന്ന മഹാപണ്ഡിതന്‍ ശൈഖ്‌ മാഹിന്‍ ഹമദാനി തങ്ങളുടെ ശിഷ്യത്വമാണ്‌ തന്നെ എഴുത്തുകാരനും പ്രഭാഷകനുമാക്കിയതെന്ന്‌ സീതിസാഹിബ്‌ അനുസ്‌മരിച്ചിട്ടുണ്ട്‌. ബന്ധുവും മണപ്പാട്ടു കുഞ്ഞഹമ്മദ്‌ ഹാജിയുടെ സഹോദരനുമായ പി കെ മുഹമ്മദുണ്ണി സാഹിബിന്റെ പ്രേരണയാലായിരുന്നു സീതിസാഹിബിന്റെ രചനാ ജീവിതമാരംഭിച്ചത്‌.

മുസ്‌ലിം, മലബാര്‍ മുസ്‌ലിം, ഇസ്‌ലാം, സുപ്രഭാതം, കേരള വ്യാസന്‍ എന്നിവയിലെല്ലാം യുവാവായിരിക്കെ സീതിസാഹിബിന്റെ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. മലബാര്‍ കലാപാനന്തരമുണ്ടായ സമുദായ ധ്രുവീകരണത്തിന്‌ അറുതി വരുത്താനാണ്‌ അക്കാലത്ത്‌ അദ്ദേഹം കൂടുതലെഴുതിയത്‌. പിതാവ്‌ നിര്‍മിച്ച അഴീക്കോട്‌ പ്രൈമറി സ്‌കൂളില്‍ വിദ്യാര്‍ഥിയായിരിക്കെ സീതിസാഹിബിന്‌ ലഭിച്ച മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍ എന്ന കൂട്ടുകാരന്‍ പില്‍ക്കാലത്ത്‌ അദ്ദേഹത്തിന്റെ സാമൂഹ്യവീക്ഷണങ്ങളിലും സഹചാരിയായിത്തീര്‍ന്നു. അബ്‌ദുര്‍റഹ്‌മാന്‍ സാഹിബിന്റെ ദേശീയ നിലപാടുകളില്‍, പലതിനോടും വിയോജിച്ചപ്പോള്‍ തന്നെ, അല്‍അമീനിന്റെ നടത്തിപ്പില്‍ സാമ്പത്തികമടക്കമുള്ള സഹകരണങ്ങള്‍ നല്‍കാന്‍ സീതിസാഹിബ്‌ എന്നും കൂടെയുണ്ടായിരുന്നു. രാഷ്‌ട്രീയ വിഷയങ്ങളേക്കാള്‍ സമുദായ സംബന്ധ ലേഖനങ്ങളാണ്‌ അല്‍അമീനില്‍ സീതിസാഹിബ്‌ എഴുതിയിരുന്നത്‌.

1916ല്‍ 18 വയസ്സുള്ളപ്പോഴാണ്‌ വാണിയമ്പാടിയിലെ ദക്ഷിണേന്ത്യന്‍ വിദ്യാഭ്യാസ സമ്മേളനത്തില്‍ സീതിസാഹിബ്‌ പങ്കെടുത്തത്‌. 1922ല്‍ മഹാത്മാഗാന്ധി തിരുവനന്തപുരത്തെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ പ്രഭാഷണം പരിഭാഷപ്പെടുത്തിയതും കെ എം സീതിസാഹിബായിരുന്നു. 1930ല്‍ ലാഹോര്‍ സമ്മേളനത്തിലും കേരളത്തെ പ്രതിനിധീകരിച്ച്‌ പങ്കെടുത്തത്‌ അദ്ദേഹമായിരുന്നു. 1933ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ വിട്ടതും `സമുദായം' എന്ന സ്വപ്‌നം കാരണമായിരുന്നു. സമുദായത്തിന്റെ വികാസത്തിനും പരിഷ്‌കരണത്തിനും കൂടുതല്‍ ഉചിതമായ മാര്‍ഗം മുസ്‌ലിംലീഗാണെന്ന തിരിച്ചറിവ്‌ അന്ത്യംവരെ അദ്ദേഹം പുലര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്‌തു. ലീഗിലെത്തിയതോടെ സീതിസാഹിബ്‌ നേതൃത്വത്തിലുമെത്തി. മലബാര്‍ ജില്ലാ മുസ്‌ലിം ലീഗിന്റെയും പിന്നീട്‌ 1956 നവംബര്‍ 11ന്‌ കേരള സ്റ്റേറ്റ്‌ മുസ്‌ലിം ലീഗിന്റെയും ജനറല്‍ സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. സയ്യിദ്‌ അബ്‌ദുര്‍റഹ്‌മാന്‍ ബാഫഖി തങ്ങളായിരുന്നു പ്രസിഡന്റ്‌. ഇരുവരെയും ലീഗ്‌ നേതൃത്വത്തിലേക്ക്‌ ഉയര്‍ത്തിക്കൊണ്ടുവന്നതാകട്ടെ കെ എം മൗലവിയും.

അക്കാലത്തെ പ്രധാന ചര്‍ച്ചാ വിഷയമായിരുന്ന സമുദായ പരിഷ്‌കരണാശയങ്ങളോട്‌ ഏറെ അടുപ്പം കാണിക്കുകയും ഐക്യസംഘത്തിന്റെയും കേരള ജംഇയ്യത്തുല്‍ ഉലമായുടെയും ഭാരവാഹിത്വത്തിലെത്തുകയും ചെയ്‌തിരുന്ന കെ എം മൗലവിയും സീതിസാഹിബും ഒപ്പംനിന്നു പ്രവര്‍ത്തിച്ചിരുന്ന ബാഫഖി തങ്ങള്‍ അക്കാലത്ത്‌, നവോത്ഥാന സംരംഭങ്ങളുടെ എതിര്‍പക്ഷത്തുണ്ടായിരുന്ന സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രമുഖ ഭാരവാഹിയായിരുന്നു. മതാഭിപ്രായങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ സമുദായവികാസത്തിനായി അവര്‍ ഒന്നിച്ചു നില്‍ക്കുകയായിരുന്നു. പോരുവിളിക്കുകയോ അസഹിഷ്‌ണുക്കളാവുകയോ ചെയ്യുന്ന മതവീക്ഷണം അവര്‍ക്ക്‌ പരിചിതമായിരുന്നില്ല.

കച്ച്‌മേമന്‍ ആക്‌ട്‌, സ്‌ത്രീകളുടെ വിവാഹമോചന ബില്ല്‌, മുസ്‌ലിം പിന്തുടര്‍ച്ചാവകാശ ബില്ല്‌ തുടങ്ങിയ ചരിത്രപ്രധാനമായ അവകാശ പ്രഖ്യാപനങ്ങളുടെയെല്ലാം പിന്നില്‍ ബോധവത്‌കരണം നടത്തിയത്‌ സീതിസാഹിബിന്റെ തൂലികയായിരുന്നു. 1925ല്‍ തിരുവനന്തപുരം ലോ കേളെജില്‍ നിന്നാണ്‌ സീതിസാഹിബ്‌ നിയമബിരുദമെടുത്തത്‌. മദിരാശി ഹൈക്കോടതിയിലെ പ്രഗത്ഭ അഭിഭാഷകനായിരുന്ന സി എസ്‌ അനന്തകൃഷ്‌ണയ്യരുടെ കീഴില്‍ പ്രവര്‍ത്തിച്ചു തുടങ്ങി, അധികം വൈകാതെ ഗുരുവിനോപ്പോലെ ശിഷ്യനും പേരെടുത്ത വക്കീലായിത്തീര്‍ന്നു. 1927ല്‍ എറണാകുളത്ത്‌ ഔദ്യോഗിക ജീവിതം ആരംഭിച്ചതോടൊപ്പം സാമൂഹിക മേഖലയിലും നേതൃപരമായ പങ്ക്‌ നിര്‍വഹിച്ചു. 1928ല്‍ കൊച്ചി ലെജിസ്ലേറ്റീവ്‌ കൗണ്‍സിലിലേക്ക്‌ കൊടുങ്ങല്ലൂര്‍ മുസ്‌ലിം നിയോജകമണ്ഡലത്തില്‍ നിന്നും എതിരില്ലാതെ രണ്ടുതവണ തെരഞ്ഞെടുക്കപ്പെട്ടു. ടി എം മൊയ്‌തുസാഹിബ്‌, എ കെ കുഞ്ഞിമ്മായിന്‍ ഹാജി, സി പി മമ്മുക്കേയി തുടങ്ങിയ പ്രമുഖരുടെ ക്ഷണപ്രകാരം 1932ല്‍ എറണാകുളം വിട്ട്‌ തലശ്ശേരിയിലേക്ക്‌ അഭിഭാഷകനായെത്തിയതോടെയാണ്‌ സീതിസാഹിബിന്റെ ജീവിതത്തില്‍ സുപ്രധാനമായ വഴിത്തിരിവുകളുടെ തുടക്കമായത്‌.

തലശ്ശേരി തിരുവങ്ങാട്‌ ശ്രീരാമക്ഷേത്രത്തിനു സമീപം വാടകക്കെട്ടിടത്തില്‍ കഴിഞ്ഞ സീതി വക്കീലിനെത്തേടി കേസുകെട്ടുകളുമായി അഷ്‌ടദിക്കില്‍ നിന്നും ജനങ്ങളെത്തി. പില്‍ക്കാലത്ത്‌ സുപ്രീംകോടതി ജഡ്‌ജി വരെയായ ജസ്റ്റിസ്‌ വി ഖാലിദ്‌ അക്കാലത്ത്‌ സീതിസാഹിബിന്റെ ജൂനിയറായിരുന്നു. വടക്കേ മലബാറിലെ പ്രധാന കേസുകളിലെല്ലാം അക്കാലത്ത്‌ ഒരു ഭാഗത്ത്‌ സീതിസാഹിബുണ്ടായിരുന്നുവെന്ന്‌ ടി എം സാവാന്‍കുട്ടി എഴുതിയിട്ടുണ്ട്‌. 1956ല്‍ വീണ്ടും എറണാകുളത്തേക്ക്‌ താമസം മാറ്റി.

അഖിലേന്ത്യാ മുസ്‌ലിംലീഗിന്റെ ഘടകമായി രൂപപ്പെട്ട മലബാര്‍ ജില്ലാ മുസ്‌ലിംലീഗ്‌ സമുന്നതമായ നേതൃത്വം കൊണ്ട്‌ ശ്രദ്ധേയമായിരുന്നു. 1937 ഡിസംബര്‍ 20ന്‌ തലശ്ശേരിയിലാണ്‌ സംഘടന രൂപപ്പെട്ടത്‌. ഹാജി അബ്‌ദുസ്സത്താര്‍ സേട്ട്‌, സി പി മമ്മുക്കേയി, മണപ്പാട്ട്‌ കുഞ്ഞഹമ്മദ്‌ ഹാജി, ശെയ്‌ഖ്‌ റാവൂത്തര്‍, ടി എം മൊയ്‌തു സാഹിബ്‌, കെ ഉപ്പി സാഹിബ്‌, കെ എം മൗലവി, ബി പോക്കര്‍ സാഹിബ്‌, എ കെ ഖാദര്‍കുട്ടി, സീതി സാഹിബ്‌ തുടങ്ങിയവരായിരുന്നു സമ്മേളനത്തിലെ പ്രഭാഷകര്‍. ആദ്യ കമ്മിറ്റിയില്‍ ജോയിന്റ്‌ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്‌ സീതിസാഹിബായിരുന്നു.

മലബാര്‍ ജില്ലാ മുസ്‌ലിംലീഗിന്റെ സമ്മേളനം 1940 ഏപ്രില്‍ 29ന്‌ കോഴിക്കോട്ട്‌ നടന്നപ്പോള്‍ സീതി സാഹിബായിരുന്നു പ്രധാന സംഘാടകന്‍. അവിഭക്ത ബംഗാളിലെ പ്രധാനമന്ത്രിയായിരുന്ന ഫസലുല്‍ഹഖ്‌ ആയിരുന്നു വിശിഷ്‌ടാതിഥി. പിന്നീട്‌ അഖിലേന്ത്യാ മുസ്‌ലിംലീഗിന്റെ മദിരാശി സമ്മേളനത്തില്‍ സീതിസാഹിബ്‌ യുവപ്രതിനിധിയായി പങ്കെടുക്കുകയും പ്രഭാഷണം നടത്തുകയും ചെയ്‌തു.

