Pages

Sunday 15 December 2013

സുന്നത് കല്യാണം അഥവാ മാര്‍ക്കം ചെയ്യല്‍

മാര്‍ക്കം ചെയ്യുക (സുന്നത്ത് കല്യാണം ) എന്ന ഭീമാകാരമായ ഒരു കടമ്പ മുന്നില്‍ ഉണ്ടെന്നു സമീര്‍ എപ്പോഴും എന്നെ ബോധ്യപ്പെടുത്തു മായിരുന്നു

അല്ലെങ്കിലും നാലാം  ക്ലാസ്സില്‍ എത്തിയിട്ടും എന്ത് കൊണ്ട് നിന്റെ മാത്രം ഇത്ര വൈകി പോകുന്നു എന്നാണു മദ്രസ്സയില്‍ ഓത്തു പഠിക്കാന്‍ വരുന്ന കൂട്ടുകാരന്മാരുടെയെല്ലാം ചോദ്യം

അടുത്ത കൊല്ലം നോമ്പിനു ചീത്‌ക്കില്ലേല്‍ ഞാള് ഉസ്താദിനോട് പറയും
സമീര്‍ ഭീഷണിപ്പെടുത്തി തുടങ്ങി

ഉമ്മാനോട് അടുത്തിരുന്നു സ്വകാര്യത്തില്‍ അപേക്ഷിച്ചു

ഉമ്മാ..... ന്റെ മാര്‍ക്കം ചീയണ്ടാ ന്നു ഉപ്പാനോട് പറയുവോ?

മ്മക്ക് പറയാലോ ....

ഉമ്മാന്റെ മറുപടി ശരിക്കും ദാഹിച്ചു വന്നപ്പോ ഒരു ഗ്ലാസ് വെള്ളം കിട്ടിയ പോലെ ആയിരുന്നു

 മുസ്ഹഫും അഖലാഖും തജവീധും എടുത്തു ഓലിയോട്ടു  മദ്രസ്സയിലേക്ക്  പോകാനൊരുങ്ങുമ്പോള്‍ സമീര്‍ മുറ്റത്ത്‌ വന്നു വിളിക്കുന്നുണ്ടായിരുന്നു

കൂടെ പോകുമ്പോള്‍ അവന്‍ വീണ്ടും പറഞ്ഞു...

എടാ ....ഇന്ന് മൊയ്തു ഉസ്താദ് നിക്കരിപ്പിക്കും....മാര്‍ക്കം ചീയ്യാതോല പള്ളീ കയറ്റൂല ....

ആകപ്പാടെ പേടിച്ചു കൊണ്ടാണ് ക്ലാസ്സില്‍ കയറിയത്..

.പടച്ചോനെ മൊയ്തു ഉസ്താദ് ഇന്ന് ക്ലാസ്സില്‍ വരണ്ടെനൂ എന്നായി പ്രാത്ഥന

പക്ഷെ ഉസ്താദ് വരാതിരുന്നില്ല...സലാം പറഞ്ഞു ക്ലാസ്സില്‍ കയറിയ ഉസ്താദ് ഹാജര്‍ വിളിച്ചു....മദ്രസ്സയ്ക്ക് മുന്നിലൂടെ ഒഴുകുന്ന വാണിമേല്‍ പുഴ മയ്യഴിയിലേക്ക് യാത്രയാകുന്നതും  നോക്കി ഒരേ ഇരിപ്പായിരുന്ന എന്നെ സമീരാന് തട്ടി വിളിച്ചത് ....

നിസ്കാരം പ്രാക്ടിക്കല്‍ ആയി ചെയ്യിക്കാന്‍ ഉസ്താദ് പള്ളിയിലേക്ക് വുദു എടുത്തു കയറി വരാന്‍ പറഞ്ഞു...അപ്പോളാണ് സമീര്‍ ഉറക്കെ വിളിച്ചു പറഞ്ഞത്...

ഉസ്താദേ ....ഇവന്റെ മാര്‍ക്കം ചീതിക്കില്ല

വേട്ടക്കാരന്റെ മുന്നില്‍ പെട്ട മുയലിനെ പോലെ പരിഭ്രമിച്ചു ഇരിക്കുന്ന എന്നെ ഉസ്താദ് രൂക്ഷമായി ഒന്ന് നോക്കി.

ആയെന്താടോ ഇന്റെ ഉപ്പാക് ഈനോന്നും നേരയില്ലേ?

എന്റെ മാര്‍ക്കം ചീയൂലാ ന്നാ ന്നോട് ഉമ്മ പറഞ്ഞെ.....

ഇത് കേട്ടതും ഉസ്താദ് പൊട്ടി ചിരിക്കാന്‍ തുടങ്ങി.....

വീട്ടില്‍ എത്തിയപ്പോള്‍ ഉപ്പ പത്ര വായനയില്‍ മുഴുകി ഇരിക്കുകയാണ്....എന്നാലും അടുത്ത് ചെന്ന് വെറുതെ കുറച്ചു നേരം ഉപ്പാനെ തന്നെ നോക്കി ഇരുന്നു....

ന്താ മോന്‍ ഇങ്ങിനെ ഇരിക്കുന്നെ...?

എനക്ക് പേടിയാ ഉപ്പാ......

ന്തേനൂ ....?

ന്റെ മാര്‍ക്കം ചീയണ്ട ഉപ്പാ....

ചിരിച്ചു കൊണ്ട് ഉപ്പ പറഞ്ഞു...

ഇനിക്ക് പേട്യാന്നെ  ചീയണ്ട ....

റമദാന്‍ മാസം അടുത്ത് വന്നതോടെ വീട്ടിലും ഒരുക്കങ്ങളുടെ തിരക്ക് കൂടി വന്നു...അടുക്കളയില്‍ ഉമ്മയെ  സഹായിക്കാന്‍  കല്യാണി ഏട്ട ത്തിയും വന്നിട്ടുണ്ട്....

വയ്കുന്നേരം കൂട്ടുകാരോടൊപ്പം കളിക്കാന്‍ പോകാന്‍ അനുവാദം ചോദിക്കാന്‍ അടുക്കളയിലേക്കു ചെല്ലുമ്പോള്‍ ആണ് കല്യാണി ഏട്ടത്തി യോട് ഉമ്മ പറയുന്നത് കേട്ടത്

 മറ്റന്നാള്‍ മോന്റെ മാര്‍ക്കം ചീയ്യാന്‍ കൊണ്ട് പോണം

കേട്ട ഭാവം നടിക്കാതെ കളിക്കാന്‍ പോകുന്നു എന്നും പറഞ്ഞു അടുത്ത വീട്ടില്‍ എതിയപോ ഴാണ് അവിടെ അന്‍വറിന്റെ മാര്‍ക്കം ചെയ്തു കൊണ്ട് വന്ന വിവരം അറിഞ്ഞത് ....അമ്പി എന്ന് ഞങ്ങള്‍ വിളിക്കുന്ന അവനെ ഓട്ടോ റിക്ഷയില്‍ കൊണ്ട് വന്നിരക്കിയത് മുതല്‍ അവന്റെ നിലവി ളിയും  ബഹളവും കൂടി കേട്ടപ്പോള്‍  എന്റെ ഭയം ഇരട്ടിച്ചു....

അല്ലാഹ് .....എന്ത് പരീക്ഷണം ആണിത് അല്ലാഹ എന്നും പറഞ്ഞു അലറുന്ന അമ്പിയുടെ അടുത്ത് പോയി ഞാനും ഇരുന്നു....അവന്റെ മുഖത്ത് നോക്കിയപ്പോള്‍ വേദന കടിച്ചമര്‍ത്തുന്ന അവനെ കണ്ടു ഞാന്‍ വീണ്ടും പേടിച്ചു കൊണ്ടേ ഇരുന്നു.....

രാത്രി ഭക്ഷണം കഴിക്കാന്‍ ഇരുന്നപ്പോഴാണ് ഉപ്പ പഴയ കഥ എടുത്തിട്ടത്....പണ്ട് കാലത്ത് ഒസ്സാന്മാര്‍ ആണ് പോലും മാര്‍ക്കം ചെയ്യുക...അതും കസേരയുടെ മുകളില്‍ ഇരുത്തി രണ്ടു കയ്യും കാലും പിടിച്ചു വെച്ച് കാലു വിടര്‍ത്തി വെച്ച് ഒസ്സാന്‍ കത്തി എടുത്തു ചുക്കാ മണി നോക്കി ഒറ്റ വലിയാണ്....

അന്ന് ഉറങ്ങാനേ പറ്റിയില്ല....നാളെയാണ് ആ ദിനം ...നിന്റെ മാര്‍ക്കം ചെയില്ല എന്ന് വാഗ്ദാനം തന്ന ഉമ്മയും ചിരിച്ചു കൊണ്ട് മാത്രം മറുപടി പറഞ്ഞു ഒസ്സാന്റെ കഥ പറഞ്ഞു പേടിപ്പിച്ച ഉപ്പയും എന്റെ ശത്രു ക്കളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചു....എന്നാലും ഒരു ആശ്വാസം ഉപ്പ പറഞ്ഞത് ഓര്‍ക്കുമ്പോലാണ് ...വില്ല്യാപ്പളി കൊണ്ട് പോയി ഓപറേഷന്‍ ചെയ്യുന്ന പോലെ മയക്കി കിടത്തിയാണ് ചെയ്യുക ...എന്നാലും ഓപറേഷന്‍ എന്നൊക്കെ പറഞ്ഞാലും എന്തായിരിക്കും സംഭവിക്കുക എന്നൊരു എത്തും പിടിയും കിട്ടാതായി...
കാദര്‍ ഡോക്ടര്‍ ഉപ്പാന്റെ അടുത്ത കൂട്ടുകാരന്‍ ആണെന്ന ഒരു ധൈര്യം തന്നാണ് ഉമ്മ എന്നെ ആശ്വസിപ്പിച്ചത്....എങ്കിലും അന്ന് ഉറങ്ങിയതെ ഇല്ല...

നേരം വെളുത്തപ്പോള്‍ മുറ്റത്ത് അമ്പിയേ കൊണ്ട് പോയ അതെ ഓട്ടോറിക്ഷ നില്‍ക്കുന്നു ...വേഗം പോയി കുളിച്ചിട്ടു വാ എന്ന്  ഉമ്മ യുടെ കര്‍ശന നിര്‍ദേശം കിട്ടിയപ്പോള്‍ ഇവര്‍ക്കൊന്നും എന്നോട് ഒട്ടും സ്നേഹമില്ല എന്ന് ഞാന്‍ മനസ്സില്‍  ഉറപ്പിച്ചു ....

ഇസ്തിരിപ്പെട്ടി പോലോത്ത ഓട്ടോറിക്ഷയില്‍ ഉമ്മയുടെയും ഉപ്പയുടെയും ഇടയില്‍ അനുസരണയോടെ അതിലേറെ ഭീതിയില്‍ ഇരുന്നു കൊണ്ട് ഇപ്പോഴൊന്നും വില്ല്യാപ്പള്ളി എത്ത ല്ലേ എന്ന് ഞാന്‍ പ്രാര്‍ഥിച്ചു കൊണ്ടേ ഇരുന്നു...കണ്ണാടിയിലൂടെ എന്നെ നോക്കി ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ ഒരു ചിരി ചിരിച്ചപ്പോള്‍ അത് ഒരു കൊലചിരിയാണ് എന്നാ പോലെ എനിക്ക് അനുഭവപ്പെട്ടു ....

വില്ല്യാപ്പള്ളി ടൌണില്‍ എത്തിയപ്പോള്‍ ഉമ്മാനോട് എനിക്ക് കണ്ണില്‍ കണ്ടതൊക്കെ വേണം എന്ന് പറഞ്ഞു വിലപിക്കാന്‍ തുടങ്ങി....ഡോക്ടറെ കണ്ടിട്ട് പൊറോട്ടയും ബീഫ് കറിയും വാങ്ങി തരാം എന്ന ഉപ്പയുടെ വാഗ്ദാനത്തില്‍ മനം കുളിര്‍ക്കെ ഹോസ്പിടലിന്റെ കവാടത്തില്‍ ഓട്ടോ റിക്ഷ ബ്രേക്കിട്ടു ....എന്റെ വലതു കൈ പിടിച്ചു ഉപ്പ കൌന്ടരിലേക്ക് നീങ്ങി...

വെളുത്ത വസ്ത്രം ധരിച്ചെത്തിയ സിസ്ടര്‍ എന്നെ കൂട്ടി ഒരു മുറിക്ക കതെക്ക് കയറി പോയി...അവിടെ കയറി കിടക്കാന്‍ ആവശ്യപ്പെട്ട സിസ്ടരോട് ഞാന്‍ ഒരു അപേക്ഷ മുന്നോട്ടു വെച്ചു

ബേദനയാക്കല്ലേ  സിസ്ടരെ ....

ഇല്ലെടാ കുട്ടാ ...ഒരു ഉറുംബ്‌ കുത്തുന്ന വേദനയെ ണ്ടാവൂ ട്ടാ

കറുത്ത് കരുവാളിച്ച സിസ്ടരെ എനിക്ക് വല്ലാതെയങ്ങ് ബോധിച്ചു

കണ്ണിലാകെ ഇരുട്ട് കയറി....തലക് മുകളില്‍ പത്തു പന്ത്രണ്ടു ബള്‍ബുകള്‍ അധ്വാനിച്ചു പ്രകാശിച്ചു കൊണ്ടേ ഇരിക്കുന്നു....ആരൊക്കെയോ പിറു പിറുക്കുന്നു .....കിര്‍ കിര്‍ എന്നൊരു ശബ്ദം കേള്‍ക്കുന്നു....

ആരോ എണീക്കാന്‍ പറഞ്ഞപ്പോള്‍ ആണ് ചുക്കാ മണിക്ക് തലക്കല്‍ വെളുത്ത പഞ്ഞി കെട്ടു  കണ്ടത്.....തൊട്ടു നോക്കാനോ കുനിഞ്ഞു നോക്കാനോ ഒക്കെ ഞാന്‍ ഒരു ശ്രമം നടത്തി നോക്കി...അപ്പോള്‍ സിസ്ടര്‍ പറഞ്ഞു....

അതികം ഇളകി കളിക്കരുത് ട്ടോ....പഴുക്കും....

പുറത്തേക്കിറങ്ങിയപ്പോള്‍ ഉപ്പയും ഉമ്മയും എണീറ്റ്‌ അടുത്ത് വന്നു....കവഞ്ഞും വകഞ്ഞും നടക്കുന്ന എന്നെ അവര്‍ തലോടി കൊണ്ട് ചോദിച്ചു..

