ഇന്ന് ഡിസംബര്‍ പന്ത്രണ്ട് ...ഓരോ വര്ഷം പിന്നിടുമ്പോഴും ഈ ദിനം എന്നെ മറക്കാതെ ആ പത്തു വര്ഷം മുമ്പത്തെ നഷ്ടപ്പെടലിന്റെ വേദനയിലേക്ക് മനസ്സിനെ കയ് പിടിച്ചു കൊണ്ട് പോകും...പതിവ് പോലെ അല്ലാതാവുന്ന ഈ ദിനം എനിക്ക് വേദന പോലും പങ്കു വെക്കാന്‍ ആകാതെ ഉരുകി അങ്ങിനെ അങ്ങ് തീരും...ആമുഖമായി നിങ്ങളോട് സൂജന തന്നു എന്ന് മാത്രം...സംഭവിച്ചത് ഞാന്‍ വഴിയെ പറയാം...
ദേരയിലെ നായിഫ് സൂഖില്‍ ഗ്ലാസ് പള്ളി യുടെ ഓരത്ത് രണ്ടു മുറികളില്‍ ഞങ്ങള്‍ പത്തു പേരാണ് താമസിക്കുന്നത് ...വടകര ബേപ്പൂര്‍ വയനാട് എന്നിവിടങ്ങളില്‍ നിന്ന് വന്നവരും നാദാപുരം സ്വദേശികളായ ഞാനും രാജുവും ...ഒരു കുടുംബം പോലെ ഏതാണ്ട് ഏഴു വര്‍ഷത്തോളമായി ഇവിടെ താമസിക്കുന്നു....ഡൈനിങ്ങ് ഹാള്‍ എന്ന് പറയാനില്ലെങ്കിലും ഒരു തട്ടി ക്കൂട്ട് തീന്‍ മേശയും അവിടവിടായി പഞ്ഞി ക്കെട്ടുകള്‍ തള്ളി നില്‍ക്കുന്ന സെറ്റിയും ഒരു മൂലയില്‍ പഴഞ്ജന്‍ സോണി ടി വി യും ഉണ്ട്...പ്രധാന വാതിലിനു സമീപത്തു നിന്നും ഞങ്ങളുടെ പാദങ്ങളുടെ സംരക്ഷകര്‍ വൃത്തി കെട്ട മണം മൂക്കിലേക്ക് സൌജന്യമായി അയച്ചു തരും...നജീബ്ക്ക യും റഷീദ് ഭായിയും നല്ല വലിയന്മാര്‍ ആണ്..ഡൈനിങ്ങ് ടേബിള്‍ നു സമീപം ഒരു കുട്ടി മേശയില്‍ അവരുടെ സിഗരട്ട് പൊടിയുടെ നാറ്റവും കൂടി ആയാല്‍ ഞങ്ങളുടെ ബാചെലെര്സ് റൂം പൂര്‍ണമായി...
അന്ന് ഏറെ വയ്കിയാണ് രാജു റൂമില്‍ എത്തിയത് ...അവന്‍ വരാന്‍ വയ്കുന്നു എന്ന് കണ്ടപ്പോള്‍ തന്നെ നജീബ്ക്ക അവനെ വിളിക്കാന്‍ എന്നെ ഓര്‍മിപ്പിച്ചു...നായിഫ് സൂഖിലെ പാതിരാ കൂട്ടി കൊടുപ്പുകാരായ ബംഗാളി ചെരുക്കന്മാരുടെ കയ്യില്‍ അകപ്പെടാതെ ഇങ്ങു പോരാന്‍ പറ എന്ന പതിവ് ഉപദേശവും..
രാജു എന്നെ സ്വകാര്യം പറയാനായി ഒരു മൂലയ്ക്ക് വിളിച്ചു കൊണ്ട് പോയി...