1943 ജനുവരി 23ന്‌ കോഴിക്കോട്ടു ചേര്‍ന്ന സമ്മേളനത്തില്‍ വെച്ച്‌ വിദ്യാര്‍ഥി ഫെഡറേഷന്‍ രൂപീകരിക്കാന്‍ മുന്നില്‍ നിന്നതും സീതി സാഹിബ്‌ ആയിരുന്നു. സി എച്ച്‌ മുഹമ്മദ്‌കോയ എന്ന പ്രതിഭാശാലിയായ രാഷ്‌ട്രീയ വ്യക്തിത്വം കടന്നുവരുന്നത്‌ ഈ സംഘടനയിലൂടെയായിരുന്നു. അദ്ദേഹത്തെ കണ്ടെത്തിയതാകട്ടെ സീതിസാഹിബും. 1932 മാര്‍ച്ച്‌ 26ന്‌ തലശ്ശേരിയില്‍ നിന്ന്‌ പ്രസിദ്ധീകരണം തുടങ്ങിയ ചന്ദ്രികയുടെ പിന്നിലുള്ള സൂത്രധാരകനും സീതിസാഹിബായിരുന്നു. തൈലക്കണ്ടി സി മുഹമ്മദ്‌ ആയിരുന്നു ആദ്യത്തെ പത്രാധിപര്‍. 1935ല്‍ കുറച്ചുകാലം നിര്‍ത്തിവെച്ചെങ്കിലും 1938ല്‍ ദിനപത്രമായി പ്രസിദ്ധീകരണം പുനരാരംഭിച്ചു. 1946ലാണ്‌ ചന്ദ്രിക കോഴിക്കോട്ടെത്തിയത്‌. ``ചന്ദ്രികയുടെ പ്രസിദ്ധീകരണം നിര്‍ത്തിവെച്ചാല്‍ അതോടെ ഈ സമുദായത്തിന്റെ ജീവന്‍ നിലയ്‌ക്കും'' എന്ന്‌ പ്രസംഗിക്കാന്‍ മാത്രം വിലപ്പെട്ടതായിരുന്നു സീതിസാഹിബിന്‌ ദിനപത്രം. ബ്രിട്ടീഷ്‌ ഗവണ്‍മെന്റിന്നെതിരായ മുഖപ്രസംഗങ്ങള്‍ എഴുതിയതു കാരണം മലബാര്‍ കലക്‌ടര്‍ മെക്കിവന്‍ സീതിസാഹിബിനെ കലക്‌ടറേറ്റിലേക്ക്‌ വിളിച്ചുവരുത്തി. തന്റെ മുന്നിലെത്തിയ പത്രാധിപരെ കണ്ടപ്പോള്‍ കലക്‌ടര്‍ പറഞ്ഞതിങ്ങനെ: "You are too young to be an editor of a daily" (ഒരുദിനപത്രത്തിന്റെ പത്രാധിപരാകാന്‍ മാത്രം തനിക്ക്‌ പ്രായമായിട്ടില്ലല്ലോ!) (ടി എം സാവാന്‍കുട്ടി, സീതി സാഹിബ്‌ ജീവചരിത്രം, 62)

1950 ജനുവരി 26ന്‌ ഇന്ത്യാ റിപ്പബ്ലിക്കോടെ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗ്‌ ഔദ്യോഗിക സ്ഥാനാര്‍ഥികളെ നിര്‍ത്തി വിജയിപ്പിച്ചെടുത്തു. ബി പോക്കര്‍ സാഹിബ്‌ മലപ്പുറം നിയോജകമണ്ഡലത്തില്‍ നിന്നും ലോക്‌സഭയിലേക്കും സീതിസാഹിബ്‌ മലപ്പുറം മണ്ഡലത്തില്‍ നിന്ന്‌ മദിരാശി നിയമസഭയിലേക്കും വിജയിച്ചു. കെ കെ മുഹമ്മദ്‌ ശാഫി, ചാക്കീരി അഹ്‌മദ്‌കുട്ടി, കെ ഉപ്പി സാഹിബ്‌, എം ചടയന്‍ എന്നിവരായിരുന്നു സീതിസാഹിബിന്‌ പുറമെ നിയമസഭയിലെത്തിയ മുസ്‌ലിംലീഗുകാര്‍. ഉപ്പിസാഹിബ്‌ പാര്‍ട്ടിയുടെ സഭാനേതാവും സീതിസാഹിബ്‌ ഉപനേതാവുമായി. മദിരാശി നിയമസഭയില്‍ സീതിസാഹിബ്‌ അംഗമായ കാലഘട്ടം മുസ്‌ലിംലീഗിന്റെയും ഇന്ത്യന്‍ മുസ്‌ലിംകളുടെയും ചരിത്രത്തില്‍ നിര്‍ണായകമായിരുന്നു. 1949ല്‍ മുസ്‌ലിം വ്യക്തിനിയമം (ശരീഅത്ത്‌ ആക്‌ട്‌) മദിരാശി സംസ്ഥാനത്ത്‌ പൂര്‍ണമായി നടപ്പാക്കുന്ന ഭേദഗതി നിയമം അവതരിപ്പിച്ച്‌ പാസ്സാക്കിയെടുത്തത്‌ സീതിസാഹിബായിരുന്നു. അതിന്റെ പിന്നില്‍ നടത്തിയ ധീരോദാത്തമായ മുന്നൊരുക്കങ്ങളും ലേഖനപരമ്പരകളും സംഭാഷണങ്ങളും പില്‍ക്കാലത്ത്‌ അദ്ദേഹം രേഖപ്പെടുത്തിവെച്ചിട്ടുണ്ട്‌.

സമുദായ നവോത്ഥാനത്തിന്റെ ചാലകശക്തി വിദ്യാഭ്യാസമാണ്‌ എന്ന്‌ തിരിച്ചറിഞ്ഞ അദ്ദേഹം വിദ്യാലയങ്ങള്‍ നിര്‍മിച്ചെടുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നു. വിദ്യാര്‍ഥിയായിരുന്ന കാലത്തുതന്നെ കൊച്ചി വിദ്യാഭ്യാസ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹപാഠിയും കൂട്ടുകാരനുമായ മുഹമ്മദ്‌ അബ്‌ദുര്‍റഹമാന്‍ സാഹിബിനൊപ്പം സജീവമായി. ഏറനാട്‌, വള്ളുവനാട്‌ പ്രദേശങ്ങളിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയ്‌ക്ക്‌ പരിഹാരമായി മലപ്പുറം ഗവണ്‍മെന്റ്‌ ഹൈസ്‌കൂള്‍ ഉയര്‍ന്നതില്‍ നേതൃപരമായ പങ്കുവഹിച്ചത്‌ സീതിസാഹിബാണ്‌. നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌ നല്‍കാന്‍ സീതിസാഹിബ്‌ രൂപീകരിച്ച മുസ്‌ലിം ഹൈസ്‌കൂള്‍ കമ്മിറ്റിയാണ്‌ പിന്നീട്‌ മലബാര്‍ മുസ്‌ലിം അസോസിയേഷനായി മാറിയത്‌. വെട്ടത്ത്‌ പുതിയങ്ങാടി ഗേള്‍സ്‌ ഹൈസ്‌കൂള്‍, കോഴിക്കോട്‌ ഗവ.ഗേള്‍സ്‌ ഹൈസ്‌കൂള്‍, ഹിമായത്തുല്‍ ഇസ്‌ലാം ഹൈസ്‌കൂള്‍, മദ്‌റസ മുഹമ്മദിയ്യ ഹൈസ്‌കൂള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ പിന്നീല്‍ സീതിസാഹിബിന്റെ ദീര്‍ഘദര്‍ശനമാണുള്ളത്‌. തലശ്ശേരി മുബാറക്‌ ഹൈസ്‌കൂള്‍, വിദ്യാര്‍ഥിനികള്‍ക്ക്‌ മാത്രമായുള്ളതാക്കാനായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹമെങ്കിലും യാഥാസ്ഥിതിക മുസ്‌ലിംകളുടെ കടുത്ത എതിര്‍പ്പുകാരണം ആ ശ്രമം വിജയിച്ചില്ല. വടക്കേ മലബാറില്‍ എടക്കാട്‌ ഹുസ്സന്‍ കാസം ട്രസ്റ്റ്‌ രൂപീകരിച്ച്‌ ദരിദ്ര വിദ്യാര്‍ഥികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌ ഒരുക്കിയതും അദ്ദേഹം തന്നെ. ഫാറൂഖ്‌ ട്രെയ്‌നിംഗ്‌ കോളെജ്‌, തിരൂര്‍ പോളിടെക്‌നിക്‌ (ഇന്ന്‌ സീതിസാഹിബ്‌ പോളിടെക്‌നിക്‌), തളിപ്പറമ്പ്‌ ഹൈസ്‌കൂള്‍ തുടങ്ങിയവയെല്ലാം ആ ക്രാന്തദര്‍ശിയുടെ ജീവിതമുദ്രകളാണ്‌.

തിരൂരങ്ങാടി യതീംഖാനയുടെ ആരംഭത്തിലും വളര്‍ച്ചയിലും സീതിസാഹിബിന്റെ പങ്ക്‌ നിസ്‌തുലമാണ്‌. സി എച്ച്‌ മുഹമ്മദ്‌കോയയുടെ വാക്കുകളില്‍ അതിങ്ങനെ സംഗ്രഹിക്കാം: ``കെ എം മൗലവി സാഹിബിന്റെ ഈമാനും എം കെ ഹാജി സാഹിബിന്റെ സമുദായ സ്‌നേഹവും, സീതി സാഹിബിന്റെ മാര്‍ഗദര്‍ശനവും സത്താര്‍ സേട്ട്‌ സാഹിബിന്റെ ഉപദേശവും മാത്രം മൂലധനമായി, എം കെ ഹാജിയുടെ ഒരു വീട്ടില്‍ ആരംഭിച്ച തിരൂരങ്ങാടി യതീംഖാന ഇന്ന്‌ കേരളത്തിലെ ഏറ്റവും വലിയ അനാഥമന്ദിരമായിരിക്കുന്നു. സീതിസാഹിബിന്റെ അനുഗ്രഹാശീര്‍വാദങ്ങളോ ബുദ്ധിയുടെ പ്രവര്‍ത്തനങ്ങളോ ചിന്തയോ കൊണ്ട്‌ നിറം പിടിപ്പിക്കപ്പെട്ടവയല്ലാതെ ഇന്നത്തെ മുസ്‌ലിം കേരളത്തില്‍ ഏത്‌ സ്ഥാപനമുണ്ട്‌'' (തിരൂരങ്ങാടി യതീംഖാന സോവനീര്‍, പേജ്‌ 36)

1943ല്‍ മലബാര്‍ ദേശത്ത്‌ വ്യാപകമായി പടര്‍ന്നു പിടിച്ച കോളറ നിരവധി പേരുടെ ജീവന്‍ കവര്‍ന്നു. അന്ധവിശ്വാസങ്ങളില്‍ മുഴുകിയിരുന്ന ഉള്‍നാടുകളില്‍ കോളറയുടെ വിപത്ത്‌ പെരുകുകയും ചെയ്‌തു. നിരവധി കുഞ്ഞുങ്ങള്‍ അനാഥരായി. അവരെ സംരക്ഷിക്കുന്നതിനാണ്‌ എം കെ ഹാജിയുടെ നേതൃത്വത്തില്‍ - കെ എം മൗലവി, സീതിസാഹിബ്‌, കൊയപ്പത്തൊടി അഹ്‌മദ്‌കുട്ടി ഹാജി, എ കെ കുഞ്ഞിമായിന്‍ ഹാജി തുടങ്ങിയവരുടെ സഹകരണത്തോടെ തിരൂരങ്ങാടി യതീംഖാന ഉയരുന്നത്‌. ജെ ഡി റ്റി ഇസ്‌ലാം സഭയുടെ ഭാഗമായി 1943 ഡിസംബര്‍ 11ന്‌ തിരൂരങ്ങാടി നൂറുല്‍ ഇസ്‌ലാം മദ്‌റസാങ്കണത്തില്‍ വെച്ച്‌ ഹാജി അബ്‌ദുസ്സത്താര്‍ സേട്ടിന്റെ അധ്യക്ഷതയില്‍ സയ്യിദ്‌ അബ്‌ദുര്‍റഹ്‌മാന്‍ ബാഫഖി തങ്ങളാണ്‌ തിരൂരങ്ങാടി യതീംഖാന ഉദ്‌ഘാടനം ചെയ്‌തത്‌. അന്നുതൊട്ട്‌ 1961 ഏപ്രില്‍ 17ല്‍ മരണപ്പെടും വരെ യതീംഖാനയുടെ വൈസ്‌ പ്രസിഡന്റായിരുന്നു സീതി സാഹിബ്‌.