വേദന ണ്ടായിര്ന്നോ?

എനക്കൊന്നും തിരിഞ്ഞിക്കില്ല....

വില്ല്യാപ്പള്ളി ടൌണിലെ ഹോടലില്‍ കയറി പൊറോട്ടയും ഇറച്ചിയും കഴിക്കുന്നതിനിടയില്‍ വരുന്നവനും പോകുന്നവനും എന്നെ തന്നെ നോക്കി കൊണ്ട് ചിരിക്കുന്നത് പോലെ തോന്നി...ചിലര്‍ പച്ച മണക്കുന്നുണ്ടോ എന്നൊരു ചോദ്യവും....

ഓട്ടോറിക്ഷയില്‍ തിരിച്ചു പോകുമ്പോള്‍ ഉപ്പ പറഞ്ഞു

ഇനീപ്പം ഇന്നെ കാണുവേന്‍ എതിര ആളാ ബരുവ...കൈ നെറച്ചും പൈസേം കിട്ടും ...പിന്ന ഹോര്‍ലിക്സും ബൂസ്ടും മുട്ടേം പാലും അങ്ങിനെ എന്തെല്ലം

മോഹന വാഗ്ദാനങ്ങളില്‍ ഒന്നും ഞാന്‍ വീണില്ല....അല്‍പ സ്വല്പം വേദന ഉണ്ടെങ്കിലും ഒന്നും മിണ്ടാതെ അടങ്ങി ഇരുന്നു വീട്ടില്‍ എത്തിയ ഉടനെ കണ്ടത് എന്നെ കാത്തിരിക്കുന്ന സമീരിനെയാണ്

അവന്റെ കളിയാക്കിയുള്ള ചിരിയില്‍ എന്നോട് അവന്‍ ചോദിച്ചു....

എങ്ങനെണ്ട് ....ഇഞ്ഞല്ലേ പറഞ്ഞത് ഇന്റെ മാര്‍ക്കം ചീയൂല്ലാന്നു

അത് പിന്നെ ഒരു പൂതിക്ക്‌ അങ്ങനെ പറഞ്ഞതാ....അഥവാ ചീതിക്കില്ലെങ്കിലോ




Thursday 12 December 2013

തിരശ്ശീലക്കു പിറകില്‍

ചില ജന്മങ്ങള്‍ നമ്മുടെ മുന്നില്‍ തകര്‍ത്ത് അഭിനയിച്ചു കൊണ്ടേ ഇരിക്കും ....പൊടുന്നനെ കര്‍ട്ടനു പിറകിലേക്ക് മായുകയും ചെയ്തു കളയും....മുഴു പ്രാന്തന്മാര്‍ മുതല്‍ നോര്‍മല്‍ ആണെന്ന് ധരിക്കുന്നവര്‍ വരെ അഭിനയിച്ചു കൊണ്ടേ ഇരിക്കുന്ന ലോകം... പടച്ചു വിട്ടത് ചിലതൊക്കെ അനുഭവിക്കാനും അനുഭവിപ്പിക്കാനും ആണെന്ന താത്വികമായ ചിന്തക്ക് മുകളില്‍ ഇരുന്നു കൊണ്ട് കുട്ടിക്കാലത്തെ ചില ഓര്‍മകളിലേക്ക് ഒരു യാത്ര നടത്തി നോക്കി....കൊഴിഞ്ഞു പോയ നാളുകളിലെ ചിത്രങ്ങള്‍ പൊടി തട്ടി എടുത്തപ്പോള്‍ വേദനകളായിരുന്നു കൂടുതലും മുഴച്ചു നിന്നത്....തകര്‍ത്തു  അഭിനയിച്ചു പോയ ചില ജന്മങ്ങള്‍ ഇന്നും കണ്ണിന്റെ മുന്നിലൂടെ തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നത് പോലെ.....അങ്ങിനെയാണല്ലോ ചില ജന്മങ്ങള്‍...ബെറുതെ അവരും നമുടെ മുന്നില്‍ ചോദ്യ ചിഹ്നങ്ങള്‍ ആയി അവശേഷിച്ചു പോകും....അവരും ഒരു നാള്‍ വേദിയില്‍ നിന്ന് കര്‍ട്ടനു പിറകിലേക്ക് മാഞ്ഞു പോകും....എന്നാല്‍ അവര്‍ എന്തായിരുന്നു എന്നോ എന്തിനാണെന്നോ പോലും അറിയാതെ ജീവിച്ചു പോയ ജന്മങ്ങള്‍ ...വേദനയോ വിശപ്പോ അറിയാതെ പാര്‍പ്പിടമോ തണലോ ലഭിക്കാതെ അലക്ഷ്യമായ തലച്ചോറിന്റെ കനവും പേറി ജീവിച്ചു പോയവര്‍ ...അവരെ മനുഷ്യരുടെ കൂട്ടത്തില്‍ എണ്ണപ്പെടാതെ മനുഷ്യന്റെ കണ്ണും മൂക്കും തലയും ഉടലും കാലും കയ്യും ഉള്ള മറ്റെന്തോ ആയി ചിത്രീകരിക്കപ്പെട്ടു അഭിനയിക്കാന്‍ വിട്ട കുറെ ജന്മങ്ങള്‍....അവരെ ചര്‍ച്ച ചെയ്യാന്‍ ലോകം ആഗ്രഹിക്കുന്നില്ല...അറിയാന്‍ ആഗ്രഹിക്കുന്നില്ല ....

                        കുട്ടിക്കാലത്ത് ചിലതിനെ ഭയപ്പാടോടെ കണ്ടിരുന്ന കാലത്ത് താളം തെറ്റിയ മനസ്സുമായി ഓടി കിതച്ചു വരുന്ന ചിലര്‍ ഇന്നും മനസ്സിന്റെ തിരശീലയില്‍ ഓടി കളിച്ചു കൊണ്ടേ ഇരിക്കുന്നു ....അത്തരം ഒരു കഥാപാത്രം ഇന്നും എന്നെ വന്നു മാടി വിളിച്ചു കൊണ്ടേ ഇരിക്കുന്നു...ഒന്നല്ല....ഒരു കുറെ പേര്‍...അവരില്‍ ഒരാള്‍ എന്റെ യോ നിങ്ങളുടെയോ ഒക്കെ മനസ്സിന്റെ ഉള്ളില്‍  കൊളുത്തി വലിച്ചു വേദനിപ്പിച്ചും മുറി പ്പെടുതിയും ചോര വീഴ്ത്തിയും കടന്നു പോയിട്ടുണ്ടാവാം ...അങ്ങിനെ ചിലരില്‍ ചോര്‍ന്നു കിട്ടിയ തോന്നലുകള്‍ ആവാം എനിക്ക് പങ്കു വെക്കാനു ള്ളത് ....വലതു കയ്യില്‍ നീളന്‍ പിച്ചാത്തിയും ഒന്നൊന്നര മീറ്റര്‍ നീളത്തില്‍ ഒരു കുറു വടിയുമായി മൂക നായി തലയും താഴ്ത്തി പിടിച്ചു നടന്നു പോകുന്ന ചാത്തു , അഞ്ചു പൈസ ക്കാരന്‍ മൊയ്തു  വയനാടന്‍ അവൂള്ള , വെങ്ങരോട്ടെ ചെക്കനിക്ക ,വെറുതെ ആകാശത്തേക്ക് നോക്കി ഉച്ചത്തില്‍ പാട്ട് പാടി തൊണ്ടയനക്കി വരുന്ന കണ്ണോ രക്കണ്ടി എന്ന് അന്തൃ മാനിക്കാ അങ്ങിനെ കുട്ടിക്കാലത്ത് നിത്യം കണ്ടു വരുന്ന പേടിപ്പിക്കുന്ന ചില കഥാപാത്രങ്ങള്‍ ...ഒരു പിരി കുറവാണെന്നും മൊത്തം പിരി പോയവര്‍ എന്നും കേട്ട് കേട്ട് അല്പം ഭയപ്പാടോടെ വീക്ഷിക്കപ്പെട്ട ജീവിക്കുന്ന കഥാപാത്രങ്ങള്‍ വെറുതെ ചിന്താധാരകളിലേക്ക്‌ കടന്നു വരുമ്പോള്‍ എന്തായിരുന്നു അവരുടെ മനോമുകുരങ്ങളെ തഴുകി ഓടി ക്കൊണ്ടിരുന്നത്   എന്ന് കൌതുക പൂര്‍വ്വം വീക്ഷിക്കേണ്ടി വന്നിട്ടുണ്ട്...

ഇവരില്‍ ഏറ്റവും വേദനിക്കപ്പെട്ടു കടന്നു പോയ ഒരു കഥാപാത്രം ആയിരുന്നു മുക്കത്തെ പിയ്യാപ്പിള എന്ന് മുതിര്‍ന്നവര്‍ വിളിപ്പേര് നല്‍കിയ ഒരു പാവം പിടിച്ച മനുഷ്യന്‍....കുറിയ രൂപം...പക്ഷെ കുട്ടിക്കാലത്ത് അയാളെ കാണുമ്പോള്‍ ഓടി ഒളിക്കുക പതിവായിരുന്നു....എന്നാല്‍ ഈ പുയ്യാപ്പിളയുടെ ശരിയായ പേര് ഇന്നും എനിക്ക് അറിയില്ല ...കാതങ്ങള്‍ അകലെ നിന്നാണ് വരവ് എന്നത് പറഞ്ഞു കേട്ടറിവാണ് ...എന്നാല്‍ വാഹനങ്ങളെ പേടിയാണ്....കാലത്ത് തുടങ്ങുന്ന കാല്‍ നട യാത്ര.....അലക്ഷ്യമാണ് യാത്രയുടെ ലക്‌ഷ്യം...ഏതെങ്കിലും വഴി യാത്രയില്‍ വല്ല വീടുകളിലും പന്തല്‍ ഉയര്‍ന്നു കണ്ടാല്‍ അവിടെ ഓടിക്കയറും....അലക്ഷ്യമായ മനസ്സിന്റെ ഉംയ്ക്ക് വയറു വിശപ്പിന്റെ അറിവ് തെറ്റി പോയിട്ടില്ല....ഏതു നട്ടപ്പിരാന്തനും വിശക്കും എന്നല്ലേ ....വിശപ്പിന്റെ വിളി ക്കുള്ള ഉത്തരം തേടി അലങ്കരിച്ച വീടുകളില്‍ കയറി ഒരു ഇരിപ്പാണ് ....വലതു കയ്യിന്റെ പെരു  വിരല്‍ മടക്കി പിടിച്ചു മുന്നിലത്തെ നിരയിലുള്ള പല്ലുകള്‍ക്ക് ഇടയില്‍ അമര്‍ത്തി വെച്ച് തനിക്കു ഈ ഭക്ഷണം മുഴുവന്‍ കഴിച്ചു തീര്‍ക്കണം എന്ന അതിയായ ആഗ്രഹം ഊട്ടു പുരയുടെ അടുത്ത് വരെ മുക്കത്തെ പുയ്യാപ്പിലയെ എത്തിക്കും....വീണ്ടും നോട്ടമാണ് ....ദയനീയമായ വിശപ്പിന്റെ നോട്ടവും ഒപ്പം തന്റെ വയറിന്റെ വേദനയും ഒരുമിച്ചൊരു വെപ്രാളം

 പാലത്തിന്റെ കൈവരി പിടിച്ചു വെറുതെ ഇരിക്കുമ്പോള്‍ ഒരു മനുഷ്യന്‍ ഓടി കിതച്ചു കൊണ്ട് വരുന്നു.....തലേക്കെട്ട് കെട്ടിയ ആ കുറിയ മനുഷ്യന്‍ ....വെപ്രാളപ്പെടുന്നത്‌ കണ്ടപ്പോള്‍ ചോദിച്ചു...

ന്തിനാ ങ്ങളിങ്ങനെ ഓടി വരുന്നത്?

ഇഞ്ഞി പോടാ ചെക്കാ

പിന്നീട് ആണ് അതിന്റെ പൊരുള്‍ മനസ്സിലായത്....ഈ പാലം അദ്ദേഹത്തിന് പേടിയാണ്.....നടക്കുന്നതിനിടയില്‍ എങ്ങാനും പൊളിഞ്ഞു വീണാലോ? ബസ്സില്‍ കയറില്ല....പാലത്തിലൂടെ ഓടി രക്ഷപ്പെടുക ....ഇതൊക്കെയാനട്രെ രോഗ ലക്ഷണം ....


               മുക്കത്തെ പിയ്യാപിള വരുന്നുണ്ടെന്നു പറഞ്ഞു പേടിപ്പിച്ചു ഞങ്ങളെ ഭക്ഷണം കഴിപ്പിച്ച ഉമ്മാനെ ഓര്‍ത്തു കൊണ്ടാണ് അന്ന് വീട്ടില്‍ നിന്നിറങ്ങിയത് ......മിനിയാന്ന് മരിച്ച ഹജ്ജുമ്മാന്റെ ദുആ ഇരക്കല്‍ ചടങ്ങാണ് ഇന്ന്....നേരത്തെ പോകണം....വീട്ടില്‍ നിന്ന് കിട്ടിയ നിര്‍ദേശം അനുസരിച്ചാണ് നേരത്തെ പോയതും....ചെറിയ ഒരു പന്തല്‍ കെട്ടി ഒരുക്കിയിട്ടുണ്ട്....കസേരകള്‍ നിരത്തി കഴിഞ്ഞു....നാട്ടില്‍ ഉള്ളവര്‍ക് ഭക്ഷണത്തോടൊപ്പം മരിച്ചു പോയ ഹജ്ജുമ്മാക്ക് വേണ്ടി ഒരു പ്രാര്‍ത്ഥന ....അതാണ്‌ ചടങ്ങ്....ചോറ് വിളമ്പാനുള്ള പാത്രങ്ങളും ഗ്ലാസ്സുകളും കഴുകി തയ്യാറാക്കാനുള്ള ചുമതല എനിക്കും ഒരു കൂട്ടുകാരനും ആയിരുന്നു.......അതിനിടയില്‍ ആണ് മുക്കത്തെ പിയ്യാപ്പിള അടുത്തേക്ക് വന്നത്....കുട്ടിക്കാലതുള്ള അത്ര ഭയം ഇല്ലാതായത് കൊണ്ട് തന്നെ മൂപ്പരെ നന്നായി വീക്ഷിക്കാന്‍ തുടങ്ങി....പതിവ് പോലെ കൈ വിരല്‍ കടിച്ചു പിടിച്ചു കൊണ്ട് അടുത്ത് വന്നു പിരുപിരുക്കുന്ന പിയ്യാപ്പിളയെ നോക്കി ഞാന്‍ ചോദിച്ചു....

