ഷോപിംഗ് മാളില്‍ മകള്‍ക്ക്
ഒരു ഡ്രസ്സ് സെലെക്റ്റ് ചെയ്യാം എന്ന് വിചാരിച്ചു കയറിയതാണ്...സൈസ് മറന്നു പോയതിനാല്‍ അവളോട് വിളിച്ചു ചോദിക്കാം എന്നാ ഉദ്ദേശത്തില്‍
സെല്‍ ഫോണ്‍ കയ്യിലെടുത്തു...ആരോ തട്ടി വിളിക്കുന്നു..എന്റെ സുന്ദരമായ സ്വപ്ന ലോകത്ത് നിന്ന് വിളിച്ചുനര്തിയത് അവള്‍
ആയിരുന്നു..ഞായറാഴ്ച പകല്‍ സമയം കുറച്ചു കൂടുതല്‍
ഉറങ്ങുന്ന ശീലമുള്ള കാര്യം അവള്‍ക്കും അറിയാം..
മാതെടത്തി വിളിക്കുന്നുണ്ട്
.
അപ്പോള്‍ അതാണ്
കാര്യം...പിന്നാമ്പുറത്ത് അത്യാവശ്യം സഹായത്തിനു വരുന്ന ഒരു പാവം സ്ത്രീ ...ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതിനാല്‍ ദിവസം മൂന്നും നാലും വീടുകളില്‍
കയറി വല്ലതും കിട്ടിയാല്‍ സന്തോഷത്തോടെ അവര്‍ പിരിഞ്ഞു പോകും ...പരിഭവങ്ങളോ പരാതികളുടെ ഭാണ്ടാക്കെട്ടുകലോ ആരുടേയും
മുന്നില്‍ തുറക്കാറില്ല..കറുത്ത്
മെലിഞ്ഞ ശരീരം...അത്യാവശ്യം വെറ്റില മുറുക്കുന്ന ശീലമുണ്ട്...
അത് ഉമ്മയ്ട്യാര്
പഠിപ്പിച്ചതാ...
.ശരിയാ..അടുത്ത വീട്ടിലെ കദീശുമ്മ മാതെടതിയെ കൊണ്ട് വെറ്റിലയും ചുണ്ണാമ്പും വാങ്ങിക്കും...അടക്ക അവരുടെ പറമ്പില്‍ തന്നെ
യഥേഷ്ടം കിട്ടാനുള്ളത് കൊണ്ട് ക്ഷാമമില്ല ..കദീശുമ്മ പ്ലാസ്ടിക് കണ്ണി കൊണ്ട് മടഞ്ഞ കസേരയിലും മാതെടതി ഒരു ചെറിയ പീടതിലും ഇരുന്നു
തമാശകള്‍ പറഞ്ഞുകൊണ്ട് മുറുക്കും...കദീശുമ്മ നീട്ടി തുപ്പുന്നത് കാണാന്‍ നല്ല
ചേലാണ്...മഴ വില്‍ വര്‍ണങ്ങള്‍ വിരിയിച്ചു കൊണ്ട് മാതെടതിയെയും തഴുകി തലോടി മുറ്റത്ത് എത്തുമ്പോള്‍ ഭൂരി ഭാഗം
അന്തരീക്ഷത്തില്‍ ലയിച്ചു പോയിട്ടുണ്ടാവും..
മറ്റന്നാള്‍ എന്റെ ചെക്കന്‍ ബരുന്നുന്ടെനൂ......കോയിക്കോട്ട് എയര്‍പോര്‍ട്ടില്‍ ആരോടെങ്കിലും കൂട്ടാന്‍ ചെല്ലാന്‍ പറ്റുവോ ന്നു ചോയിച്ചി ചെക്കന്‍...,..
ഏക മകന്‍ സുമേഷിന്റെ കാര്യം
ആണ് പറയുന്നത് എന്ന് മനസിലായി..
ഞാന്‍ പോകുന്നുണ്ട് മാതെടത്തി....ഓനോട് എന്നെ ഒന്ന് വിളിക്കാന്‍ പറ..
നാസരെ ...ഇന്റെ തെരക്കിന്റെ എടേല്‍ ?
അത് സാരയില്ല .....ഓന്‍
ബിളിച്ചാല്‍ എനിക്ക് ഏതു സമയം ആണ്...ഏതാണ് ഫ്ലൈറ്റ്
എന്നൊക്കെ മനസിലാകും...