പി എം എ ഗഫൂര്‍

ഇനി ഒപരെഷനും പോസ്റ്മോര്ടവും യൂനാനി മെഡിക്കല്‍ കോളെജിലേക്ക് മാറ്റാം





http://www.madhyamam.com/news/251224/131020

ചികിത്സാ രംഗത്ത് അലോപ്പതി ക്കുള്ള സ്വീകാര്യത ഹോമിയോപതിക്കില്ല 
ആയുര്‍ വേദത്തിനും ഇല്ല ......ഒട്ടേറെ ചികിത്സാ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നവര്‍ ഒക്കെയും അവസാനം എത്തുന്നത് അലോപ്പതി മെഡിക്കല്‍ കോളേജുകളില്‍ മാത്രമാണ് ....അപ്പോള്‍ പിന്നെ യൂനാനി ചികിത്സയെ പറ്റി നമ്മുടെ സുന്ദര കേരളത്തില്‍ എത്ര പേര്‍ക്കറിയാം? എത്രത്തോളം ഫലപ്രദമാണ് ഈ ചികിത്സ? ..അങ്ങിനെ ഇരിക്കെ ആണ് കേരളമൊട്ടുക്കും തിരു കേഷത്തിനു ഉത്തമ കേന്ദ്രം എന്നാ പേരില്‍ ഫ്ലെക്സുകള്‍ ഉയര്‍ന്നു വന്നത്....ഷഹര് മുബാറക്ക്‌ മസ്ജിദ് എന്ന് പേര് പറഞ്ഞവര്‍ കൊഴികോട് വേദിയില്‍ മസ്ജിദുല്‍ ആസാര്‍ എന്നാ പേര് മാറ്റം പ്രഖ്യാപിച്ചു....അപ്പോള്‍ ഫ്ലെക്സുകളില്‍ കൊടുത്തിരുന്ന ഫോടോ നമ്മള്‍ മറക്കരുത്...വിമര്‍ശനങ്ങള്‍ക്കിടയില്‍ നോളെജ് സിടി എന്നാ പേരില്‍ വീണ്ടും ഒരു ഉദ്ഘാടനം സംഘടിപ്പിക്കുകയു ചെയ്തു കൊണ്ട് ഒരു ബിസിനസ് പ്രോജെക്റ്റ്‌ വീണ്ടും പ്രഖ്യാപിച്ചു....കോഴിക്കോട് മര്‍കസ് ബില്ടിങ്ങില്‍ നില കൊള്ളുന്ന മാപ്കോ പ്രോജെക്റ്റ്‌ കമ്പനിയുടെ ഈ സംരംഭം യഥാര്‍ത്ഥത്തില്‍ ഇസ്ലാമിന് എന്ത് സംഭാവനയാണ് ചെയ്യാന്‍ പോകുന്നത് എന്നെനിക്കു അറിയില്ല...ഇരിക്കട്ടെ....മുടി വെക്കാന്‍ വന്നവര്‍ പലതും മൂടി വെച്ച് ഇപ്പോള്‍ നോളെജ് സിറ്റി എന്നാ റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ് ആണ് പ്രൊമോട്ട് ചെയ്യുന്നത്...ഇവിടുത്തെ പ്രധാന കേന്ദ്രം യൂനാനി മെഡിക്കല്‍ കോളേജ് ആണത്രെ.....സത്യത്തില്‍ ഈ തരത്തില്‍ ഒരു സ്ഥാപനം ബിസിനസ് കണ്ടു കൊണ്ടാവില്ലേ?....അപ്പോള്‍ യാതൊരു വിജയ സാധ്യതയും ഇല്ലാത്ത ഈ തരാം പദ്ധതികള്‍ പ്രഖ്യാപിച്ചു അണികളെ വീണ്ടും പല തരത്തില്‍ പറ്റിക്കുക യല്ലേ ഈ മത നേതാക്കന്മാര്‍ പണ്ഡിതര്‍ എന്ന് ഒക്കെ പറയുന്നവര്‍ ചെയ്തു കൂട്ടുന്നത്....സത്യത്തില്‍ ഇവര്‍ ധര്‍മവും കര്‍മവും മറക്കുന്നു....ഏതായാലും റിയല്‍ എസ്റ്റേറ്റ്‌ അല്ലെ....നടക്കട്ടെ ....കൈതപോയിലില്‍ ടൌണ്‍ ഷിപ്‌ വരട്ടെ ....നാട് പുരോഗമിക്കട്ടെ ...ഒപ്പം തരക്ക വിതര്‍ക്കങ്ങളും വളരട്ടെ....മുടിയില്‍ ചുറ്റി പിനഞ്ഞവര്‍ കാര്യങ്ങള്‍ മരകാതിരുന്നാല്‍ മതി














നബി (സ) യുടെ പരിശുദ്ധ റൌള ശരീഫിന്റെ ഫോട്ടോ നമ്മുടെ ഏറക്കുറെ സുന്നി വീടുകളിലും അത് ഫ്രൈം ചെയ്ത് വെക്കാർ ഉണ്ട്..അതിന് പുറമേ മസ്ജിദുൽ ആസാർ എന്ന പണി ഇത് വരെ തുടങ്ങാത്ത പള്ളിയുടെ ഫോട്ടോയും വീടുകളിലും, അത് പോലെ പലരും പ്രൊഫൈൽ ചിത്രമായിട്ടും ഉപയോഗിക്കാർ ഉണ്ടല്ലോ.. എങ്കിൽ ബുദ്ദിനഷ്ട്ടപ്പെടാത്ത ആളുകളോട് മാത്രം ഒരു ചോദ്യം..നബി(സ)യുടെ ശഅറെ മുബാറ ക്കാണ് എന്ന് അഹമ്മദ് കസ്രജിയും ജാലിയാ വാലയും പരിചയപ്പെടുത്തിയെ നീളം കൂടിയ ആ മുടിക്കെട്ടുകൾ നിങ്ങൾ എന്ത് കൊണ്ട് പ്രൊഫൈൽ ചിത്രമായിട്ടും, നിങ്ങളുടെ വീടുകളിലും അത് ഫ്രൈം ചെയ്ത് തൂക്കി ഇടുന്നില്ല?ആ മുടിക്കെട്ടുകളുടെ ഫോട്ടോ നിങ്ങൾക്ക് ഫ്രൈം ചെയ്ത് നിങ്ങളുടെ വീടുകളിൽ തൂക്കി ഇടാൻ ധൈര്യം ഉണ്ടോ? അത് മഹാനായ നബി (സ) യുടെ തിരുകേശം ആണെന്ന് വാദിക്കുകയും അതിന്റെ ഫോട്ടോ കാണുമ്പോഴേക്കും കണ്ണ് പൂട്ടുകയും ചെയ്യുന്ന സമൂഹമേ നിങ്ങളുടെ ഈ ഇരട്ടതാപ്പ് ആരോടാണ് കാണിക്കുന്നത്? തിരുകേശത്തിന്റെ ഫോട്ടോ ഇനി പ്രദർശിപ്പിക്കാൻ പാടില്ല എന്ന ഒരു പുതിയ മസ്അല നിങ്ങൾ കണ്ടെത്തുമോ? മുൻപ് ഈ വിഷയത്തിൽ കേരളത്തിൽ നിന്നും അത് പോലെ അഹമദ് കസ്രജിയും ഒക്കെ പുറത്ത് വിട്ട പുതകങ്ങളും ഫോട്ടോകളും മറക്കണ്ട..ഈ കാപട്ട്യം നിങ്ങൾ ആരോടാണ് കാണിക്കുന്നത്? കളവാണെന്ന് ഉറപ്പുള്ളതോ,കളവാകാൻ സാധ്യത ഉള്ളതോ ആയ ഒരു വിഷയം നബി(സ) തങ്ങളിലേക്ക് ചേർത്ത് പറയുന്നവൻ നബിയുടെ(സ) പേരിൽ കള്ളം പറയുന്നവനാണെന്ന് മഹാനായ ഇമാം നവവി(റ) ശറഹു മുസ്ലിമിൽ പറഞ്ഞത് ഓർത്താൽ നന്ന്. നിങ്ങൾ എന്തിന് വേണ്ടി,ആർക്ക് വേണ്ടി യാതൊരു മാനതണ്ടവും ഇല്ലാതെ ഒരു ആക്രി കച്ചവടക്കാരനായ മുംബയിലെ ജാലിയാവാലയുടെ മുടികൾ നബി(സ) യിലേക്ക് ചേർത്ത് വെച്ച് നബി തങ്ങളെ ഇങ്ങനെ അപമാനിക്കണം? ആയിരക്കണക്കിന് മുടികൾ സൂക്ഷിച്ച് വെച്ചിരിക്കുന്ന ജാലിയ വാലയുടെ വീട്ടിലേക്ക് ബർകത്ത് എടുക്കാൻ എന്ത് കൊണ്ട് മുംബയിൽ പലവട്ടം പോകുന്ന ഇത് തിരുകേശം ആണെന്ന് വാദിക്കുന്ന പണ്ഡിതന്മാരും അനുയായികളും അവിടെ പോകുന്നില്ല? ബർകത്ത് അബുദാബിയിലെ മുടികൾക്ക് മാത്രമാണോ? ഇതിനൊക്കെ ആണ് തെറി പറയുന്നതിന് മുന്പ് മറുപടി കിട്ടേണ്ടത്..മഹാനായ യൂസുഫ് നബ്ഹാനിയുടെ(റ) ജവാഹിറുൽ ബീഹാർ(3-192) എന്ന പ്രശസ്തമായ ഗ്രന്ഥത്തിൽ ഇബ്നുൽ മുക്റി(റ)നിന്നും എടുത്ത് ഉദ്ദരിക്കുന്നത് കാണുക..'' ഞാൻ ബൈത്തുൽ മുഗദ്ദസിൽ നബി(സ) യുടെ കാൽ പാദം എന്ന് പറഞ്ഞ് ആളുകള് ബർകത്ത് എടുക്കുന്നത് കണ്ടപ്പോൾ മഹാനായ ഇബ്നുൽ മുക്റി(റ) പറയുന്നു ഇമാം ഹാഫിസ് സുയൂത്തി(റ ) അടക്കം പല പണ്ഡിതന്മാരിൽ നിന്നും ഇതിന് ഹദീസ് ഗ്രന്തങ്ങളിലോ,ചരിത്രഗ്രന്തങ്ങളിലോ ഒരു അടിസ്ഥാനവും കാണാത്ത വിഷയം ആണെന്ന് പറഞ്ഞിട്ടുണ്ട്. മഹാനവര്കൾ ചോദിക്കുന്നു യാതൊരു അടിസ്ഥാനവും ഇല്ലാത്ത ഇത്തരം സംഗതികൾ നബി(സ) യിലേക്ക് ചേർത്ത് പറയൽ എങ്ങിനെ അനുവദനീയം ആകും? എന്ന ചോദ്യമാണ് മഹാനവർകൾ ചോദിക്കുന്നത് ...ഈ വിഷയം ജാലിയാ വാല എന്ന കച്ചവടക്കാരന്റെ മുടികൾ യാതൊരു അടിസ്ഥാനവും ഇല്ലാതെ തിരുകേശം ആണെന്ന് പറഞ്ഞ് നബി(സ) യിലേക്ക് ചേർത് വാദിക്കുന്നവരുടെ കണ്ണ് തുറപ്പിചെങ്കിൽ എത്ര നന്നായിരുന്നു?

തോണി മറിഞ്ഞാല്‍ പിന്നെ പുറം ആണ് നല്ലത് അല്ലെ ?

കഴിഞ്ഞ ആഴ്ച ദോഹയിലെ ഒരു ഹോട്ടലില്‍ സുഹൃത്തിനൊപ്പം സംസാരിച്ചു നില്‍ക്കുമ്പോഴാണ് എവിടെയോ കണ്ടു മറന്ന പോലൊരു മുഖം ...ഏതായാലും എവിടെയാണ് എന്ന് ചോദിച്ചു നോക്കാം എന്ന് വിചാരിച്ചു അടുത്തേക്ക് നീങ്ങി ....സലാം പറഞ്ഞു...

നിങ്ങളെ ഞാന്‍ എവിടെയോ മുമ്പ് കണ്ടിട്ടുണ്ട്....പക്ഷെ ഓര്മ വരുന്നില്ല...

അപ്പോള്‍ അയാള്‍ ഒരു ഹോട്ടല്‍ നടത്തുന്ന ആളാണെന്ന ഓര്‍മിപ്പിച്ചു...സ്ഥലവും പറഞ്ഞു തന്നു....അപ്പോഴാണ്‌ ഓര്മ വന്നത്....ഇടയ്ക്കു ഞങ്ങളും ഭക്ഷണം കഴിക്കാന്‍ പോകുന്ന ഹോട്ടലിന്റെ ഉടമയാണ് ഇദ്ദേഹം ....കണ്ണൂര്‍ ജില്ലക്കാരന്‍ ....ഇപ്പോള്‍ രണ്ടാമത് ഒരു ബ്രാഞ്ച് കൂടി തുറന്നിട്ടുന്ടെന്നു അയാള്‍ പറയുകയും എന്നെ അങ്ങോട്ട്‌ ക്ഷണിക്കുകയും ചെയ്തു...

