പുഴ വക്കത്തിരുന്നു പഠിക്കുന്ന ഒരു പ്രതീതി ആയിരുന്നു ഒലിയോട്ടു മദ്രസയിലെ ബാല്യ കാലം...ചോല കുന്നിയുടെ തണലും ഓടു മേഞ്ഞ ക്ലാസ് റൂമിലെ ക്ക് വീശി അടിക്കുന്ന തണുത്ത കാറ്റും പെട്ടെന്ന് ക്ലാസ് കഴിഞ്ഞു പോകല്ലേ എന്നൊരു പ്രാര്തനയോടെയാണ് ഉസ്താദ് തരുന്ന ഓരോ അറിവുകളും പെറുക്കി എടുക്കുക ..വാണിമേല്‍ പുഴ യുടെ ഓരം പറ്റി നില കൊള്ളുന്ന മദ്രസയും പള്ളിയും ശരിക്കും ഞങ്ങളുടെ ഒരു അഹങ്കാരം തന്നെ ആയിരുന്നു ...പള്ളിയുടെ താഴത്തെ നില മദ്രസാ പഠനം കഴിഞ്ഞാല്‍ കാറ്റ് കൊള്ളാനും പുഴയോട് കിന്നാരം പറഞ്ഞു ജീവിതത്തിലെ ദുഃഖങ്ങള്‍ എല്ലാം മറന്നു ഒന്ന് പുകക്കാനും ഒക്കെയാണ് കൂടുതല്‍ പേരും ഉപയോഗിക്കുന്നത്...
ഒന്‍പതു മുപ്പതു ആവുമ്പോഴേക്കും ബസ് സ്റ്റോപ്പില്‍ എത്തണം ...പത്തു മണിയുടെ നാരായണ ബസ് ആള്‍ക്കാരെ കുത്തി നിറച്ചു വരും...എന്നാലും ഏതെങ്കിലും ഒരു കോണില്‍ പിടിച്ചു നിന്നെങ്കിലും സ്കൂളില്‍ എത്തണം ...എന്നാലെ പത്തെ മുപ്പതിന് ഇരുമ്പ് ചട്ടകത്തില്‍ പ്യൂണ്‍ അവുള്ളക്ക പെരുമാരുന്നതിനു മുമ്പ് ക്ലാസ്സില്‍ എത്താന്‍ പറ്റുകയുള്ളൂ ...
നാരായണ ബസ്സുകാരന്‍ ഇപ്പോള്‍ തുടര്‍ച്ചയായി സ്റ്റോപ്പില്‍ നിര്‍ത്താതെ പോകുന്നത് പതിവാക്കിയിട്ടുണ്ട്...ഇത് കാരണം ക്ലാസ്സില്‍ എത്താന്‍ നേരം വയ്കുകയും ചെയ്യുന്നു....അങ്ങിനെ ഒരു നിമിഷത്തെ വക്ര ബുദ്ധിയില്‍ ഞങ്ങള്‍ നാല് അഞ്ചു പേര്‍ കൂടി അത് തീരുമാനിച്ചു...ഇനി ബസ് നിര്‍ത്താതെ പോയാല്‍ എറിയണം...എറിഞ്ഞാല്‍ അവര്‍ നിര്‍ത്തി കോളും ...തീരുമാനം നടപ്പാക്കാന്‍ ഞങ്ങള്‍ ഒരുങ്ങി നിന്നു
ചില്ല് പൊട്ടിയ ബസ് ഒരു പത്തു മീറ്റര്‍ അകലം എത്തിയ ഉടനെ ബ്രേക്ക് ചവിട്ടി ...കൂടെ ഉള്ളവരില്‍ എല്ലാവരും എറിഞ്ഞു ...നിര്‍ഭാഗ്യവശാല്‍ എന്റെ ഉന്നം മാത്രം ഗ്ലാസ്സിനു നേരെ ആയി പോയി..നാട്ടുകാര്‍ ഒത്തു കൂടി...എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന വലിയ പോക്കിരി പട്ടം എനിക്ക് കിട്ടും എന്ന് ഉറപ്പായി ..നാട്ടു പ്രമാണി വന്നു...ആരാ എറിഞ്ഞത് എന്നായി ചോദ്യം...ഉടനെ കൂട്ടത്തില്‍ എറിയാന്‍ പദ്ധതിക്ക് മൂപ്പനായി നിന്ന ഒരു കളി കൂട്ടുകാരന്‍ എന്നെ ചൂണ്ടി കാണിച്ചു കൊടുത്തു...അവനാണ് എറിഞ്ഞത്...
ബസ്സിന്റെ ഗ്ലാസ് വാങ്ങി കൊടുക്കാം എന്ന് സമ്മതിച്ച പ്രകാരം ബസ്സുകാരന്‍ ബില്ല് വീട്ടിലെത്തിച്ചു...പക്ഷെ അന്ന് എനിക്ക് ഒന്ന് മനസ്സിലായി...സൌഹൃടങ്ങല്‍ക്കിടയിലും ചില ചതിയന്മാര്‍ ഉണ്ടാകും എന്ന്...ഒരുമിച്ചു ചെയ്ത ഒരു തെറ്റിനെ ന്യായീകരിക്കുകയല്ല ...ഒരുമിച്ചു ചെയ്‌താല്‍ ഒരു പോലിരിക്കണ്ടേ ?...കൂട്ടുകാരെ തിരഞ്ഞെടുക്കാന്‍ എന്ത് മാനദണ്ഡം ആണ് സ്വീകരിക്കേണ്ടത് എന്ന് ബാല്യത്തില്‍ തന്നെ പഠിപ്പിച്ചു തന്ന ഈ അനുഭവം എനിക്ക് മറക്കാന്‍ പറ്റുന്നില്ല...ഒന്നേ പറയാനുള്ളൂ...കൂട്ടുകാരെ ഒറ്റ കൊടുക്കരുത്....വിക്രിതികള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ അതിനു തടയിടാതെ പരമാവധി പ്രോത്സാഹിപ്പിച്ചു ഒടുക്കം അബദ്ധം പിണഞ്ഞപ്പോള്‍ ചതിവിന്റെ നിറം ചാര്‍ത്തിയ ആ പഴയ മഹാന് സമര്‍പ്പിച്ചു കൊണ്ട്...(1991 ഇല്‍ ആണ് സംഭവം )
No comments:
Post a Comment