നാട്ടില്‍ ചെറിയ തോതില്‍ സംഘര്‍ഷം ഉണ്ട്...കല്യാണ പാര്‍ടി യുടെ പുതിയാപ്പിള കൂട്ടുകാരോടോപം പോകുമ്പോള്‍ ആരോ ഒന്ന് ചെറുതായി മാന്തി പോലും ,...നിന്റെ അനിയനും അതില്‍ ഉണ്ടായിരുന്നു ...
അനിയന് ബൈക്ക് വാങ്ങിച്ചു കൊടുക്കണം എന്നത് ഉമ്മയുടെ ഒരൊറ്റ നിര്‍ബന്ധമായിരുന്നു...അവന്റെ കയ്യില്‍ അത് കിട്ടിയ അന്ന് മുതല്‍ എന്നും ഓരോ ഗുലുമാലുകള്‍ ഉണ്ടാവും..ഈ അടുത്തായി നാദാപുരവും പരിസര പ്രദേശങ്ങളിലും നിലവില്‍ വന്ന പുതിയ തരാം പ്രവണത ആണ് ഇത്...ഇടതും വലതും തമ്മില്‍ ആണ് പ്രശനങ്ങള്‍ തുടങ്ങുക എങ്കിലും അത് പിന്നീട് മതപരം എനോ വര്ഘീയം എന്നോ ഒക്കെ ആയി മാറും
കല്ലാച്ചി ടൌണില്‍ നിന്ന് പയന്തോങ്ങിലേക്ക് പുറപ്പെട്ട ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള ഘോഷ യാത്ര യുടെ ഇടയിലൂടെ ഒരു മുസ്ലിം ചെറുപ്പക്കാരന്‍ ബൈക്ക് ഓടിച്ചു കയറി എന്നാ പേരില്‍ ഒരാഴ്ചയോളം പരിസര പ്രദേശങ്ങള്‍ സംഘര്‍ഷ ഭരിതമായി...രാത്രി കല്യാണ വീട്ടില്‍ നിന്നും തിരിച്ചു വരികയായിരുന്ന റസാഖിനെയും ഉമ്മയും കാര്‍ തടഞ്ഞു നിറുത്തി ആക്രമിച്ചു...ഇങ്ങിനെ ഒക്കെയുള്ള വാര്‍ത്തകള്‍ പ്രവാസ ലോകത്തിരുന്നു കേള്‍ക്കുമ്പോള്‍ മനസ്സ് ഞെരിപിരി കൊള്ളും ....ഒന്നിച്ചു താമസിക്കുന്നവര്‍ ഒരു പക്ഷെ ന്യായീകരിച്ചും അനുകൂലിച്ചും എതിര്‍ത്തും പിന്തുനച്ചും ഒക്കെ ചര്‍ച്ച ചെയ്തു അവസാനം ഒരു മേശക്കു ചുറ്റും ഇരുന്നു ഉണക്ക പാള യുടെ പരുവത്തില്‍ ഉള്ള കുബ്ബൂസിനെ രണ്ടു കയ്യും കൂട്ടി വലിച്ചു മുറിച്ചു മട്ടന്‍ കറിയില്‍ മുക്കി തിന്നും...
എന്നാലും മനസ്സിന്റെ ഏതോ ഒരു കോണില്‍ അവിടെ കഴിയുന്ന കുടുംബത്തെ ഓര്‍ത്തു വേവലാതി പെട്ട് കൊണ്ട് ദിന രാത്രങ്ങള്‍ എണ്ണി കഴിയും ...എങ്കിലും ഇന്നത്തെ ഈ ദിവസം ഞാന്‍ മാത്രം വേദനിക്കാന്‍ ഉള്ളതാണ്...മറ്റാരെങ്കിലും എന്റെ വേദനയില്‍ പങ്കു ചേരാന്‍ ഇത് വരെ സന്മനസ്സ് കാണിച്ചിട്ടില്ല ...