അഞ്ചു മിനുടു കൂടി കഴിഞ്ഞപ്പോള്‍ ആണ് ഹോടലിലെ സപപ്ലയര്‍ ഒരു പാര്‍സല്‍ അയാളുടെ കയ്യില്‍ കൊടുക്കുന്നത് കണ്ടത്....അയാള്‍ പോയപ്പോള്‍ ഞാന്‍ എന്റെ പരിചയക്കാരന്‍ കൂടി ആയ സപപ്ലയരോട് അയാളെ അറിയാമോ എന്ന് ചോദിച്ചു....അപ്പോള്‍ അവന്‍ പറഞ്ഞു..

അദ്ദേഹം സ്ഥിരമായി ഇവിടെ നിന്നാണ് ഭക്ഷണം വാങ്ങിക്കുന്നത്..രണ്ടു ഹോട്ടല്‍ നടത്തിപ്പുകാരന്‍ സ്വന്തം ഹോട്ടലില്‍ നിന്നും ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്നില്ല.....കാരണം പലവിധമുണ്ടാകാം...ഇരിക്കട്ടെ...ഈ സംഭവം കണ്ടപ്പോഴാണ് ഞാനും എന്റെ ഫ്ലാഷ് ബാക്കിലേക്ക്‌ പോയത്....

കുറ്റിയാടി ടൌണില്‍ ഒരു ഹോട്ടല്‍ നടത്താനുള്ള ഭാഗ്യം എന്നോ നിര്‍ഭാഗ്യം എന്നോ വിളിക്കാവുന്ന ഒരു അവസരം എനിക്കും കിട്ടിയിരുന്നു....അയല്‍വാസി ആയ ഒരു സുഹൃത്ത് ആണ് നടത്തിപ്പ് കാര്യങ്ങളില്‍ സഹായിച്ചിരുന്നത് ....

ആദ്യത്തെ ദിവസം കറിയും ഒക്കെ കണ്ടപ്പോള്‍,ഉണ്ടാക്കി വെച്ച ഭക്ഷണങ്ങള്‍ രുചിച്ചു നോക്കണം എന്ന് സുഹൃത്ത് പറഞ്ഞു തന്ന പ്രകാരം അത്തരം കാര്യങ്ങളില്‍ മുഴുകി നില്‍ക്കവേ ചെമ്പില്‍ നിറയെ നെയ്ച്ചോറും മറ്റൊരു ചെമ്പില്‍ ചെറു പയര്‍ കറിയും മറ്റൊന്നില്‍ ബാജി കറിയും ഒക്കെ കൂടി കണ്ടപ്പോള്‍ എനിക്ക് വെറുതെ ടെന്‍ഷന്‍ അടിക്കാന്‍ തുടങ്ങി...

എന്റെ ബേജാറ് കുക്കിനോട് ഞാന്‍ പങ്കു വെച്ചു ....

അല്ല ബാബൂ .....ഇതൊക്കെ ബാക്കി ആയി പോകുമോ ?

അത്‌ങ്ങള് പേടിക്കന്ടെക്കീന്‍ ...എല്ലം തീരും....

രാത്രി ഹോട്ടല്‍ അടക്കാന്‍ നേരത്ത് ബാക്കി വന്ന നെയ്ച്ചോറും മറ്റും നോക്കി നെടു വീര്‍പ്പിടുന്ന എന്നോട് ബാബു എന്നാ കുക്കിന്റെ ആശ്വാസ വചനം

ഇങ്ങക്ക് മാണ്ട്യ പാര്‍സല് മാണേല്‍ എടുതോളീന്‍ ....ബാക്കി ഞാന്‍ ശരിയായിക്കോളും

പിറ്റേ ദിവസം ഉച്ചക്ക് ചോറിനു വന്ന പായസം നെയ്ചോരാണെന്ന് എനിക്ക് മനസ്സിലായാതെ ഇല്ല....

വയ്കിട്ടെക്കുള്ള ചായക്കുള്ള കടിയില്‍ വന്ന സുകീനും ആല് ബോണ്ടയും ഇന്നലത്തെ ചെറു പയരോ ബാജിയോ ഒക്കെ ആണെന്നറിഞ്ഞപ്പോള്‍ എന്നിലെ കച്ചവട മനസ്സ് കുക്കിനെ അഭിനന്ദിച്ചു കൊണ്ടേ ഇരുന്നു....

ഇത് വായിക്കുന്ന നിങ്ങള്‍ പല രീതിയില്‍ അഭിപ്രായങ്ങള്‍ പറഞ്ഞേക്കാം....പക്ഷെ എനിക്ക് ഒരു അഭിപ്രായം മാത്രമേ ഉള്ളൂ....

ബാക്കി വന്ന ഭക്ഷണം അവന്‍ കളഞ്ഞില്ലല്ലോ .....കേടു വരാതതാനെങ്കില്‍ കളയേണ്ട ആവശ്യം എന്ത്?....

Monday 21 October 2013

ലോകം ജിന്നയെ പുനഃസംപ്രേഷണം ചെയ്യുന്നു - ഷാഹിന നിയാസി നിറമരുതൂര്‍


Posted On: 10/21/2013 3:43:49 PM  

ഇരുപതാം നൂറ്റാണ്ടിന്റെ രാഷ്ട്രീയം രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാക്കളുടെ മുന്‍നിരയിലാണ് ഖാഇദേ അഅ്‌സം മുഹമ്മദലി ജിന്നയുടെ സ്ഥാനം. വ്യക്ത്യാധിഷ്ഠിത ചരിത്രം രചിക്കുന്നവര്‍ അദ്ദേഹത്തെ ഇന്ത്യയുടെ വിഭജനത്തിന് കാരണക്കാരനോ പാക്കിസ്താന്റെ നിര്‍മ്മാതാവോ മാത്രമായി പരിഗണിക്കുന്നു.

അതുകൊണ്ട് തന്നെ ജിന്ന എന്നും ഒരു വിവാദ പരിവേഷത്തോടെ ചര്‍ച്ചയില്‍ നിറയുന്നു. ഈയിടെ പാക്കിസ്താന്‍ ചരിത്രകാരനായ സിക്കന്തര്‍ ഹയാത്ത് അദ്ദേഹത്തെ ''charismatic leader '' (അസാധാരണ വ്യക്തിപ്രഭാവമുള്ള ജന നായകന്‍) എന്ന് വിശേഷിപ്പിച്ചപ്പോള്‍, ബി.ജെ.പിയുടെ സമുന്നത നേതാവായിരുന്ന ജസ്‌വന്ത്‌സിംഗ് എഴുതിയ ''ജിന്ന: ഇന്ത്യ-വിഭജനം-സ്വാതന്ത്ര്യം'' എന്ന പുസ്തകം ഗ്രന്ഥകാരന് പാര്‍ട്ടിയില്‍ നിന്നും പുറത്തേക്കുള്ള വഴിയാണ് കാണിച്ച് കൊടുത്തത്.

സംഘ്പരിവാര്‍ പതിറ്റാണ്ടുകളായി കെട്ടിപ്പൊക്കിയ നുണകളുടെ കൊട്ടാരത്തിന്റെ അടിത്തറ മാന്താന്‍ ധൈര്യം കാണിച്ചതാണ് ജസ്‌വന്ത്‌സിംഗിനെ പാര്‍ട്ടിക്ക് അപ്രിയനാക്കിയത്. ഇന്ത്യാ വിഭജനത്തില്‍ സര്‍ദാര്‍ പട്ടേലിനുള്ള പങ്ക് പരാമര്‍ശിച്ചതാണ് സംഘ്പരിവാര്‍ നേതാക്കളെ ഏറെ പ്രകോപിപ്പിച്ചത്.

''ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ അംബാസിഡറായിരുന്ന, ത്രീ-പീസ് സ്യൂട്ടും രാജാവിന്റെ ഇംഗ്ലീഷും എരിയുന്ന സിഗരറ്റുമായി പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ട മുഹമ്മദലി ജിന്ന'' എങ്ങനെ പാക്കിസ്താന്റെ ''ഖാഇദെ അഅ്‌സം'' ആയി പരിണമിച്ചു എന്നത് അന്വേഷണ വിധേയമാക്കേണ്ടതുണ്ട്. വിഭജനം അനിവാര്യമായിരുന്നുവോ? മിസ്റ്റര്‍ ജിന്ന മാത്രമായിരുന്നുവോ ഇന്ത്യയുടെ വിഭജനത്തിന് ഉത്തരവാദി? ജിന്നാ സാഹിബുമായി ഒരു വിഭാഗം പുലര്‍ത്തിയ ശത്രുത അതിന് എത്രത്തോളം കാരണമായിട്ടുണ്ട്? വിഭജനം ഒഴിവാക്കാന്‍ ശ്രമിച്ച ഗാന്ധിജി എന്തുകൊണ്ട് നിരാശനായി? ജിന്നയും നെഹ്‌റുവും തമ്മിലുള്ള രാഷ്ട്രീയമായ ഇടച്ചിലിന്റെ കാരണമെന്തായിരുന്നു തുടങ്ങിയ കാര്യങ്ങളെല്ലാം ഇന്ത്യയുടെ വിഭജനത്തില്‍ സ്വാധീനം ചെലുത്തി എന്നാണ് ചരിത്രകാരന്‍മാര്‍ ഏറെയും അഭിപ്രായപ്പെടുന്നത്.

ഹിന്ദു-മുസ്‌ലിം ഐക്യത്തിന് വേണ്ടി ശക്തമായി വാദിച്ചുപോന്ന ജിന്ന ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇതിഹാസ സമാനമായി എന്നും നിലകൊള്ളുന്നു. ''ജിന്നയുമായി തെറ്റി ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചതുകൊണ്ടാണ് ബ്രിട്ടീഷ് ഭരണം മൂന്ന് ദശകങ്ങള്‍ പിന്നേയും നീണ്ടത്'' എന്ന് ജസ്‌വന്ത്‌സിംഗ് തന്റെ പുസ്തകത്തില്‍ പറയുന്നു.

1940-ല്‍ പാക്കിസ്താന്‍ പ്രമേയം അവതരിപ്പിക്കുമ്പോഴും ജിന്ന യഥാര്‍ത്ഥത്തില്‍ വിഭജനം ആഗ്രഹിച്ചിരുന്നില്ല എന്നത് പകല്‍ പോലെ വ്യക്തമാണ്.

വൈദേശികാധിപത്യത്തിനെതിരെ ജിന്നാ സാഹിബ് നടത്തിയ പോരാട്ടങ്ങളെ തിരിച്ചറിയാന്‍ ഇന്ത്യന്‍ ജനത വൈകി എന്നത് പരമാര്‍ത്ഥമാണ്. 2005-ലെ വേനല്‍ക്കാലത്ത് പാക് സന്ദര്‍ശന വേളയില്‍ ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി, ജിന്നയെക്കുറിച്ച് നടത്തിയ പ്രസ്താവനയുടെ പേരില്‍ അദ്ദേഹത്തിന് ശക്തമായ പഴി കേള്‍ക്കേണ്ടിവന്നു. 1942-ല്‍ അലഹബാദിലെ പത്രപ്രവര്‍ത്തകരോട് സംസാരിക്കവേ ജിന്ന പറഞ്ഞു. ''മുസ്‌ലിംകള്‍ മാത്രമല്ല, ഈ മഹത്തായ ഹിന്ദു സമൂഹവും തന്റെ പേരിന്റെ സ്മരണയെ അനുഗ്രഹിക്കുന്ന ഒരു കാലം എന്റെ ജീവിതകാലത്തല്ലെങ്കില്‍ മരണശേഷമെങ്കിലും സംജാതമാവും എന്ന്.'' ചുരുങ്ങിയപക്ഷം തന്നിലണിയിച്ച പ്രതിനായകന്റെ ചമയങ്ങള്‍ അഴിച്ചുമാറ്റാനെങ്കിലും ഹിന്ദുത്വ വാദത്തിന്റെ രണ്ട് പ്രമുഖ വക്താക്കള്‍ മുന്നോട്ട് വന്നതില്‍ ജിന്നയെ സ്‌നേഹിക്കുന്നവര്‍ക്ക് ആശ്വാസം കൊള്ളാം.