നിങ്ങളെന്താ പറഞ്ജോണ്ടിരിക്കുന്നെ ഇക്കാ ?....

ഹമുക്കുങ്ങള് ....ഇങ്ങള് ഈ പാത്രെല്ലാം കയുകി  കൊടുത്താ ഇങ്ങക്കൊരു നല്ല പൈസ കിട്ടൂലെ....ന്നാ പിന്ന ആ പണി നിക്ക് തന്നൂടെ....

അതിങ്ങക്ക് ബെര്‍തെ തോന്നുന്നതാ....ഞാക്ക് പൈശ്യോന്നും കിട്ടൂല്ല

കള്ളന്മാരു പച്ച ക്കല്ലതരം പ റെന്നോ....ങ്ങലെന്നെ പറ്റിക്ക ന്ടെക്കീന്‍ ...

അബദ്ധം ധരിച്ചു വെച്ചിരിക്കുന്ന പുയ്യാപ്പിലയെ പറഞ്ഞു മനസ്സിലാക്കാന്‍ ഒരു ശ്രമം നടത്തുന്നതിനിടെ കൂട്ടുകാരന്‍ പറഞ്ഞു....

അയാക്കു പിരാന്താ............

അന്ന് ഈ നിലപാട് മാറ്റണം എന്ന് പറയാന്‍ എനിക്കറിയില്ലായിരുന്നു....ഇന്ന് അസാന്നിധ്യതിലെങ്കിലും ഒന്നുറക്കെ ഈ നിലപാടിനെ എതിര്‍ക്കാന്‍ മനസ്സ് ആഗ്രഹിച്ചു പോകുന്നു...

അവൂള്ള ഹാജിയെ കണ്ടപ്പോഴാണ് ഈ മുക്കത്തെ പിയ്യാപ്പിളയെ അറിയാന്‍ ഒരു ശ്രമം നടത്തിയത്....

ഇയാളെ പേരെന്താ?

തൂപ്പീ എന്നോ മറ്റോ ആണ്.....അല്ലെങ്കിലും ഈ പെരാന്തന്മാരെ പേര് അറിഞ്ഞിട്ടെന്താ?

അന്ന്  മറുപടി അത്രയും മതിയായിരുന്നു...........എന്നാല്‍ ഇന്നോ?



Wednesday 11 December 2013

തിരിച്ചു വരവുകള്‍ ........................................

ഭാഗം ഒന്ന് 


മനസ്സിന്റെ നോട്പാഡില്‍ കുറിച്ചിട്ട ബിസി ഷെഡ്യൂളുകള്‍ ഓര്‍ത്തു കൊണ്ടാണ് വിമാനതാവളത്തിലേക്ക് യാത്ര തിരിച്ചത്...കമ്പനി അനുവദിച്ച വര്‍ഷത്തില്‍ ഒരിക്കല്‍ കിട്ടുന്ന ഇരുപത്തി രണ്ടു നാളത്തെ അവധി ആഘോഷിക്കാന്‍ സ്വന്തം നാട്ടിന്റെ അതിഥി ആവേണ്ടി വരുന്ന അനവധി പ്രവാസികളില്‍ ഒരുവന്‍..കൂടെ വന്ന കമ്പനിയുടെ ഡ്രൈവര്‍ ട്രോളി ഉരുട്ടി കൊണ്ട് വന്നു ലഗേജു എടുത്തു അതില്‍ വെച്ച് തന്നു യാത്ര പറയുമ്പോള്‍  തിരിച്ചു വരുമ്പോള്‍ എന്നെ വിളിക്കണേ എന്നോര്മിപ്പിച്ചാണ് പോയത്. 
അതെ, തിരിച്ചു വരണം,എന്ന് മനസ്സിനെ ബോധ്യപ്പെടുത്തി വീണ്ടും അവധിയുടെ ആഹ്ലാദ തിലേക്കു ഒരു മടക്ക യാത്ര...അതീവ സുന്ദരികള്‍ എന്ന ഭാവേന മുഖത്തും ചുണ്ടിലും കൃത്രിമം കലര്‍ത്തി വെച്ച റെഡി മെയ്ഡ് ചിരിയുടെ പ്രായോജകര്‍ എന്നെ ഒട്ടും ആകര്‍ഷിച്ചില്ല..പഞ്ഞിക്കെട്ടുകളെ വകഞ്ഞു മാറ്റി മുന്നോട്ടു കുതിക്കുന്ന വിമാനതെക്കാള്‍ വേഗം എന്റെ മനസ്സ് കസ്റ്റംസ് പൂര്‍ത്തിയാക്കി പുറത്തിറങ്ങിയിരുന്നു...

എമിഗ്രേഷന്‍ പരിശോധനനക്ക് വരിയില്‍ നിന്നപ്പോള്‍ കേരളത്തിന്റെ തനതു സൌന്ദര്യം കൃത്രിമം ഏതുമില്ലാതെ ഇരിക്കുന്നത് കണ്ടപ്പോള്‍ ഒന്ന് വെറുതെ സന്തോഷിച്ചു..അപ്പോഴാണ്‌ അടുത്ത ചോദ്യം...

നാട്ടിലെവിടെയ? 

ഈ സൌന്ദര്യ ധാമത്തിന്റെ ചോദ്യത്തിന് മറുപടി അമേരിക്ക എന്ന് പറഞ്ഞാലോ എന്ന് വരെ ആലോചിച്ചു പോയി...പിന്നെ നിയമവും വ്യവസ്ഥയും ആലോചിച്ചു പോയത് കൊണ്ടും ചുരുക്കം നാളത്തെ അവധിക്കു വന്ന അതിഥി എന്നാ ഓര്‍മ്മപ്പെടുത്തലും എന്നെ പിന്‍വലിയാന്‍ പ്രേരിപ്പിച്ചു..

നാടും വീടും വീട്ടിലെ ഫോണ്‍ നമ്പര്‍ അടക്കം കുറിച്ച് വാങ്ങിയ കടലാസ് കയ്യില്‍ ഉണ്ടായിട്ടും ഇവളുടെ ഒരു കുനുഷ്ട ചോദ്യം...സാരമില്ല...ഇപ്പോള്‍ പന്ത് അവളുടെ കാലില്‍ അല്ലെ....ദേഷ്യത്തില്‍ മുക്കി എടുത്ത ഒരു കമന്റ് പറയണം എന്ന് തോന്നി...മറ്റൊന്നും അല്ല...അവള്‍ ഒരു സുന്ദരി ആയിരുന്നല്ലോ..... ദൈവത്തിന്റെ  നാടിന്റെ തനതു സൌന്ദര്യം...

കസ്റ്റംസുകാരന്‍  ഒന്നും കിട്ടാത്തതിന്റെ ദേഷ്യം മുഖത്ത്   കൊത്തി  വെച്ചിട്ടുണ്ട്....കേരളത്തോട് ആദ്യമായി മനസ്സ് തുറന്നു ഒന്ന് ചിരിക്കാം എന്ന് വെച്ചാണ് പുറത്തിറങ്ങുമ്പോള്‍ ആദ്യത്തെ ചിരി ഇയാള്ക്കിരിക്കട്ടെ എന്ന് വെച്ച് കൊണ്ട് നല്ലൊരു അസ്സല്‍ ചിരി പാസ്സാക്കിയത്....ആവണക്കെണ്ണ കുടിച്ച പരുവത്തില്‍ ഉള്ള അയാളുടെ നോട്ടത്തില്‍ പുച്ഛത്തിന്റെ  കൈലേസ് എടുത്തു തുടച്ചു വൃത്തിയാക്കി പുറത്തേക്കിറങ്ങി....

അപരിചിതമായ നിരവധി മുഖങ്ങള്‍ക്കിടയില്‍ നിന്നും അവനെ തപ്പി എടുക്കാന്‍ കുറെ പാട് പെട്ടു .
യാത്രയില്‍ മുഴുവന്‍ അവനു മാത്രം സംസാരിക്കാനുള്ള അവസരം ഞാന്‍ കൊടുത്തു കൊണ്ടേ ഇരുന്നു....ഡ്രൈവര്‍ എന്നതിലുപരി കഠിനാധ്വാനി  ആയ അവന്‍ ഗള്‍ഫുകാരെ പരിഹസിക്കും....ഇവിടെ ബംഗാളികളും ബീഹാരുകാരനും നാല് കാശുണ്ടാക്കി പോകുമ്പോ നിങ്ങളെ പോലെയുള്ളവര്‍ അങ്ങ് മരുഭൂമിയില്‍ എല്ലാം ഉപേക്ഷിച്ചു സമ്പാദിക്കുന്നു.....

ഒരു വര്‍ഷത്തെ ഇടവേള യില്‍ നാട്ടിലെ മരണപ്പെട്ടു പോയവരുടെ ഒരു ലിസ്റ്റ് തന്നെ ഉണ്ടായിരുന്നു അവന്റെ കയ്യില്‍...ഓരോരുത്തരെ ആയി അവന്‍ എണ്ണി പറയാന്‍ തുടങ്ങി...എന്നാല്‍ എന്റെ ശാരദ ഏടത്തി അവന്റെ ലിസ്റ്റില്‍ ഇല്ലായിരുന്നു...ഉണ്ടാവില്ല...അല്ലെങ്കിലും കിലോ മീറ്ററുകള്‍ ക്കപ്പുറം എന്നെയും എന്റെ കുടുംബത്തെയും സ്വന്തം ഹൃദയത്തില്‍ വേറിട്ട സ്ഥാനം നല്‍കി സ്നേഹിച്ചു കൊതി തീരുന്നതിനു മുമ്പേ വിട പറഞ്ഞു പോയ ശാരദ ഏടത്തി യെ മറ്റാര്‍ക്കും അറിയാനുള്ള മനസ്സുണ്ടായിരുന്നില്ല എന്നു  കൂടി 
പറയാം..



... 

ഭാഗം രണ്ടു.

ഡിഗ്രി ബാച്ചിലെ ആദ്യത്തെ ദിനം...അപരിചിതരും പരിചിതരും ഒക്കെ ആയി പുതിയ ഒരു ലോകം....ചിലര്‍ പരിചയപ്പെട്ടു വരുന്നു...സുരേന്ദ്രനും രാജുവും ഷമീരും സലീമും ഒക്കെ അറിയാതെ ബെസ്റ്റ് ഫ്രെണ്ട് പട്ടികയിലേക്ക്  കയറി വന്നു...നാളുകള്‍ നീങ്ങി കൊണ്ടിരിക്കുന്നു....എന്തിനും ഏതിനും സംശയം ചോദിക്കുക,കാര്യങ്ങള്‍ വെട്ടി തുറന്നു പറയുക,അധ്യാപകരോട് പോലും അടുത്ത് പെരുമാറുക എന്നതൊക്കെ കൊണ്ടാവാം എന്തെങ്കിലും പറയാനുണ്ടെങ്കില്‍ കൂടെയുളവര്‍ എന്നെ ചുമതലപ്പെടുത്തുക എന്നത് പതിവായി  ....ഒരു ദിവസം ക്ലാര്‍ക്ക് രവിയേട്ടന്‍ വന്നു ബസ്സ്‌ പാസ്സിനുള്ള ഫോട്ടോയും അപേക്ഷാ ഫോറവും ശേഖരിക്കാന്‍ എന്നെ ഏല്പിച്ചു...ഫോട്ടോകള്‍ ശേഖരിക്കുന്നതിനിടയില്‍ സുന്ദരികളുടെ ഫോടോ കയ്യില്‍ കിട്ടുമ്പോള്‍ വെറുതെ ഒന്നാസ്വദിച്ചു നോക്കി....ചില സുന്ദരികള്‍ വഴക്ക് പറഞ്ഞു....ചിലര്‍ ചിരിച്ചു...ചിലര്‍ മന്ദഹസിച്ചു....

മെലിഞ്ഞു വികൃതമായ ഒരു രൂപം....വെറുതെ വെളുപ്പ്‌ നിറം കലര്‍ത്തിയ  മുഖം ...ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞം എന്ന കണക്കെ അവള്‍ ...മനസ്സില്‍ കൊളുത്തി വലിച്ചു കൊണ്ടിരുന്ന രൂപം....ഒട്ടിയ കവിളുകള്‍,ദാരിദ്രയ്മോ വിശപ്പോ എന്തോ ഒന്ന് കഠിനമായി തലോടുന്നുണ്ട്  എന്നെനിക്കു ബോധ്യപ്പെട്ടു......എന്നിരുന്നാലും ഫോട്ടോ കയ്യില്‍ തരുമ്പോള്‍ ഒരു നിശ്ചയ ധാര്ട്യം  നിഴലിക്കുന്നുണ്ടായിരുന്നു അവളുടെ മുഖത്ത്....ആ ഫോട്ടോ പല തവണ ഞാന്‍ നോക്കുന്നത് കണ്ടിട്ടാവാം അവള്‍ സ്നേഹത്തിന്റെ ദയവുള്ള ഒരു നോട്ടം എന്നിലേക്ക്‌ തൊടുത്തു വിട്ടു...

പേര് ...
അച്ഛന്റെ പേര്...
അമ്മയുടെ പേര് ...
ജനന തിയ്യതി എവിടെ നിന്ന് വരുന്നു ...

എല്ലാം അപേക്ഷാ ഫോറത്തില്‍ കണിശതയോടെ ചേര്‍ത്ത് വെച്ചിരിക്കുന്നു.....

ബിന്ദു എന്ന അവളുടെ പേര് ഒരു വലിയ ഭീമാകാരമായ ഒരു ബിന്ദുവായി മനസ്സില്‍ ശേഷിച്ചു....വീട്ടില്‍ എത്തിയപ്പോഴും അവളുടെ ആ  മെലിഞ്ഞുണങ്ങിയ രൂപം എന്റെ മുന്നിലൂടെ യാത്ര ചെയ്തു കൊണ്ടേ ഇരുന്നു...