അന്ന് കോളേജിന്റെ ചവിട്ടു പടികള്‍ വിപ്ലവ വീര്യത്തില്‍ മുക്കി എടുക്കാന്‍ പാട് പെടുന്ന ഒരു പ്രസ്ഥാനത്തിന്റെ പടിപ്പു മുടക്ക് സമരം ആയിരുന്നു...രവി ഏട്ടന്റെ കാന്റീനില്‍ വറവ് ചട്ടിയില്‍ പരിപ്പ് വട യുടെ വീര്യമുള്ള മണം മൂക്കിലൂടെ കയറി ചെവിയിലൂടെ ഇറങ്ങി പോയി...ജാനു ഏടത്തി തലച്ചുമടായി കൊണ്ട് വന്ന കിണറ്റിലെ വെള്ളത്തിന്റെ പാടുകള്‍ ശരീരത്തില്‍ ഒലിചി റങ്ങിയ തായി കാണാം...പ്രീ ഡിഗ്രി ബാച്ചിലെ പുതിയ കുട്ടികള്‍ ചായ കുടിക്കാന്‍ വന്നിരുന്നത് കണ്ടപ്പോള്‍ രാജു എന്നെ തോണ്ടാന്‍ തുടങ്ങി...ഒരു നാല്‍വര്‍ സംഘത്തെ കണ്ടതും ശ്രദ്ധ മുഴുവന്‍ അങ്ങോട്ടായി
അവള്‍ എന്റെ ആരെല്ലാമോ ആണെന്ന് ഞാന്‍ ചിന്തിച്ചു തുടങ്ങിയത് കുറെ നാളത്തെ സൌഹൃടങ്ങല്‍ക്കിടയിലാണ്..കോളേജ് ഡേ യ്ക്ക് അവള്‍ അവതരിപ്പിച്ച നൃത്തം എന്നെ വല്ലാതെ ആകര്‍ഷിച്ചു...അവള്‍ ഒരു സുന്ദരി ആണെന്ന് നിങ്ങള്‍ തെറ്റിദ്ധരിക്കേണ്ട ....ആവശ്യത്തിനു മാത്രം സൌന്ദര്യം...ഇരു നിറം..ഒത്ത ഉയരം ..എങ്കിലും അവളുടെ കണ്ണുകള്‍ നല്ല മൂര്ച്ചയുല്ലതാണ്...തന്റേടം കൊതി വെച്ച മുഖ ഭാവം...ഈ അടുത്താണ് അവള്‍ എന്റെ അടുത്ത സുഹൃത്ത് ആയി മാറിയത്...ഞാന്‍ അത് പ്രണയത്തിന്റെ നേര്‍ രേഖയിലേക്ക് തള്ളി വിടാന്‍ ശ്രമിച്ചപ്പോള്‍ ഒക്കെയും അവള്‍ എന്നെ തടഞ്ഞു...
എന്നെ നിനക്ക് അറിയില്ല...അല്ലെങ്കില്‍ മനസ്സിലായിട്ടില്ല...അത് കൊണ്ട് നമുക്ക് ഈ നല്ല സൌഹൃദം തുടരാം...അല്ലെങ്കിലും നമ്മുടെ നാടിന്റെ അവസ്ഥ നമ്മളെ പോലെ പ്രണയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ശരിയാവില്ല...അവളുടെ ഫിലോസഫി അങ്ങിനെ ആയിരുന്നു...
അല്ലെങ്കിലും മതവും ജാതിയും ഒക്കെ നോക്കി വേണോ പരസ്പരം സ്നേഹിക്കാന്‍? എന്റെ വാദം അവള്‍ അന്ഗീകരിക്കില്ലെന്നരിയാം ...എങ്കിലും വെറുതെ...ഒരു പാഴ് ശ്രമം...