ജിന്നയുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത് ഉപാധിയുള്ള മതേതര വിശ്വാസത്തോട് കൂടിയാണ്. ഇംഗ്ലണ്ടിലെ പഠനകാലത്ത് ഉള്‍ക്കൊണ്ട ഉദാരശീലം അദ്ദേഹത്തിന്റെ വ്യക്തിത്വത്തേയും രാഷ്ട്രീയ ചിന്തയേയും നിര്‍ണായകമായി സ്വാധീനിച്ചിരുന്നു. അതുകൊണ്ടുതന്നെയാണ് പഠനം കഴിഞ്ഞ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ജിന്ന, ഹിന്ദു-മുസ്‌ലിം സമുദായ മൈത്രിയുടെ ശക്തനായ വക്താവായത്. ആ കാലത്ത് ഹിന്ദു-മുസ്‌ലിം ഐക്യത്തെക്കുറിച്ച് മറ്റു ദേശീയ നേതാക്കളെക്കാള്‍ കൂടുതല്‍ വ്യക്തമായ, ശാസ്ത്രീയമായ ധാരണയുണ്ടായിരുന്നു ജിന്നയ്ക്ക്. ഇന്ത്യയുടെ വാനമ്പാടിയെന്ന് പ്രസിദ്ധയായിരുന്ന സരോജിനിനായിഡു ജിന്നയെ പ്രകീര്‍ത്തിച്ചത്, ''ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ അംബാസിഡര്‍'' എന്നാണ്. മഹാത്മാഗാന്ധിജി ജിന്നയെ 'ഖാഇദെ അഅ്‌സം' (മഹാനായ നേതാവ്) എന്നും വിശേഷിപ്പിച്ചു. ജിന്നയുടെ പേരില്‍ കെട്ടിച്ചമച്ച കള്ളക്കഥകളുടെ സ്രഷ്ടാക്കള്‍ ഇതൊന്നും അറിയാത്തവരല്ല.

മുംബൈയില്‍ ഗവര്‍ണര്‍ വെല്ലിംഗ്ടണ്‍ പ്രഭുവിന് യാത്രയയപ്പ് നല്‍കാന്‍ വേണ്ടി പ്രമാണിമാര്‍ സംഘടിപ്പിച്ച യോഗം, നിറത്തോക്കുകളുമായി നിരന്ന് നില്‍ക്കുന്ന വെള്ള പട്ടാളക്കാരെ തട്ടിമാറ്റിക്കൊണ്ട് ഭാര്യ റൂത്തിയോടൊപ്പം കടന്നുചെന്ന് കലക്കിയ സാഹസികനായ ജിന്നയെ ചരിത്രം വ്യക്തമാക്കുന്നുണ്ട്. ആ സാഹസിക കൃത്യത്തിന്റെ ഓര്‍മ്മയ്ക്കായി മുംബൈയിലെ പൗരാവലി അന്നത്തെ മുപ്പതിനായിരം രൂപ ചിലവഴിച്ച് മുംബൈ നഗരത്തില്‍ പടുത്തുയര്‍ത്തിയതാണ് 'ജിന്നാഹാള്‍'. ഒരു നേതാവിന് അദ്ദേഹത്തിന്റെ ജീവിതകാലത്ത് തന്നെ ഒരു സ്മാരക മന്ദിരം പണിത ആദ്യത്തെ സംഭവമാണിത്.

മുസ്‌ലിം വഖഫ് സ്വത്തുക്കളുടെ സംരക്ഷണത്തിനു വേണ്ടി ഇന്ത്യയില്‍ ആദ്യമായി ഒരു നിയമം വൈസ്രോയിയുടെ കൗണ്‍സിലില്‍ അവതരിപ്പിച്ച് ('വഖഫ് അല്‍ ഔലാദ്') വിദഗ്ധമായി പൈലറ്റ് ചെയ്ത് പാസാക്കിയെടുത്തത് ജിന്നാ സാഹിബിന്റെ നയതന്ത്രജ്ഞതയായിരുന്നു. ആ വിജയമാഘോഷിക്കാന്‍ അലിഗറിലെ വിദ്യാര്‍ത്ഥികള്‍ ജിന്നാ സാഹിബിനെ റിക്ഷയില്‍ കയറ്റി അവര്‍ തന്നെ റിക്ഷ വലിച്ച് ക്യാമ്പസില്‍ കൊണ്ടുപോയി സ്വീകരണം നല്‍കി. പ്രശസ്ത ചരിത്രകാരിയായ ഡോ. ഐഷ ജലാലിന്റെ വിശ്രുതമായ '' Sole Spokesman'' എന്ന ജിന്നയുടെ ജീവചരിത്ര ഗ്രന്ഥത്തിന്റെ പുറംചട്ടയില്‍ അലിഗര്‍ വിദ്യാര്‍ത്ഥികള്‍ ജിന്നയെ റിക്ഷയില്‍ കയറ്റി വലിച്ച് കൊണ്ടുപോകുന്ന ചിത്രമുണ്ട്.

ലണ്ടനിലെ ''ലണ്ടന്‍സ് ഇന്‍'' നിയമ കോളജിന്റെ പ്രവേശന കവാടത്തില്‍ ലോകത്തിലെ ഏറ്റവും വലിയ നിയമദാതാക്കളുടെ കൂട്ടത്തില്‍ മുഹമ്മദ് നബിയുടെ പേര്‍ കൂടി എഴുതിവെച്ചത് കണ്ടപ്പോള്‍ ആവേശഭരിതനായി പഠനം ഇവിടെ തന്നെയാകട്ടെ എന്ന് തീര്‍ച്ചപ്പെടുത്തി രോമകൂപങ്ങള്‍തോറും മതബോധം വഴിഞ്ഞൊഴുകുന്ന മുഹമ്മദലി ജിന്ന. പക്ഷേ പ്രകടനപരതയില്‍ താല്‍പര്യം കാണിക്കാത്തതിനാല്‍ മുസ്‌ലിം വിരുദ്ധര്‍ക്ക് അദ്ദേഹം മതഭ്രാന്തനും മത മൗലികവാദികള്‍ക്ക് അദ്ദേഹം മതവിരുദ്ധനുമായി. എന്നാല്‍ ഇത് രണ്ടുമായിരുന്നില്ല ജിന്ന.

അദ്ദേഹം പറയാറുണ്ടായിരുന്നു. ''ഞാനൊരു മൗലവിയോ മൗലാനയോ അല്ല, ഞാന്‍ ഇസ്‌ലാമിന്റെ ഒരു വിനീത ദാസന്‍ മാത്രമാണ്.'' എന്ന്. ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലുള്ള ഐക്യപ്പെടലിലൂടെയല്ലാതെ ഇന്ത്യയുടെ ഐശ്വര്യം വീണ്ടെടുക്കാനാവില്ല എന്ന ദൃഢവിശ്വാസമായിരുന്നു ജിന്നയുടെ രാഷ്ട്രീയ ദര്‍ശനത്തിന്റെ കാതല്‍. ആ സ്വപ്‌നസാക്ഷാത്കാരത്തിനുള്ള മാധ്യമമായാണ് അദ്ദേഹം ആള്‍ ഇന്ത്യാ മുസ്‌ലിംലീഗിനെ കണ്ടത്. മുസ്‌ലിംലീഗ്-കോണ്‍ഗ്രസ് ചര്‍ച്ചയ്ക്ക് വേണ്ടി അലഹബാദിലെ കൊട്ടാര സദൃശമായ തന്റെ വസതിയിലേക്ക് ജിന്നയെ ക്ഷണിച്ച മോത്തിലാല്‍ നെഹ്‌റു അദ്ദേഹത്തെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തി കൊടുത്തത്: ''നമ്മെ എല്ലാവരേയും പോലെ കറകളഞ്ഞ ദേശീയവാദിയാണദ്ദേഹം. തന്റെ സമുദായത്തെ അദ്ദേഹം ഹിന്ദു-മുസ്‌ലിം മൈത്രിയിലേക്ക് വഴികാണിക്കുന്നു.''

ലഖ്‌നൗ സന്ധിക്ക് ശേഷം ഇന്ത്യയുടെ പ്രതീക്ഷ മുഴുവനും ജിന്നയിലായിരുന്നു. സംഭവബഹുലമായ ആ വര്‍ഷങ്ങളില്‍ അഭിഭാഷകനായ ജിന്നയുടെ യുക്തിപൂര്‍വ്വമായ ന്യായവാദങ്ങള്‍ ഇംഗ്ലീഷ് പ്രഭുക്കന്‍മാരെ കുഴക്കി. രാജ്യത്തിലെ രണ്ട് പ്രബല മതവിഭാഗങ്ങളെ മൈത്രിയുടെ പാതയിലേക്ക് നയിക്കാന്‍ ജിന്നയുടെ നയചാതുരികൊണ്ട് സാധിച്ചു. അതേസമയം മതവും രാഷ്ട്രീയവും തമ്മില്‍ കലര്‍ത്തുന്നതിനെ ജിന്ന ശക്തമായി എതിര്‍ക്കുകയും ചെയ്തു. ഇന്ത്യക്കാര്‍ക്ക് തുല്യ പങ്കാളിത്തമില്ലാത്ത സൈമണ്‍ കമ്മീഷനുമായി സഹകരിക്കുക അസാധ്യമാണെന്ന് ജിന്ന അസന്നിഗ്ധമായി പ്രഖ്യാപിച്ചു. സൈമണ്‍ കമ്മീഷന്‍ ബഹിഷ്‌കരണ പരിപാടി പരിപൂര്‍ണ വിജയമായത് ജിന്നയുടെ നേതൃപാടവത്താലാണെന്ന് ബ്രിട്ടീഷ് ഗവണ്‍മെന്റ് വിലയിരുത്തി.

മോത്തിലാല്‍ നെഹ്‌റു കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ വേണ്ടി കോണ്‍ഗ്രസ് കല്‍ക്കത്തയില്‍ 1928 ഡിസംബര്‍ 28-ന് വിളിച്ചുചേര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് ജിന്ന നടത്തിയ പ്രസംഗം ശ്രദ്ധേയമായിരുന്നു. ''ഹിന്ദു-മുസ്‌ലിം സമവായമാണ് ആദ്യം ഉണ്ടാവേണ്ടത്. അവകാശങ്ങളും താല്‍പര്യങ്ങളും നിയമപരമായി നിര്‍വചിച്ചിട്ടില്ലെങ്കില്‍ ഭൂരിപക്ഷം മര്‍ദ്ദകരാവാനും ന്യൂനപക്ഷം ഭയചകിതരാവാനുമുള്ള എല്ലാ സാധ്യതകളും ഉണ്ട്. വര്‍ഗീയ ഭൂരിപക്ഷവുമായാണ് നമുക്ക് ഇടപെടാനുള്ളത് എന്നതിനാല്‍ ഇതിനുള്ള സാധ്യത ഇനിയും വര്‍ധിക്കുകയാണ് ചെയ്യുന്നത്. മുഴുവന്‍ സമുദായങ്ങളും ഈ വിശാലമായ രാജ്യത്ത് സൗഹാര്‍ദ്ദത്തിലും ഐക്യത്തിലും കഴിയുന്ന സാഹചര്യമാണ് ഉണ്ടാവേണ്ടത്.'' 'വഴിഞ്ഞൊഴുകുന്ന ദു:ഖത്തോടെ ഞാന്‍ പറയട്ടെ. നെഹ്‌റു കമ്മിറ്റി റിപ്പോര്‍ട്ട് മുസ്‌ലിംകള്‍ക്ക് പ്രയോജനകരമോ ഫലപ്രദമോ അല്ല' എന്ന ജിന്നയുടെ പ്രതികരണം വികാര നിര്‍ഭരമായിരുന്നു. ഈ അവസരത്തിലാണ് ഭാവികാല മുസ്‌ലിം രാഷ്ട്രീയത്തിന്റെ ആധാരശിലയായി തീര്‍ന്ന ''ജിന്നയുടെ പതിനാലു പോയിന്റുകള്‍'' അദ്ദേഹം രാഷ്ട്രത്തിന് മുമ്പാകെ സമര്‍പ്പിച്ചത്. അടുത്ത ഒരു പതിറ്റാണ്ട് കാലം ഇന്ത്യന്‍ രാഷ്ട്രീയം 'ജിന്നയുടെ പതിനാല് പോയിന്റുകള്‍' എന്ന സ്തംഭത്തിനു ചുറ്റും കറങ്ങി.

