Pages

Monday 25 November 2013

അവഗണിക്കപ്പെടുന്നവര്‍

തെരുവില്‍ അലഞ്ഞു നടക്കുന്നവരും വീട്ടില്‍ ബന്ധിക്കപ്പെട്ട നിലയിലും ആശുപത്രികളിലും ആയി സമൂഹം പ്രാന്തന്മാര്‍ എന്ന് വിധി എഴുതപ്പെട്ട ഒരു വിഭാഗം ....അവരില്‍ ചിലരെ ഞാന്‍ നിങ്ങള്ക്ക് പകര്‍ന്നു തരാന്‍ ആഗ്രഹിക്കുന്നു....നേരെ ചൊവ്വേ സഞ്ചരിക്കുന്ന മനസ്സിന് പെട്ടെന്നോ സാവധാനതിലോ സംഭവിക്കുന്ന അപചയം മൂലം സമൂഹത്തിലാണ് ജീവിക്കുന്നതെന്ന അവസ്ഥയില്‍ നിന്ന് മാറി മനസ്സിനെ അലക്ഷ്യമായി ആഘോഷിച്ചു കൊണ്ടോ വേദനിപ്പിച്ചു കൊണ്ടോ യാത്ര ചെയ്യുന്ന ചില സമനില തെറ്റിയവര്‍ അവരില്‍ ചിലരെ സമൂഹം പരിഹാസ കഥാപാത്രങ്ങളായോ അടിച്ചമര്തപ്പെട്ടവരായോ ഒക്കെ ആണ് സ്ഥാനം നല്‍കി പ്പോരുന്നത്...യഥാര്‍ത്ഥത്തില്‍ ഇതൊരു ആലങ്കാരിക പട്ടം നല്‍കി ആദരിക്കുന്നതിനു തുല്യമാണ്....

കല്ലിക്കണ്ടി മാതു ഇന്ന് ഞങ്ങളുടെ പ്രദേശത്തെ പ്രശസ്തയായ പെരാന്തിച്ചി ആണ്.....എന്നാല്‍ ഞാനാടക്കം ആരും മാതുവിന്റെ അടുത്ത് പോകാറില്ല....മാതു ആരെയും തേടി പോകാരും ഇല്ല....കണ്ണ് കാണാന്‍ പറ്റാത്ത എട്ടതിയും മക്കളും ഒക്കെ ഉണ്ടെങ്കിലും സമനില തെറ്റിയ മാതുവിന് ഒരു ദിവസം പോലും ചികിത്സ ലഭിച്ചിട്ടില എന്നത് സത്യമാണ്....മാതു പെരാന്തിച്ചി ആയതു തുടക്ക കാലഘട്ടത്തില്‍ ഞാനും കണ്ടു വളര്‍ന്നവന്‍ ആണ്....കണ്ണിനു കാഴ്ച കുറവ് മാതുവിനും ഉണ്ടായിരുന്നു....കുടുംബത്തിനു മൊത്തത്തില്‍ കാഴ്ചാ വൈകല്യവും കേള്‍വി ക്കുരവും ബാധിച്ചിരുന്നു....അത് കൊണ്ട് തന്നെ യാവണം മാതുവും അവിവാഹിതയായിരുന്നു ...എന്നാല്‍ നിത്യ ചെലവ് നിവര്‍ത്തിച്ചു കൊണ്ട് പോകാന്‍ മാതു എന്റെ അടുത്ത വീട്ടിലെ അടുക്കള യിലും പുറം പണിയിലും സഹായിച്ചു കൊണ്ടാണ് ജീവിതം തള്ളി നീക്കിയിരുനത്....സ്നേഹമുള്ള മാതുവിനെ ഞങ്ങള്‍ ഒക്കെയും മാതു ഏടത്തി എന്ന് തന്നെയാണ് വിളിച്ചിരുന്നത്....അന്ന് വെള്ല്യോട്ടെ പള്ളിയിലേക്ക് ഖുര്‍ ആനും പായയും മുസല്ലയും ഒക്കെ നേര്ച്ച ചെയ്യുക എന്നത് മാതുവിന് ഒരു കര്‍മ്മം ആയിരുന്നു....സാവധാനം മാതു ഇസ്ലാം മതത്തിലേക്ക് ആകര്ഷിച്ക്കുകയും എനിക്ക് മതം മാറണം എന്ന് പലരോടും ആവശ്യപ്പെടുകയും ചെയ്തു....നിര്‍ഭാഗ്യവശാല്‍ അത് നടന്നില്ല....വീട്ടുകാരുടെ ശക്തമായ എതിര്‍പ്പ് അവളെ തനി പെരാന്തി ച്ചി ആക്കി മാറ്റി എന്നതാണ് സത്യം....ഇന്ന് അവള്‍ ബന്ധനസ്തയാണ്...അന്ന് അവള്‍ മതം മാറണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഏറ്റവും ശക്തമായി എതിര്‍ത്ത കുമാരന്‍ എന്നാ സഹോദരന്‍ അടക്കം രണ്ടു സഹോദരന്മാര്‍ മരണപ്പെട്ടു പോയി....ഇന്ന് കണ്ണ് കാണാത്ത രണ്ടു സഹോദരിമാര്‍ മാത്രമാണ് ആ വീട്ടില്‍ ഉള്ളത്...ഒപ്പം ഒരു കുടുസ്സായ മുറിയില്‍ തളച്ചിടപ്പെട്ട മാതുവും...പ്രാഥമിക കൃത്യങ്ങള്‍ പോലും അവിടെ തന്നെ....വൃത്തി ആക്കിയാല്‍ ആയി എന്നത് മാത്രം ....
കുറ്റ്യാടി ബസ് സ്ടാണ്ടില്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ അവന്‍ ഉണ്ടാവും....മെലിഞ്ഞുണങ്ങിയ ശരീരം...മുഷിഞ്ഞ വസ്ത്രങ്ങള്‍...അവനെ വിരൂപനാക്കുന്നത് അവന്റെ ചിരിയാണ്....നിഷ്കളങ്കമായ ചിരി...എല്ലാവരെയും നോക്കി ഇരുപത്തി നാല് പല്ലും കാണിച്ചു ചിരിച്ചു കൊണ്ച്ടെ ഇരിക്കും....നീണ്ട നേരത്തേക്കുള്ള ചിരി....കര പിടിച്ച പല്ലുകള്‍ ആ ചിഇയുടെ സൌന്ദര്യം മായ്ച്ചു കലയുംപോഴും അവന്റെ നിഷ്കളങ്കമായ ചിരി തന്നില്‍ നിന്നും കൈ വിട്ടു പോയ സമനിലയുടെ വീണ്ടെടുപ്പ് ആഗ്രഹിക്കുന്നു എന്നത് വ്യക്തം...ആരാണെന്നോ എവിടെയാണെന്നോ അറിയില്ലെങ്കിലും ആ യുവാവ് ഒട്ടേറെ ചോദ്യ ചിഹ്നങ്ങള്‍ സമൂഹത്തിലേക്കു ഇട്ടു കൊടുത്ത് ഇപ്പോഴും ചിരിച്ചു കൊണ്ടേ ഇരിക്കുന്നു....
നാദാപുരം ബസ്സ്ടാണ്ടില്‍ വെച്ചാണ് അവനെ കാണുന്നത്....നല്ല ആരോഗ്യമുള്ള ചെറുപ്പക്കാരന്‍....മുക്ക് മൂലകളില്‍ നിന്ന് കിട്ടുന്ന കടലാസ് കഷ്ണങ്ങള്‍ പെറുക്കി എടുത്തു അവ തുണ്ടം തുണ്ടമാക്കി പരമാവധി ചെറുതാവുന്നത്‌ വരെ കീറി എടുത്തും ആഹ്ലാദം കണ്ടെത്തുന്ന അവനെ ഈ അടുത്ത കാലങ്ങളായി കാനാരില്ലെങ്കിലും അവന്റെ ഈ പ്രവണതക്ക് അടിസ്ഥാനം എന്തായിരിക്കും എന്ന് മനസ്സില്‍ ഒരു പാട് തവണ ചോദിച്ചു പോയിട്ടുണ്ട്...
കൂട്ടത്തില്‍ ഒരു സവര്‍ണ പിരാന്തനെയും കാണാം...ചാതങ്കോട്ടുനടയാണ് വീട് എന്ന് കേട്ടിട്ടുണ്ട്....ഏതോ വലിയ കുടുംബത്തിലെ പുള്ളിയാണ് പോലും....രാവിലെ ബസ്സ് കയറും....ഇഷ്ട പ്രദേശം വാണിമേല്‍ ആണെന്ന് തോന്നുന്നു...പതിവായി വാണിമേല്‍ എത്തും....ചിലപ്പോള്‍ വീടുകള്‍ തോറും കയറി ഇറങ്ങി കിട്ടുന്നത് വാങ്ങും....ചിരി മാത്രമാണ് പ്രതികരണം....വാക്കുകള്‍ കോര്‍ത്തിണക്കി ചില പാട്ടുകള്‍ പാടുന്നത് ശ്രദ്ധേയമാണ്....കൂടുതലും നായന്മാരെയും കുരുപ്പന്മാരെയും ഒക്കെ പുകഴ്ത്തി പാടുന്നത് കൊണ്ടാണ് സവര്‍ണ പിരാന്തന്‍ എന്ന് ഞാന്‍ ഇദ്ദേഹത്തെ പറ്റി പറഞ്ഞത്....വാണിമേല്‍ പുഴയില്‍ ഇറങ്ങി കുളിച്ചു വൃത്തി ആയി റോഡിലോട്ടിറങ്ങുന്ന ഇദ്ദേഹം നിസ്സങ്ങഭാവത്തില്‍ കൈ നീട്ടുന്നത് ചിരപരിചിതമായ കാഴ്ച്ചയാന്
ചന്ദ്രന്‍ എന്നാണു പേര്....ഇലക്ട്രി സിറ്റി ബോര്‍ഡില ആയിരുന്നു ജോലി പോലും....പൌഡര്‍ ചന്ത്രന്‍ എന്നാണു ഞാനടക്കം വിളിച്ചു പോന്നിരുന്നത്....ആള് പൊക്കം കുരഞ്ഞിട്ടാണ്....എന്നാല്‍ തന്നെക്കാള്‍ വലിയ ഒരു ഭാണ്ടക്കെട്ട് എപ്പോഴും കയ്യില്‍ ഉണ്ടാകും.....ട്രൌസറും കുപ്പായവും ആണ് പതിവ് വേഷം....എന്നാല്‍ മുഷിഞ്ഞ അവസ്ഥയില്‍ ചന്ദ്രനെ ഞാന്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ല...തോന്നുമ്പോള്‍ തോന്നുമ്പോള്‍ കുളിക്കുക എന്നത് ചന്ട്രനു കേവലം വിനോധമല്ല...എപ്പോഴും വൃത്തി ആയിരിക്കുക എന്നത് അവന്റെ പോളിസി ആണ്.....പൌടരിന്റെ കുപ്പി എപ്പോഴും കയ്യിലുണ്ടാവും.....കുളിച്ച ഉടനെ തന്റെ കറുത്ത ശരീരം പൌടരില്‍ കുളിപ്പിചെടുത്ത് വെളുപ്പിക്കാന്‍ ഉള്ള ഒരു പാഴ് ശ്രമം ....കുളിച്ചു കുട്ടപ്പനായി വല്ല ഹോടലിന്ടെയും കോലായില്‍ വന്നിരിക്കും....പിന്നെ വഴി പോകുന്നവരെ ഒക്കെ വായില്‍ തോന്നിയ പേര് വിളിക്കും....സലീമേ....ജമാലേ....സതീശാ....ഒരു അഞ്ചു രുപ്പ്യ തരുവോ?....താഴ്മയോടെയുള്ള ഈ ചോദ്യം തന്റെ ആവശ്യത്തിനു പൈസ ആയി എന്ന് തോന്നിയാല്‍ ഹോടലില്‍ കയറി ഭക്ഷണം കഴിച്ചു തിരിച്ചു പോകും...എന്നാല്‍ ഇങ്ങക്കെന്തിനാ പൈശ എന്ന് തമാശക്ക് ആരെങ്കിലും ചോദിച്ചാല്‍ ഉടനെ വരും ഉത്തരം....പൌടെര്‍ വാങ്ങുവെന്‍....പിന്നെ നമ്മോളോട് ചൊടിക്കും....ഏതു പൌടരാ നല്ലത്?...സന്തൂരാ?...അല്ലെങ്കി പോണ്ട്സോ? സോപ്പ് ഏതാ നല്ലത്....ചന്ദ്രികക്ക് നല്ല മണാ ല്ലേ?...അല്ല...എന്നെ സോപ്പ് മണക്കുന്നില്ലേ?ചന്ദ്രന്റെ മനസ്സിനെ വെവലാതിപ്പെടുതുന്നത് കേവലം പൌടരിന്റെ മണമോ അല്ല തന്നില്‍ നിന്നും പിരി തെറിച്ചു പോയ സമനിലയുടെയോ?
ഇങ്ങിനെ പ്രാന്തന്മാര്‍ എന്ന് സമൂഹം അടിച്ചമര്‍ത്തി യ ചികിത്സ നിഷേധിക്കപ്പെട്ട എത്രയോ മനുഷ്യ ജന്മങ്ങള്‍ നമ്മുടെ ഇടയില്‍ ചോദ്യ ചിഹ്നങ്ങളായി ജീവിക്കുന്നു ....സമൂഹം അവരെ അവഗണിച്ചു കൊണ്ടേ ഇരിക്കുന്നു....ഇതിനിടയില്‍ മനസ്സ് എന്ന ഈ നൂല്‍ എപ്പോഴാണാവോ നമ്മില്‍ നിന്നും പൊട്ടി തെറിച്ചു പോകുക എന്നത് ആരും ചിന്തിക്കാറില്ല എന്നതാണ് സത്യം....അഖില ലോക പ്രാന്തന്മാര്‍ക്ക ഐക്യധാര്ട്യം പ്രഖ്യാപിച്ചു മനസ്സിന് ഇപ്പോഴും നല്ല നിലയില്‍ തന്നെ എന്ന് വെറുതെ വിശ്വസിക്കുന്ന വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന മറ്റൊരു പ്രാന്തന്‍.....