അവളുടെ സഹയാത്രിക ആയിരുന്നു അനിത...അനിതയോട് ബിന്ദു എന്ന അവള്‍ എന്ത് കൊണ്ട് ഇങ്ങിനെ എന്ന് ചോദിക്കാന്‍ ആണ് ഞാന്‍ ആഗ്രഹിച്ചത്..ക്ലാസ്സില്‍ വരുന്ന ദിവസങ്ങളില്‍ ഒക്കെയും ഒരു ചുരിദാര്‍ മാത്രം ....അതും പിങ്ക് നിറത്തില്‍ ഒരേയൊരെണ്ണം...കെട്ടി വെക്കലുകള്‍ ഇല്ലാത്ത ഒരു നിഴല്‍ പോലെ ആയതു കൊണ്ടാവാം അവളെ കൂടുതല്‍ അറിയണം എന്നാഗ്രഹിച്ചു പോയത്....

അനിതയോടുള്ള എന്റെ ചോദ്യം അസ്ഥാനത്തായില്ല....അനിതയുടെ അയല്‍വാസിയും കളിക്കൂട്ടുകാരിയും ആണ് ബിന്ദു....നായര്‍ കുടുംബം...ക്ഷയിച്ചു പോയ തറവാടിന്റെ ഇങ്ങേ അറ്റത്തെ കണ്ണി...മൂന്നു  പെണ്‍കുട്ടികള്‍ ഉള്ള ദരിദ്ര കുടുംബം...അമ്മ മാനസിക രോഗിയാണ്.....തനിക്കു ഒരു സഹോദരന്‍ ഉണ്ടായിരുന്നെങ്കില്‍ ഞങ്ങളുടെ ഈ പ്രയാസങ്ങള്‍ക്ക് കുറെ ഒക്കെ അറുതി വരുമായിരുന്നു എന്ന് ബിന്ദു വെറുതെ ആഗ്രഹിച്ചു പോകുമായിരുന്നു.....

അച്ഛന്‍ ഹൈദരാബാദിലെ ക്ക് കച്ചവടാവശ്യാര്‍ത്ഥം പോയതാണ്....വര്‍ഷങ്ങള്‍ നാല് കഴിഞ്ഞു ...വിളിയോ തിരിച്ചു വരവോ ഒന്നും ഇല്ല....അമ്മ മാനസിക രോഗി ആയതു കൊണ്ടാവാം അച്ഛന്‍ അവിടെ വേറെ ഒരു കല്യാണം കഴിച്ചു...

മൂത്ത മകള്‍ എന്ന നിലക്ക് ഭാരിച്ച ഉത്തരവാദിത്തം തലയില്‍ കേറ്റി വെച്ച് അതിനിടയിലും പഠിച്ചു ഒരു ജോലി വാങ്ങണം എന്നാഗ്രഹിക്കുന്ന ഒരു പാവം പെണ്ണ്....തന്റെ താഴെ ഉള്ള രണ്ടു അനിയത്തി  കുഞ്ഞുങ്ങളെ അമ്മയുടെ ചിറകുകള്‍ അറിയാതെ ഉപേക്ഷിക്കപ്പെട്ടപ്പോള്‍ സ്വയം അമ്മയുടെ ചിറകുകള്‍ തീര്‍ത്തു അതിനടിയില്‍ സംരക്ഷണ വലയം രൂപപ്പെടുത്തി അമ്മ ചമഞ്ഞു കാത്തു സൂക്ഷിക്കുന്നവള്‍.....

അനിതയുടെ വിശദീകരണം എന്നെ യും സുഹൃത്തുക്കളെയും ബിന്ദുവിന്റെ വീട് വരെ എത്തിച്ചു.....പതിനഞ്ചു കിലോ മീറ്റര്‍ യാത്ര ചെയ്തു വേണം അവളുടെ വീട്ടിലെത്താന്‍....സുരേന്ദ്രനും രാജുവും ഞാനും അമിതമായ ആവേശത്തോടെ അല്ലെങ്കില്‍ അവളെ കൂടുതല്‍ അറിയണം എന്ന അതിയായ ആഗ്രഹത്തോടെ അങ്ങോട്ട്‌ യാത്ര തിരിക്കാന്‍ പ്രേരിപ്പിച്ചു...
ഇടവഴിയിലൂടെ നടന്നു പോകുമ്പോള്‍ അമ്മയെ പറ്റി ബിന്ദു നേരത്തെ തന്ന ചിത്രം മനസ്സിനെ ഓര്‍മിപ്പിച്ചു കൊണ്ടേ ഇരുന്നു,..

ചിലപ്പോള്‍ എന്തെങ്കിലും ഒക്കെ പറയും....വിഷമം തോന്നരുത്....

അമ്മയല്ലേ...പറയട്ടെ എന്നായി ഞങ്ങളും.....

മണ്ണിന്റെ  തിട്ടകള്‍ കൊണ്ട് ഉറപ്പിച്ചു വെച്ച പടവുകള്‍ ചവിട്ടി കയറുമ്പോള്‍ ഒറ്റ നില ഓടു മേഞ്ഞ വീടിന്റെ കോലായില്‍ അമ്മ ഇരിക്കുന്നുണ്ടായിരുന്നു....

തുടുത്ത കവിള്‍ ....തടിച്ച ശരീരം ....വാരി വലിച്ചു ചുറ്റിയ സാരി...അന്‍പതിനടുത്ത് പ്രായം കാണും 

ഞങ്ങളെ കണ്ടതും എഴുന്നേറ്റു നിന്ന് സ്വീകരിച്ചു....

മക്കള് കേറി ഇരിക്ക്....

ഈ അമ്മക്കാണോ മാനസിക രോഗം ഉണ്ടെന്നു പറഞ്ഞത് എന്ന് ഞാന്‍ ആശ്ചര്യം കൊണ്ടു ....ഓടി കിതച്ചു കൊണ്ട് പാദസരം കുലുക്കി ഒരു കുട്ടി ക്കാന്താരി ഞങ്ങളുടെ അടുത്ത് വന്നു നാണിച്ചു നിന്നു ....ഒന്‍പതു പത്തു വയസ്സ് കാണും.....ഏറ്റവും ഇളയവള്‍ ആണെന്ന് ബിന്ദു പരിചയപ്പെടുത്തി തന്നു...

ഞാന്‍ അവളെ അരികിലേക്ക് വിളിച്ചപ്പോള്‍ ബിന്ദു ഒരു സൂചന തന്നു

അധികം അടുപ്പിക്കണ്ട.....ഭയങ്കര സാധനാ.....അടുത്താല്‍ പിന്ന കിന്നാരം ചോദിച്ചു കൊണ്ടേ ഇരിക്കും....

എനിക്കും അങ്ങിനത്തെ കുട്ടികളെയാണ് ഇഷ്ടം എന്ന് പറഞ്ഞു അവളെ ഞങ്ങളുടെ അടുത്തിരുത്തി...

എന്തോ ഒരു നിധി കിട്ടിയ കണക്കെ സുരേന്ദ്രന്‍ കൊടുത്ത മിട്ടായി നെഞ്ചോടു ചേര്‍ത്ത് പിടിച്ചു അവള്‍ എന്തൊക്കെയോ ചോദിച്ചു മനസ്സിലാക്കാന്‍ ശ്രമിച്ചു കൊണ്ടേ ഇരുന്നു....

അപ്പോഴും എന്റെ മനസ്സ് ശാരദ എട്ടതിയിലെക്കായിരുന്നു ....ഞാന്‍ പറയാന്‍ മറന്നു.....ബിന്ദുവിന്റെ അമ്മയുടെ പേര് അതായിരുന്നു....അമ്മ എന്ന് വിളിക്കണോ ശാരദ ഏട്ടത്തി എന്ന് വിളിക്കണോ എന്നറിയാതെ കുഴഞ്ഞപ്പോള്‍ ബിന്ദു സൂചിപ്പിച്ചു....



ശാരദ ഏട്ടത്തി എന്ന് വിളിച്ചാ മതി 

അവളുടെ അമ്മയെ ഞങ്ങള്‍ അങ്ങിനെ വിളിക്കുന്നതില്‍ അവള്‍ക്കിഷ്ടമില്ല എന്നത് കൊണ്ടാവാം എന്ന് വെറുതെ വിചാരിച്ചു പോയി  ....

ഗുളികയും മരുന്നും അമിതമായി കഴിച്ചത് കൊണ്ടാവാം അവരുടെ കൈകള്‍ തരിച്ച പോലെയുണ്ട്....ഉറക്കം തെളിയാത്ത പോലെ ഉള്ള മുഖ ഭാവവും....തരിച്ചിരിക്കുന്ന അമ്മക്ക് ബിന്ദു ഞങ്ങളെ വിശാലമായി തന്നെ പരിചയപ്പെടുത്തി കൊടുത്തു......

അച്ഛനെ പറ്റി ചോദിക്കണം എന്ന് ആഗ്രഹിച്ചു ചോദിക്കാന്‍ മുതിരുമ്പോള്‍  സുരേന്ദ്രന്‍  ആണ് തടഞ്ഞത്.......

രണ്ടാമത്തെ മകള്‍ വീട്ടിലേക്കു കയറി വന്നു....അങ്ങാടിയില്‍നിന്ന്  വീട്ടിലേക്കുള്ള അത്യാവശ്യ സാദനങ്ങള്‍ വാങ്ങിക്കാന്‍ പോയതാണ്....പതിനെട്ടു .വയസ്സ് പ്രായം കാണും....പ്ലസ് ടു കഴിഞ്ഞു നില്‍ക്കുന്നു  ....ബിന്ദു വിനെക്കാള്‍  സുന്ദരി ആണ്....

പാലൊഴിച്ച ചായയും മധുര പലഹാരങ്ങള്‍ ഒക്കെ ആയി ആദ്യത്തെ ചായ സല്‍ക്കാരം കഴിഞ്ഞു.....പൊതുവേ മധുര പ്രിയനായ സുരേന്ദ്രന്‍ ശര്‍ക്കര ഉപ്പേരി കയ്യില്‍ എടുത്തു പിടിച്ചു കൊറിച്ചു കൊണ്ടേ ഇരുന്നു....

ബിന്ദു അടുത്ത് വന്നപ്പോള്‍ അമ്മയെ പറ്റി ചോദിച്ചു....

അമ്മക്ക് ഇപ്പൊ പ്രശ്നം ഒന്നും ഇല്ലല്ലോ....

മരുന്ന് മുടങ്ങാതെ കഴിക്കുന്നത്‌ കൊണ്ടാണ് ഇപ്പോള്‍ നോര്‍മല്‍  ആയി ഇരി ക്കുന്നത്‌...അല്ലെങ്കില്‍ നിലവിളിയും കരച്ചിലും ഒക്കെ കൂടി ബഹളം ആയിരിക്കും.....

ശാരദ ഏട്ടത്തി ഞങ്ങളുടെ അടുത്ത് വന്നിരുന്ന്‍ ഓരോ കുശലങ്ങള്‍ ചോദിച്ചു കൊണ്ടേ ഇരുന്നു...വിശാലമായി ഓരോരുത്തരെയും പരിചയപ്പെടുന്നതിനിടയില്‍ ഒരു ആണ്‍ കുട്ടി എനിക്കില്ലാതായി പോയല്ലോ എന്നവര്‍ വേവലാതി കൊണ്ടേ ഇരുന്നു....

അവിടെ നിന്നും യാത്ര പറയുമ്പോള്‍ ശാരദ ഏട്ടത്തി  എന്റെ അമ്മയും അവിടെയുള്ള മൂന്നു മക്കളും എന്റെ ആരെല്ലാമോ ആയി മാറി എന്നറിഞ്ഞപ്പോള്‍ മടക്ക യാത്ര എന്നെ വല്ലാതെ വേദനിപ്പിച്ചു.....

ക്ലാസ്സില്‍ എനിക്ക് ഒരു കുഞ്ഞനിയത്തി കണക്കെ അവള്‍ രൂപം പ്രാപിച്ചിരുന്നു....അവളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു സഹായിക്കാന്‍ പാകത്തില്‍ അവള്‍ക്കു വേണ്ടി ഒരു സൌഹൃദ വലയം തീര്‍ക്കുവാന്‍ ഉള്ള സുരേന്ദ്രന്റെ ശ്രമം വിജയം കണ്ടു....അവള്‍ക്കും ഞങ്ങള്‍ തീര്‍ത്ത വലയം ഒരു തണലായി അനുഭവപ്പെടുന്നുന്ടെന്നു അവളുടെ പെരുമാറ്റത്തിലൂടെ മനസ്സിലാവാന്‍ തുടങ്ങി

അന്ന് അവള്‍ ക്ലാസ്സില്‍ വന്നില്ല എന്നറിഞ്ഞപ്പോള്‍ സുരേന്ദ്രന്‍ ആണ് എന്നോട് വന്നു പറഞ്ഞത്....

ബിന്ദു ക്ലാസ്സില്‍ വന്നിട്ടില്ല .........

അവളുടെ കൂട്ടുകാരി അനിതയെ കണ്ടു കാര്യം തിരക്കിയപ്പോള്‍ ആണ് വിവരം അറിഞ്ഞത്.....

ബിന്ദുവിന്റെ നേരെ അനിയത്തി ഒരു സ്വര്‍ണ പണിക്കാരന്റെ കൂടെ ഒളിച്ചോടി പോയിരിക്കുന്നു....

വല്ലാത്ത ഞെട്ട ലോട് കൂടി ആണെങ്കിലും ഒരല്പം ഞാന്‍ ആശ്വസിച്ചതു അവന്‍ നല്ല പയ്യന്‍ ആണെങ്കില്‍ ഈ അവസ്ഥയില്‍ അവള്‍ ചെയ്തത് ശരി തന്നെ എന്നായിരുന്നു.....

വീണ്ടും അവളുടെ വീട്ടിലേക്കു ഒരു യാത്ര  വേണ്ടി വരും എന്ന് വിചാരിച്ചതല്ല....എങ്കിലും പോകണം എന്ന് മനസ്സ് വല്ലാതെ പറഞ്ഞപ്പോള്‍ സുരേന്ദ്രനും ഞാനും അങ്ങോട്ട്‌ യാത്ര തിരിച്ചു....