രാത്രി ന്യൂസ് ഹൌര്‍ കണ്ടു കൊണ്ടിരിക്കെ ആണ് ഒരു ടോര്‍ച് വെളിച്ചം മുറ്റത്തേക്ക് നടന്നു അടുക്കുന്നത് കണ്ടത്...മാതെടതിയുടെ മകളുടെ ഭര്‍ത്താവ് രാജീവനും മകന്‍ സുമേഷും ആയിരുന്നു...ചാര് പടിയുടെ മൂലയില്‍ സ്ഥാനം പിടിച്ച സുമെഷിനോട് കസേരയില്‍ ഇരിക്കാന്‍ പറഞ്ഞു..
വേണ്ട നാസര്‍ക്ക ....ഈ പടിഞ്ഞാറന്‍ കാറ്റിന്റെ തലോടല്‍ എനിക്കൊരു ഹരമാണ്...
അതെ നസേര്‍ക്ക ...കാറ്റ് കൊണ്ടാ വെളുക്കും ന്നു ബിയരിക്കുന്ന ഒരുത്തനെ ഞാന്‍ ഇവനെയെ കണ്ടിട്ടുള്ളൂ..രാജീവന്‍ സുമേഷിനെ പരിഹസിച്ചു...
സുമേഷിനു അവന്റെ ശരീരം കറുത്ത് പോയതില്‍ വിലപിക്കുന്ന പ്രകൃതക്കാരന്‍ ആയിരുന്നില്ല.....എന്നാലും ഞാന്‍ വെളുതിട്ടാനെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു....ഫെയര്‍ ആന്‍ഡ് ലാവലി സ്ത്രീകള്‍ ഉപയോഗിക്കുന്നതാണെന്ന് അറിയാമെങ്കിലും വെളുക്കാന്‍ വേണ്ടി സുമേഷും അതിന്റെ ഒരു സ്ഥിരം ഉപഭോക്താവ് ആയി മാറി
വിരാട് കോഹ്ലിയും ഷാരൂഖ് ഖാനും കൂടി ഫെയര്‍ ആന്‍ഡ് ഹാണ്ട്സം പുരുഷന്മാര്‍ക്ക് വേണ്ടി ഇറക്കിയതാണെന്നു ആണ് അവന്റെ വിജാരം...അങ്ങിനെ ബ്രാന്‍ഡ് മാറി പ്രയോഗം നടത്തിയെങ്കിലും തല്‍ സ്ഥിതി തന്നെ
എനക്ക് വെളുത്ത പെണ്ണിനേം കിട്ടൂലേ നാസര്‍ക്കാ.?....അത് അവന്റെ ഒടുക്കത്തെ ആഗ്രഹം ആയിരുന്നു...
രാജീവന്‍ വിഷയം അവതരിപ്പിക്കാന്‍ തുടങ്ങി...
ഇവന് ഗള്‍ഫില്‍ പോണം ന്നു ഇപ്പൊ ഒരു പൂതി..ഒരു വിസ കിട്ടണെങ്കില്‍ ഒന്നൊന്നര ലച്ചം ഉറുപ്പ്യ എടുന്നു കിട്ടും?
സുമേഷേ...എന്താ പോണോ?
വിസ കിട്ടിയാല്‍ പോയിക്കളയാ ന്നുണ്ട് ...
എയര്പോര്ടിലെ അരയവല്‍ കൌണ്ടറിലെ തിരക്കില്‍ ഞാനും അലിഞ്ഞു ചേര്‍ന്നു..മലപ്പുറത്ത് നിന്നും വല്യുമ്മ മുതല്‍ ചെറിയ കുട്ടി അടക്കം പത്തു പതിനഞ്ചു പേരടങ്ങുന്ന വലിയൊരു കുടുംബം ഒരുത്തനെ ടെമ്പോ ട്രാക്സ് ജീപ്പില്‍ വലിച്ചിട്ടു കൊണ്ട് പോകുന്നത് കണ്ടു...
പരസ്പരം കെട്ടി
പിടിക്കുന്നവരും സന്തോഷ അശ്രു പോഴിക്കുന്നവരും
കൂട്ടത്തില്‍ ഉണ്ട്....ആള്‍ക്കാരുടെ കൂട്ടത്തില്‍ റിയാലും ഡോളറും തപ്പി
നടക്കുന്നവരും പോര്ടരുമാരും പ്രത്യേക
നിരീക്ഷണം നടത്തി തലങ്ങും വിലങ്ങും നടക്കുന്നുണ്ട്..