Saturday 23 November 2013

നടനം



വണ്ണം കുറഞ്ഞ കമ്പി വളയം കഴുത്തില്‍ അണിഞ്ഞു മുഷിഞ്ഞ ഭാണ്ടക്കെട്ട് തോളില്‍ ഏറ്റി ചുക്കി ചുളിഞ്ഞ മകളെ വാരി എടുത്തു അയാള്‍ യാത്ര പോകാനുരങ്ങവേ ഭാര്യ പുറകില്‍ നിന്ന് വിളിച്ചു ചോദിച്ചു.....

ഇന്നെട്യാ കളി?

പോയി നോക്കട്ടെ....നാലാള് കൂടുന്നതെട്യോ ആട ....

കഞ്ഞിക്കുള്ള അരിയെങ്കിലും മാങ്ങുവെന്‍ മറക്കല്ലേ ....

മറന്നിട്ടല്ല ....ഇന്നലെ ബെല്യ കലക്ഷന്‍ കിട്ടീല്ല ....

മറുപടി അല്പം വൈകി എങ്കിലും അയാള്‍ പറഞ്ഞൊപ്പിച്ചു....ഇന്നലെ കിട്ടിയത് ആകെ ഇരുപത്തി രണ്ടു രൂപയാണ്....തെരുവ് സര്‍ക്കസ്സിനു പഴയ മാര്‍ക്കട്ടില്ലാതായതോ തന്റെ കളിയുടെ നിലവാരം കുറഞ്ഞു പോയതോ എന്നാ സംശയങ്ങള്‍ തന്നെ അലട്ടി ക്കൊണ്ടിരിക്കുന്നതിനിടയില്‍ നടന്നെത്തിയത്‌ ഒരു ചെറിയ നാല്‍ക്കവലയില്‍ ആണ്....ഇന്നിവിടെ ആവാം കളി എന്ന് അയാള്‍ മനസ്സില്‍ ഉറപ്പിച്ചു....ഭാണ്ട ക്കെട്ട് താഴെ ഇറക്കി വെച്ച് കഴുത്തില്‍ അണിഞ്ഞ കമ്പി വളയം വേഗത്തില്‍ കറക്കിയെടുത്ത് അയാള്‍ നില വിളിച്ചു ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ ചില പൊടി ക്കയ്കള്‍ പ്രയോഗിചു കൊണ്ടിരുന്നു....

കാണികള്‍ അടുത്ത് വരുന്നതിന്റെ നിറ ക്കാഴ്ചയില്‍ അയാള്‍ ആവേശ ഭരിതനായി....ഇന്ന് രണ്ടു കിലോ അരി എങ്കിലും വാങ്ങണം......അവളെ സന്തോഷിപ്പിക്കണം...എന്റെ ഈ പൊന്നു മോള്‍ക്ക്‌ വയറു നിറച്ചു കഞ്ഞി കൊടുക്കണം...നേരാം വണ്ണം വല്ലതും കഴിച്ചിട്ട് നാളേറെ ആയി....






കളി തുടരുന്നതിനിടയില്‍ അയാള്‍ തന്റെ ഓട്ട അടച്ച ബക്കറ്റുമായി കാണികളുടെ മുന്നിലെക്കിറങ്ങി.....

സുഹൃത്തുക്കളെ....ഒരു നേരത്തെ അന്നത്തിനു വേണ്ടി ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ വേണ്ടി ആണ് ഞാന്‍ ഈ പാട് പെടുന്നത്,...നിങ്ങളുടെയൊക്കെ അകമഴിഞ്ഞ സഹായം കൊണ്ട് മാത്രമാണ് ഞാനും കുടുംബവും ജീവിച്ചു പോകുന്നത്....

കാണികളുടെ പ്രതികരണം കേവലം കയ്യടിയില്‍ ഒതുങ്ങുന്നു എന്ന് മനസ്സിലാക്കിയ അയാളുടെ മനസ്സ് വല്ലാതെ വേദനിച്ചു....എങ്കിലും കളി തുടര്‍ന്ന് കൊണ്ടേ ഇരുന്നു....ഇടയ്ക്കു ഓട്ട അടച്ച ബക്കറ്റില്‍ എത്തി നോക്കി കൊണ്ടിരുന്നു....

ഇല്ല.....ചില്ലറ തുട്ടുകള്‍ വീണത ല്ലാതെ ആരും കാര്യമായി സഹായിക്കുന്നില്ല എന്ന് കണ്ടപ്പോള്‍ മനസ്സ് പതറി പോകുന്നുണ്ടോ എന്ന് അയാള്‍ സംശയിക്കാതിരുന്നില്ല....കാണികളുടെ കയ്യടി തന്റെ കാതുകളില്‍ അലോസരമായി പ്രതിധ്വനിച്ചു....തന്റെ മുഖത്തേക്ക് തല ഉയര്‍ത്തി നോക്കുന്ന പോന്നു മോളെ പൊക്കി എടുത്തു മുകളിലോട്ടു എറിഞ്ഞപ്പോള്‍ കാണികള്‍ നിര്‍ത്താതെ കയ്യടിച്ചു കൊണ്ടേ ഇരുന്നു....

അയാള്‍ പൊടുന്നനെ തന്റെ അവസാന ഐറ്റം കാണാതെ നിങ്ങള്‍ ആരും പോകരുതെന്ന് അപേക്ഷിച്ച് ഭാണ്ട ക്കെട്ട് തുറന്നു ചെറിയൊരു കയറിന്റെ കഷ്ണവുമായി തൊട്ടടുത്ത്‌ കണ്ട മരത്തെ ലക്ഷ്യമാക്കി നീങ്ങി....നിര്‍ത്താതെ കയ്യടിക്കുന്ന കാണികളോട് അയാള്‍ അട്ടഹസിച്ചു കൊണ്ട് വീണ്ടും പറഞ്ഞു....

പ്രോത്സാഹിപ്പിക്കൂ ....നിങ്ങളുടെ ഈ വിലപ്പെട്ട കയ്യടി ആണ് എന്റെ മുന്നോട്ടുള്ള പ്രയാണത്തിന്റെ വിജയം

മരത്തിലേക്ക് വലിഞ്ഞു കയറിയ അയാളുടെ അടുത്ത പ്രകടനം കാണികള്‍ വമ്പിച്ച കരഘോഷത്തോടെ അതിലേറെ ആകാംഷയോടെ വരവേറ്റു കൊണ്ടിരുന്നു....കയ്യില്‍ ഇരുന്ന കയര്‍ ബലമുള്ള കൊമ്പില്‍ വരിഞ്ഞു മുറുക്കി കെട്ടി ഒരറ്റത്ത് തീര്‍ത്ത വളയത്തില്‍ കഴുത്ത് മുറുക്കി കെട്ടി താഴോട്ടു ചാടി .....രൂക്ഷമായ നോട്ടം പായിച്ചു കൊണ്ട് ഒരു മുഴം കയറില്‍ ആ ജീവനറ്റ ശരീരം കിടന്നാടുമ്പോഴും കാണികള്‍ നിര്‍ത്താതെ കയ്യടിക്കുന്നുണ്ടായിരുന്നു....



കുട്ടിക്കാലത് കേട്ട ഒരു കഥ പുന്രാവിഷ്കരിച്ചു നോക്കിയതാണ്.....സഹിക്കുക....അല്ലെ....

