Pages

Wednesday 16 January 2013

യുവജനോത്സവ വേദിയില്‍

 

സംസ്ഥാന സ്കൂള്‍ കലോത്സവം ആരംഭിച്ചു എന്നാ വാര്‍ത്ത കണ്ടപ്പോളാണ് ഞാന്‍ മനസ്സിനെ പതിയെ ക്രസന്റ് ഹൈ സ്കൂളിന്റെ ചുമരുകള്‍ തലോടി ആ ചോല മരത്തിനെ തലോടി നില്‍ക്കുന്ന വേദിയുടെ അരികെ പോയി നിന്നത്..അവിടം എന്റെയും ചില കലാ പരിശ്രമങ്ങള്‍ അരങ്ങേറിയിരുന്നു ...നമുക്ക് ഒന്ന് ക്രസന്റ് ഹൈ സ്കൂള്‍ വരെ പോകാം എന്താ?

ഇതാണ് എന്റെ ഹൈ സ്കൂള്‍ പഠന കാലം ചിലവഴിക്കപ്പെട്ട ക്രസന്റ് ...വെള്ളിയോടു എന്ന് മഞ്ഞബോര്‍ഡില്‍ എഴുതിയിട്ട് ഭൂവാതുകള്‍ അങ്ങാടിയില്‍ ചേര്‍ന്ന് നില്‍ക്കുന്ന വാണിമേലിന്റെ വിദ്യാഭ്യാസ നവോതാനതിന്റെ മഹനീയ മാതൃക ...വര്‍ഷാ വര്‍ഷങ്ങളില്‍ നടക്കുന്ന യൂത്ത് ഫെസ്റ്റിവല്‍ എല്ലാവരെയും പോലെ അല്ല...അതിലും കൂടുതല്‍ ആവേശത്തോടെ ഞാനും വരവേറ്റിരുന്നു...പ്രസംഗ മത്സരം മുതല്‍ നാടക മത്സരം വരെ എന്റെ പരുക്കന്‍ ശബ്ദത്തിനു പാകമാകുന്ന രീതിയില്‍ പങ്കെടുക്കണം എന്നത് വാശിയും ആഗ്രഹവും എന്തെല്ലാമോ ആയിരുന്നു...ഒപ്പം പെണ് കുട്ടികളുടെ മുന്നില്‍ സ്റ്റാര്‍ ആവാന്‍ ഉള്ള മികച്ച ചാന്‍സും ....അങ്ങിനെ ഒമ്പതാം ക്ലാസ്സില്‍ എത്തിയ വര്ഷം യൂത്ത് ഫെസ്ടിവേലിന്റെ ക്ലാസ് തിരിച്ചുള്ള ഗ്രൂപ്പുകള്‍ ഉണ്ടാകി ജാസ്മിന്‍ ഗ്രൂപിന്റെ ലീടരായി എന്നെ തിരഞ്ഞെടുക്കുകയും ചെയ്തു...പേരാമ്പ്രയില്‍ നിന്ന് പുലര്‍ച്ചെ പുറപ്പെടുന്ന ഹിന്ദി അദ്ധ്യാപകന്‍ ഗംഗാധരന്‍ മാഷ്‌ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ മുഖത്ത് ഫിറ്റു ചെയ്യുന്ന ചിരി തിരിച്ചു വീട്ടില്‍ എത്തുമ്പോഴാണ് അഴിച്ചു വെക്കുക....അത്രയും നേരം തമാശയും പറഞ്ഞു തുമ്മിനു തേ ഹോ തീ ഹോ എന്നും മോട്ടേ മോട്ടേ അഞ്ജര്‍ പഞ്ചര്‍ ചോടീ സീറ്റ് ലഗായീ...എന്നും പഠിപ്പിക്കുമ്പോള്‍ മാഷിന്റെ മനസ്സ് സ്നേഹത്തിന്റെ നിര കുടമായി തുളുമ്പി വരുന്നത് രണ്ടാമത്തെ ബെഞ്ചിന്റെ വലത്തേ അറ്റത് ഇരുന്നു ഞാന്‍ ആസവ്ടിക്കുമായിരുന്നു...ഈ മാഷ്‌ ആയിരുന്നു ഞങ്ങളുടെ ജാസ്മിന ഹൌസിന്റെ മൊത്തം ലീഡര്‍...,...അദ്ദേഹം ഉണ്ടെങ്കില്‍ കുശാലായി...നാടകം പഠിപ്പിക്കാനും കഥാപ്രസംഗം പറഞ്ഞു പരിശീലിപ്പിക്കാനും എന്ന് വേണ്ട സകല കലകളുടെയും ഒരു യൂനിവേര്സിടിയാണ് എന്ന് പറഞ്ഞാല്‍ തെറ്റില്ല...ഭാഗ്യം മാഷേ നമ്മക്ക് കിട്ടിയത്...എന്റെ സുഹൃത്ത് കൂടി ആയ സുനില്‍ എന്നോട് പറഞ്ഞു...ഓരോ മത്സര ഇനങ്ങളിലെക്കും ആള്‍ക്കാരെ തിരഞ്ഞെടുക്കുന്ന ശ്രമത്തിലാണ് ഗന്ഗാദരന്‍ മാഷ്‌ ....പക്ഷെ ഓട്ടം തുള്ളലിന് പങ്കെടുക്കാന്‍ ആരെയും കിട്ടുന്നില്ല...മുഖത്ത് പച്ച തേച്ചു തലയില്‍ ഹാര്ഡ് ബോര്‍ഡ് കിരീടവും ചുവന്ന ആടയും കാലില്‍ ചിലങ്കയും അണിഞ്ഞു വേഷ ഭൂശാടിയില്‍ നില്‍ക്കുന്ന ആ രൂപം എന്റെയും മനസ്സില്‍ ഒന്ന് മിന്നി...