ഇതിനിടയില്‍ നാദാപുരവും പരിസര പ്രദേശങ്ങളും വീണ്ടും സംഘര്‍ഷ ഭരിതമായി...കോളെജിനു വീണ്ടും അവധി കാലം ...വീടുകളില്‍ നിന്ന് ആരും പുറത്തിറങ്ങാതായി..കരുതല്‍ തടങ്കല്‍ എന്നാ പേരിലും അല്ലാതെയും കുറെ ആള്‍ക്കാര്‍ വീണ്ടും ജയിലുകളില്‍ ....നാരായണി ഏടത്തിയും കദീശുമ്മയും ഒരു പോലെ തേങ്ങി...ഭര്‍ത്താക്കന്മാരും മക്കളും ജയിലില്‍ ...അവിടവിടായി ബോംബാക്രമണം.വീടുകള്‍ കത്തിക്കല്‍ ..കൊല മുതല്‍ കൊള്ളി വെപ്പ് വരെ ആയി ...സമാദാന കമ്മിറ്റി കാരുടെ പരിശ്രമം ഫലം കാണാന്‍ വീണ്ടും ദിവസങ്ങള്‍ എടുത്തു...ആരോ ആര്‍ക്കോ വേണ്ടി ചെയ്തു കൂട്ടുന്ന തോന്ന്യാസങ്ങള്‍ക്കിടയില്‍ അയല്‍വാസികളും ആയി പോലും അകല്ച്ചയിലെക്കായി കാര്യങ്ങള്‍....തെങ്ങ് കയറാന്‍ വരുന്ന കണ്ണേട്ടന്‍ ഇട വഴിയില്‍ വെച്ച് കണ്ടപ്പോള്‍ മുഖവും താഴ്ത്തി നടക്കുന്നു..ലീലെടതിയെ വിളിച്ചു റോഡില്‍ ഇറക്കി വെച്ച കല്ലുകള്‍ മുറ്റത്ത് എത്തിക്കണം..പക്ഷെ വിളിക്ക് മറുപടി ഇല്ല...ആകപ്പാടെ സൌഹൃദങ്ങള്‍ വിള്ളല്‍ വീണു പോയ അവസ്ഥയില്‍ ...കദീശുമ്മയും ലീലെടതിയും അന്ത്രു ഹാജിയും കന്നെട്ടനും വയ്കുന്നെരങ്ങളില്‍ സൊറ പറയാനിരിക്കുന്ന ശീലം നഷ്ടപ്പെട്ടു...തെങ്ങില്‍ നിന്ന് തേങ്ങ വീണു നഷ്ടപ്പെട്ടു കൊണ്ടിരുന്നു...നഷ്ടങ്ങളുടെ പട്ടിക നിരത്തിയാല്‍ തീരാത്ത വിധം ആയി ..
ക്ലാസ് വീണ്ടും തുടങ്ങി...നാല്‍വര്‍ സംഘത്തില്‍ അവള്‍ മാത്രം ഇല്ല ...കൂട്ടുകാരി സ്മിതയെ കണ്ടു കാര്യം തിരക്കി..അപ്പോഴാണ് അവള്‍ക്കു കല്യാണ ആലോജന നടക്കുന്നുണ്ടെന്നും സൂജിപിച്ചു ..ഇനി ക്ലാസ്സില്‍ വരില്ല എന്നറിഞ്ഞപ്പോള്‍ മനസ്സ് വല്ലാതെ വേദനിച്ചു...അവള്‍ ഉണ്ടാകുമ്പോള്‍ ഒരു ധൈര്യം കിട്ടിയിരുന്നു...ഇപ്പോള്‍ അതൊക്കെ ചോര്‍ന്നു പോയ പോലെ...
സ്മിത യുടെ കയ്യില്‍ അവള്‍ കൊടുത്തയച്ച കല്യാണ കുറി രാജുവാണ് എനിക്ക് തന്നത്..സ്മിതയ്ക്ക് നിന്നെ ഒന്ന് കാണണം എന്ന് കൂടി അവന്‍ എന്നെ അറിയിച്ചു
ഒരു വെളുത്ത കവര്‍ എനിക്ക് നേരെ നീട്ടിയ സ്മിത ഒന്നും പറയാതെ നടന്നു പോയി...കവര്‍ തുറന്നു വായിച്ചു തുടങ്ങിയപ്പോള്‍ തന്നെ എന്റെ ശരീരം വിറക്കാന്‍ തുടങ്ങി.....