Wednesday 20 November 2013

ലംബോര്‍ഗിനിയും അറബിയും എന്റെ ഫ്രീ വിസയും

മൂന്നു കോടി ഇന്ത്യന്‍ രൂപ മുതല്‍ വില്പന വിലയുള്ള ലാമ്പോര്‍ഗിനി കാറിനെ മൂക്കത്ത് വിരല് വെച്ച് നോക്കാനോ അല്ലെങ്കില്‍ തൊട്ടു നോക്കി ആസ്വദിക്കാനോ അപൂര്‍വ്വം ചിലര്‍ക്ക് അതില്‍ യാത്ര ചെയ്യാനോ ഒക്കെയേ നമ്മളില്‍ സാധാരണക്കാര്‍ക്ക് കഴിയുകയുള്ളൂ....

avantador , Galarado,Special and limited editions,Concepts എന്നീ മോടലുകളില്‍ വിവിധ വാരിയന്ടുകളില്‍ ഇറങ്ങുന്ന ഈ ജര്‍മന്‍ സുന്ദരിയെ ആദ്യമായി അവതരിപ്പിക്കപ്പെട്ടത് 1963 ലാണ്......സ്വപ്നത്തില്‍ മാത്രം യാത്ര ചെയ്തിട്ടുള്ള ഈ വിനീതന് ഈ സുന്ദരിയെ പറ്റി കൂടുതല്‍ പഠിക്കണം എന്ന് ആഗ്രഹം തോന്നിയത് ഈ അടുത്ത കാലത്ത് ഖത്തറില്‍ ഉണ്ടായ ഒരു സംഭാവതോടനുബന്ധിച്ചാണ് ...ഈ കാറിനെ കുറിച്ച് പ്രസങ്ങിച്ചത് കൊണ്ട് ഇവിടെ ഒരു ഫലവും ഇല്ല എന്നും ഗൂഗിളില്‍ പോയാല്‍ എല്ലാ പണ്ടാരവും കൂടി നമുക്ക് അറിയാന്‍ പറ്റും എന്നുള്ളതിനാലും നമുക്ക് വിഷയത്തിലേക്ക് എളുപ്പം വരാം 

ഒരു അതിശ്യത്തിന്റെ പൈഷക്കാരന്‍ ആയിരിക്കണം അയാള്‍....ഖത്തറില്‍ ലാംബോര്‍ഗിനിക്ക് സര്‍വീസ് ലഭ്യമാണ് എന്നിരിക്കെ തന്റെ കാര്‍ ഒരു കാര്‍ഗോ വിമാനത്തില്‍ അങ്ങ് ജര്‍മനിയിലോട്ടു അയച്ചു പോലും....എന്തിനെന്നരിയോ? ഓയില്‍ മാറ്റാനും മറ്റുമായുള്ള കാറിന്റെ ആദ്യ സര്‍വീസ് നടത്താന്‍ ആണത്രെ....ഇതിനു വന്ന ചെലവ് മില്ല്യന്‍ കണക്കിന് റിയാല്‍ ആണ്....അങ്ങിനെ ഇതറിഞ്ഞ ഖത്തറിലെ ഏതോ സുമനസ്സുകള്‍ മനുഷ്യാവാകാശ കോടതിയില്‍ ഒരു പരാതി കൊടുത്തു...അപ്പോള്‍ അവിടുന്ന് കിട്ടിയ മറുപടി ഇങ്ങിനെ....അവരവരുടെ പണം അവര്‍ക്ക് വേണ്ട പോലെ ചിലവഴിക്കാം....എന്നാല്‍ ദൂരത് നല്ലതല്ല എന്നും ഈ കേസില്‍ ഇടപെടാന്‍ വകുപ്പില്ല എന്നും ആയിരുന്നു....നോക്കണേ....ഈ ചങ്ങായിയുടെ ഒരു അഹങ്കാരം....എന്ന് വെച്ച് അറബികള്‍ ഒക്കെയും അഹങ്കാരികള്‍ ആണെന്ന് നിരീച്ചു പോകല്ലേ ....കാരണം മറ്റൊരു സംഭവം കൂടി പറയുമ്പോള്‍ മനസ്സിലാകും....




ആള്‍ക്കാരുടെ പേര് പറയാന്‍ ഉദ്ദേശിക്കുന്നില്ല....എന്നാല്‍ സൌകര്യത്തിനു ഞാന്‍ അവര്‍ക്ക് ചില പേരുകള്‍ ഇടുന്നു.....ഇസ്മൈല്‍ക്ക പന്ത്രണ്ടു കൊല്ലമായി ഒരു അറബിയുടെ കീഴില്‍ ഫ്രീ വിസയില്‍ ഖത്തറിലെ ഇന്ടസ്ട്രി യല്‍ ഏരിയയില്‍ ജോലി ചെയ്യുന്നു.....ഒന്നോര്‍ക്കുക....ഫ്രീ visa എന്നൊരു visa ഇല്ല....നിയമത്തിനു അതീതമാല്ലാത്ത visa ആണെന്ന് ഓര്‍മിപ്പിച്ചു എന്ന് മാത്രം....അങ്ങിനെ പതിമൂന്നാമത്തെ വര്ഷം അറബിയുടെ അടുത്ത് വിസ അടിക്കാനുള്ള ഒപ്പ് വാങ്ങിക്കാന്‍ പോയി ....ഇപ്രാവശ്യം ഇയാള്‍ റിലീസ് വാങ്ങാന്‍ പറയുമായിരിക്കും എന്ന് വിജാരിച്ചാണ് ഓരോ പ്രാവശ്യവും മൂപ്പര്‍ അറബിയുടെ അടുത്ത് പോവുക.....വിസ അടിക്കാനുള്ള എമിഗ്രേഷന്‍ ചാര്‍ജിനു പുറമേ അറബിക്ക് ഫായിദ എന്നാ നിലക്ക് ആയിരം റിയാലും കൊടുക്കേണ്ടതുണ്ട്.....അറബി മജലിസില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ട് അകത്തേക്ക് പോയി....ഇസ്മൈല്‍ക്ക ബെജാരാവാന്‍ തുടങ്ങി....ഇപ്രാവശ്യം കാന്‍സല്‍ തന്നെ....തിരിച്ചു വന്ന അറബി കയ്യില്‍ ഒരു ചെക്ക് ബുക്ക് കരുതിയിട്ടുണ്ടായിരുന്നു....


.

ഇസ്മായില്‍...നീ എത്ര കാലമായി എന്റെ കൂടെ ?

വിറച്ചു കൊണ്ടാണെങ്കിലും മൂപ്പര്‍ പന്ത്രണ്ടു കഴിഞ്ഞെന്നും പതിമൂന്നാമത്തെ വിസയാണ് ഈ അടിക്കേണ്ടതു എന്നും അവന്‍ ഓര്‍മിപ്പിച്ചു...

അപ്പോള്‍ അടുത്ത ചോദ്യം വന്നു.....

നീ മൊത്തത്തില്‍ ഫായിദ ആയി എനിക്കെത്ര റിയാല്‍ തന്നു?

അതെന്തിനാ ?....മൂപര്‍ ചോദിച്ചു...

നീ പറ എന്ന് പറഞ്ഞപ്പോള്‍ അവന്‍ ഇത് വരെ പന്ത്രണ്ടായിരം റിയാല്‍ കൊടുത്ത കണക്കു പറഞ്ഞു.....

അറബി കയ്യില്‍ ഉള്ള ചെക്ക് എടുത്തു അതില്‍ പന്ത്രണ്ടായിരം റിയാലും എഴുതി ഒപ്പിട്ട് കൊടുത്തു....എന്നിട്ട് അവനോടു നീ പൊരുത്ത പ്പെടനം എന്നും ഞാന്‍ നിന്നെ വിഷമിപ്പിചെങ്കില്‍ മാപ്പ് എന്നും പറഞ്ഞു visa വീണ്ടും അടിക്കാനുള്ള പേപരില്‍ ഒപ്പിട്ടു കൊടുത്തു തിരിച്ചു യാത്രയാക്കി.....ആനന്ദ ലബ്ധിക്കിനിയെന്തു വേണം എന്നാ രീതിയില്‍ മൂപ്പര്‍ കള്ള ടാക്സിയില്‍ കയറി റൂമിലേക്ക്‌ തിരിച്ചു പോയി....








ഒരു മിനിട്ടേ....ഞാന്‍ ഇപ്പം ബരാ....കൊറച്ചും കൂടീ ണ്ട് പറയുവെന്‍ ....അയിന്റെടക്ക്‌ എന്ന എന്റെ മുന്‍ കഫീല്‍ വിളിക്കുന്നുണ്ട്....നോക്കട്ടെ....ഇപ്പം ബരാ....ഇങ്ങള് പോല്ലേ....

ഹലോ...../?[൦൦൧ ]{};'[]=';പ്ല/'[[''-0==';'/.,.;'''

[[';//'/.;''/

[]-=-=൦൦൧മഓ;'[പ]''പ;പ[.'./;

നോക്കണേ ഓരോ പുലിവാല്....ഞാനും കഴിഞ്ഞ മാസമാണ് ....എന്റെ ഫ്രീ visa കമ്പനിയിലോട്ടു മാറ്റിയത്....അന്ന് ചങ്ങായി പറഞ്ഞത് മൂവായിരം റിയാല്‍ റിലീസിന് വേണം എന്നായിരുന്നു....ഇപ്പം പറേന്നു നാലായിരം ആണ് പറഞ്ഞതെന്നും നാളെ കൊടുക്കണം എന്നും....കൊടുക്കുവാ ന്നല്ലാണ്ടു ഇപ്പം ന്താക്കുവാനാ? 

എന്നാ പിന്ന ആരോടെങ്കിലും എല്ലം ചോയിച്ചു നോക്കട്ടെ,....ബരാ ട്ടാ.....

ഫോട്ടോക്ക് എന്റെ സ്വന്തം കാമറക്കും ഗൂഗിള്‍ ചേച്ചിക്കും കടപ്പാട്



Saturday 16 November 2013

എന്ത്‌ന്നാ കുഞ്ഞിമ്മോനെ ഈ കൊള്ളി?



രാവിലെ പതിനൊന്നു മണി.....താഴെ നിന്ന് ഉച്ചത്തില്‍ സംസാരിക്കുന്ന ശബ്ദം കേട്ടാണ് ഇറങ്ങി പോയി നോക്കിയത്....പുതിയതായി വന്ന ഞങ്ങളുടെ മെസ്സിലെ ഉസ്താദ് ആണ് ഒച്ച എടുക്കുന്നതെന്ന് മനസ്സിലായി.....ആശാന്‍ ഫോണില്‍ സംസാരിക്കുന്നത് നല്ല ചൂടിലാണ്....

ഇഞ്ഞി പരെന്നതോന്നും എന്നെ കൊണ്ടാവൂല്ല ...ചിക്കന്‍ ബെള്ളതില്‍ ഇട്ടോയിക്ക് ഭായ് ...

അവന്റെ ഹാലിളക്കം കണ്ടു ഞാനും പകച്ചു നിന്നു.....എന്താ കാര്യം എന്ന് ചോദിച്ചപ്പോള്‍ ഉസ്താദ് പറഞ്ഞു 

ങ്ങക്കെടുന്നാ ഈ മെസ്സ് നടത്തുവെന്‍ ഇച്ചങ്ങായിന കിട്ടിയേ?