മരണ വീട് കണക്കെ മൂകമായ അവിടെ കയറി ചെല്ലുമ്പോള്‍ ശാരദ ഏട്ടത്തി എന്റെ കൈ മുറുകെ പിടിച്ചു കരഞ്ഞു നിലവിളിക്കാന്‍ തുടങ്ങി

അമ്മ എന്താ ഈ കളിക്കുന്നേ എന്ന് ചോദിച്ചു ബിന്ദു തടയാന്‍ വന്നു

നിങ്ങള് ഇരിക്ക് എന്ന് പറഞ്ഞു ബിന്ദു പുല്‍ പായ എടുത്തു തിണ്ണയില്‍ ഇട്ടു തന്നു 

നായര്‍ കുടുംബത്തിനു തട്ടാന്‍ ചെക്കന്റെ കൂടെ പോയ പെണ്ണ് അപമാനം വരുത്തി വെച്ചു  എന്ന് കൂടി ബിന്ദു പറഞ്ഞു വെച്ചപ്പോള്‍ ഞാന്‍ തടയാന്‍ ശ്രമിച്ചു...

അല്ലെങ്കിലും ഇക്കാലത്ത് സമുദായത്തിന്റെ നിഴലില്‍ ജീവിക്കുക എന്നതിലുപരി മറ്റെന്തു നേട്ടം....അവള്‍ നല്ല വഴി തിരഞ്ഞെടുത്തത് ആവാം ....രക്ഷപ്പെട്ടു എന്ന് മാത്രം കരുതുക...അല്ലെങ്കിലം ഭാരം മുഴുവന്‍ വലിച്ചു നടക്കുന്ന നിനക്ക് ഇതൊരു ആശ്വാസം ആവുകയല്ലേ ചെയ്യുക എന്ന് ചോദിച്ചപ്പോള്‍ ശാരദ ഏട്ടത്തി യും ബിന്ദുവും മിണ്ടാതെ ഇരുന്നു കേള്‍ക്കുന്നുണ്ടായിരുന്നു....കണീര്‍ ഒലി പ്പിച്ചു കൊണ്ട് ഇരിക്കുന്ന ശാരദ എട്ടതിയും ദേഷ്യം പിടിച്ചു എല്ലാറ്റിനെയും വെറുത്തു കൊണ്ട് സംസാരിക്കുന്ന ബിന്ദുവും ഞങ്ങളുടെ ആശ്വാസ വാക്കുകള്‍ ആഗ്രഹിച്ച പോലെ ആയിരുന്നു...

ഞങ്ങള്‍ ഒന്ന് അവളെ പോയി കാണട്ടെ .....ഞാന്‍ ചോദിച്ചു

വേണ്ട....എന്തിനു....എനിക്ക് ഇനി അങ്ങിനെ ഒരു അനിയത്തി ഇല്ല...

അത് വെറുതെ ....അവള്‍ നമ്മുടെ അനിയത്തി ആണ്....അത് കൊണ്ട് ഞങ്ങള്‍ ഒന്ന് അന്വേഷിക്കാം എന്ന് പറഞ്ഞു യാത്ര ആകുമ്പോള്‍ ശാരദ ഏട്ടത്തി പറഞ്ഞു

മോള്‍ക്ക്‌ അവിടെ സുഖാണോ എന്നറിഞ്ഞാല്‍ മതി ....എന്നാലും എന്നോടിത് വേണ്ടായിരുന്നു എന്ന് നീ പറയണം 

അമ്മ അവള്‍ക്കു മാപ്പ് കൊടുത്തിരിക്കുന്നു എന്ന് ഞാന്‍ ഒന്ന് അവളോട്‌ പറഞ്ഞോട്ടെ എന്ന് ചോദിച്ചപ്പോള്‍ ശാരദ ഏട്ടത്തി കരഞ്ഞു കൊണ്ട് അകത്തേക്ക് പോയി.....




ഭാഗം മൂന്ന് 

അവിടെ കയറി ചെല്ലുമ്പോള്‍ സ്വീകരിക്കാന്‍ അവന്‍ ഉണ്ടായിരുന്നില്ല....പ്രായം ചെന്ന അവന്റെ അച്ഛന്‍ ആണ് ഞങ്ങളെ വരവേറ്റത്....ഞങ്ങളുടെ ശബ്ദം കേട്ടിട്ടാവം അവള്‍ ഓടി വന്നു....

ഞങ്ങളുടെ രണ്ടാളുടെയും കാലില്‍ നമസ്കരിച്ചു  കൊണ്ട് അവള്‍ ചോദിച്ചു

ഇതെങ്ങിനെ ഈ സ്ഥലം കണ്ടു പിടിച്ചു...?

നിന്റെ സ്വന്തം  വീട് വരെ എത്തിയെങ്കില്‍ ഇതൊരു പ്രശ്നമാണോ എന്ന് ഞാനും ചോദിച്ചു....

നിനക്ക് ഇവിടെ സുഖാണോ എന്ന് ചോദിച്ച പ്പോള്‍ അവള്‍ അതെ എന്ന് മറുപടി തന്നു.....

അവളുടെ വീട്ടില്‍ പോയ കാര്യം പറഞ്ഞപ്പോള്‍ സന്തോഷം കൊണ്ട് അവളുടെ കണ്ണ് നിറഞ്ഞു...അമ്മ ഏല്‍പ്പിച്ച കാര്യങ്ങള്‍ എന്ന നിലക്ക് സുരേന്ദ്രന്‍ അവളോട്‌ ചെക്കനേയും കൂട്ടി വീട്ടില്‍ പോകണം എന്ന് ആവശ്യപ്പെട്ടു....

കസേരയില്‍ ഇരിക്കുന്ന ചെക്കന്റെ അച്ഛന്‍ ചോദിച്ചു...

ഓല് നായമ്മാരല്ലേ ....ആയിന്ടൊരു ബെറുപ്പു ഞാളോട്‌ ണ്ട് 

അതൊന്നും ഇനി സാരമില്ല....ഏതായാലും അവര്‍ അവരുടെ വഴി കണ്ടല്ലോ....ഇനി അവിടെ വരെ ഒന്ന് പോകാന്‍ നിങ്ങള് പറയണം എന്ന് സുരേന്ദ്രന്‍ പറഞ്ഞപ്പോള്‍ അച്ഛന്‍ മൌനാനുവാദം തന്നു.....

അവള്‍ ഒരേ  ഒരു ആവശ്യം മുന്നോട്ടു വെച്ചത് അവള്‍ അവിടെ വരുമ്പോള്‍ ഞങ്ങളും കൂടി അവിടെ വേണം എന്നതായിരുന്നു ...

വികാരപരമായ ഒരു കൂടി ചേരലിന് സാക്ഷ്യം വഹിക്കുമ്പോള്‍ മനസ്സ് വല്ലാതെ ആനന്ദിച്ചു.....അവളും ചെക്കനും ഞങ്ങളും എല്ലാം കൂടി ശാരദ ഏട്ടത്തിയുടെ തണലില്‍ എന്നാ പോലെ ഒരു സ്നേഹ വീട് പുനര്‍ നിര്‍മിച്ചു യാത്രയാകുമ്പോള്‍ മനസ്സില്‍ കുളിര്‍മഴ പെയ്ത അനുഭൂതി ആയിരുന്നു.....

നാളുകള്‍ കൊഴിഞ്ഞു പോയിക്കൊണ്ടിരുന്നു.....ബിന്ദു വും അനിതയും ഞാനും സലീമും രാജുവും സുരേന്ദ്രനും അടങ്ങുന്ന നല്ലൊരു സൌഹൃദ വലയം ഞങ്ങളുടെ ഇടയില്‍ ശക്തിപ്പെട്ടു വന്നു....അതിനിടക്കാണ് അവസാന വര്ഷം വരെ എത്തിയ വിവരവും വേര്‍പിരിയാന്‍ നാളുകള്‍ അടുത്ത് വരുന്നു എന്ന അറിവും എന്തെല്ലാമോ നഷ്ടപ്പെടാന്‍ പോകുന്നു എന്നുള്ള യാതാര്ത്യങ്ങളിലേക്ക്  യാത്ര തിരിച്ചത്...

            അവസാന വര്‍ഷ പരീക്ഷ കഴിഞ്ഞ ഉടനെ എന്നെ പ്രവാസത്തിലേക്ക് പറഞ്ഞയക്കാന്‍ ഞാന്‍ പോലും അറിയാതെ വീട്ടില്‍ എടുത്ത തീരുമാനം എനിക്കും അനുസരിക്കേണ്ടി വന്നു....മാത്രമല്ല....ഗള്‍ഫില്‍ പോയി തിരിച്ചു വരുന്നവന്റെ പത്രാസും നടപ്പും എന്നെയും വല്ലാതെ ആകര്‍ഷിച്ചിരുന്നു ...


ഒരു പ്രവാസി ആയെങ്കിലും ഞങ്ങള്‍ ഒക്കെയും പഴയ ബന്ധങ്ങള്‍ തുടര്‍ന്ന് കൊണ്ടേ ഇരുന്നു....അന്ന് കത്ത് എഴുത്തുകളുടെ കാലമായിരുന്നു....പരസ്പരം കത്തുകള്‍ അയച്ചു ഞങ്ങളുടെ സൌഹൃദം കോട്ടം വരാതെ സൂക്ഷിക്കുന്നതില്‍ പ്രത്യേക കണിശത പുലര്‍ത്തിയിരുന്നു.....

ഒരു ദിവസം  രണ്ടു കത്തുകള്‍ ഒരുമിച്ചാണ് എന്റെ കയ്യില്‍ കിട്ടിയത് ....ഒന്ന് ഫ്രം അഡ്രസ്സില്‍ സുരേന്ദ്രനും...മറ്റൊന്ന് ബിന്ദുവും ആണ്....കല്യാണ കത്താണ് രണ്ടും...വധൂ വരന്മാര്‍ സുരേന്ദ്രനും ബിന്ദുവും........ആഹ്ലാദം കൊണ്ട് തുള്ളിച്ചാടാന്‍ വല്ലാതെ ആഗ്രഹിച്ചു....മനസ്സ് വല്ലാതെ സന്തോഷിച്ചു കൊണ്ടേ ഇരുന്നു....ജോലി സ്ഥലത്ത് ആയതു കൊണ്ട് സ്വയം നിയന്ത്രിച്ചു പെട്ടെന്ന് റൂമില്‍ എത്തി.....

സുരേന്ദ്രന്‍ ഒരിക്കല്‍ പോലും  ഒരു സൂചന  തന്നില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി കൊണ്ടേ ഇരുന്നു....അവന്റെ വീട്ടില്‍ വിളിച്ചപ്പോള്‍ അവന്‍ തന്നെയാണ് ഫോണ്‍ എടുത്തത്‌....എനിക്ക് അവനെ അഭിനന്ദിക്കാന്‍ വാക്കുകള്‍ ഉണ്ടായിരുന്നില്ല....അവന്റെ വീട്ടില്‍ ശക്തമായ എതിര്പുണ്ടായിട്ടും ഈ ഉദ്യമത്തില്‍ നിന്ന് അവന്‍ പിന്മാറാതെ പിടിച്ചു നിന്നു  എന്ന് പറഞ്ഞപ്പോള്‍ എന്നെക്കാള്‍ ഏറെ ഞാന്‍ എന്റെ ആത്മാര്‍ത്ഥ സുഹൃത്തിനെ ഇഷ്ടപ്പെട്ടു കൊണ്ടേ ഇരുന്നു.....

നിന്റെ സുഹൃത്ത് ആയതില്‍ ഞാന്‍ ഏറെ അഭിമാനിക്കുന്നു എന്ന് പറഞ്ഞു ഫോണ്‍ വെക്കുമ്പോള്‍ എന്റെ സഹോദരിക്ക് ഒരു പയ്യന്‍ അതും വര്‍ഷങ്ങള്‍  എന്റെ തോളോട് തോള്‍ ചേര്‍ന്ന് നടന്ന അവന്‍ തന്നെ അതിനു തയ്യാറായി എന്നറിഞ്ഞപ്പോള്‍ ആഹ്ലാദം കൊണ്ട് മനസ നിറഞ്ഞു....

ഭാഗം മൂന്ന് 

പതിവായി വര്‍ഷത്തില്‍ കിട്ടുന്ന ഒരു മാസത്തെ അവധി ....അതില്‍ ഒരു ദിവസം ബിന്ദുവിന്റെ വീട്ടിലേക്കുള്ള യാത്രയാണ്....അതും കുടുംബ സമേതം...രാവിലെ പോയാല്‍ വൈകുന്നേരം വരെ അവിടെ കഴിച്ചു കൂട്ടും....ശാരദ ഏട്ടത്തി യുടെ കൈ കൊണ്ട് വിളമ്പുന്ന ചോറും ബിന്ദുവിന്റെ സല്‍ക്കാരവും ഒക്കെ കഴിഞ്ഞാല്‍ ഒരു വര്ഷം പോലെ ഒരു ദിവസം അനുഭവപ്പെടും....ആ സ്നേഹത്തിന്റെ ചിറകിനടിയില്‍ നിന്ന് തിരിച്ചു പോരുമ്പോള്‍  ശാരദ ഏട്ടത്തി എന്നും ഒരേ ചോദ്യം ചോദിക്കും .

ഇനി അടുത്ത കൊല്ലെ വരുള്ളൂ .....

സമയം കിട്ട്യാല്‍ ഒരിക്കല്‍ കൂടി വരാം എന്ന് പറഞ്ഞാണ് യാത്ര പറയുക...

ആഗ്രഹിക്കാരുന്ടെങ്കി ലും തിരക്കുകള്‍ക്കിടയില്‍ ആ ഒരു യാത്ര മാത്രമേ സാധ്യമാകുന്നുള്ളൂ എന്നതാണ് സത്യം....എങ്കിലും ആത്മ ബന്ധം കാത്തു സൂക്ഷിക്കുന്നതില്‍ സുരേന്ദ്രനോ ബിന്ദുവോ ശാരദ എട്ടതിയോ ആരും പിരകിലായിരുന്നില്ല...

ഞായറാഴ്ച രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ മകളുടെ ചോദ്യം...

ബിന്ദു എട്ടത്തിന്റെ വീട്ടിലെക്കല്ലേ ?

അതെ..............

ശാരദ എട്ടത്തിന്റെ സ്നിക്കര്‍ എടുത്തിട്ടില്ല 

ചോക്ലേറ്റ്  ശാരദ എട്ടതിക്ക് ഇഷ്ടമാണ് ...സ്ഥിരമായി വേറെ തന്നെ ഒരു പൊതി ശാരദ എട്ടതിക്ക് കരുതി വെക്കുന്നത് അവളും കണ്ടിരുന്നു....പക്ഷെ ഈ പ്രാവശ്യം ശാരദ ഏട്ടത്തി അവിടെ ഇല്ലെന്ന കാര്യം അവള്‍ അറിയില്ലല്ലോ ...

