Pages

Wednesday, 16 January 2013

കണ്ണ് നീര്‍ തുള്ളി

ഒരു തുള്ളി കണ്ണീരിന്റെ വിലയെത്ര ?
കുഞ്ഞിന്റെ കണ്ണീരിനു
മക്കളെ നഷ്ടപ്പെട്ട അമ്മയുടെ
അച്ഛന്റെ 
ആത്മാവിന്റെ കണ്ണീരിന്റെ വില...
സ്വത്വം നഷ്ടപ്പെട്ടവന്റെ കണ്ണീര്‍ നീ കണ്ടുവോ
ഇല്ല...അത് കാണില്ല 
ചങ്ങാതി ഉണ്ടായാലും അതെ 
ബന്ധവും സ്വന്തവും 
ശവ മഞ്ചം ചുമക്കുന്നവനു കന്നീരുണ്ടോ?
അവനു അതിന്റെ വില അറിയുമോ?
കടമയ്ക്കും കര്തവ്യതിനും ഇല്ലാത്തത്
ചുമക്കുമ്പോള്‍ ഉണ്ടാവുമോ
അപ്പോള്‍ കണ്ണീരിന്റെ വില എത്ര?
ആത്മാവ് കരയുമ്പോള്‍ സാന്ത്വനിപ്പിക്കാന്‍ വരുന്നവന്‍
അവന്റെ കണ്ണീരിനു വില പറയുമോ?
വിശപ്പിന്റെ വേദനയില്‍ കന്നീരുണ്ടോ?
ഉപ്പുള്ള കണ്ണീരു
വിയര്‍പ്പിന്റെ കണ്ണീരു
അതിനു വിലയിടരുത്
അപ്പോള്‍ കണ്ണീരിന്റെ വിലയെത്ര?

No comments:

Post a Comment