വട്ടമേശ സമ്മേളനവേദികളിലും അതിനു പുറത്തും ദളിതരുടെ ആവശ്യങ്ങള്‍ക്ക് ജിന്ന പരിപൂര്‍ണ്ണ പിന്തുണ നല്‍കി. അവരുടെ മോചന സമരത്തില്‍ താന്‍ അവരോടൊപ്പം തോളുരുമ്മി നില്‍ക്കുമെന്ന് പ്രഖ്യാപിച്ചു. ജിന്നയുടെ പടവും തലയില്‍വെച്ച് ദളിത് ജനത ഉത്സവമാഘോഷിച്ചു. ദളിതര്‍ക്ക് വോട്ടവകാശം എന്ന വാദം ജിന്ന ഉപേക്ഷിക്കുകയാണെങ്കില്‍ ജിന്നയുടെ 14 പോയിന്റുകള്‍ മുഴുവനും കോണ്‍ഗ്രസ് അംഗീകരിച്ച് കൊള്ളാമെന്ന് ഗാന്ധിജി ഉറപ്പുകൊടുത്തപ്പോള്‍ ജിന്നയുടെ പ്രതിവചനം -''തന്റെ 14 പോയിന്റുകള്‍ ഒന്നൊഴിയാതെ ഉപേക്ഷിക്കേണ്ടി വന്നാലും ഇന്ത്യയിലെ അയിത്ത ജാതിക്കാര്‍ക്ക് മനുഷ്യാവകാശം നേടികൊടുക്കാനുള്ള സമരത്തില്‍ നിന്ന് താന്‍ പിറകോട്ടില്ല'' എന്നായിരുന്നു. ലഖ്‌നൗ സമ്മേളനത്തോട് കൂടി ജിന്ന ഒരു വലിയ ജനസമൂഹത്തിന്റെ ഏക നേതാവായി അതിവേഗം ഉയരുകയായിരുന്നു.

ജിന്ന നടത്തിയ പ്രസംഗങ്ങള്‍ എന്നും സദസ്സിനേയും സമൂഹത്തേയും ആവേശം കൊള്ളിക്കുന്നതായിരുന്നു. ആരും പറയാതെയുംആരും കേള്‍ക്കാതെയും ആള്‍ഇന്ത്യാ റേഡിയോ നാലു ചുമരുകള്‍ക്കുള്ളില്‍ അതീവ രഹസ്യവും സുരക്ഷിതവുമായി സൂക്ഷിച്ച പ്രസംഗം 65 വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്ത് വന്നിരിക്കുന്നു. ചരിത്രത്തിലെ പല റെക്കോര്‍ഡിംഗുകളെയും അപേക്ഷിച്ച് ഇതില്‍ കൃത്യമായി ദിവസവും സമയവും ഉള്ളടക്കവും രേഖപ്പെടുത്തിയിട്ടുണ്ട്.

കറാച്ചിയില്‍ നിന്ന് 1947 ഓഗസ്ത് 14-ന് ജിന്ന നടത്തിയ പ്രസംഗം ഒരു പക്ഷേ ലോകം കേട്ടിരിക്കാന്‍ ഇടയില്ല. പാക്കിസ്താന്‍ എന്ന രാജ്യം നിലവില്‍ വന്നതിനു തൊട്ടുപിറകേയാണ് ജിന്ന നടത്തിയ ഈ ഐതിഹാസിക പ്രസംഗം. പണ്ഡിറ്റ് നെഹ്‌റുവിന്റെ "Tryst with destiny' എന്ന ചരിത്ര പ്രസിദ്ധ പ്രഭാഷണം മൂല്യബോധമുള്ളതും പവിത്രമായ ലക്ഷ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതും ആയിരുന്നു. 1947 ഓഗസ്ത് 14ന് കറാച്ചിയില്‍ മുഹമ്മദലിജിന്ന നടത്തിയ പ്രഭാഷണവും മറ്റൊരു ചരിത്രമായിരുന്നു. ലോകത്തിന്റെ കാതുകളിലേക്ക് ആ പ്രസംഗം കടന്നുവന്നു.

''പാക്കിസ്താന്‍ ഭരണ ഘടനാ നിര്‍മ്മാണ സഭയുടെ പേരിലും എന്റെ സ്വന്തം നിലയ്ക്കും ബ്രിട്ടീഷ് ചക്രവര്‍ത്തിക്കും അദ്ദേഹത്തിന്റെ ആശംസകള്‍ക്കും സന്ദേശങ്ങള്‍ക്കും ഞാന്‍ നന്ദി പറയുന്നു. വലിയ ഉത്തരവാദിത്തങ്ങള്‍ മുമ്പിലുണ്ട് എന്ന് എനിക്കറിയാം. സ്വാഭാവികമായും അദ്ദേഹത്തിന്റെ വികാരങ്ങള്‍ ഞാന്‍ പങ്കുവെക്കുന്നു. അനുതാപവും പിന്തുണയും ഉറപ്പ് നല്‍കിയത് ഞങ്ങള്‍ നന്നായി ഉള്‍ക്കൊള്ളുന്നു. ഞങ്ങളുടെ സല്‍മനോഭാവവും സൗഹാര്‍ദ്ദവും എപ്പോഴും ബ്രിട്ടനും ബ്രിട്ടീഷ് സര്‍ക്കാറിന്റെ തലവനായ ചക്രവര്‍ത്തിക്കും ഉണ്ടാകുമെന്നുള്ള സന്ദേശം നിങ്ങള്‍ ദയവായി കൈമാറുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. പാക്കിസ്താന്റെ ഭാവിക്ക് വേണ്ടി നിങ്ങള്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ക്കും ശുഭാശംസകള്‍ക്കും ഞാന്‍ നന്ദി പറയുന്നു.

പാക്കിസ്താനിലെ എല്ലാ സമുദായങ്ങളുടെയും ക്ഷേമത്തിനും സുസ്ഥിതിക്കും വേണ്ടി ഞങ്ങള്‍ നിരന്തരമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കും. പൊതുജനസേവനം എന്ന ആശയത്താല്‍ എല്ലാവരും പ്രചോദിതരാവുമെന്നും സഹകരണത്തിന്റ അന്തസ്സത്ത ഉള്‍ക്കൊള്ളുമെന്നും ഒരു മഹത്തായ രാഷ്ട്രത്തിന്റെ നിര്‍മ്മിതിക്ക് ആവശ്യമായ രാഷ്ട്രീയപരവും പൗരധര്‍മ്മാധിഷ്ഠിതവുമായ ഗുണവിശേഷങ്ങള്‍ ഓരോരുത്തരും പ്രകടിപ്പിക്കുമെന്നും ഞാന്‍ പ്രത്യാശിക്കുന്നു.

ഞാന്‍ ഒരിക്കല്‍കൂടി താങ്കള്‍ക്കും ലേഡിമൗണ്ട് ബാറ്റനും നിങ്ങളുടെ അനുകമ്പയ്ക്കും ശുഭാശംസകള്‍ക്കും നന്ദി പറയുന്നു, അതെ നമ്മള്‍ സുഹൃത്തുകളായി പിരിയുകയാണ്. നമ്മള്‍ എന്നും സുഹൃത്തുക്കള്‍ തന്നെയായിരിക്കണമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. ഇപ്പോള്‍ ഗവ.ഉദ്യോഗങ്ങളിലും സായുധ സേനയിലുമുള്ളവരും മറ്റുള്ളവരും എത്രസന്തോഷത്തോടെയും തുറന്ന മനസ്സോടെയുമാണ് പാക്കിസ്താന് വേണ്ടി താല്‍ക്കാലിക സേവനം ചെയ്യാന്‍ മുന്നോട്ട് വന്നത് എന്നതിനെ ഞങ്ങള്‍ അതിയായി വിലമതിക്കുന്നു. പാക്കിസ്താന്റെ സേവകര്‍ എന്ന നിലയില്‍ അവരെ ഞങ്ങള്‍ സംതൃപ്തരാക്കുകയും ഞങ്ങളുടെ പൗരന്‍മാരോടൊപ്പം അവരെ തുല്യരായി പരിഗണിക്കുകയും ചെയ്യും.

മുസ്‌ലിമേതര വിഭാഗങ്ങളോട് മഹാനായ അക്ബര്‍ ചക്രവര്‍ത്തി കാണിച്ച സഹിഷ്ണുതയും സന്‍മനോഭാവവും ഒരു പുതിയ സംഭവമല്ല. നമ്മുടെ പ്രവാചകന്‍ ജൂതന്‍മാരോടും ക്രിസ്ത്യാനികളോടും അവരെ കീഴടക്കിയതിന് ശേഷം കാണിച്ച പതിമൂന്ന് നൂറ്റാണ്ട് മുമ്പത്തെ പെരുമാറ്റത്തെയാണ് അത് തിരിച്ചുകൊണ്ട് വരുന്നത്.

പ്രവാചകന്‍ അവരോട് ഏറ്റവും കൂടുതല്‍ സഹിഷ്ണുത പുലര്‍ത്തുകയും അവരുടെ മതത്തോടും വിശ്വാസത്തോടും പരിഗണനയും ബഹുമാനവും കാണിക്കുകയും ചെയ്തു. എവിടെ ഭരണം നടത്തിയപ്പോഴും മുസ്‌ലിംകളുടെ മുമ്പിലുള്ള ചരിത്രം ഇങ്ങനെ മാനുഷികമായ തത്വങ്ങളുടെ മഹദ്‌സംഭവങ്ങള്‍ നിറഞ്ഞതാണ്. ഈ പാത പിന്തുടര്‍ന്ന് ഞങ്ങളും അതേ പോലെ പ്രവര്‍ത്തിക്കും.

അവസാനമായി പാക്കിസ്ഥാന് വേണ്ടിയുള്ള ശുഭാശംസകള്‍ക്ക് ഞാന്‍ നന്ദി പറയുന്നു. ഞങ്ങളുടെ അയല്‍ക്കാരുമായും ലോകത്തിലെ എല്ലാ രാഷ്ട്രങ്ങളുമായും എന്നും ഞങ്ങള്‍ സൗഹാര്‍ദ്ദപൂര്‍വം വര്‍ത്തിക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. ഉപസംഹരിക്കുന്നതിന് മുമ്പായി ഞങ്ങള്‍ക്ക് ലഭിച്ച സന്‍മനസ്സിന്റേയും സുഹൃദ്ബന്ധത്തിന്റെയും ആശംസാ സന്ദേശങ്ങള്‍ക്ക് നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. ഒന്നാമത്തേത് മഹത്തായ അമേരിക്കന്‍ രാഷ്ട്രത്തിന് വേണ്ടി പ്രസിഡണ്ട് ട്രൂമാന്റെ സന്ദേശം, രണ്ടാമത്തേത് ഈജിപ്തില്‍ നിന്ന്, മൂന്നാമത്തേത് ഫ്രാന്‍സ്, നാലാമത് സിറിയയില്‍ നിന്ന്, അഞ്ചാമത് നമ്മുടെ അയല്‍രാജ്യമായ നേപ്പാളില്‍ നിന്ന്.ഇവരുടെ സൗഹാര്‍ദ്ദപൂര്‍വ്വമായ സന്ദേശങ്ങള്‍ക്ക് നമുക്കൊന്നായി ഹൃദയംഗമമായി നന്ദി പറയാം. ഈ അസംബ്ലി അനിശ്ചിത കാലത്തേക്ക് നിറുത്തിവെച്ചതായി അറിയിച്ച്‌കൊണ്ട് ഞാന്‍ ഉപസംഹരിക്കുന്നു.

1947 ഓഗസ്റ്റ് 15-ന് ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണം അവസാനിക്കുന്ന ദിവസമായി ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്ടിന് അംഗീകാരം ലഭിച്ചപ്പോള്‍, ഏകദേശം ഒരുകോടി ജനങ്ങളെ അതിര്‍ത്തിയുടെ ഇരുഭാഗത്തേക്കും അഭയാര്‍ത്ഥികളായി ഓടിക്കുന്ന വിധത്തിലാണ് അവിഭക്ത ഇന്ത്യയുടെ ഭൂപടത്തില്‍ റാഡ് ക്ലിഫിന്റെ പേന അതിര് വരച്ചത്.

