Pages

Wednesday, 16 January 2013

ആത്മാവ് നഷ്ടപ്പെട്ടവന്‍

അടുത്ത ജന്മത്തില്‍ എങ്കിലും ഒരു ഹൃദയമില്ലാത്തവന്‍ 
ആയി ജനിക്കനമെനിക്ക് 
ഹൃദയം ഇല്ലെങ്കില്‍ പ്രണയമില്ല 
എന്നതിനാല്‍ അല്ല 
കോഴിയും മട്ടനും എണ്ണയില്‍ വറുത്തതും 
അടിച്ചു മാറാന്‍ ഭയക്കണ്ടല്ലോ
എച് ഡി എലും എല്‍ ഡി എലും ടി ജി എലും 
നോക്കണ്ട 
പ്രഭാതത്തില്‍ കസര്‍ത്ത് വേണ്ട
ഇവനിംഗ് വാക്ക് വേണ്ട 
ഉലക്ക രൂപത്തില്‍ ഗുളിക വിഴുങ്ങേണ്ട
ഭിഷഗ്വരന്‍ വേണ്ട
പത്യമില്ല
അങ്ങിനെ ഹൃദയമില്ലാതവന്റെ
അടുത്ത ജന്മതിനായ് കാത്തിരിക്കാം

1 comment:

  1. നല്ല ചിന്ത...ഹൃദയം ഇല്ലാത്തവനായി ജനിക്കുന്നതിനെന്തിന്? കോഴിക്കാല്‍ തിന്നാന്‍ വേണ്ടി മാത്രമോ?

    ReplyDelete