അതിന്റെ നിറത്തിലോ ഗുണത്തിലോ
ആവാഹിചെടുക്കുന്നതിന്റെ പങ്കു പറ്റാന്‍
കടമക്കു മറു വിളി നല്‍കാന്‍
പൊക്കിള്‍ കൊടി നിന്നിലേക്ക് വരാറില്ല
നിനക്ക് തന്നത് സ്നേഹമാണ്
ഊര്‍ജവും വായുവും വെള്ളവും
പൊക്കിള്‍ കൊടി ഒരു വികാരമാണ്
മാതൃത്വത്തിന്റെ നൂല്‍ ബന്ധം എന്ന്
കേവലവല്‍ക്കരിക്കാന്‍ വരട്ടെ
ആ നൂല്‍ വെറും നൂല്‍ അല്ല
ചകിരി കൊണ്ട് പിരിചെടുതതിനേക്കാള്‍
ബലവും ഗുണവും
ആവാഹിചെടുക്കാനുള്ള കഴിവും
നിന്നിലെ ബീജത്തിന്റെ രൂപത്തെ
വളവും ബലവും തരാന്‍ നിയോഗിക്കപ്പെട്ടവന്‍
പൊക്കിള്‍ കൊടി ഒരു വികാരം ആണ്
പ്രതിഫലം ചോദിക്കാത്ത
അന്ന ദാതാവ്
നിന്നെ നീ ആക്കിയ ചോര ച്ചുകപ്പില്‍
പൊതിഞ്ഞു നിര്‍ത്തി
പത്തു മാസം നിന്റെ വയറിന്റെ നിറുകയില്‍
അള്ളി പിടിച്ചു ദൌത്യം നിരവഹിക്കുന്നോര്‍
എന്നിട്ടും തള്ളി പറയുന്നവര്‍ ഒന്നോര്‍ക്കുക
പൊക്കിള്‍ കൊടി നിന്റെ അഹങ്കാരത്തിന് മറുപടി ആണ്.
പൊക്കിള്‍ കോടി ഒരു വികാരം ആണ്
പത്തു മാസം ചുമന്ന വയറിന്റെ വേദനയുടെ
കരുതലിന്റെ കാത്തിരിപ്പിന്റെ
പൊക്കിള്‍ കൊടി ഇന്നെനിക്കൊരു നൊമ്പരമാണ്...
ReplyDeleteഎന്നെയും എന്റെ കുടുംബത്തെയും വിട്ടുപിരിഞ്ഞ ഒരു ഉമ്മയുടെ ഓര്മ...
പൊക്കിള്‍കൊടി അങ്ങനെ പലതുമാണ്...
എന്റെ കണ്ണുകളെ ഇപ്പോള്‍ കരയിക്കുന്ന, ഇനിയെന്നു കാണും എന്ന് ഞാന്‍ വിലപിക്കുന്ന എന്റെ ഉമ്മയുടെ പ്രതീകമാണ്...
ഹാഷിം...
എന്ത് കാരണത്താലാണ് ഇതൊക്കെ ഉള്ളില്‍ ഒതുക്കി കഴിയുന്നത്...
പുകഴ്തുകയാനെന്നു തെടിദ്ദരിക്കരുത്,,,,
എന്നെ കരയിച്ചു ഈ വരികള്‍...
ഇനിയും കാത്തിരിക്കുന്നു...
അതെ, പൊക്കിള്‍ കൊടി അഹങ്കാരത്തിന് മറുപടി ആണ്
ReplyDeleteഅതെ ആ ജീവനാണീ നമ്മളിൽ എന്നോർക്കുക
ReplyDeletetank you all
ReplyDelete