വിവരണാതീതമായ ദുരന്തത്തിനാണ് അത് വഴിവെച്ചത്. പഞ്ചാബില്‍ ഒഴുകിയ ചോരപുഴക്ക്, അതിര്‍ത്തി നിര്‍ണയത്തില്‍ മൗണ്ട് ബാറ്റന്‍ പ്രഭു കാണിച്ച അനാവശ്യ ധൃതി കാരണമായിട്ടുണ്ട്. സൈന്യം, രാഷ്ട്ര സമ്പത്ത്, ഔദ്യോഗിക സാധന സാമഗ്രികള്‍ തുടങ്ങിയ സ്വത്തുക്കള്‍ യഥാക്രമം 80:20 എന്ന അനുപാതത്തിലാണ് ഇന്ത്യക്കും പാക്കിസ്താനുമായി വിഭജിച്ചത്. അതിര്‍ത്തി നിര്‍ണ്ണയത്തില്‍ തങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെട്ടതായി ജിന്നയുടെ സഹപ്രവര്‍ത്തകര്‍ക്ക് പരാതിയുണ്ടായിരുന്നു. ആ രാജ്യത്തിന്റെ ഗവര്‍ണര്‍ ജനറലായാണ് ജിന്ന പിന്നെ തന്റെ ജന്മനാട്ടില്‍ തിരിച്ചെത്തിയത്. പാക്കിസ്ഥാന്‍ നിലവില്‍ വന്നതിന് ശേഷം ഒരു വര്‍ഷവും ഒരു മാസത്തില്‍ കുറഞ്ഞ ദിവസങ്ങളും മാത്രമേ ഖാഇദേ അഅ്‌സം ജീവിച്ചിരുന്നുള്ളൂ. 1948 സപ്തംബര്‍ 11-ന് രാത്രി 10.20ന് മുഹമ്മദലി ജിന്ന സാഹിബ് കറാച്ചിയില്‍ അന്തരിച്ചു. തന്റെ സഹോദരന്റെ ശരീരംവെള്ളതുണിയില്‍ മൂടുന്നത് കണ്ട് സഹോദരി ഫാത്തിമ ജിന്ന ബോധരഹിതയായി നിലംപതിച്ചു. 1948 സപ്തംബര്‍ 12-ന് ജിന്നയുടെ ഭൗതിക ശരീരം കറാച്ചി മണ്ണു ഏറ്റുവാങ്ങി. പിങ്ക് നിറത്തിലുള്ള മാര്‍ബിളില്‍ പണിത ജിന്ന സാഹിബിന്റെ ഖബറിടം (മസാറെഖാഇദ്) പാക്കിസ്ഥാനിലെ രാഷ്ട്രീയ തിരയിളക്കങ്ങള്‍ക്കെല്ലാം മൂകസാക്ഷിയായി തലയുയര്‍ത്തി നില്‍ക്കുന്നു.

വിഭജനത്തിന്റെയും സ്വാതന്ത്ര്യത്തിന്റേയും ആറര ദശകങ്ങള്‍ക്ക് ശേഷവും ജിന്ന വിവാദ പുരുഷനായി തുടരുകയാണ്. ജിന്നയെ വ്യക്തിപരമായി എതിര്‍ത്തവരുടെയെല്ലാം ഉദ്ദേശ്യം അദ്ദേഹത്തിന്റെ ആദര്‍ശത്തെ തകര്‍ക്കലായിരുന്നു. ''ഹിന്ദു - മുസ്‌ലിം ഐക്യത്തിന്റെ രാജദൂതനെ വര്‍ഗീയതയുടെ അപ്പോസ്തലനാക്കിയ'' പ്രചാരണങ്ങളെല്ലാം അതിന്റെ ഭാഗമാണ്. ജിന്നയെ വ്യക്തിപരമായി തേജോവധം ചെയ്യുക, അതുവഴി മുസ്‌ലിം സമുദായത്തിന്റെ ആത്മവീര്യം കെടുത്തിക്കളയുക എന്ന കുടിലതന്ത്രമാണ് ജിന്നാ വിരോധികള്‍ പ്രയോഗിച്ചുകൊണ്ടിരുന്നത്. പാര്‍സി വനിതയെ വിവാഹം ചെയ്തു, പന്നി മാംസം കഴിച്ചു, മദ്യം കഴിച്ചു എന്നിത്യാദി നുണ ബോംബുകളാണ് പൊട്ടിത്തെറിച്ചത്. ബോംബെയിലെ പാര്‍സി വിഭാഗത്തില്‍പ്പെട്ട വ്യവസായി ദിന്‍ഷെപെറ്റിറ്റിന്റെ മകള്‍ റൂത്തിയെ ഇസ്‌ലാം മതം ആശ്ലേഷിച്ച് 'മറിയം' എന്ന പേര്‍ സ്വീകരിച്ചതിന് ശേഷമാണ് ജിന്ന വിവാഹം കഴിക്കുന്നത്.

''ദീര്‍ഘകാലം യുറോപ്പിന്റെ പരിഷ്‌കൃത ജീവിത സാഹചര്യത്തില്‍ കഴിഞ്ഞിട്ടും മദ്യപാനം മുതലായ ദുശ്ശീലങ്ങളൊന്നും തീണ്ടാതെ തിരിച്ചു വന്ന ഏക ഇന്ത്യക്കാരന്‍'' എന്ന് പ്രസിദ്ധ ഇസ്‌ലാമിക പണ്ഡിതന്‍ എന്‍.വി അബ്ദുസ്സലാം മൗലവി ജിന്നയെ വിശേഷിപ്പിച്ചിട്ടുണ്ട്.

36 വര്‍ഷക്കാലം നിഴല്‍പോലെ അദ്ദേഹത്തിന്റെ കൂടെ ജീവിച്ച കാര്‍ ഡ്രൈവര്‍ പറയുന്നു: 36 കൊല്ലത്തിനിടയില്‍ ഞാനൊരിക്കലും അദ്ദേഹത്തെ മദ്യഷോപ്പിലേക്ക് കൊണ്ട്‌പോയിട്ടില്ല എന്ന്. പിന്നെ എവിടെ നിന്നാണ് ഈ കള്ളുകുടി കഥ വീണ് കിട്ടിയത്.

ഇന്ത്യാ വിഭജനത്തിന് ജിന്ന മാത്രമാണ് ഉത്തരവാദി എന്ന ധാരണ തിരുത്തിക്കുറിക്കുന്നതാണ് ചരിത്ര വസ്തുതകള്‍. വിഭജനം ജിന്നയുടെ ചുമലില്‍ മാത്രം കെട്ടിവെക്കുന്ന പ്രചാരണങ്ങള്‍ തികച്ചും ദുരുദ്ദേശ്യപരമാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്ന് ജിന്നയെ ഒഴിവാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നിട്ടുണ്ടെന്ന് ചരിത്രത്തിന്റെ ഉള്ളറകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. വിഭജനത്തിന്റെ ഉത്തരവാദിത്തം പൂര്‍ണ്ണമായി ജിന്നയില്‍ കെട്ടി വെക്കുമ്പോള്‍ തിരശ്ശീലക്കുപിന്നില്‍ കളിച്ചവര്‍ക്കു കൈകഴുകി രക്ഷപ്പെടാനെളുപ്പമാണ്. ജിന്നയെ പ്രതിനായകനായി അവതരിപ്പിക്കുക വഴി മുസ്‌ലിംകളെയും പ്രതിനായകസ്ഥാനത്ത് പ്രതിഷ്ഠിക്കുക എളുപ്പമാണെന്ന് അവര്‍ കണ്ടു. അങ്ങനെ ജിന്നയുടെ പ്രതിനായക പരിവേഷം ഇന്ത്യന്‍ മനസ്സില്‍ സ്ഥിരപ്പെട്ടു. പതിറ്റാണ്ടുകളായി വേരുറച്ചുപോയ ഈ ധാരണ ഏറെ കാലം ചോദ്യം ചെയ്യപ്പെടാതെ തുടര്‍ന്നു.

വിഭജനം ജിന്നയുടെ തലയില്‍ ഉദിച്ച ആശയമായിരുന്നില്ല എന്നും ജിന്നയേക്കാളേറെ മറ്റുപലരുമാണ് അതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത് എന്നും ചരിത്ര രേഖകള്‍ സംസാരിച്ചിട്ടും ആ സത്യം വിളിച്ച് പറയാന്‍ അധികമാരും ധൈര്യപ്പെട്ടില്ല. അതുകൊണ്ടാണല്ലോ മൗലാന അബുല്‍കലാം ആസാദ് തന്റെ ആത്മകഥയുടെ 30 പേജുകള്‍ തന്റെ മരണശേഷം മൂന്ന് ദശകം കഴിഞ്ഞേ പ്രസിദ്ധപ്പെടുത്താവൂ എന്ന നിര്‍ദേശത്തോടെ കല്‍ക്കത്തയിലെ ദേശീയ ലൈബ്രറിയിലും ഡല്‍ഹിയിലെ നാഷണല്‍ ആര്‍കേവ്‌സിലും മുദ്രവെച്ച് സൂക്ഷിച്ചത്. വിഭജനത്തിന്റെ മുറിവുകളെല്ലാം ഉണങ്ങി കഴിഞ്ഞ ശേഷമെങ്കിലും ആ കയ്‌പേറിയ സത്യങ്ങള്‍ ലോകം മനസ്സിലാക്കണമെന്ന് ധീര ദേശാഭിമാനിയായ ആ പണ്ഡിതന്‍ ആഗ്രഹിച്ചു.

വിഭജനത്തിന്റെ പാപഭാരം ഏതു ചുമലുകള്‍ താങ്ങിയാലും ശരി അതിന്റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരുന്നു. ലോകത്തിലെ വന്‍ശക്തികളിലൊന്നായി മാറുമായിരുന്ന ഇന്ത്യ മൂന്നായി വിഭജിക്കപ്പെട്ടതായിരുന്നു പ്രധാന നഷ്ടം. ഒരിക്കലും ഉണങ്ങാത്ത മുറിവാണ് വിഭജനം ഉണ്ടാക്കിയത്. ഹിന്ദുക്കളുടേതെന്നോ മുസ്‌ലിംകളുടേതെന്നോ സിക്കുകാരന്റെതെന്നോ നിറംകൊണ്ട് തിരിച്ചറിയാന്‍ ആകാത്തവിധം ചോരപ്പുഴ ഒഴുകി. വിഭജനം ഭൂമിശാസ്ത്രത്തേക്കാള്‍ മനസ്സുകളെയാണ് മുറിവേല്‍പ്പിച്ചത്. അകന്ന മനസ്സുകളെ കൂട്ടിയിണക്കുകയാണ് മാനവരാശിയുടെ ആവശ്യം. അതിന് ഗാന്ധി-ജിന്ന- നെഹ്‌റു സൗഹൃദ സ്മരണകള്‍ വീര്യം പകരും.

മൊറോക്കോയില്‍ നിന്നും കേരളത്തിലേക്കുള്ള ദൂരം........



കമ്പനിയില്‍ വിവിധ രാജ്യങ്ങളില്‍ നിന് ഉള്ളവര്‍ ഉണ്ടെങ്കിലും മാനേജ്മെന്റിന്റെ കര്‍ശന നിര്‍ദേശം പാലിച്ചു കൊണ്ടാണ് ഞങ്ങള്‍ ഇവിടെ ജീവിച്ചു പോരുന്നത്....അതായത് പരസപരം ബഹുമാനിക്കുക,ഏതു രാജ്യം എന്നതോ മതം എന്നതോ ചര്‍ച്ച ചെയ്യപ്പെടാനോ അത്തരം പരാമര്‍ശങ്ങളിലൂടെ സഹപ്രവര്‍ത്തകരെ പരിഹസിക്കാനോ വേദനിപ്പിക്കാനോ പാടില്ല....കാര്യങ്ങള്‍ അന്ഗ്നെയാനെന്നിരിക്കെ ഞങ്ങള്‍ സന്തോഷത്തോടെ വിവിധ ദേശക്കാര്‍ ഇവിടെ കഴിഞ്ഞു പോന്ന ഒരു കാലം....മൊറോക്കന്‍ സ്വദേശി മുഹമ്മദും ഞാനും എന്റെ ഒപ്പം മറ്റൊരു മലയാളിയും ഒരു തമിഴ്നാട് സ്വദേശിയും അടക്കം നാല് പേര്‍ ഒരു റൂമിലാണ് താമസം ....തമാശകളും കളികളും ഒക്കെ നടക്കാറുണ്ട്....ചെസ്സ്‌ കളിയില്‍ അഗ്രഗണ്യന്‍ ആണ് മുഹമ്മദ്‌....അവനില്‍ നിന്ന് അറബി ഭാഷ പടിചെടുക്കാനുള്ള തീവ്ര ശ്രമം ഞാനും നടതാരുണ്ടായിരുന്നു....ഒരു മടിയുമിലാതെ എല്ലാം പറഞ്ഞു തരും ...