അപ്പോഴാണ്‌ ഭാര്യ ഇടപെട്ടു കൊണ്ട് പറഞ്ഞത് ...

ശാരദ ഏട്ടത്തി മരിച്ചു പോയി.....

യാത്രയില്‍ മകളും ഞങ്ങളുടെ  ഒപ്പം മിണ്ടാതെ ഇരുന്നു....പതിവായി സ്ടീരിയോ ഓണ്‍  ചെയ്തു പാട്ട് പാടിക്കുന്ന അവള്‍ ഇന്ന് അത് ചെയ്തില്ല...

മുറ്റത്തേക്ക് ഇറങ്ങി വന്നു  രണ്ടു കയ്യും കൂട്ടി പ്പിടിച്ചു അകത്തേക്ക് സ്വീകരിച്ചു കൂട്ടി കൊണ്ട് പോകുന്ന ശാരദ എട്ടതിയെ ആണ് ഞാന്‍ അവിടം ആകെ തിരഞ്ഞു കൊണ്ടിരുന്നത്....ബിന്ദു ഭാര്യയേയും മകളെയും സ്വീകരിച്ചു കൊണ്ട് 
അകത്തേക്ക് പോയി....പടിഞ്ഞാറ് നിന്നും വീശി അടിച്ച കാറ്റിനു പോലും ശാരദ ഏട്ടത്തിയുടെ മണം....
        ശാരദ ഏട്ടതിയെ അടക്കം ചെയ്ത ശവക്കല്ലരയുടെ അടുത്തിരിക്കുമ്പോള്‍ സ്നേഹ പൂര്‍വ്വം ഉള്ള ഒരു തലോടല്‍ കാറ്റിന്റെ രൂപത്തില്‍  എന്നെ തഴുകി കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു....കയ്യില്‍ കരുതിയ ഒരു പാക്കറ്റ് സ്നിക്കര്‍ ചോക്ലേറ്റ് കല്ലരക്ക് മുകളില്‍ വെച്ച് യാത്രയാകുമ്പോള്‍ നിഷ്കളങ്കമായ ചിരിയോടെ ശാരദ ഏട്ടത്തി എന്നെ തിരിച്ചു വിളിച്ചു....എന്നിട്ട് എന്നോട് ചോദിച്ചു...

ഇനി അടുത്ത കൊല്ലേ വരുള്ളൂ ......?
...

Monday 9 December 2013

കൃത്യ നിഷ്ഠ

ഒന്നര പ്ലേറ്റ് പാലക്കാടന്‍ മട്ടയുടെ ചോറ്......
മോര് കറി ഉണ്ട മുളകില്‍ ചാലിച്ചത് 
സാമ്പാറ് വേറെ 
പപ്പടം രണ്ടെണ്ണം 
കൊളസ്ട്രോള്‍ ഉണ്ടാവില്ലെന്നും പറഞ്ഞു 
നാട്ടില്‍ നിന്നും കൊടുത്തയച്ച വെളുത്തുള്ളി
ഉപ്പിലിട്ടത്
തേങ്ങാ ചമ്മന്തി വേറെ
മുളകേശന്‍ പെയിന്റ് അടിച്ചു പൂശിയത്
അയക്കൂറ പൊരിച്ചത് നടുക്കഷ്ണം രണ്ടെണ്ണം

രാവിലെ ജോലിയില്‍ നിന്ന് അവധി എടുത്തു
ലാബില്‍ പോയി ഷുഗറും കൊളസ്ട്രോളും
ചെക്ക് ചെയ്തു വന്ന
മോയ്തൂക്കാന്റെ ഇന്നത്തെ
ഉച്ച ഭക്ഷണം ആണ് ഇത്

രാത്രി ചിക്കന്‍ ചുക്ക
പൊറോട്ട

അത് കഴിഞ്ഞു ഉറങ്ങാന്‍ കിടക്കുമ്പോള്‍
അല്‍മരായിയുടെ പാല്
ഒപ്പം മെഴുകു പുരളാത്ത
അമേരിക്കന്‍ ആപ്പിളും
ഫിലിപ്പൈന്‍സിന്റെ
ടെല്‍സോ പഴവും

നാളെ കാലത്തെനീക്കണം
അര മണിക്കൂര്‍ നടക്കണം
സുബഹിക്ക് വിളിക്കണേ
അലാരത്തിനും ചുമതല കൊടുത്തു

ബാങ്ക് വിളിച്ചപ്പോള്‍ അലാരവും അടിഞ്ഞു
മൊയ്തൂക്ക മാത്രം അറിഞ്ഞില
അലാറവും എന്റെ വിളിയും

Sunday 8 December 2013

എലിയോ പൂച്ചയോ വലിയവന്‍?

പണ്ട് വളരെ പണ്ട് അങ്ങ് ഏതോ ഒരു നാട്ടില്‍ എലി ശല്യം രൂക്ഷമായപ്പോള്‍ രാജാവ് ഒരു കല്‍പ്പന പുറപ്പെടുവിച്ചു....എലി ശല്യത്തില്‍ നിന്നും നമ്മുടെ നാടിനെ രക്ഷിക്കാന്‍ ആര്‍ക്കു കഴിയും...കഴിവുള്ളവര്‍ മുന്നോട്ടു വരിക എന്നായിരുന്നു കല്‍പ്പന...നാടൊട്ടുക്കും ഭ്രിത്യന്മാര്‍ സന്ദേശം പ്രചരിപ്പിച്ചു .....പലരും വന്നെങ്കിലും ആ ഉദ്യമം പരാജയപ്പെട്ടു തിരിച്ചു പോയി...അവസാനം ഒരു സംഗീത വിദ്വാന്‍ വന്നു ഈ ഉദ്യമം ഏറ്റെടുത്തു...തന്റെ സാക്സോ ഫോണില്‍ നിന്നും മാന്ത്രിക ശബ്ദം പുറപ്പെടുവിച്ചു ആ നാട്ടിലെ മുഴുവന്‍ എലികളെയും തന്റെ പിന്നാലെ ആനയിച്ചു കൊണ്ട് വന്നു കടലില്‍ മുക്കി കൊന്നു കളഞ്ഞു ....എത്രത്തോളം എലികള്‍ മുങ്ങി ചത്തെന്നോ അല്ലെങ്കില്‍ എലികള്‍ക്ക് സംഗീതം അത്രക്ക് ഇഷ്ടമാണോ എന്നൊന്നും ചോദിചെക്കല്ലേ....സാക്സോഫോണിന്റെ കാര്യമല്ലേ ....അങ്ങിനെ പതിവ് പോലെ ധീരനും വീരനും സംഗീത മാന്ത്രികനും ആയ ആ വിദ്വാനു കൈ നിറയെ പട്ടുംവളയും വളയും സമ്മാനിച്ചു യാത്രയാക്കി....





            പൂച്ചകള്‍ക്ക് സംഗീത ചികിത്സ നടക്കുമോ എന്നറിയില്ല...പക്ഷെ ചിലപ്പോള്‍ നൂലിന്റെ അറ്റത് വല്ല മത്തിയുടെ  കഷ്ണവും കെട്ടി വെച്ച് ആനയിച്ചു കൊണ്ട് വന്നാല്‍ ഒരു പക്ഷെ വല്ലതും ഒക്കെ നടക്കും...പക്ഷെ അതൊരു ഒന്ന് രണ്ടായിരം പൂച്ചകള്‍ ഒരുമിച്ചായാല്‍ ഇതൊക്കെ സാധിക്കുമോ?....എത്ര നൂല്‍ വേണം ?...ഒരാളെ കൊണ്ട് പറ്റുമോ?...ഇല്ല എന്ന് തീര്‍ച്ച ...അപ്പോള്‍ പിന്നെ എന്താണൊരു വഴി? ഖത്തറില്‍ പൂച്ചകളുടെ എണ്ണം നാള്‍ക്കു നാള്‍ വര്‍ധിക്കുന്നു..(പത്രവാര്‍ത്ത)...ഉപേക്ഷിക്കപ്പെടുന്നവയും അല്ലാതെയും ആയി ഒരല്പ സ്വല്പം ബുധിമുട്ടിലേക്ക് ആണ് കാര്യങ്ങള്‍ നീങ്ങുന്നത്‌....ആരോഗ്യം ഇല്ലാത്ത പൂച്ചകള്‍ റോഡിലൂടെ അലയുന്നതും നഗര സൌന്ദര്യത്തിനു കോട്ടം വരുത്തുന്നു....അപ്പോള്‍ ഇവിടെ ഈ മരുഭൂമിയില്‍ എങ്ങിനെ പൂച്ചകളുടെ എണ്ണം കൂടി വന്നു എന്ന് വെറുതെ ഒന്ന് അന്വേഷിച്ചു നോക്കിയപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത്.,...
            2006 ലെ ഏഷ്യന്‍ ഗെയിംസിന് ഖത്തര്‍ ആഥിത്യം അരുളിയതോട് കൂടി രാജ്യം ആതിഥേയര്‍ എന്നാ നിലക്ക് വളരെ അധികം പ്രശസ്തി കൈവരിച്ചു...നൂറു ശതമാനം വിജയം കൈവരിച്ചു എന്ന് മാത്രമല്ല അപൂര്‍ണത അല്ലെങ്കില്‍ ഒരു നേരിയ പോരായ്മ പോലും ചൂണ്ടി കാണിക്കാന്‍ ആര്‍ക്കും സാധിച്ചില്ല....അത്രക്ക് മികവാര്‍ന്ന പ്രകടനം കാഴ്ച വെച്ച രാജ്യം ഫിഫ വരെ കയ്യെത്തി പിടിക്കാം എന്നാ നിശ്ചയ ദാര്ട്യ ത്തില്‍ എത്തിച്ചേരുകയായിരുന്നു...
     ആയിടക്കാണ് ഖത്തറില്‍ എലി ശല്യം രൂക്ഷമായത്...ഖ്യൂ ക്ലീന്‍ എന്ന ശുചീകരണ വിഭാഗവും (ബലതിയ്യ) ആശ്ഗാല്‍ എന്നാ പൊതുമരാമത്ത് വിഭാഗവും ജനങ്ങളുടെ നിരന്തര പരാതിയില്‍ മനം മടുത്തു പരിഹാര പ്രക്രിയക്ക് വേണ്ടി കോര്‍ണിഷിലെ അശ്ഗാല്‍ ടവറില്‍ പത്താം നിലയിലെ കൊണ്ഫരന്‍സ് ഹാളില്‍ മീറ്റിംഗ് വിളിച്ചു....കുറെ മിസരികള്‍ ആണ് തലപ്പത്തുള്ളവര്‍...മറ്റു ചില അറബ് രാജ്യക്കാര്‍ പേരിനു മാത്രം....കൊണ്ഫരന്‍സ് തുടങ്ങുന്നതിനു മുമ്പ് തുടങ്ങിയ സുലൈമാനി കുടി ചര്‍ച്ച അവസാനിച്ചിട്ടും തീര്‍ന്നില്ല എന്നത് മറ്റൊരു കാര്യം....അവിടെ പുകച്ചിട്ട സിഗരറ്റ് കുറ്റികള്‍ തുടച്ചു വൃത്തിയാക്കി മൊയ്തീന്‍ കുട്ടി എന്നാ അന്‍പത്തി രണ്ടുകാരന്‍ ഓഫീസ് ബോയ്‌ തളര്‍ന്നു പോയി.....അങ്ങിനെ പാന്‍ട്രിയില്‍ വന്ന ഗലാല്‍ എന്ന മിസരിയോടു മൊയ്തീന്‍ കുട്ടി ചോദിച്ചു....
എന്തായി തീരുമാനം ?

                  







നിന്റെ നാട്ടില്‍ പൂച്ചയുണ്ടോ എന്നായി ഗലാലിന്റെ മറു ചോദ്യം...
ആകെ പരുങ്ങലില്‍ ആയ മൊയ്തീന്‍ കുട്ടി ഗലാലിനെ വീണ്ടും ഒരു സുലൈമാനി കൊടുത്തു സോപ്പിട്ടു മയത്തില്‍ കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കാനുള്ള ശ്രമം നടത്തിക്കൊണ്ടേ ഇരുന്നു....
ഒടുക്കം ഗലാല്‍ ആ സത്യം തുറന്നു പറഞ്ഞു....
ഖത്തറില്‍ എല്ലാവരും പൂച്ചയെ വളര്‍ത്തട്ടെ എന്നാണു തീരുമാനം ....
അല്ലാഹ് എന്നും പറഞ്ഞു തലേല്‍ കയ്യും വെച്ച് മൊയ്തീന്‍ കുട്ടി സ്ഥലം കാലിയാക്കി....അപ്പോള്‍ മൊയ്തീന്‍ കുട്ടി പറയുന്നുണ്ടായിരുന്നു
ഇതേതോ മിസരീന്റെ തലേല്‍ ഉദിച്ച കുരുട്ടു ബുദ്ധ്യന്നെ ...
അങ്ങിനെ ഖത്തറില്‍ എങ്ങും  വിജ്ഞാപനം പുറപ്പെടുവിക്കപ്പെട്ടു.....പൂച്ച സ്നേഹികള്‍ പരക്കം പായാന്‍ തുടങ്ങി ...ചിലര്‍ അലയുന്ന പൂച്ചകളെ പോലും ലൈനടിച്ച്‌ വീട്ടില്‍ എത്തിച്ചു....എലികള്‍ ഓരോന്നായി ചത്ത്‌ വീഴാന്‍ തുടങ്ങി....അങ്ങിനെ മൊത്തത്തില്‍ എലി ശല്യത്തിന് ശാശ്വത പരിഹാരം കണ്ടു പിടിച്ച മിസരി ഗലാലിനെ അശ്ഗാല്‍ ഖ്യൂ ക്ലീന്‍ കമ്പനിയും കൂടി ആദരിച്ചു....ഖത്തര്‍ ഗവണ്മെന്റിനു സന്തോഷമായി.....അങ്ങിനെ എലി ശല്യത്തില്‍ നിന്നും പതിയെ മോചനം കിട്ടിയ നാട്ടുകാര്‍ ആ യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ ഏറെ വൈകിപ്പോയി...പൂച്ചകള്‍ ഖത്തറിലെ നിരത്തുകളിലും കവലകളിലും ഗ്രാമ പ്രദേശങ്ങളില്‍ തന്നെയും എണ്ണിയാലൊടുങ്ങാത്ത രീതിയില്‍ അധികരിച്ചിരിക്കുന്നു......എലിയെ തുരത്താന്‍ പൂച്ച വളര്‍ത്തല്‍ നിര്‍ദേശിച്ച ഗലാലിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് എന്നോട് ചോദിക്കരുത്....വല്ല മിസ്രികളെയും കണ്ടാല്‍ ചോദിച്ചു മനസ്സിലാക്കുക....ഫിഫ വരുമ്പോഴെക്കു ഈ ശല്യത്തില്‍ നിന്നും മോചനം കിട്ടാന്‍ ഈ മിസ്രികളുടെ പ്രയോഗത്തില്‍ അമ്പേ പരാജയപ്പെട്ട സ്ഥിതിക്കും പൊതുവേ മലയാളികള്‍ ആണ് ബുദ്ധിമാന്‍ എന്ന് അറിയപ്പെടുന്ന സ്ഥിതിക്കും നിങ്ങള്‍ക്കാര്‍ക്കെങ്കിലും വല്ല ഫുത്തിയും തോന്നുന്നുണ്ടെങ്കില്‍ ഒന്ന് പറഞ്ഞു കൊടുത്തേക്കണേ ......അപ്പൊ പൂച്ചയോ എലിയോ വലുത് എന്നാ എന്റെ ചോദ്യം ഉത്തരം കിട്ടാതെ ഇപ്പോഴും കിടക്കുന്നു....കിടക്കട്ടെ...വാതില്‍പടിയില്‍ ഒരു പൂച്ച വന്നു മ്യാവൂ ന്നു കരയുന്നുണ്ട്....വല്ല മീന്‍ മുള്ളോ ഇറചിക്കഷ്ണമോ കൊടുത്തിട്ട് വരാം... സ്നേഹത്തോടെ മലയാളിയുടെ യുക്തിയില്‍ നാമവശേഷമാവാന്‍ പോകുന്ന പൂച്ചകളെ പറ്റി ആലോചിച്ചു കൊണ്ട് ഹാഷിം തൊടുവയില്‍ ബൈ .......