എന്താ നീ കാര്യം പറ എന്ന് പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു...

ഒനുണ്ടോലം എട്യോ കൊള്ളി കൊണ്ടാച്ചിക്ക് ....അതെടുത്തു കറി ബെക്കുവേനാ ഒന്‍ പറേന്നത് ...നേരം ബയ്യോണ്ട് ഞാന്‍ കോയി എടുത്തു ബെള്ളതിലും ഇട്ടു....അല്ല....ങ്ങക്കരിയോ ന്ത്‌ന്നാ ഈ കൊള്ളി? 

എനക്ക് അറിഞ്ഞൂടാ..... 

ഞങ്ങളുടെ മെസ്സ് പര്‍ച്ചേസ് അടക്കം മാനേജു ചെയ്യുന്നത് തൃശ്ശൂര്‍ കാരന്‍ അസീസ്‌ ആണ്....ഉസ്താദ് ആകട്ടെ നാദാപുരം സ്വദേശിയും....അവരുടെ നാട്ടിലെ ഈ കൊള്ളി എന്താണെന്ന് ഉസ്താദിന്റെ നാട്ടുകാരനായ എനിക്കും പിടി കിട്ടിയില്ല....മാത്രമല്ല ഞങ്ങളുടെ പ്രദേശത് കൊള്ളി എന്ന് പറഞ്ഞാല്‍ ഉണക്ക കംബിനോക്കെ പറയുന്ന പേരാണ്....

അപ്പോഴാണ്‌ സുഹൃത്ത് വിളിച്ചത് ....കേചെരിക്കാരന്‍...ഉടനെ ഞാന്‍ ചോദിച്ചു...

ഡാ ന്താ ഈ കൊള്ളീ ന്നു പറഞ്ഞാ?

കപ്പ , പൂള എന്നൊക്കെ പറയുന്ന സാധനം ആണെന്ന് അവന്‍ പറഞ്ഞപ്പോഴാണ് കാര്യം പിടി കിട്ടിയത്...അസീസ്‌ ഉസ്താദിനോട് കപ്പക്കറി വെക്കാന്‍ ആണ് ആവശ്യപ്പെട്ടിരുന്നതെന്നും അപ്പോഴാണ്‌ മനസ്സിലായത്....ജില്ല മാറുമ്പോഴേക്കും വരുന്ന ഓരോ പ്രശ്നങ്ങളേയ്..

അല്ല ആ ചക്കര മത്തന്‍ ന്നു പറഞ്ഞാ ന്തൂട്ടാനാവോ സാധനം ?

ഫീലിംഗ് വെരയ്ടി

ഉണ്ണിയെട്ടന്റെ ചക്കി

യാദ്രിശ്ചികമായി ഒരു ദിവസം ആ ഉത്തരവാദിത്തം എന്റെ തലയില്‍ വന്നു വീഴുകയായിരുന്നു....എന്റെ സുഹൃത്ത് അസീസ്‌ നാട്ടിലേക്കു പോകുന്ന അവസരത്തില്‍ അവന്‍ എന്നെ വിളിച്ചു തല്‍ക്കാലം നീ അത് നോക്കി നടത്തണം എന്ന് പറഞ്ഞപ്പോള്‍ ഉപേക്ഷിക്കാന്‍ എനിക്ക് പറ്റിയില്ല.....

എന്നാലും അസീസേ ....ഈ കഫെട്ടെരിയ നോക്കി നടത്തിയിട്ട് യാതൊരു പരിജയവുമില്ല എന്ന് പറഞ്ഞപ്പോള്‍ നീ എന്റെ സ്ഥാനത് നിന്നാ മതി എന്നായിരുന്നു അസീസിന്റെ പക്ഷം ....

എയര്‍പോര്‍ട്ടില്‍ കൊണ്ട് പോയി വിടുമ്പോള്‍ അസീസ്‌ വീണ്ടും പറഞ്ഞു....

ഇടക്കൊന്നു പോയി നോക്കണം...സാടനങ്ങളൊക്കെ വണ്ടിക്കാര് കൊണ്ടൊന്നു കൊടുക്കും....എന്നാലും അതെല്ലാം ഒന്നന്വേഷിക്കണം ..

വൈകുന്നേരം നാല് മണിക്ക് ആണ് കടയിലെ ജൂസ് മേകര്‍ വിളിക്കുന്നത്....

നാളെ നിങ്ങളൊന്നു മാര്‍കെറ്റില്‍ പോരണം ....

എന്ത് പറ്റി?...

ഫ്രൂട്ട് കൊണ്ട് വരുന്ന സുലൈമാനിക്ക ഇന്ന് വന്നില്ല....നാളത്തേക്ക് ഫ്രൂടുകള്‍ ഒന്നും സ്റ്റോക്ക്‌ ഇല്ല...

ദോഹയിലെ മമൂറ മാര്‍കെറ്റില്‍ ഫ്രൂട്ട് കടകള്ക്കിടയിലൂടെ നടക്കുമ്പോള്‍ കൈ മാടി വിളിക്കുന്നവരും വായ കൊണ്ട് കത്തി വെച്ച് കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നവരും ഞങ്ങളെ തുറിച്ചു നോക്കുന്നുണ്ട്....പരിചയമില്ലാത്തവര്‍ ആയതു കൊണ്ടാവാം എന്ന് ആസ്വദിച്ചു....ഓരോരുത്തരോടായി വില ചോദിച്ചു കൊണ്ട് നടക്കുന്നതിനിടയില്‍ കൂടെ വന്ന കടയിലെ ജോലിക്കാരന്‍ എന്നെ അല്പം മാറ്റി നിര്‍ത്തി ചെവിയില്‍ സ്വകാര്യം പറഞ്ഞു....

ചക്കി എട്യാ കിട്ടുവാന്നു ചോയിച്ചു നോക്ക്.....

അതെന്താ സാധനം .....?

അതിങ്ങള് ഓലോട് ചോയിച്ചു നോക്കീന്‍....

കച്ചവടക്കാരന്‍ ഒരു മലയാളിയോട് ചക്കി കിട്ടുമോ എന്ന് ചോദിച്ചെങ്കിലും അവന്‍ പതറി ഒഴിഞ്ഞു മാറി....

എനക്കരിഞ്ഞൂടാ.....

ഇങ്ങള് ബലദയെന്നാ ? 

അല്ല.....ഇത് ഞങ്ങള്‍ക്ക് ജൂസ് കടയിലെക്കാ....

മുനിസിപ്പാലിടിയുടെ ചെക്കിങ്ങുകാരന്‍ ആണെന്ന് വിജാരിച്ചാണ് പതറിയത് എന്ന് അപ്പോളാണ് മനസ്സിലായത്

ഇങ്ങള് പോയി ഉണ്ണ്യെട്ടനെ കാണീന്‍ ....

അതാരാ.....?

ചക്കീന്റെ മെയിന്‍ ആളാ.......

ഗല്ലികല്‍ക്കിടയിലൂടെ അയാള്‍ ഞങ്ങളെ ആനയിച്ചു...ഒരു ആക്ഷന്‍ സിനിമ യില്‍ കാണുന്ന പോലെ എനിക്ക് തോന്നി.... 

ആകെ അലങ്കോലമായി കിടക്കുന്ന മുറിയില്‍ നിറയെ പപ്പായ യും കൈതച്ചക്കയും മാങ്ങയും അടങ്ങിയ പെട്ടികള്‍ അടുക്കി വെച്ചിരിക്കുന്നു....

ഇപ്പോഴാണ് ചക്കി എന്താണെന്ന് മനസ്സിലായത്‌....കൂടുതല്‍ കേടു വരാത്ത എന്നാല്‍ ജൂസ് അടിക്കാന്‍ മാത്രം പറ്റുന്ന ഫ്രൂട്സ്  എന്ന് കച്ചവടക്കാര്‍ തന്നെ കല്‍പ്പിച്ചു കൊടുക്കുന്ന പഴ വര്ഘങ്ങള്‍ വില്‍ക്കുന്ന കേന്ദ്രം....അമല്‍ നീരദിന്റെ സിനിമ ഓര്‍മിപ്പിച്ച രംഗം ....ഉണ്ണ്യേ ട്ടനെ ആ സിനിമയിലെ വില്ലന്റെ സ്ഥാനത്തും ഞാന്‍ പ്രതിഷ്ടിച്ചു....

എന്നാ അയ്യഞ്ചു പെട്ടി എടുതോളീന്‍....

അത്രയൊന്നും വേണ്ട.....

അപ്പോഴാണ്‌ കൂടെയുള്ള പയ്യന്‍ പറഞ്ഞത്....

അഞ്ചു പെട്ടിയൊന്നും ഒന്നും ണ്ടാവൂല.....എടുതോളീന്‍ ....

ജൂസിനു ലാഭം കിട്ടാന്‍ കണ്ടു പിടിച്ച മാര്ഘം കൊള്ളാം ....ദയവായി ഇത് വായിക്കുന്നവരില്‍ കഫ്റെരിയക്കാര്‍ ഉണ്ടെങ്കില്‍ ചീത്ത വിളിക്കല്ലേ....ശുഭം