ഞങ്ങള്‍ പല്ല് തേക്കുന്നതും ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നതും കൌതുകത്തോടെ നോക്കുന്ന മുഹമ്മദ്‌ പക്ഷെ ഇത് രണ്ടും ചെയ്യാറില്ല....ഉറക്കം തെളിഞ്ഞ ഉടനെ മൌത്ത് വാഷ് കൊണ്ട് കുളു കുളു എന്ന കൊപ്ലിച്ചു ബാത്ത് റൂമില്‍ കയറി തലയിലൂടെ അല്പം വെള്ളം കൊണ്ട് തടവി ഡ്യൂട്ടി kku പോകും....വെള്ളിയാഴ്ച പേരിനൊന്ന് കുളിക്കും.....ഞങ്ങളുടെ ദിനേനയുള്ള പ്രഭാത കര്‍മങ്ങള്‍ അതിന്റെ മെച്ചം ,,...ഉന്മേഷം ഒക്കെ പറഞ്ഞു മനസ്സിലാക്കി കൊടുത്തു....

സ്വാഭാവികമായും അവനും ഞങ്ങളെ പോലെ ഡ്യൂട്ടിക്ക് പോകാന്‍ ആഗ്രഹിച്ചു....ഞങ്ങളുടെ പ്രേരണ അവനെ ഒരു ടൂത്ത് പേസ്റ്റ് വാങ്ങുന്നതിലും സോപ്പ് വാങ്ങുന്നതിലും ഒക്കെ എത്തിച്ചു....

കുളിച്ചു കുട്ടപ്പനായി വന്ന മുഹമ്മദ്‌ പല പ്രാവശ്യം എന്നെ യും സുഹൃത്തിനെയും അഭിനന്ദിച്ചു ...നല്ല ഫ്രേശ്നെസ്സും ഫീല്‍ ചെയ്യുന്നു എന്നും ഉന്മേഷവാന്‍ ആണെന്നും പറഞ്ഞു കൊണ്ടേ ഇരുന്നു...

ലഞ്ച് ബ്രേക്ക് കഴിഞ്ഞ ഡ്യൂട്ടിക്ക് തിരിച്ചു വന്ന പ്പോള്‍ മുഹമ്മദു മൂക്ക് കൊണ്ട് കോപ്രായം കളിക്കുന്നതും മൂക്ക് പിഴിയുന്നതും ടിഷ്യൂ വാരി പോതുന്നതും കാണാമായിരുന്നു....

എന്ത് പറ്റി എന്ന് ചോദിക്കാന്‍ അവസരം തരുന്നതിനു മുമ്പേ അവന്‍ എന്റെ മുന്നില്‍ ചുമക്കാന്‍ തുടങ്ങി....മൂക്ക് ചുവന്നിരിക്കുന്നു...പാന്‍ട്രിയില്‍ വന്നു സുലൈമാനി കുടിക്കുമ്പോള്‍ ഞാന്‍ അവനു കാപ്പി റഫര്‍ ചെയ്തു

അവന്‍ എന്റെ പരിഹാര നടപടികള്‍ക്ക് കാത് കൊടുത്തില്ല എന്ന് മാത്രമല്ല ...മാനേജരെ കാണാന്‍ പോകുകയാണെന്നും നാളെ ലീവ് എടുക്കുകയാനെന്നും പറഞ്ഞു....

ഞാന്‍ ആകെ പരിബ്രാന്തനായി....കമ്പ്ലൈന്റ് പോകാതെ നോക്കണം...

അവന്‍ നേരെ പോയത് എം ഡി യുടെ കാബിനിലെക്കാന് ...
ഭാഗ്യം....സാര്‍ ബിസിയാണ്....

ഉടനെ ഞാന്‍ ഇടപെട്ടു....നീ പോയി ഓപറേഷന്‍ മാനേജരോട് പറ നാളെ ലീവ് തരാന്‍....

അതിനൊരു കാരണം ഉണ്ടായിരുന്നു....ഒപെരെഷന്‍ മാനേജര്‍ മലയാളി ആണ് എന്നത് തന്നെ....അയാള്‍ക്കരിയാമല്ലോ കുളിക്കാതോന്‍ കുളിച്ചാല്‍ ഇപ്പടി ഇരിക്കും എന്ന്....

ഞങ്ങള്‍ കുളിപ്പിച്ച് എന്നും പല്ല് തേപ്പിച്ചു എന്നും മുഹമ്മദ്‌ പരാതി പറഞ്ഞത് കേട്ടാവണം ഓപറേഷന്‍ മാനേജര്‍ തലയ്ക്കു കയ്യും കൊടുത്തു ചിരിച്ചോണ്ടിരിക്കുന്ന രംഗമാണ് പിന്നെ കണ്ടത്....

(2006 ഇല്‍ ദുബായില്‍ ജോലി ചെയ്യുമ്പോള്‍ ഉണ്ടായ അനുഭവം പങ്കു വെച്ച് എന്ന് മാത്രം )

Wednesday 16 October 2013

ക്ഷണിക്കാതൊരാള്‍


അതിഥി വരാനുണ്ടൊരു നാളില്‍
എനിക്കായ്
ക്ഷണിചിട്ടല്ല
വിളിച്ചിട്ടല്ല

നട്ട പാതിരാക്കോ
നട്ട് പുലച്ചക്കോ
വരുമവന്‍

കാളിംഗ് ബെല്ലടിക്കില്ല
അനുവാദം അവനു വേണ്ട
വാതില്‍ തുറക്കാന്‍
പറയില്ല

ഉണ്ണുമ്പോള്‍ നിര്‍ത്തേണ്ടി വരില്ല
ഉറക്കം ഗൌനിക്കില്ല
കുട്ടികളോടും കുടുംബത്തോടും
സല്ലപിക്കുന്നതില്‍
ഇടപെടില്ല

യാത്ര മുടക്കും
ഇഷ്ടങ്ങള്‍ക്ക്
വിലങ്ങിടും
സ്നേഹങ്ങള്‍ക്ക്‌
ദുഖം കൊടുക്കും

അതിഥി യായൊരു നാളില്‍
വരുന്നവനെയും കാത്തു
ഉമ്മറപ്പടിയില്‍ ഇരിക്കാന്‍
ആഗ്രഹമില്ല

മധുരം കൊടുക്കാന്‍
അവന്‍ സ്വീകരിക്കില്ല
തിരിച്ചു പോകാന്‍ ഒരുങ്ങുമ്പോള്‍
എന്നെയും കൂടെ കൊണ്ട് പോകും
അനുവാദം വേണ്ട
എങ്ങോട്ടാണെന്ന്
അവള്‍ ചോദിക്കില്ല
ഭക്ഷണം കഴിച്ചു പോകാം
എന്ന് ഉമ്മ എന്നോട് പറയില്ല.

വാപ്പ വേഗം വരില്ലേ
എന്ന് മകള്‍ ചോദിക്കില്ല
തിരിച്ചു വരുമെന്നും
മിഠായി കയ്യില്‍
ഉണ്ടാവും എന്നും കരുതി
അവളുമിരിക്കും.

Wednesday 9 October 2013

അവകാശം

തലമണ്ട പോയ തെങ്ങിന്റെ 
തലപ്പത്ത് 
മരം കൊത്തി വീട് പണി തുടങ്ങി 

പച്ച തത്തമ്മ പരക്കം പായുന്നുണ്ട്
മൈന ഒച്ച വെക്കുന്നുണ്ട്.....
കാക്ക മുട്ടയ്ക്ക് കാത്തിരിക്കുന്നുണ്ട്
കൊത്തി  എടുത്തു പറക്കാന്‍

ഇടയ്ക്കു മുട്ട് കേട്ടപ്പോള്‍
പൂവാലന്‍ മോളോട്ടു നോക്കി
കൂവി നോക്കുന്നുണ്ട്
പിടക്കോഴി പിന്തുണയ്ക്കുന്നുണ്ട്

കൊത്തിയും മുട്ടിയും മടുത്ത മരം കൊത്തി
പാട്ടും പാടി ദൂരേക്ക്‌ പറന്നു പോയി
തിരികെ വന്നു പണി തുടരുന്നുണ്ട്...

തത്തമ്മ ആധാരം ചോദിച്ചു നോക്കുന്നുണ്ട്
മൈന എതിര്‍ വാദം ഉന്നയിച്ചു
കാക്കയ്ക്ക് മുട്ട കിട്ടിയാ മതി

Tuesday 8 October 2013

ആത്മാംശം

എല്ലാ മനുഷ്യനും ഒരു കഥ എഴുതാനുണ്ടാവും 
ആത്മ കഥ അതായത് സ്വന്തം ജീവിതത്തെ 
നേര്‍ ചിത്രീകരിക്കുക
ആത്മാവ് നഷ്ടപ്പെട്ടവന് വിലപിക്കാം 
ആത്മാവ് ഉള്ളവന് സന്തോഷിക്കാം 
ആത്മാവ് മുറിവേറ്റ വന് മരുന്ന് വെക്കാം 

എനിക്കും ആത്മാവ് ഉണ്ട്..
എഴുതാന്‍ കൊതിയും ഉണ്ട്
കളവു പറ്റില്ലല്ലോ ആത്മ കഥയില്‍ 
സത്യം എഴുതാന്‍ വെമ്ബലുണ്ട് 
സത്യം എഴുതിയാല്‍ ചില കപട മുഖങ്ങള്‍ 
തുറന്നു കാണിക്കേണ്ടി വരും...

നഗ്ന സത്യങ്ങള്‍ ആണെന്നിരിക്കെ 
തുറന്നു എഴുതിയാല്‍ 
എനിക്കും ഉണ്ട് സഭ 
മഹല്ല് 
കുടുംബം 
പ്രതിഷേധങ്ങള്‍ നാല് കോണില്‍ നിന്നും 
ഉയിര്തെഴുന്നെല്‍ക്കാം 
ചീത്ത വിളി സ്വാഭാവികമായും കിട്ടും

എന്നാല്‍ എന്റെ ആത്മാവിനോട് മിണ്ടാതിരിക്കാന്‍ പറയാം
ആത്മാവ് എനിക്ക് നഷ്ടപ്പെടുമോ?
മുറിവേറ്റ തല്ലേ....മരുന്ന് വെക്കാന്‍ ഇനി ഒരു പാഴ്വേല 

പൂഴ്ത്തി വെക്കപ്പെടുന്ന കഥകളില്‍ 
ഒന്നിങ്ങനെയും കിടക്കട്ടെ എന്നാണോ?

Monday 7 October 2013

ന്യൂ ജനറേഷന്‍

തെങ്ങുമ്മ കയരുവെന്‍ വന്ന കുഞ്ഞിക്കണ്ണന്‍ 
കയ്യിലെ സാമ്സങ്ങില്‍ ഒന്ന് പരണ്ടി നോക്കി

ഇതെട്ന്നാ കണ്ണേട്ട?
എന്റെ മോന്‍ കൊടുതയച്യാ ..
വാക്കത്തി എടുത്ത് അരയില്‍ ബെച്ച്

ഫേസ് ബുക്ക്‌ തൊറന്ന കണ്ണേട്ടന്‍
ഇളനീരിന്റെ ഫോടോ എടുത്തു
സ്ടാടസില്‍ അപ്ലോഡ് ചെയ്തു

മോള്ല് കാരിയ കണ്ണേട്ടന്‍
ബരണ്ട തെങ്ങേല്‍ നോക്കി
രണ്ടു ലൈകും
വാക്കത്തി കൊണ്ട്
ഒരു കമന്റും കൊടുത്ത്

ഒര്യാനെ കീഞ്ഞ കണ്ണേട്ടന്‍
പിന്നേം പരണ്ടി ഫേസ് ബുക്കില്‍
ഇളനീരിനു പന്ത്രണ്ടു സുന്ദരികള്‍
ലൈക് അടിച്ചിക്ക്

മറ്റേ തെങ്ങുംമല്‍ കാരുമ്മം
ഞാന്‍ പറഞ്ഞി
ഇനി മതി പരണ്ട്യത് ...
ബീഡി ചുണ്ടില്‍ ബെച്ച് ചിരിച്ച
കണ്ണേട്ടന്‍
എനക്കും തന്നു
അപ്പംബെരല് കൊണ്ടൊരു ലൈക്...

Friday 4 October 2013

ഭവനം

ഖബര്‍ സ്ഥാനിനു അടുത്തൂടെ 
പോകുമ്പോള്‍ 
ഖബറിന്റെ വിലയാണ് ആലോചിച്ചത് 

വെട്ടാന്‍ വരുന്നയാള്‍ക്ക് 
കൊടുക്കുന്നതിന്റെയല്ല 
മീസാന്‍ കല്ലിന്റെതും
ചിതലരിക്കാത്ത 
മൂട് പലകയുടെതുമല്ല 

കനത്ത മഴയില്‍
കുത്തി ഒലിക്കുന്ന വെള്ളത്തില്‍ 
വെളുപ്പില്‍ പൊതിഞ്ഞു 
ചെളി മണ്ണില്‍ കിടക്കുന്ന 
എന്റെ വില 
നിന്റെ വില
നമ്മുടെ എല്ലാം എല്ലാം 
ആയവരുടെ വില