                                

Thursday 5 December 2013

ഇരട്ട പേരുള്ള നാട്ടിന്‍ പുറത്തെ പറ്റി കേട്ടിട്ടുണ്ടോ?........


...എന്നാല്‍ എന്റെ ഈ നാടിനും ഉണ്ട് ഒരു ഇരട്ട പേര് ....അല്ല ....ഒന്നും കൂടി ചേര്‍ത്താല്‍ മുരട്ട പേര്...ഒറിജിനല്‍ പേര് ചേല മുക്ക്....മഴക്കാലത്ത് ചളി മുക്ക്....വേനല്‍ക്കാലത്ത് പൊടി മുക്ക് ...എന്നാ പിന്നെ ഈ എന്റെ ഗ്രാമത്തെ പറ്റി ഒന്നറിയണമല്ലോ എന്നാണെങ്കില്‍ തുടരുക.....

മഴക്കാലം വരുമ്പോള്‍ സ്വീകരിക്കുന്ന സ്ഥലപ്പേരു മഴക്കാലം മാറുമ്പോള്‍ മറ്റൊന്നിലേക് താനേ മാറി വിളിക്കപ്പെടുന്ന ഒരു നാടാണ് എന്റെ ഗ്രാമം....ഇടയ്ക്കു ഈ വിളിപ്പേര് കേള്‍ക്കുമ്പോള്‍ മനസ്സില്‍ ഒരു ചെറിയ പ്രയാസം ഉണ്ടാകാറു ണ്ടെങ്കിലും ഈ ഒരു അവസ്ഥ മാറി വരാന്‍ സാധ്യത ഇല്ലെന്നത് ഈ അടുത്ത കാലം ആണ് മനസ്സിലായത് ...

                      തലശ്ശേരി യില്‍ നിന്നും കോളേജ് വിട്ടു സുജാത ബസ്സില്‍  വാണിമേല്‍ ലേക്ക്  വരുമ്പോള്‍   വാണിമേല്‍ പാലം എത്തുമ്പോള്‍ കണ്ടക്ടര്‍ ബാലേട്ടന്‍ ഒരു വിളിയുണ്ട്...

ചളിമുക്ക് ....

ഞാന്‍ ബാലേട്ടനെ അമര്‍ത്തി നോക്കും.....അത് മനസ്സിലാക്കിയ ബാലേട്ടന്‍ ഒന്ന് ചിരിക്കും.....എന്നിട്ട് പറയും....

ഇനി ഇങ്ങള് താറിട്ടാലും പേര് അത്യന്നെ....



വാണിമേല്‍ പാലം 

പാലം കഴിഞ്ഞ ഉടനെയുള്ള സ്റ്റോപ്പ്‌ ആണ് ചേല മുക്ക്...മഴക്കാലത്ത് ബസ്സുകാര്‍ ചളിമുക്കില്‍ ആളിരങ്ങാനുണ്ടോ എന്ന് ചോദിക്കും ...വേനല്‍ക്കാലത്ത് പൊടി മുക്കില്‍ ആളിരങ്ങാനുണ്ടോ എന്നും ...പുതുതായി എന്റെ ഗ്രാമത്തില്‍ വരുന്നയാള്‍ കണ്ഫ്യൂഷന്‍ ആകാന്‍ ഇതൊക്കെ തന്നെ ധാരാളം .........മഴക്കാലം വന്നാല്‍ 
പിന്നെ ഈ സ്റ്റോപ്പില്‍ ഇറങ്ങിയാല്‍ അല്‍പ സ്വല്പം ബുദ്ധിമുട്ടി വേണം ചേല മുക്കിന്റെ ഉള്ഭാഗങ്ങളിലോട്ടു നടന്നെത്താന്‍ ....കാരണം ഞങ്ങളുടെ ഈ ഗ്രാമത്തിന്റെ തെക്ക് കിഴക്ക് ഭാഗം കാപ്പ് കുന്നിന്റെ മടിത്തട്ടിലാണ് നില കൊള്ളുന്നത്‌...ഈ കുന്നിന്പുരങ്ങളില്‍ നിന്നും മഴക്കാലത്ത് പുറപ്പെടുന്ന നീരുറവയാണ് ഞങ്ങളുടെ ഗ്രാമത്തിനെ മഴക്കാലത്ത് ചളിയില്‍ മുക്കിക്കളയുന്നത് ...അങ്ങിനെ ഈ നീരുറവ ഒഴുകി വന്നു വാണിമേല്‍ പുഴയോട് ചേരുന്നു....ഇതിനെ ശാസ്ത്രീയമായി ഓവു ചാല്‍ നിര്‍മിച്ചു രോടരികിലൂടെ ഒഴുക്കിനെ മാറ്റി വിട്ടു പുഴയില്‍ എത്തിക്കാനുള്ള സംവിധാനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു....എന്നാല്‍ തന്നെയും മഴക്കാലത്ത് ഈ നാട്ടില്‍ വരുന്നവര്‍ ഒക്കെ തന്നെ കാലങ്ങലായും ഇപ്പോഴും അതെ പേര് വിളിക്കുന്നു....ചളി മുക്ക്.
..


                                        പുരോഗമിക്കുന്ന മരാമത്ത് പണികള്‍ 


                             ചളിമുക്കി ന്റെ അവസ്ഥ നിരീക്ഷിക്കുന്ന നാട്ടുകാര്‍ 

                                                                       




അഭിവാദ്യങ്ങള്‍ (വൈകിപ്പോയി എന്ന് മാത്രം )

ഇനി ബാക്കി പറയാം.....മഴക്കാലം മാറിയാല്‍ ഉടനെ ജനങ്ങള്‍ പൊടി മുക്ക് എന്ന് മാറ്റി വിളിക്കാന്‍ തുടങ്ങും....പൊടിയില്‍ മുങ്ങുന്ന ചെലമുക്കിന്റെ കവാടത്തില്‍ ഇരുന്നു കൊണ്ട് അടുത്ത പ്രദേശത്തുകാര്‍ വരെ ആ വിളിപ്പേര് വിളിച്ചു തുടങ്ങും....പൊടി കൊണ്ട് ശരണമില്ല എന്ന് വരുമ്പോള്‍ അവരും പറയും...മഴക്കാലത്ത് ചളി മുക്കും വേനല്‍ക്കാലത്ത് പൊടി മുക്കും ആണല്ലോ ഈ നാടെന്നു
..
ചേല മുക്ക് എന്നാ പൊതു നാമം പലരും മറന്നു കൊണ്ട് ഈ പേരുകള്‍ വിളിക്കുമ്പോള്‍ സുജാത ബസ്സിലെ ബാലേട്ടന്‍ പറഞ്ഞത് ആണ് ഇപ്പോഴും ഓര്മ....താര്‍ ചെയ്താലും ഇരട്ട പ്പേര് പോകൂല്ല....എന്നാ പിന്നെ ഇങ്ങനെ ഒരു ഗ്രാമം മൂന്നു പേരുമായി നമ്മുടെ കേരളത്തില്‍ വേറെ എവിടെ എങ്കിലും ഉണ്ടോ എന്ന് എനിക്ക് സംശയമുണ്ട്....ഉണ്ടെങ്കില്‍ ആരെങ്കിലും ഒന്ന് പറഞ്ഞു തരണേ............എന്റെ ഈ ഗ്രാമം അതി സുന്ദരവും നയന മനോഹരവും ആണ്.....കാല്‍ നടക്കാര്‍ക്ക് ഇച്ചിരി പ്രയാസം ഒക്കെ ഉണ്ടായിരുന്നു എന്നാകിലും....ലോകോത്തര കമ്പനികളുടെ കാറുകള്‍ വരെ ഈ ചേല മുക്കിന്റെ രാജപാതകളെ ധന്യമാക്കി കൊണ്ട് യാത്ര നടത്തിയിട്ടുണ്ട്....മേര്സേടെസ് ബെന്‍സിന്റെ പഴയ തലമുറ കാറുകളില്‍ ഒന്ന് ഞങ്ങളുടെ ചേല മുക്കിന്റെ അഭിമാനമായി ഒരു പാട് കാലം വിരാജിച്ചിരുന്നു.....
ഈ ബെന്‍സ് കൊട്ടക്കാര് കൊണ്ടോയി ട്ടോ 

പുതിയ തലമുറയിലെ ബെന്‍സ് കൂടി വന്നതോടെ ഞങ്ങളുടെ ഗ്രാമത്തിലെ രാജകീയത ഒന്ന് കൂടി അരക്കിട്ടുറപ്പിച്ചു എന്ന് പറയാം....

ഞങ്ങളുടെ ഈ ഗ്രാമത്തിന്റെ പുഴയോരത്ത് വന്നിരുന്നാല്‍ പിന്നെ അറിയാതെ മയങ്ങി പോവും....മയ്യഴി പുഴയെ ലക്‌ഷ്യം വെച്ച് മന്ദം മന്ദം ഒഴുകുന്ന വാണിമേല്‍ പുഴ ചേല മുക്കിനെ തഴുകി ഉണര്‍ത്തി നാട്ടുകാരെ മുഴുവന്‍ ആഹ്ലാദിപ്പിച്ചു മാത്രമേ യാത്ര തുടരുന്നുള്ളൂ....വേനല്‍ക്കാലത്ത് ഒടുക്കത്തെ സൌന്ദര്യം ആണ് ഞങ്ങളുടെ ഈ പുഴയ്ക്കു ....മഴക്കാലത്ത് അല്പം കോപിച്ചും മഞ്ഞളിച്ചും കുത്തി ഒലിച്ചു പാഞ്ഞു വരുമെങ്കിലും ഞങ്ങളെ ഇത് വരെ വേദനിപ്പിച്ചിട്ടില്ല എന്നതാണ് സത്യം....



അത്ഭുതപ്പെടേണ്ട...ഇത് ഗ്രീസിലോ വെനീസിലോ ഒന്നും അല്ല ....ഞങ്ങളുടെ സ്വന്തം വാണിമേല്‍ പുഴ തന്നെ (photo കടപ്പാട് അസ ഹര് പൈങ്ങോല്‍ )

മഴക്കാലം വന്നാല്‍ ക്ഷുഭിതയായി വരുന്ന പുഴയുടെ സ്നേഹം കവരാന്‍ അന്നും ഇന്നും ചെറുപ്പക്കാര്‍ ആവേശത്തോടെ പാഞ്ഞു വരും....മീന്‍ പിടുത്തവും നീന്തി തുടിക്കലും ആയി അവര്‍ ഈ പുഴയെ ആവോളം സ്നേഹിച്ചു കൊതി തീര്‍ക്കും ...വിലങ്ങാട് അതായത് ഈ പുഴയുടെ ഉത്ഭവ കേന്ദ്രത്തില്‍ നിന്നും ഉരുള്‍ പൊട്ടല്‍ ഉണ്ടായാല്‍ അന്ന് കലാലയങ്ങള്‍ക്ക്‌ അവധിയായിരിക്കും ....അന്ന് ഈ പുഴയുടെ ഓരത്ത് വന്നിരുന്നു വെള്ളം കയറി വരുന്നത് കൌതുകത്തോടെ വീക്ഷിക്കാന്‍ ഇവിടുത്തെ തലമുതിര്‍ന്നവര്‍ മുതല്‍ ഇളം തലമുറക്കാര്‍ വരെ എത്തി ചേരും ...