Saturday 9 November 2013

ചിന്തിക്കാന്‍ സമയമായി

നമുക്ക് നമ്മുടെ കൊച്ചു കേരളത്തില്‍ തൊഴിലാളികളെ കിട്ടാനില്ല എന്നത് ഒരു നഗ്ന സത്യമാണ്....എന്നാല്‍ ഞാന്‍ അടക്കം ഉള്ള മലയാളികള്‍ വൈറ്റ് കോളര്‍ ജോലി തിരയുകയോ അല്ലെങ്കില്‍ നാട് കടന്നാല്‍ മാത്രം എന്തും ചെയ്യാന്‍ തയ്യാറാവുകയും ചെയ്യുന്ന ഒരു അവസ്ഥയാണല്ലോ നാം അഭിമുഘീകരിക്കുന്നത്....കഴിഞ്ഞ ദിവസം ആന്ദ്ര പ്രദേശില്‍ നിന്നുള്ള ഒരു സിവില്‍ എഞ്ചിനീയറെ പരിചയപ്പെടാനും അത് വഴി കേരളത്തിലെ നിലവിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും ഇടയായി ....ഇടയ്ക്കു അദ്ദേഹം നമ്മുടെ നാട്ടില്‍ തൊഴില്‍ തേടി വന്ന അന്യ സംസ്ഥാന തൊഴിലാളികളെ പറ്റിയും സൂചിപ്പിച്ചു....ഇടക്കാലത്ത് അവരുടെ നാട്ടിലും ഇവര്‍ കൂട്ടമായി വന്നിരുന്നു എന്നും എന്നാല്‍ ഇവര്‍ വന്നത് കാരണം ചില പ്രശ്നങ്ങള്‍ ഒക്കെ ഉണ്ടായി എന്നും തീരെ വൃത്തിയില്ല എന്നതും അവരെ കൊണ്ട് ഭാവിയില്‍ കേരളം മൊത്തത്തില്‍ കഷ്ടപ്പെടും എന്നും ഒക്കെ പല രീതിയിലും ഉദാഹരിച്ചു കൊണ്ട് സംസാരിച്ചിരുന്നു....കേരളത്തിന്റെ പല ഗ്രാമ പ്രദേശങ്ങളില്‍ നിന്നും നമുക്ക് കേള്‍ക്കാന്‍ പറ്റുന്ന വാര്‍ത്തകളും ഇത്തരം അഭിപ്രായങ്ങളെ സാധൂകരിക്കുന്നതും ആണ് .....മറ്റു പല ന്യായങ്ങള്‍ നമുക്ക് പരയാനുണ്ടാവുമെങ്കിലും ഒട്ടേറെ സാങ്കേതിക പ്രശ്നങ്ങള്‍ നാം നേരിടേണ്ടി വരും എന്നത് വരാന്‍ പോകുന്ന പൂരം മാത്രം.....കഴിഞ്ഞ മഴക്കാലത് കേരളത്തിന്റെ മുക്ക് മൂലകളില്‍ പടര്‍ന്നു പന്തലിച്ച മഞ്ഞ പിത്തം എന്ന രോഗം നമുക്ക് താങ്ങാനാവുന്നതായിരുന്നില്ല....എന്നാല്‍ ഈ മഞ്ഞപിത്തം ഈ തൊഴിലാളികള്‍ക്ക് അവരുടെ നാട്ടില്‍ നമുക്ക് ഇടയ്ക്കു പണി വരുന്ന ലാഘവം മാത്രമേ ഉള്ളൂ ....അതിന്റേതായ ഗൌരവത്തില്‍ ഈ രോഗത്തെ കാണാന്‍ അല്ലെങ്കില്‍ പടര്‍ന്നു പിടിക്കുന്നതിന്റെ കാരണം കണ്ടു പിടിക്കാന്‍ ഇവിടുത്തെ ഹെല്‍ത്ത്‌ അതോരിടിയോ മറ്റോ തയ്യാറായില്ല എന്നത് പ്രതിശേധാര്‍ഹാമാണ് ...യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ ഈ വിഷയത്തില്‍ കാണിക്കുന്ന അലംഭാവം ഉള്‍ക്കൊള്ളാന്‍ കഴിയുന്നതല്ല ..

കഴിഞ്ഞ അവധിക്കാലത് കുറ്റ്യാടി ടൌണിലെ ഒരു ഹോട്ടലില്‍ ചായ കുടിക്കാന്‍ കയറി ഇരുന്നതാണ്....ഓപ്പണ്‍ കിച്ചണില്‍ കുറെ അന്യ സംസ്ഥാന തൊഴിലാളികള്‍ തകൃതി ആയ പണിതിരക്കിലാണ് .....അതിനിടക്ക് അവിടുത്തെ ഒരു ജോലിക്കാരന്‍ ഒരു പാക്കറ്റ് തൈര് എടുത്തു തന്റെ പല്ല് കൊണ്ട് ആ പാകറ്റ് കടിച്ചു മുറിച്ചു പാത്രത്തിലേക്ക് ഒഴിക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ട്....ചായ കുടിച്ചു ഞാന്‍ നേരെ പോയത് എന്റെ കൂടി പരിചയക്കാരന്‍ ആയ ഹോടലുട മയുടെ അടുത്തേക്കാണ്....അദ്ധെഹതോട് കാര്യങ്ങള്‍ സൂചിപ്പിച്ചു....അപ്പോള്‍ അദ്ദേഹം [അരഞ്ഞത് എന്ത് ചെയ്യാനാ ...ഇവരെ അല്ലാതെ നമുക്ക് ജോലിക്ക് കിട്ടുകയില്ല...ഇവരോട് ഇനി ഈ വിഷയം അവരോടു പറഞ്ഞാല്‍ അവര്‍ ജോലി വിടും...അപ്പോള്‍ പിന്നെ മറ്റൊരാളെ കിട്ടുകയും ഇല്ല ....വളരെ നിസങ്ങഭാവത്തില്‍ പറഞ്ഞ അയാളുടെ ആ മറുപടിയില്‍ സത്യത്തില്‍ എനിക്കും മറുത് ഒന്ന് പറയാന്‍ ഉണ്ടായിരുന്നില്ല .....

ഒരു നേപാളി പയ്യന്‍ വാഷ് ബേസിനില്‍ മൂത്രം ഒഴിക്കുന്നത് കണ്ട കാര്യം ഒരു സുഹൃത്ത് എന്നോട് സൂചിപ്പിക്കുകയുണ്ടായി....നമ്മുടെ നാട്ടിലെ പുഴകളില്‍ കുളിക്കാന്‍ വരുന്ന ഇവര്‍ രണ്ടാം നമ്പര്‍ നിര്‍വഹിക്കുന്നത് പുഴയില്‍ തന്നെയാണെന്ന് ശ്രദ്ധയില്‍ പെട്ടിരുന്നു....അന്ന് അവരോടു ഇനി ഈ പണി ചെയ്യരുതെന്ന് പറഞ്ഞു വിലക്കിയെങ്കിലും എത്രത്തോളം പ്രാബല്യത്തില്‍ വരും എന്നത് സംശയം ആണ്....ഇരിക്കട്ടെ....ജോലി തേടി വന്ന ഒരു കൂട്ടാതെ അടച്ചാക്ഷേപിക്കാന്‍ അല്ല ഞാന്‍ ശ്രമിക്കുന്നത്....സത്യത്തില്‍ ഇവര്‍ക്ക് വാടക റൂമുകള്‍ കൊടുക്കുന്നവരും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ഉള്ള സൗകര്യം ചെയ്യുന്നില്ല എന്നതാണ് സത്യം....എന്നാല്‍ ഇത്തരം വിഷയങ്ങളില്‍ പൊതു ജനങ്ങളും സര്‍ക്കാരും അത്യാവശ്യവും അടിയന്തിരവും ആയ ശ്രദ്ധ പതിപ്പികേണ്ടത് ഉണ്ട് ....അല്ലെങ്കിലും സരിതയിലും ഉപരോധത്തിലും മുഴുകി പോയ നേതാക്കന്മാര്‍ക്ക് ഇതൊക്കെ ശ്രദ്ധിക്കാന്‍ എവിടെ സമയം?....മറു വശത്ത് ഭരണത്തില്‍ അട്ടി മാറി പ്രതീക്ഷിക്കുന്നവരും....ഇതിനിടയില്‍ വരുന്ന മഴക്കാലം നമ്മുടെ നാട്ടിലെ പടര്‍ന്നു പിടിക്കാന്‍ സാധ്യത ഉള്ള മഞ്ഞ പിത്തം പോലെ ഉള്ള രോഗങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിന് സജീവ ശ്രദ്ധ നമ്മള്‍ കൊണ്ട് വരേണ്ടതും അത്യാവശ്യമാണ്....സ്നേഹത്തോടെ ഹാഷിം തൊടുവയില്‍

Wednesday 6 November 2013

കാലചക്രം

മരണത്തിന്റെ തോത്
ഒരു കാലത്ത് നന്നേ പ്രായം ആയിട്ടായിരുന്നു
ന്യൂ ജെനറേഷന്റെ  തോത് നന്നേ കുറവും
അന്നെന്‍പതിലും നൂറിലും പോയാല്‍
അള്ളോ ആ കാക്ക പോയോന്നാണ്
ഇന്നമ്പതില്‍ പോയാല്‍ പോയി ല്ലേ
പ്രായമായില്ലേ ന്നാണ് ന്യൂ ജനറേഷന്‍
നേരത്തെ പോയാല്‍ നേരത്തെ അറിയാം
നേരിനെ അറിയാം എന്നാകില്‍
ആയുസ്സിനു ബലം പോയ ദുനിയാവില്‍
ആയുസ്സാവാതൊടുങ്ങുന്നോര്‍
പടം വെട്ടി വെച്ച് പെട്ടി കോളം
ഒരുക്കുന്നോര്‍
ഞെട്ടറ്റു വീഴുന്നോനെയും
മധ്യ വയസ്കനെന്നു വിളിക്കുന്നോര്‍
നിനക്ക് വയസ്സായി മരിച്ചതെന്ന്
ആത്മാവിനെ ബോധ്യപ്പെടുത്തുന്നോര്‍
നിനക്ക് ബോധ്യമാവാത്ത ശീഘ്ര മരണത്തെ
ന്യായീകരിക്കുന്നോര്‍
നീയും മറക്കരുത്
മരണത്തിന്റെ തോത് ഇന്നന്‍പതാണ്
നേര്‍ പകുതിയുടെ ലാഭമോ നഷ്ടമോ
ഞെട്ടി മരിച്ചാലും നെഞ്ചിന്‍ കൂട്
പിളര്‍ന്നു മരിച്ചാലും
കിടപ്പിലാവാതെ മരിക്കാം
അനാഥ മന്ദിര ങ്ങളെക്കാള്‍ മണ്ണറ തന്നെ നല്ലത്

Tuesday 5 November 2013

ശ്രീലങ്കയിലേക്കുള്ള ദൂരം

ഭാഗം ഒന്ന് 

ഓഫീസില്‍ തിരക്കിട്ട ജോലികളില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കെ ആണ് പരിചയമില്ലാത്ത ഒരു നമ്പരില്‍ നിന്നും കോള്‍ വന്നത് ....ശങ്കിച്ച് കൊണ്ടാണെങ്കിലും അറ്റന്‍ഡ് ചെയ്തു...മറുതലക്കല്‍ ഒരു സ്ത്രീ ശബ്ദം....അറബിയിലാണ് സംസാരിച്ചു തുടങ്ങിയതെങ്കിലും അറബ് വംശജയല്ലെന്നു തോന്നി....എന്നാലും എന്നെ ആരാണ് അറബി സംസാരിച്ചു കൊണ്ട് വിളിക്കാന്‍ എന്ന് സംശയിച്ചു കൊണ്ട് ഞാന്‍ അവളോട്‌ പറഞ്ഞു....

മുംകിന്‍ ഇന്ത ഗലത് ....

ഇന്ത  അലി ? ...

ഹേ നഹം ...

അന മെഹ്റ മഹക് ....ശ്രീലങ്കീ ...