ഒപ്പം ജാഫര്‍ വാണിമേല്‍ മുതല്‍ പല പ്രഘല്ഭാരും പയറ്റി തെളിഞ്ഞ ഓട്ടം തുള്ളലിന്റെ അംഗ തട്ടിലേക്ക് ...മാഷോട് ഒന്ന് പറഞ്ഞു നോക്കിയാലോ?...സാറേ...എന്നെ പടിപ്പിക്കുമെങ്കില്‍ ഞാന്‍ തുള്ളിക്കൊലാം ....മാഷ്‌ സന്തോഷവാനായി എന്നെ പരിശീലിപ്പിക്കുന്ന പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടു,,,,എ ബി സി ഡി അറിയാത്ത എന്നെ പരിശീളിപ്പിക്കുന്നതിനിടയില്‍ മാഷ്ക്ക് മറ്റൊന്നിനും സമയം കിട്ടാതെയും ആയി...അങ്ങിനെ ചില മുദ്രകളും മറ്റും കാണിച്ചു തന്നിട്ട് വീട്ടില്‍ വെച്ചും പരിശ്ഗീളിക്കണം എന്നും ഉപദേശിച്ചു...തക്കാളി പെട്ടിയുടെ പലക എടുത്തു ഒരു കത്തി യുടെ രൂപം ഉണ്ടാക്കി രാത്രി ഏഴു മണിക്ക് വീട്ടിന്റെ മുകളിലത്തെ നിലയില്‍ വെച്ച് പ്രാക്ടീസ് തുടര്‍ന്ന്...നാളെയാണ് മത്സരം..ആവേശമോ പരിഭ്രമമോ ഒക്കെ കൂടി ആയപ്പോള്‍ കൃത്രിമ കത്തിയുടെ കൂര്‍ത്ത മുന കാലിന്റെ മുട്ടിനു ഒരു വശത്ത് കൂടെ ഒരൊറ്റ ഓട്ടം...ചോര വന്നത് വീട്ടില്‍ പറഞ്ഞില്ല...ഗള്‍ഫില്‍ നിന്നും കൊണ്ട് വന്ന മുറിവിനു അടിക്കുന്ന സ്പ്രേ വെച്ച് കാച്ചി കൊടുക്കുന്നതിനയില്‍ അട്ടഹാസം കേട്ട് എല്ലാവരും ഓടി കൂടി...തല്‍ക്കാലം കളവുകള്‍ പറഞ്ഞു ഒപ്പിച്ചു....ഓട്ടം തുള്ളലിന് പങ്കെടുക്കുന്ന വിവരം വീട്ടില്‍ അറിയിച്ചിട്ടില്ല...മത്സരം തുടങ്ങി...സുനിലും മറ്റാരോ ഒരു സുഹൃത്തും ആയിരുന്നു പിന്നണി പാടാന്‍ ...കാലിന്റെ വേദനയില്‍ മാഷ്‌ പറഞ്ഞു തന്നതൊക്കെ മറന്നു ഞാന്‍ എന്റേതായ രീതിയില്‍ ഒരു ചവിട്ടും തുള്ളലും ഒക്കെ ഒപ്പിച്ചെടുത്തു...ഗ്രീന്‍ റൂമില്‍ എത്തിയപ്പോഴാണ് സുനിലും മറ്റവനും കൂടി ആ കളിച്ച ഓട്ടം തുള്ളലിന്റെ അബങ്ങി എനിക്ക് മനസ്സിലാക്കി തന്നത്....കുഞ്ചന്‍ നമ്പ്യാര് കുഴീന്ന് എണീറ്റ്‌ വന്നു നിന്നെ തല്ലി കൊല്ലാഞ്ഞത് ഭാഗ്യം....എന്റെ കയ്‌ വിരലുകള്‍ ഇപ്പോഴും ആ മുറിവിന്റെ പാടിലൂടെ സഞ്ചരിച്ചു മലപ്പുറത്തെ കലോത്സവവേദിയെ തഴുകി നില്‍ക്കുന്നു....ഒപ്പം അന്ന് നാടക മത്സരത്തില്‍ ഒന്നാം സ്ഥാനം കിട്ടി സബ്‌ ജില്ലാ തലം വരെ പങ്കെടുതതിന്റെയും.....കലാലയ ജീവിതം നഷ്ടപ്പെട്ടതിന്റെ വേദനകള്‍ ഒപം....വിദ്യ തന്നതിന്റെ സൌകര്യങ്ങള്‍ അനുഭവിക്കുമ്പോള്‍ ഘുരുക്കന്മാരോടുള്ള അങ്ങേ അറ്റത്തെ കടപ്പാടും രേഖപ്പെടുത്തുന്നു...മറക്കില്ല സാറന്മാരെ...അന്ന് പഠിക്കാന്‍ പറഞ്ഞതിന്റെ പൊരുള്‍ സുഖം ഒക്കെയും ഇന്ന് അനുഭവിക്കുന്നു.... നീണ്ടു പോയതില്‍ ക്ഷമ ചോദിക്കുന്നു...സ്നേഹ പൂര്‍വ്വം ഹാഷിം തൊടുവയില്‍

1 comment:

  1. നനുത്ത ഓര്‍മ്മകള്‍ ! നന്നായിട്ടുണ്ട് ഹാഷിം ..!

    ReplyDelete