എനിക്ക് കല്യാണം നിശ്ചയിച്ചിരിക്കുന്നത് എന്റെ ഏട്ടന്റെ ഉറ്റ സുഹൃത്തിനെയാണ്...അവന്‍ ആണെങ്കില്‍ ഒരു പക്കാ ക്രിമിനലും ...പത്തോളം കേസുകള്‍ നിലവില്‍ ഉണ്ട്...ഏട്ടനും അതെ..അച്ഛന് മറുത്തൊരു വാക്ക് പറയാന്‍ പറ്റുന്നില്ല....എനിക്ക് ആണെങ്കില്‍ ഉള്‍കൊള്ളാന്‍ പ്രയാസമുണ്ട്...ഏതായാലും നീ എപ്പോഴും പറയാറുള്ള പരലോകത്ത് ഞാന്‍ നിന്നെ കണ്ടു മുട്ടാന്‍ ആത്മാര്‍ഥമായും ആഗ്രഹിക്കുന്നു..ഒരു ആത്മ ഹത്യാ കുറിപ്പിന്റെ ചുവ യുള്ള എഴുത്ത് ...
പുക പരത്തി കത്തിയമരുന്ന ചന്ദന .തിരികള്‍.....//,.... നനഞ്ഞ മന്‍ കൂനയ്ക്ക് മുകളില്‍ അവള്‍ എന്നെ കാത്തിരിക്കുന്നത് പോലെ ..കോലായില്‍ അവളുടെ അച്ഛന്‍ കണ്ണീര്‍ വാര്ത് കൊണ്ടിരിക്കുന്നു..രാജു മെല്ലെ കയ് പിടിച്ചു വലിച്ചു..
വാ നമുക്ക് പോകാം...
അവിടെ നിന്നിറങ്ങി ജീപ്പില്‍ കയറി ഇരിക്കുമ്പോള്‍ അവളുടെ കൂര്‍ത്ത മുനയുള്ള നോട്ടവും വാക്കുകളും എന്നെ വരിഞ്ഞു മുറുക്കി കൊണ്ടേ ഇരുന്നു.....പത്തു വര്‍ഷത്തിനിപ്പുരവും അതെ ...
ReplyDeleteഹാഷിമ്ക്കാ കഥയിലുടനീളം ,അവതരണത്തിലുള്ള നിങ്ങളുടെ പ്രത്യേകമായി എടുത്തു പറയേണ്ട തരത്തിലുള്ള പാടവം നിറഞ്ഞു നില്‍ക്കുന്നു.ബാച്ചിലര്‍ റൂമിന്റെ(ഇതൊക്കെ നമുക്കൊകെ സുപരിചിതമാണെങ്കിലും ഈ വിവരണം വായിക്കുമ്പോള്‍ ഒരു പ്രത്യേക പുതുമ ഫീല്‍ ചെയ്യുന്നു) കാര്യം കൊണ്ട് തുടങ്ങിയത് മുതല്‍ അവസാനിക്കുവോളം വളരെ വളരെ നന്നായിരിക്കുന്നു.പിന്നെ രാഷ്ട്രീയാന്തത ബാധിച്ച ഒരു കൂട്ടര്‍ക്കിടയില്‍ എരിഞ്ഞടങ്ങുന്ന ഗ്രാമ സൗഹ്രദത്തെയും അത് വഴി നഷ്ട്ടമാവുന്ന മനസ്സീന്ന് വരുന്ന കറ കളഞ്ഞ സ്നേഹത്തെയും നിങ്ങള്‍ വ്യക്തമായി വരച്ചു കാണിച്ചിരിക്കുന്നു.ഒരു നഷ്ട്ട ബോധം ഒരു ചെറിയ നീറ്റല്‍ മനസ്സിന് തന്നു ഈ കഥ. എനി വേ കണ്‍ഗ്രാറ്റ്‌സ് സ്നേഹിതാ
Thank you അസീസ്ക്ക
ReplyDeleteHashim good very very good
ReplyDelete