കാര്യം പിടി കിട്ടിയില്ലെന്ന് മനസ്സിലാക്കിയ താവണം  അവള്‍ വിശദീകരിക്കാന്‍ തുടങ്ങി....അപ്പോഴാണ്‌ എന്റെ ഓര്‍മകളിലേക്ക് അവള്‍ വന്നത്....
ഇപ്പോള്‍ ഖത്തറിലെ ദുഹയ്ല്‍ എന്നാ സ്ഥലത്ത് ഒരു അറബി വീട്ടില്‍ ആണെന്നും ഞങ്ങളുടെ റാസല്‍ഖൈമയി ലെ സുഹൃത്ത് റസാക്കിന്റെ കയ്യില്‍ നിന്നാണ് എന്റെ ഖത്തറിലെ നമ്പര്‍ സംഘടിപ്പിച്ചത് എന്നും അവള്‍ പറഞ്ഞു.....കൂട്ടത്തില്‍ അവള്‍ അശ്രഫിനെ ഒര്മിചെടുക്കാന്‍ ശ്രമിക്കുന്ന പോലെ തോന്നി....ആ വിഷയത്തിലേക്ക് ഞാന്‍ മനപൂര്‍വം കടക്കാതിരുന്നപ്പോഴും അവള്‍ മെല്ലെ എന്നെ അശ്രഫിലേക്ക് എത്തിച്ചു........അശ്രഫിന്റെ മകള്‍ എന്റെ കൂടെ ഉണ്ടെന്നു പറഞ്ഞതോടെ ഞാന്‍ ഷോക്ക്‌ അടിച്ച പോലെ നിലച്ചു പോയി....ഒന്നും പറയാന്‍ കഴിയാതെ വായില്‍ നിന്നും വെള്ളം ഇറങ്ങി പോയ എന്നോട് സലാം പറഞ്ഞു കൊണ്ട് പിന്നെ വിളിക്കാം എന്ന് പറഞ്ഞു അവള്‍  വിട ചോദിച്ചു....

നമ്പര്‍ സേവ് ചെയ്തു കൊണ്ട് ഞാന്‍ എന്റെ ജോലികളില്‍ വ്യാപ്രിതന്‍ ആയെങ്കിലും ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും പിന്നിലോട്ടു യാത്ര ചെയ്യാന്‍ മനസ്സിനെ നിര്‍ബന്ധിച്ചു കൊണ്ടേ ഇരുന്നു.....

ഭാഗം രണ്ട് 

ആര്‍ദ്രമായ കണ്ണുകളുടെ ഉടമയാണ് അവന്‍....മൂന്നര വര്‍ഷത്തെ ആത്മ ബന്ധം....ഇക്കാലയളവില്‍ ഒരു നിമിഷം പോലും ദേഷ്യപ്പെട്ടവനായോ എന്തെങ്കിലും വിഷമങ്ങലാല്‍ അലട്ടപ്പെടുന്നവന്‍ ആയോ ഞാന്‍ അവനെ കണ്ടിട്ടില്ല ....എന്ത് പ്രശ്നങ്ങള്‍ ചെന്ന് പറഞ്ഞാലും തന്നെ കൊണ്ടാവുന്ന പോലെ പരിഹരിചെടുക്കാന്‍ മിടുക്കന്‍....സ്നേഹം കൊണ്ട് കീഴടക്കുന്നവന്‍....ആരെയും കുറ്റം പറയില്ല....ഓരോരുത്തര്‍ക്കും അവരുടെതായ കഴിവുകളും കഴിവ് കേടുകളും ഉണ്ടെന്നു വിശ്വസിക്കുന്ന മാന്യന്‍...ഇതിനൊക്കെ പുറമേ അറബി ഭാഷ പച്ചവെള്ളം പോലെ സംസാരിക്കുന്ന വന്‍ എന്ന് പറഞ്ഞാല്‍ അതിശയോക്തി ആവില്ല....അത് കൊണ്ട് തന്നെ അവന്റെ സുഹ്രിതവലയത്തില്‍ അറബികളും ഉണ്ടായിരുന്നു.....

കോഴികോട് മാനാഞ്ചിരക്കടുത് കറന്‍സി വിനിമയം നടത്തുന്ന ജോലി ചെയ്തു കൊണ്ടിരിക്കെ പരിജയപെട്ട ഒരു അറബി മുഘാന്തിരം ആണ് അവന്‍ റാസല്‍ ഖൈമയില്‍ എത്തുന്നത്....അറബി അവന്റെ മിടുക്ക് കണ്ടിട്ടാവണം ഒരു കട തുറന്നു കൊടുത്തു....അവന്‍ സ്വന്തം കട പോലെ കൈകാര്യം ചെയ്തു....അവന്റെ സത്യാ സന്തത ഇഷ്ടപ്പെട്ട അറബി അവനോടു നിശ്ചിത വില കെട്ടി ആ കട നിനക്ക് തരാം എന്ന് കൂടി പറഞ്ഞപ്പോള്‍ അവന്‍ അത്യുത്സാഹത്തോടെ അതെട്ടെടുത്തു.....എങ്കിലും ആ അറബി പതിവായി അവനെ കാണാന്‍ വരും.....ഇടക്കൊക്കെ അദ്ധേഹത്തിന്റെ വീട്ടില്‍ പോയി മജ്ബൂസും അടിച്ചു തിരിച്ചു വരും....കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയാണ് മേല്‍ പറഞ്ഞ അഷ്‌റഫ്‌ എന്ന എന്റെ ആത്മ മിത്രം.....

കുറച്ചു നാളുകള്‍ക്കു ശേഷം അവന്‍ എന്നെ വിളിച്ചിട്ട് പറഞ്ഞു....

നമുക്ക് ഇന്ന് ഉച്ചക്ക് ഒരു സ്ഥലം വരെ പോണം ...

ഒരുമിച്ചു യാത്ര ചെയ്യവേ ആണ് അവന്‍ എന്നോട് കാര്യം പറഞ്ഞത്....അവന്റെ അറബിയുടെ ജേഷ്ടന്റെ വീട്ടില്‍ ജോലി ചെയ്യുന്ന ശ്രീലങ്കന്‍ പെണ്ണിന് മതം മാറണം ....ഇസ്ലാമിലേക്ക് വരണം....അതിന്റെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ ആണ് നമ്മള്‍ പോകുന്നത്....എങ്കിലും യാതൊരു മറയും ഇല്ലാതെ സംസാരിക്കുന്ന അവന്‍ ഇപ്പോള്‍ എന്തൊക്കെയോ മറച്ചു വെച്ച് സംസാരിക്കുന്നത് പോലെ എനിക്ക് തോന്നുന്നുണ്ട്.....ഇടയ്ക്കു അവന്‍ എന്റെ മുഘതെക്ക് സൂക്ഷിച്ചു നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു....

ഡാ ......നീ ഒരു സാക്ഷി ആവണം 

അല്ഹമ്ദുലില്ലാഹ്....ഒരു കുട്ടി ഇസ്ലാം മതത്തിലേക്ക് മാറുന്നതിനു ഞാന്‍ സാക്ഷി ആവാന്‍ നൂറു വട്ടം തയ്യാറാണ് എന്ന് പറഞ്ഞപ്പോള്‍ അവന്‍ പൊട്ടി ചിരിച്ചു.....പിന്നെ അവന്‍ എന്നോട് പറഞ്ഞു....

അല്ലെടാ .....എന്റെ കല്യാണ കാര്യമാണ് ഞാന്‍ പറഞ്ഞത്....

ആശ്ച്ചര്യതാലെ  ഞാന്‍ അവനെ കുറെ നേരം നോക്കി ഇരുന്നു.....അതിനിടയില്‍ അവന്‍ അവളെ പറ്റി വാതോരാതെ സംസാരിക്കാന്‍ തുടങ്ങി....അവളെ കണ്ടു മുട്ടിയതും തമ്മില്‍ ഇഷ്ടതിലായതും കല്യാണം കഴിക്കാമോ എന്ന് ചോദിച്ചപ്പോള്‍ തയാരായതും അങ്ങിനെ അങ്ങിനെ നീണ്ടു പോകുന്നതിനിടയില്‍ അവന്‍ പറഞ്ഞു....നാളെ അവള്‍ ഖാദിയുടെ മുന്നില്‍ ശഹാദത് ചൊല്ലും....അടുത്ത വെള്ളിയാഴ്ച ഞങ്ങളുടെ കല്യാണവും ...

ഞാനും അവനെ പിന്തുണച്ചു....ഏതായാലും നീ അവളെ പറ്റിച്ചില്ലല്ലോ ....മതി....അത് മതി...ഏതായാലും ഞങ്ങളുടെ പാര്‍ടി മറക്കണ്ട എന്ന് പറഞ്ഞപ്പോള്‍ അവന്റെ ഓഫര്‍ വന്നു....യാത്ര പറഞ്ഞു പിരിയുമ്പോഴും അവന്റെ ഈ പുണ്യ കര്മത്തെ എന്റെ മനസ്സ് അംഗീകരിച്ചു കൊണ്ടും അഭിനന്ദിച്ചു കൊണ്ടും ഇരുന്നു....ഒരു പാവം പിടിച്ച പെണ്ണിനെ കല്യാണം കഴിക്കുക....അതിലുപരി മതത്തിലേക്ക് കൊണ്ട് വരിക.....അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിച്ചു കൊണ്ട് ഞാന്‍ റൂമിലേക്ക്‌ നടന്നു.....

ഭാഗം മൂന്നു...

രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ ആയി അവന്‍ വന്നിട്ട്.....ഇത് വരെ നാട്ടില്‍ പോയിട്ടില്ല... 

ശ്രീലങ്കയിലെക്കാന് അവന്‍ ഇപ്രാവശ്യം അവധി ആഘോഷിക്കാന്‍ പോകുന്നതെന്നരിഞ്ഞപ്പോള്‍ റസാക്കിന്റെ പ്രതികരണം ആയിരുന്നു ഇങ്ങിനെ....എങ്കിലും ഞാന്‍ അതിനെ എതിര്‍ക്കാന്‍ നിന്നില്ല....കെട്ടിയത് തന്നെക്കാള്‍ പ്രായം ഉള്ള ഒരു പെണ്ണിനെ.....എന്നിട്ട് സ്വന്തം വീട്ടുകാരെ പോലും മറന്നു ഇവിടെ ജീവിക്കുക....എന്നിട്ടിപ്പോള്‍ നാട്ടിലും കൂടി പോകാതെ അവന്റെ ഈ യാത്ര അത്ര ശരിയാണെന്ന് എനിക്ക് അഭിപ്രായമില്ല എന്ന് റസാഖ് വീണ്ടും ആവര്തിചെങ്കിലും മറുത് ഒരു വാക്ക് പറയാന്‍ ഉണ്ടായിരുന്നില്ല....എങ്കിലും അവന്‍ ഇരുപതു ദിവസത്തേക്ക് പോകുന്നു എന്ന് പറഞ്ഞപ്പോള്‍ എനിക്ക് അവനെ അത്രയും ദിവസം കാണാന്‍ കഴിയില്ലല്ലോ എന്നാ വേദനയില്‍ ആയിരുന്നു ഞാന്‍ ....

തിരിച്ചു  വന്ന അവന്‍ ശ്രീലങ്കയിലെ വീഡിയോ ചിത്രങ്ങളും ഫോട്ടോകളും കാണിച്ചു തന്നു....ഒപ്പം അവളുടെ കുടുംബ ഫോട്ടോയും ....അവിടെ ഉറങ്ങാന്‍ പോലും സൌകര്യമില്ലെന്നും എന്നിട്ടും എല്ലാം സഹിച്ചു കൊണ്ട് ആ വീട്ടില്‍ തന്നെയാണ് തങ്ങിയത് എന്ന് അവന്‍ പറയുമ്പോഴും അവന്‍ എന്റെ മനസ്സില്‍ ഒരു വീര നായക പരിവേഷത്തില്‍ വന്നു നില്‍ക്കുകയാണ്......