ചിത്രങ്ങള്‍ക്ക് കടപ്പാട് (ചെസ്റ്റ് എഫ് ബി ഗ്രൂപ്പ് )

മുതിര്‍ന്ന തലമുറകളില്‍ പെട്ട പല പ്രമുഖരും ഞങ്ങളെ വിട്ടു പിരിഞ്ഞു പോയി...ഇതിഹാസങ്ങള്‍ എന്ന് പറയാന്‍ ഇല്ലെങ്കിലും ചിലര്‍ ....അവരില്‍ ആരോഗ്യ സമ്പന്നനും അതിലേറെ സ്നേഹ സമ്പന്നനും ആയിരുന്ന എന്നാല്‍ ഇന്ന് പ്രായത്തിന്റെ അവശത കൊണ്ട് രോഗി ആയി മാറുകയും ചെയ്ത കണ്ടിയില്‍ അബ്ദുല്ലക്കയെ ഒര്മിക്കാതെ എന്റെ ഗ്രാമത്തെ കുറിച്ച് എനിക്ക് എഴുതാന്‍ വയ്യ....ആവശ്യമുള്ളിടത്ത് കല്പ്പിക്കാനും വേണ്ടിടത്ത് സ്നേഹപൂര്‍വ്വം ഉപദേശിക്കാനും ഒക്കെ അബ്ദുല്ലക്ക അര്‍ഹനുംആണ് താനും...അദ്ധേഹത്തിന്റെ ഉപദേശ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാത്രം  


കണ്ടിയില്‍ അവൂള്ളക്ക 

പിഞ്ചു കുട്ടികളെ ചിലപ്പോള്‍ ചിലതൊക്കെ കാണിച്ചു ഉമ്മയും ബാപ്പയും ഒക്കെ പേടിപ്പിക്കും....ചില പ്രായമുള്ളവരെ യും കാണിച്ചു പേടിപ്പിക്കും....അത ....ബെരുന്നുണ്ട് മനേ എന്ന് പറഞ്ഞു അല്പം പ്രായമുള്ള ഒരാളെ ചൂണ്ടി കാണിച്ചു പറഞ്ഞാല്‍ കുട്ടികള്‍ തല്‍ക്കാലം ഒന്നടങ്ങും...എന്നാല്‍ ഇനി ഞാന്‍ പറയുന്ന ആളെ കുട്ടികള്‍ അന്വേഷിച്ചു നടക്കുകയാണ് .....കാരണം ഈ മരക്കാര്‍ക്ക അങ്ങിനെ ആണ്....മൂപ്പരുടെ തൊപ്പിയും കുനിഞ്ഞു കൊണ്ട് നടന്നുള്ള ആ വരവും കണ്ടാല്‍ കുട്ട്യേള്‍ ഉറക്കെ വിളിക്കും....എന്നാല്‍ യാതൊരു പ്രതിഫലെച്ചയും ഇല്ലാതെ തന്റെ കയ്യിലെ കെട്ടില്‍ നിന്നും മരക്കാര്‍ക്ക എടുത്തു കൊടുക്കുന്ന മിട്ടായി കിട്ടാന്‍ ആണ് കുട്ടികള്‍ ആ നീട്ടി വിളി വിളികുന്നത് ....നാരങ്ങാ മിട്ടായി മുതല്‍ സഞ്ചി നിറയെ പലതരം  മിട്ടായി കരുതിയാണ് മരക്കാര്‍ക്ക കുഞ്ഞുങ്ങളെ തേടി യാത്രയാകുന്നത്....തലയില്‍ ഒരു വെള്ള തൊപ്പിയും മുറുക്കിയ പല്ലുമായി ശുഭ്ര വസ്ത്ര ധാരിയായ മരക്കാര്‍ക്ക ഞങ്ങളുടെ നാട്ടില്‍ മലപ്പുറത്ത്‌ നിന്ന് ഇവിടെ കുടിയേറിയ താമസിച്ച ആളാണ്‌....കുത്ത് രാതീബിന്റെ അടവുകള്‍ അറിയുന്ന മരക്കാര്‍ക്ക കോല്‍ക്കളി ദഫ് മുട്ട എന്നീ മാപ്പിള കലകളിലും പരിചിതന്‍ ആയിരുന്നു...



കുട്ടികള്‍ക്കിടയില്‍ മരക്കാര്‍ക്ക മുട്ടായി വിതരണം നടത്തുന്നു....

പുളി അച്ചാറും മിട്ടായികളും വിതരണം ചെയ്യുന്ന മരക്കാര്‍ക്ക...(ആരോടും ഒരു പൈസയും വാങ്ങാതെ ചെയുന്ന ഈ പ്രവര്‍ത്തി എന്നെ അത്ഭുതപ്പെടുത്തുന്നു....കഴിഞ്ഞ അവധിക്കാലം നാട്ടില്‍ ഉള്ള സമയത്ത് എനിക്കും കിട്ടി നാരങ്ങാ മിട്ടായി..)

ഇനി ഞാന്‍ ഒരാളെ പരിചയപ്പെടുത്താം....വേറിട്ട ഒരു വ്യക്തി....സ്പോര്‍ട്സ് തലക്കു പിടിച്ച ഒരാള്‍ എന്നൊന്നും പറയുന്നതിനോട് എനിക്ക് യോചിപ്പില്ല....പകരം കേരളത്തില്‍ കായിക പരമായ ഇത്രയും അറിവുള്ള വലിയ വിദ്യാഭ്യാസം ഒന്നും ഇല്ലാത്ത ഒരു യുവാവ് ഉണ്ടോ എന്ന് സംശയം ആണ്...കുട്ടിക്കാലത്ത് ക്രിക്കറ്റ് കളിച്ചു നടന്ന ഈ യുവാവിനെ അന്ന് ഞാനും ഒരു ക്രിക്കറ്റ് ഭ്രാന്തന്‍ എന്നെ കരുതിയിരുന്നുള്ളൂ....എന്നാല്‍ നേരെ മറിച്ചാണ് കാര്യങ്ങള്‍....സ്പോര്‍ട്സില്‍ അത്രയൊന്നും വിവരം ഇല്ലാത്ത എനിക്ക് ബഷീര്‍ എന്ന് പേരുള്ള ഞങ്ങളുടെ നാട്ടുകാര്‍  ടി കെ എന്ന് ചുരുക്കി വിളിക്കുന്ന ഈ മനുഷ്യന്‍ ഒരിക്കല്‍ ചര്‍ച്ച ചെയ്യുന്ന കാര്യങ്ങള്‍ കേട്ട് നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളു....അന്ന് ടെന്നീസ് ആയിരുന്നു വിഷയം...ഇദ്ദേഹം സംസാരിച്ചു തുടങ്ങിയപ്പോള്‍ ലോകോത്തര ടെന്നീസ് താരങ്ങളുടെ പേര് പറയുന്നത് കേട്ട് ഞാന്‍ അത്ഭുത സ്ഥബ്ധനായിട്ടു ണ്ട് ....തനിക്കു അറിയാത്ത കളിക്കാര്‍ ഈ ലോകത്തില്ല എന്നതും തനിക്കു അറിയാത്ത കളി നിയമങ്ങള്‍ ഇല്ല എന്നും ബഷീര്‍ വാദിക്കാന്‍ തുടങ്ങിയാല്‍ സമ്മതിച്ചു കൊടുക്കുകയേ നിവൃത്തി ഉള്ളൂ


മഹാനായ ടി കെ 

വളരെ വൈകിയാണെങ്കിലും ഞങ്ങളുടെ ഗ്രാമത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതിനു വേണ്ടി ചെസ്റ്റ് എന്ന പേരില്‍ഒരു സംഘടന  രൂപപ്പെട്ടു എന്നറിഞ്ഞതില്‍ അതിയായ സന്തോഷം ഉണ്ട്...
നമ്മുടെ വീടുകളില്‍ ബാക്കി വരുന്ന മരുന്ന് ശേഖരണം , വിധ്യാഭ്യാസപരമായി ഉയര്‍ന്ന കഴിവുള്ളവരെ സാമ്പത്തികമായി കഴിവില്ല എന്നാ അവസ്ഥ കൊണ്ട് പഠനം നിന്ന് പോകുന്ന അവസ്ഥയില്‍ സഹായിക്കുക,ലഹരി മരുന്നുകള്‍ പാന്‍ പുകയില തുടങ്ങിയ വസ്തുക്കളെ കുറിച്ച് നാട്ടുകാര്‍ക്കിടയില്‍ അവഭോധം ഉണ്ടാക്കി എടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോട് കൂടി ആണ് ഈ സംഘടന നിലവില്‍ വന്നിട്ടുള്ളത്....ജാതി മത വിത്യാസമില്ലാതെ എല്ലാ തരാം ജനങ്ങളെയും കൂട്ടായി ഒരു ചങ്ങലയില്‍ കോര്‍ത്തിണക്കി മുന്നേറുക....അഭിവാദ്യങ്ങള്‍....പ്രവാസികളായ ഞങ്ങളുടെ പ്രാര്‍ഥനയും ആശീര്‍വാദങ്ങളും അറിയിക്കട്ടെ ....




ചെസ്റ്റ് മീറ്റിംഗ് 

ഞങ്ങളുടെ ആരാധനാലയം ഓലിയോ ട്ട് പള്ളി ....പണ്ട് കാലത്ത് ഓല ഷെഡില്‍ തുടങ്ങിയ ഈ പള്ളി മാത്രമാണ് ഞങ്ങളുടെ നാട്ടിലെ ഏക ആരാധനാലയം ..ഒപ്പം ചേര്‍ന്ന് നില്‍ക്കുന്ന മദ്രസ്സയും രണ്ടും വാണിമേല്‍ പുഴയുടെ ഓരം പറ്റിയാണ് നില കൊള്ളുന്നത്‌....മഴ ക്കാലത്ത് വെള്ളം അടിച്ചു കയറിയാല്‍ പള്ളിയുടെ ഗ്രൌണ്ട് ഫ്ലോറി ലൂടെ പരന്നു ഒഴുകി  നടക്കും...എന്നാല്‍ മഴ മാറിയാല്‍ ഞങ്ങള്‍ക്ക് വിശ്രമിക്കാന്‍ പള്ളിയുടെ താഴെ പ്രത്യേക സൗകര്യം തന്നെ ഉണ്ട്....വാണിമേല്‍ പുഴയെ തഴുകി വരുന്ന മന്ദമാരുതന്‍ പള്ളിയും തഴുകി മൂളിപ്പാട്ടും പാടി  പോകുമ്പോള്‍ ആ കാറ്റിന്റെ തലോടലില്‍ ചിലര്‍ മയങ്ങി വീഴുന്നതും കാണാം .....

ഒലിയോട്ടു പള്ളി 




ഓലിയോട്ട് മദ്രസ്സ 


ഇനി ഒരല്പം ന്യൂ ജനറേഷനെ കുറിചാവട്ടെ .....

ഒരു കാലം വരെ ഡിഗ്രിക്ക് മുകളില്‍ വിദ്യാ സമ്പന്നര്‍ ഞങ്ങളുടെ ഗ്രാമത്തില്‍ നിന്ന് ഉയര്‍ന്നു വന്നിരുന്നില്ല....ചില ബി എഡ കാര്‍ വന്നു എന്ന് മാത്രം....പൊതുവെ വാണിമേല്‍ പഞ്ചായത്ത് വിദ്യാ സമ്പന്നതയുടെ പേരില്‍ കേളി കേട്ട നാടാണ്....ഒട്ടേറെ സര്‍ക്കാര്‍ ഉധ്യോഗസ്തര്‍ ഈ പഞ്ചായത്തില്‍ നിന്നും ഉണ്ട്....എന്നാല്‍ എന്റെ ചെലമുക്കില്‍ നിന്നും വിദ്യാ സമ്പന്നരായ പുതു തലമുറയുടെ മുന്നേറ്റം അറിയുമ്പോള്‍ ഒരുപാട് ആഹ്ലാദിക്കുന്നു....മാനസികമായി സന്തോഷിക്കുന്നതോടൊപ്പം അവര്‍ക്കുള്ള ഐക്യ ധാര്‍ ട്യം കൂടി ഇവിടെ രേഖപെടുത്തുന്നു....
എന്റെ അയല്‍വാസി  എഫ് ബി സുഹൃത്ത് ആയ കണ്ടിയില്‍ ഒലിയോട്ടു മുഹമ്മദ്‌ എന്നാ സിവില്‍ എഞ്ചിനീയര്‍ നെല്ലിയുള്ളതില്‍  അജ്മല്‍ എന്നാ മേക്കാനികല്‍ എഞ്ചിനീയര്‍   ഫാര്‍മസിസ്റ്റ് ആയി ജോലി ചെയ്യുന്ന കടവത് ജുനൈദ്,  ബി ഫാം സ്ടുടന്റ്റ് കണിയോത് നസീബ്  എം ബി എ കാരന്‍ ഓ ടി ഷഫീഖ് അലിഗഡ് മുസ്ലിം സര്‍വകലാശാല വിദ്ധ്യാര്‍ത്തി സക്കീര്‍ എന്‍ കെ എഞ്ചിനീയര്‍ മന്‍സൂര്‍ കളത്തില്‍ എന്റെ പരിചയ വളയത്തില്‍ പെട്ടവര്‍ ആയും അല്ലാതവരായും ഉന്നത വിദ്യാഭ്യാസ രംഗത്ത് വിരാചിക്കുന്ന പുതു തലമുറയെ അഭിമാന പൂര്‍വ്വം ഇവിടെ ഓര്‍ക്കുന്നു....വിദേശ രാജ്യങ്ങളിലും മറ്റുമായി ഉയര്‍ന്ന ജോലികള്‍ ചെയ്യുന്നവരും ബിസിനസ് പ്രമുഖരും ഈ ചെറു ഗ്രാമത്തില്‍ നിന്നും വളര്‍ന്നു വന്നിട്ടുണ്ട് എന്നാ കാര്യം കൂടി ഇത്തരുണത്തില്‍ ഒര്മിക്കട്ടെ....


ന്യൂ ജനറേഷന്‍ 

ഇനി ഉപസംഹാരം ആവാം..... കുറച്ചു ഫോട്ടോകള്‍ കൂടി കഴിഞ്ഞതിനു ശേഷം എന്റെ ഈ ചെറിയ നാട്ടിന്‍പുറം നിങ്ങള്‍ക്കിഷ്ടപ്പെടും....തീര്‍ച്ച....അത്രയ്ക്ക് പ്രകൃതി രമണീയമാന്



കലക്ക വെള്ളത്തില്‍ മീന്‍ പിടി 


റിയല്‍ ചെസ്റ്റ് ടീം റെഡി ഫോര്‍ ഗെയിം (ഫുട്ബാള്‍  ടീം )







അപ്പോള്‍ ഇനി ഒരു വലിയ കടപ്പാട് കൂടി പറഞ്ഞു നിര്‍ത്താം.....ഈ പോസ്റ്റിലെ ഒട്ടു മുക്കാല്‍ ഫോട്ടോകളും എന്റെ അയല്‍വാസി ആയ ഓലിയോ ട്ട് താമസിക്കും കണ്ടിയില്‍ മുഹമ്മ ദിന്റെ വാളില്‍ നിന്നും അടിച്ചു മാറ്റിയതാണ്...അപ്പൊ പിന്നെ ഓന ഒന്നാദരിക്കണ്ടേ? ഞാന്‍ പറഞ്ഞ കക്ഷിയാണ് താഴെ ഫോട്ടോയില്‍ 

എഞ്ചിനീയര്‍ ആണ്.....ലുക്കില്ലെന്നെ ഉള്ളൂ 

ചെലമുക്കിന്റെ സ്വന്തം ബാപ്പു .....