തണുത്ത സ്റ്റീല്‍ ബാറില്‍ പിടിച്ചു നില്‍ക്കാന്‍ ചെറിയ വിടവിലൂടെ ഒരു പരിശ്രമം നടത്തി...ഇപ്പോള്‍ ആള്‍ക്കാര്‍ കസ്ടംസും കഴിഞ്ഞു പുറത്തേക്കു വരുന്ന ഭാഗം എനിക്കും കാണാം..ഒരു കയ് എന്നെ നോക്കി വീശുന്നത് ഞാന്‍ ശ്രദ്ധിച്ചു...അവന്‍ തന്നെയാണോ എന്ന് ഞാന്‍ സംശയിച്ചു...ഒരു
വെളുത് മെലിഞ്ഞ പെണ്ണ് കൂടെ
ഉണ്ടെന്നു കൂടി മനസിലായപ്പോള്‍ അവന്‍ ആയിരിക്കില്ല എന്നാ രീതിയില്‍ അവന്റെ മുഖത്ത് നിന്ന് ഞാന്‍ കണ്ണെടുത്തു ....
നാസ്സര്‍ക്ക....അസ്സലാമു
അലയ്ക്കും....സുമേഷിന്റെ ശരീരത്തിന് ചുറ്റും വെളുത്ത ആവരണം കണക്കെ അവള്‍...
ഇതാര സുമേഷേ..?
അതൊക്കെ ഒരു
കഥയാ...നാട്ടില്‍ എനിക്ക് ഇപ്പ ആരും വെളുത്ത പെണ്ണിനെ തരാന്‍ പോകുന്നില്ല..ഇവളോട് ഞാന്‍ ഒരിക്കല്‍ മാത്രമേ വിവാഹ അഭ്യര്‍ത്ഥന നടത്തിയുള്ളൂ
...ഫിലിപ്പയ്ന്സുകാരി ആണ് നാസ്സര്‍ക്ക ഇവള്‍...
അമ്മ എന്നോട് ഈ വിവരം ഒന്നും പറഞ്ഞില്ലല്ലോ....
അതിനു അമ്മ ഈ വിവരം അറിഞ്ഞിട്ടു വേണ്ടേ...അതൊക്കെ ഞാന്‍ വേണ്ട പോലെ നോക്കി കൊള്ളാം ...ഇനി ഒരു പ്രശ്നമേ ഉള്ളൂ ...ഒന്നുകില്‍ അമ്മ ഇന്ഗ്ളിശു പഠിക്കണം...അല്ലെങ്കില്‍ ഇവള്‍ മലയാളം..
സിമന്റ് ഇട്ട പടവുകളില്‍ ഒന്നില്‍ ഊന്നി ഇരിക്കുന്ന മതെടതിയെ ഞാന്‍ ദൂരത്തു നിന്ന് കണ്ടു
ഒരു നില വിളക്ക് കൂടി ഇങ്ങേടുതോ മതെടതീ ...
അകത്തേക്ക് ഓടി പോയ മതെടതി കത്തിച്ച നില വിളക്കുമായി വരുമ്പോള്‍ മുന്നില്‍ സുമേഷും ഒപ്പം മെലിഞ്ഞു കൊലുന്നനെയുള്ള ഒരു പെണ്ണും...
ഗള്‍ഫില്‍ പോയോലിക്കെല്ലാം ബെളുത്ത പെണ്ണിനെ കിട്ടുവോ നാസ്സരെ....മുറുക്കി ചുവന്ന ചിരിയില്‍ വെളുപ്പിനെ ആവാഹിച്ചെടുത് മാതെടതി അകത്തേക്ക് യാത്ര ആയി ....
നല്ല കഥ...ഇങ്ങനെയാണെങ്കില്‍ ഒന്ന് കൂടി കെട്ടിയാലോ എന്ന് ആലോചിക്കുവാ.. ഒന്ന് കൂടി കെട്ടിയാലോ എന്ന്.. ഒരു ഫിലിപ്പീന്‍കാരിയെ കിട്ടുമോ..ഹഷിമ്ക്ക....!!??
ReplyDelete:)
ReplyDeleteഅങ്ങനെ .... വേണമെങ്കില്‍ വെളുപ്പിനേയും സ്വന്തമാക്കാമല്ലേ?..
ReplyDeletegud hashim
ReplyDeleteഇതെന്താ രണ്ട് വരി വീതം വച്ച് മുറിച്ചു മുറിച്ചെഴുതിയിരിക്കുന്നത്. ചെറുപാരഗ്രാഫുകള്‍ ആക്കി, സംസാരവാചകങ്ങള്‍ ചിഹ്നങ്ങള്‍ ഒക്കെയിട്ട് പ്രത്യേകം കൊടുക്കുന്നതായിരിക്കും കാഴ്ചയ്ക്കും വായനയ്ക്കും കൂടുതല്‍ സുഖകരം...
ReplyDeleteനന്നായി...
ReplyDeleteകൊള്ളാം
ReplyDeleteഎല്ലാവര്ക്കും ഒറ്റ വാക്കില്‍ നന്ദി
ReplyDelete