രാത്രി സ്ഥിരമായി ഞങ്ങള്‍ കണ്ടു മുട്ടാറുള്ള സ്ഥലത്ത് ഞാന്‍ എത്താന്‍ അല്പം വൈകിയത് കൊണ്ടാവണം എന്നെ തേടി അവന്റെ കോള്‍ വന്നു...

ഡാ ....എവിട്യാ?

അങ്ങോട്ട്‌ വരുന്നുണ്ട്....

വേഗം വാ.....ഒരത്യാവശ്യം ഉണ്ട്....

എന്നെ കണ്ട ഉടനെ ഒരു മെഡിക്കല്‍ റിപ്പോര്‍ട്ട്‌  കയ്യില്‍ തന്നിട്ട് പറഞ്ഞു....അവള്‍ക്കു ബ്ലീഡിംഗ് നില്‍ക്കുന്നില്ല...സ്കാന്‍ ചെയ്തതിന്റെ റിപ്പോര്‍ട്ട്‌ ആണ് കൂടെ ഉള്ളത്....ഗര്‍ഭ പാത്രത്തില്‍ മുഴയാണെന്ന് എനിക്ക് മനസ്സിലായി....പക്ഷെ അവന്റെ മുഘത് നോക്കി പെട്ടെന്ന് പറയാന്‍ ഞാന്‍ അശക്തന്‍ ആയിരുന്നു.....

ഡോക്ടര്‍ എന്ത് പറഞ്ഞു ?

റിപ്പോര്‍ട്ട്‌ നാളെ കാണിക്കണം ....

സാരമില്ലെടാ.....അത് വല്ല ഹോര്‍മോണ്‍ ഇമ്ബാലന്‍സോ മറ്റോ ആവാം ഈന് പറഞ്ഞു തല്‍ക്കാലം ഞാന്‍ അവനെ സമാധാനിപ്പിച്ചു...ഒരു കുട്ടി ആവാതത്തിന്റെ വിഷമം അവന്‍ എന്നും പറയാറുണ്ടായിരുന്നു....ഓരോ പിരീഡ് കഴിയുമ്പോഴും അവന്‍ ആ സങ്കടം പങ്കു വെക്കാറുണ്ടായിരുന്നു....

രാവിലെ പത്രവും വായിച്ചു കൊണ്ട് ഇരിക്കുമ്പോള്‍  എന്റെ അടുത്തേക്ക് വന്ന അവന്‍ അതുല്സാഹതോടെയും സന്തോഷത്തോടെയും കണ്ടപ്പോള്‍ ഞാന്‍ മനസ്സില്‍ ആഗ്രഹിച്ചത്‌ അവന്റെ ഭാര്യയുടെ വിശേഷം പറയാന്‍ വന്നതാവട്ടെ എന്നായിരുന്നു....പക്ഷെ അവന്‍ ഖാലിദ് വന്നതും അവനു പുതിയ ഒരു ജോലി ശരിയായ വിവരവും ആണ് എന്നോട് പങ്കു വെച്ചത്....അവന്റെ പഴയ സുഹൃത്തായ അറബി അവനു തായ് ലാണ്ടിലേക്ക് ഒരു ജോലി ശരിപ്പെടുതിയിരിക്കുന്നു.....വീഡിയോ കാമറ വര്‍ക്കില്‍ കഴിവ് തെളിയിച്ചതിനാലും എഡിറ്റിംഗ് മുതലായ ജോലി അറിയാം എന്നതിനാലും ആണ് ഖാലിദ് ഈ ജോലി ശരിയാക്കിയത്....

ഞാന്‍ എത്രയും പെട്ടെന്ന് തായ് ലാണ്ടിലേക്ക് പോകും.....

ഈ വാര്‍ത്ത എന്നെ വല്ലാതെ വേദനിപ്പിച്ചു....അവന്‍ പിരിഞ്ഞാല്‍ പിന്നെ എന്റെ വലതു ചിറകരിഞ്ഞു പോകും എന്നും ഹൃദയത്തില്‍ ആഴത്തില്‍ ഒരു മുരിവുണ്ടാക്കപ്പെടും എന്ന് ഞാന്‍ ഭയന്നു....അവന്‍ യാത്രയാകുന്ന ദിവസം ഞാന്‍ അവനെ കാണാന്‍ പോകാതിരുന്നതും അത് കൊണ്ട് തന്നെ.....എന്റെ ആത്മാര്‍ത്ഥ സുഹൃത്ത് പിരിഞ്ഞു പോയതോടെ എനിക്കും റാസല്‍ ഖൈമയിലെ ജീവിതം മടുത്തു.....


ഭാഗം നാല്...

അവള്‍ വീണ്ടും എന്നെ വിളിച്ചു....എനിക്ക് നിന്നെ ഒന്ന് കാണണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ സിടി സെന്ററില്‍ വെള്ളിയാഴ്ചകളി വരാറുണ്ടെന്നും അടുത്ത വെള്ളിയാഴ്ച അവിടെ വരാമോ എന്നും അവള്‍ ചോദിച്ചു...ഞാന്‍ വരാം എന്ന് പറഞ്ഞു ഫോണ്‍ വെച്ചു.....

പിന്നീട് അവളുടെ ഫോണ്‍ അറ്റന്‍ഡ് ചെയ്തത് ഒരു മലയാളി ആയിരുന്നു.....അറബി വീട്ടിലെ ഡ്രൈവര്‍ ആണെന്നും ഞങ്ങള്‍ ഇവിടെ സിടി സെന്ററില്‍ ഉണ്ടെന്നും പറഞ്ഞു....അങ്ങിനെ സലാം പറഞ്ഞു കൊണ്ട് ഞാന്‍ അയാളെ പരിജയപ്പെട്ടു.....ഒപ്പം അവളെയും ആറു വര്‍ഷത്തെ ഇടവേളയ്ക്ക്  ശേഷം കണ്ടു മുട്ടി....

സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ അവള്‍ അശ്രഫിനെ പറ്റി ഒന്നും ചോദിക്കരുതേ എന്ന് മനസ്സ് കൊണ്ട് ആത്മാര്‍ഥമായി പ്രാര്തിചെങ്കിലും ഫലമുണ്ടായില്ല.....അവളുടെ പേര്‍സില്‍ നിന്നും ആ കുട്ടിയുടെ ഫോടോ എടുത്തു എനിക്ക് കാണിച്ചു തന്നു....

നീ എപ്പോഴാണ് അവനെ അവസാനമായി കണ്ടത് എന്ന് ചോദിച്ചപ്പോള്‍ അവള്‍ കണ്ണീരില്‍ കുതിരുന്നുണ്ടായിരുന്നു.....ഇടയ്ക്കു അവള്‍ എന്നോട് ചോദിച്ചു....

നീ എപ്പോഴാണ് അവസാനമായി കണ്ടത്? 

അന്ന് തായ് ലാണ്ടിലേക്ക് യാത്ര പറയുമ്പോള്‍ 

അതിനു ശേഷം കണ്ടിട്ടേ ഇല്ല?

ഇല്ല......

എനിക്ക് അവനെ കാണണം എന്ന് തോന്നുമ്പോള്‍ ഞാന്‍ എന്റെ മകളെ നോക്കും....അവളിലൂടെ ഞാന്‍ അവനെ കണ്ടു കൊണ്ടേ ഇരിക്കുന്നു.....ഇപ്പോഴും എനിക്ക് അവനോടു ഒരു വെറുപ്പോ ദേഷ്യമോ ഇല്ല....അവന്‍ സ്നേഹിക്കാന്‍ അറിയാവുന്നവന്‍ ആണ്.....അവള്‍ പറഞ്ഞു 

അവളുടെ ആ വാക്കുകള്‍ എന്റെ ഹൃദയത്തെ രണ്ടു പിളര്പ്പുകലാക്കി മിന്നല്‍ പിണര്‍ കണക്കെ കടന്നു പോയി....

യാത്ര പറഞ്ഞു പിരിയുമ്പോള്‍ അവളുടെ വലതു കൈ കോരി എടുത്തു നടക്കുന്ന അശ്രഫിനെ ഞാന്‍ കണ്ടു കൊണ്ടേ ഇരുന്നു.....അകലും വരെയും .....



Monday 4 November 2013

അലാവുദ്ധീന്റെ അത്ഭുത കത്രിക



അലാവുദ്ധീന്റെ അത്ഭുത വിളക്ക് നിങ്ങള്‍ക്കൊക്കെ അറിയാവുന്ന കഥ ....ഞാന്‍ പറയാന്‍ പോകുന്നത് ഒരു ബംഗ്ലാദേശ് പൌരന്റെ കഥയാണ്....എന്നാല്‍ കെട്ടി ചമച്ചതല്ല ....അനുഭവങ്ങളുടെ താളുകളില്‍ നിന്നും ഒരേട്‌ എന്ന് പറയാം.....സത്യത്തില്‍ ഈ പേര് വ്യാജമല്ല.... റാസല്‍ ഖൈമയിലെ എന്റെ പ്രവാസ കാലത്ത് എനിക്ക് കിട്ടിയ നല്ല ഒരു സുഹൃത്ത് ആയിരുന്നു അലാവുദ്ധീന്‍ ...എന്നെ ബംഗാളി ഭാഷ പഠിപ്പിചെടുക്കാന്‍ മൂപ്പര്‍ പ്രത്യേകം ഉത്സാഹം കാണിച്ചിരുന്നു....അതിന്റെ ഭാഗം ആയിട്ടെന്നോണം എന്നെ കാണുമ്പോള്‍ സലാം പറഞ്ഞു തുടങ്ങുന്ന മൂപ്പിലാന്‍ പിന്നെ ചോദിക്കുക ഇങ്ങിനെയാണ്‌

കീ ഹബര്‍  ദൂസ്തൂ ? കീ കാം  കരൂ ?

മറുപടി കൊടുത്താല്‍ കുറെ നേരം അടുത്ത് വന്നിരിക്കും..ഇടയ്ക്കു എന്നില്‍ നിന്നും മലയാളം പടിചെടുക്കാനുള്ള ശ്രമം അവനും നടത്തി നോക്കും....അമീ കൊഷു ബാലു ബാഷി (ഐ ലവ് യു) ,( കീ ഹബര്‍) എന്താ വാര്‍ത്ത? കീ കം കരൂ ...എന്താണ് ചെയ്യുന്നത്?...കേമുനാസൂ ....എന്താണ് വിശേഷം?...ബാലുബാശീ....കൊയ് ജായ്താസൂ എവിടെ പോകുന്നു?  അമീ ...(.ഞാന്‍ ഞങ്ങള്‍ എന്നൊക്കെ പറയും)... ഇങ്ങിനെ എന്നെ ചില വാക്കുകള്‍ പഠിപ്പിച്ചു തന്നിരുന്നു...കമ്പനി ക്ക്  കൊമ്ബിനി എന്നും കംതി  കരേഗാ എന്നതിന് കൊംതീ കൊരെഗാ എന്നും ഉള്ട ആക്കി പറയുന്ന ബംഗാളിയുടെ ശീലം മാറ്റണം എന്ന് ഞാന്‍ അവനോടു തമാശ രൂപേണ ആവശ്യപ്പെടാറുണ്ട്.... ...നീ എപ്പോഴാണ് എന്നോട് ബംഗാളി ഭാഷയില്‍ സംസാരിച്ചു തുടങ്ങുക എന്ന് പതിവായി ചോദിക്കുന്ന അവനോടു എന്റെയും പതിവ് ചോദ്യം ഉണ്ട്....നീ നിന്റെ പെങ്ങളെയെങ്ങാനും എന്നെ കൊണ്ട് കെട്ടിക്കാനുള്ള പരിപാടിയാണോ എന്ന്  ....

എന്റെ കടയുടെ തൊട്ടടുത്തുള്ള ടയലരിംഗ് ഷോപിലെ ജോലിക്കാരന്‍ ആണ് അലാവുദ്ധീന്‍ ...ഒരു പീസ്‌ വര്‍ക്ക് ചെയ്‌താല്‍ നിശ്ചിത കൂലി എന്നാ അടിസ്ഥാനത്തിലാണ് ശമ്പളം ...സമ്പാദിക്കണം എന്നും തരക്കേടില്ലാത്ത ഒരു വീട് വെക്കണം എന്നും സുന്ദരി ആയ ഒരു പെണ്ണിനെ കെട്ടണം എന്നതും അവന്റെ മോഹങ്ങളില്‍ ചിലതാണ്....അനാവശ്യമായി ചിലവുകളില്‍ നിന്നും വിട്ടു നില്‍ക്കുന്ന അവന്‍ രാവിലെ ഞങ്ങള്‍ കട തുറന്നാല്‍ കൊയിലാണ്ടിക്കാരന്‍ മുഹമ്മട്ക്കാന്റെ ഹോട്ടലില്‍ നിന്നും വാങ്ങുന്ന ഓംലെറ്റ്‌ സാണ്ടവിചിനു പൈസ കൊടുക്കാന്‍ അത്യുല്സാഹിയും ആണ്...എന്തിനും ഏതിനും എന്നോട് വന്നു സംശയങ്ങള്‍ ചോദിക്കുന്ന അവന്റെ പ്രധാന പ്രശ്നം പൈസ സൂക്ഷിക്കുന്ന കാര്യത്തിലാണ്....ഇവര്‍ ബംഗാളികള്‍ ഒരുമിച്ചു താമസിക്കുന്നവര്‍ തമ്മില്‍ ഒടുക്കത്തെ സംശയാലുക്കളാണ്  ....ഈ പരസ്പര വിശ്വാസം ഇല്ലായ്മ അവന്റെ കയ്യില്‍ ബാക്കി വരുന്ന പണം എന്നെ ഏല്പിക്കാന്‍ പോകുന്നു എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അവനെ നിരുല്സാഹപ്പെടുത്തി...

എന്നാല്‍ അവന്‍ എന്നെ വിടുന്ന മട്ടില്ല എന്ന് വന്നപ്പോള്‍ ഈ പണം ഞാന്‍ എന്റെ വീട്ടില്‍ അയക്കും എന്ന് പറഞ്ഞപ്പോള്‍ അവന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു...

തും ബേജോ .....കോയീ മുഷ്കില്‍ നഹീ .....ജബീ മാന്‍ താ ഹൈ തോ മേ പൂചെഗാ ...

അങ്ങിനെ അടുത്ത കടയില്‍ നിന്നും ഒരു കാഷ് ബോക്സ് വാങ്ങി അതില്‍ ബംഗാളിയുടെ പണപ്പെട്ടി എന്നെഴുതി ഒട്ടിച്ചു ഞാന്‍ എന്റെ കട്ടിലിനടിയില്‍ സൂക്ഷിച്ചു വെച്ച്.....ഇടയ്ക്കിടയ്ക്ക് പാത്തും ഇരുപതും അന്‍പതും നൂറും ദിര്‍ഹംസുകളായി അവന്‍ എന്നെ ഏല്പിക്കാന്‍ തുടങ്ങി...

എന്റെ സഹമുറിയന്‍ രഹീംക്ക ഈ പണപ്പെട്ടി യെ പറ്റി  പലപ്പോഴും എന്നോട് സംസാരിക്കാറുണ്ട്....നീ ഈ സഹായം നിര്‍ത്തണം....പിന്നീട് എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ നീയും പെടും . സൂക്ഷിക്കണം എന്നും പറ്റുമെങ്കില്‍ ഈ പണം തിരിച്ചു കൊടുത്ത് നിന്റെ തലയൂരണം എന്നും രഹീംക്ക ഓര്‍മിപ്പിക്കും ....

ഒരിക്കല്‍ അവന്റെ റൂമിലേക്കുള്ള നിരന്തര ക്ഷണം സ്വീകരിച്ചു കൂടെ പോയി......അലങ്കോലമായി കിടക്കുന്ന ആ റൂമില്‍ അവന്‍ അവന്റെ കട്ടിലില്‍ എന്നെ പിടിച്ചിരുത്തി....ചോറ് തിന്നിട്ടെ പോകാവൂ എന്ന് ഒരേ നിര്‍ബന്ധം ....അങ്ങിനെ അവന്‍ കിച്ചനിലേക്ക് പോയി....ഞാനും പുറകെ കിച്ചനിലേക്ക് പോയപ്പോള്‍ കണ്ട കാഴ്ച എന്നെ വല്ലാതെ വിഷമിപ്പിച്ചു.....തിളയ്ക്കുന്ന എണ്ണയില്‍ നൂലില്‍ കെട്ടി പിടിച്ചു മൂന്നു പേര്‍ നില്‍ക്കുന്നു....എന്താണ് എന്ന് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു....

യെ മച്ചീ ഹേ ഭായ് .....

യെ ക്യോം ഐസാ ബനാതാ ഹെന്‍?

അപ്പോഴാണ്‌ കാര്യം പിടി കിട്ടിയത്....അവരവരുടെ മത്സ്യം അവര്‍ക്ക് നഷ്ടപ്പെടാതിരിക്കാന്‍ ആണ് നൂലില്‍ കെട്ടിയിട്ടു പോരിചെടുക്കുന്നത്....

പച്ചരി ചോര്‍  ദാല്‍ കറിയും നൂല്‍ മച്ചിയും ബംഗാളി അച്ചാറും കൂട്ടി അടിച്ചു മാറി യാത്ര ചെയ്യുമ്പോള്‍ അവനു എന്നോട് അല്പം കൂടി സ്നേഹം കൂടി എന്നെനിക്കു മനസ്സിലായി....

ഉച്ച മയക്കം കഴിഞ്ഞു നാല് മണിക്ക് കട തുറക്കാന്‍ പോകുമ്പോള്‍ കടയുടെ അടുത്തായി ഒരു ആംബുലന്‍സ് വാനും രണ്ടു പോലീസ് വണ്ടിയും നില്‍ക്കുനത് കണ്ടു ഞാന്‍ കൊയിലാണ്ടിക്കാരന്‍ മുഹമ്മദ്‌ ക്കയുടെ ഹോട്ടലില്‍ കയറി കാര്യം തിരക്കി

അത് രണ്ടു ബംഗാളികള്‍ തമ്മില്‍ ചെറിയ ഒരടി.....ഒരുത്തന്‍ കത്രിക കൊണ്ട് മറ്റേ ബംഗാളിയുടെ വിരലിനു കുത്തി.....വിരല് കീറിയിട്ടുണ്ട് ..
കുറച്ചു കഴിഞ്ഞപ്പോള് അവനെയും സഹ ജോലിക്കാരെയും പോലീസു വാഹനത്തില്‍ കയറ്റി കൊണ്ട് പോയി....

വൈകീട്ടാണ്  ആ വിവരം അറിഞ്ഞു ഞാന്‍ ഞെട്ടി തരിച്ചു പോയത് ...ഈ അലാവുദ്ധീന്‍ പലരുടെയും പണം മോഷ്ടിച്ചാണ് എന്നെ ഏല്പിക്കുന്നത് . കളവു പിടിക്കപ്പെട്ടപ്പോള്‍ അവന്‍ അവസാനത്തെ അടവ് എടുത്തു......കത്രിക കൊണ്ട് സ്വന്തം വിരലില്‍ കുത്തി വലിച്ചു മുറിവുണ്ടാക്കി യ അവന്‍ തന്നെ പോലീസിനെ വിളിച്ചു  വരുത്തുകയായിരുന്നു.....അന്ന് ഞാന്‍ എന്റെ അടുത്ത സുഹൃത്തിനെ വല്ലാതെ വെറുത്തു പോയ നിമിഷം ആയിരുന്നു...രഹീംക്ക പറയാറുള്ള കാര്യം എന്റെ കാതുകളില്‍  അലയടിച്ചു.......മോഷണ കുറ്റം ചുമത്തപ്പെട്ട അവനെതിരെ ചില തെളിവുകള്‍ കിട്ടി എന്നും കാന്‍സെല്‍ അടിച്ചു നാട്ടിലേക്ക് കയറ്റി വിടുകയാണെന്നും അവന്റെ കടയുടെ ഉടമ പറഞ്ഞപ്പോഴാണ് അറിഞ്ഞത്.....എന്റെ കയ്യില്‍ ഉണ്ടായിരുന്ന ബംഗാളിയുടെ പണ  പെട്ടി എന്നെഴുതിയ പണപ്പെട്ടി കടയുടമയുടെ കയ്യില്‍ ഏല്പിച്ചു കൊടുത്തു....എങ്കിലും അവന്റെ ഇ ദുഷ്പ്രവര്‍തിയിലൂടെ നല്ലൊരു സുഹൃത്തിനെ ആണ് എനിക്ക് നഷ്ടപ്പെട്ടത് ....

Friday 1 November 2013

വശങ്ങള്‍

നാണയത്തിനു വശം രണ്ടുണ്ട് 
പ്രതലം രണ്ടും പരന്നു തന്നെ 

കയറ്റത്തിന് ഇറക്കവും ഉണ്ട് 
പരന്നിട്ടാവാം 
കല്ലും കരടും നിറഞ്ഞതാവാം 
പരന്ന മിനുസമുള്ളതും ആവാം 

സകലതിനും രണ്ടു വശം കാണുന്നവരുണ്ട് 
തെറ്റും ശരിയും കാണുന്നവരും 
ശരി അനുകൂലിക്കുന്നവരും
തെറ്റ് ന്യായീകരിക്കുന്നവരും

പാതകള്‍ക്ക് ഇരു വശമുണ്ട്
ദുര്‍ഘടം നിറഞ്ഞതും
എളുപമുള്ളതും

ഈരണ്ടു വശവും കൂട്ടി മുട്ടിക്കാന്‍
പാട് പെടുന്നവനും രണ്ടു വശമുണ്ട്