Pages

Wednesday 23 January 2013

അബൂ ഹമൂറിലെ ശ്മശാനം



സമയം പന്ത്രണ്ടേ നാല്പത്തി അഞ്ചു ..ഓഫീസില്‍ നിന്ന് ഒരു മണിക്കിരങ്ങണം ...അതിനുള്ള മുന്നൊരുക്കം എന്നോണം കംബ്യൂട്ടര്‍ ഷട്ട് ഡൌണ്‍ ചെയ്തു ...ഫോണും വണ്ടിയുടെയും രൂമിന്റെയും താക്കോല്‍ കൂട്ടവും ഡയറിയും ലാപ് ടോപ്‌ ബാഗും തോലിലാക്കി താഴോട്ടിരങ്ങുംപോള്‍ ബംഗാളി സുഹൃത്ത് സക്കറിയ അദ്ധേഹത്തെ വില്ലയില്‍ വിട്ടു കൊടുക്കാമോ എന്ന് ചോദിച്ചു.. യാത്രക്കിടയില്‍ അദ്ദേഹം രോഗ ശയ്യയില്‍ ആയ ഞങ്ങളുടെ കഫീലിനെ പറ്റി വാ തോരാതെ സംസാരിക്കുന്നുണ്ടായിരുന്നു... തന്റെ വീട് പണി എടുക്കുമ്പോള്‍ സഹായിച്ചതും മകളുടെ കല്യാണത്തിന് സ്വര്‍ണം വാങ്ങി കൊടുത്തതും അങ്ങിനെ അങ്ങിനെ അദ്ധേഹത്തിന്റെ കാരുന്യങ്ങള്‍ വാഴ്ത്തി കൊണ്ടിരിക്കുന്നതിനിടെ സക്കറിയയുടെ കണ്ണുകള്‍ ചെറുതായി നനയുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു ...

വണ്ടി വില്ല നമ്പര്‍ പതിനെഴിനടുത് എത്തിയപ്പോള്‍ അയാള്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടിയില്‍ എന്നോട് ചോദിച്ചു 

സാര്‍....,...ആപ് ഭീ ദുആ കരനാ ഹമാര കഫീല്‍ കേലിയെ 
ഇന്ഷാ അല്ലാഹ് ....ഞാന്‍ വണ്ടി എന്റെ വില്ലയിലേക്ക് തിരിച്ചു 

വില്ലാജിയോ മാളിന് മുന്നിലെ സിഗ്നലില്‍ ഒടുക്കത്തെ ട്രാഫിക്....ഇന്നും വില്ലയില്‍ എത്താന്‍ രണ്ടു മണി എങ്കിലും ആകും...അന്ജോലം സിഗ്നലുകളിലെ ട്രാഫിക് കടന്നു വേണം അല്‍ സദ്ദില്‍ ആമിര്‍ ബിന്‍ സാദ് റോഡില്‍ എത്താന്‍..,...അവിടെ എന്റെ ഉച്ച ഭക്ഷണം മാറ്റി വെക്കാന്‍ സഹമുറിയനെ വിളിക്കണം ...മനിയൂരുകാരന്‍ ജുനൈടിന്റെ നമ്പര്‍ ടച് സ്ക്രീനില്‍ തെളിയുന്നത് വരെ എന്റെ വിരലുകള്‍ സാംസങ്ങിന്റെ ഗാലക്സിയില്‍ താളം പിടിക്കാന്‍ തുടങ്ങി.. 

കീ കീ ....പുറകില്‍ നിന്ന് ഖത്തര്‍ ന്റെ ദേശീയ വാഹനം ലാന്ഡ് ക്രൂയ്സര്‍ ആണ് നില വിളിക്കുന്നത്‌ എന്ന്മ നസ്സിലായി...അപ്പോള്‍ മാത്രമാണ് സിഗ്നലില്‍ പച്ച തെളിഞ്ഞത് കാണുന്നത്...പെട്ടെന്ന് വണ്ടി എടുക്കുന്നതിനിടയില്‍ അവനു മുന്നോട്ടു കുതിക്കാനുള്ള കൊതി മനസ്സിലായത്‌ കൊണ്ട് തന്നെ ഞാന്‍ എളുപ്പം സെക്കന്റ്‌ ട്രാക്കിലോട്ടു വണ്ടി മാറ്റി കൊടുത്തു... 

അന്ജാമത്തെ സിഗ്നലില്‍ എത്തുമ്പോഴേക്കും ജുനൈടിന്റെ നമ്പര്‍ ടച്ച്‌ സ്ക്രീനില്‍ തെളിഞ്ഞു വന്നു ...ഇനി വില്ച്ചിട്ടും കാര്യമില്ല...ഭക്ഷണം കഴിഞ്ഞു പോയിട്ടുണ്ടെങ്കില്‍ ഇന്നും ഹോട്ടല്‍ തന്നെ ശരണം എന്ന് ആലോചിച്ചു കൊണ്ടാണ് വണ്ടി പാര്കിങ്ങില്‍ നിര്‍ത്തി പുറത്തിറങ്ങിയത്...പെട്ടെന്ന് ഫോണ്‍ ബെല്ലടിയാന്‍ തുടങ്ങി...മറുതലക്കല്‍ സക്കറിയ ആയിരുന്നു...വണ്ടിയില്‍ എന്തെങ്കിലും പതിവായി മറന്നു വെക്കുന്ന അവനോടു ഞാന്‍ മുന്‍‌കൂര്‍ മറുപടി പറഞ്ഞു

സക്കറിയാ ...ആജ കുച്ച് നഹീ ബൂല്‍ ഗയാ ഘാടീ മെന്‍ 

ഹമാര കഫീല്‍ മാര്ഗയാ..യെ ബോല്നെ കേലിയെ ഫോണ കിയാ 

ഇന്നാലില്ലാഹ് ...ഇനി ഇപ്പൊ ഭക്ഷണം അവിടെ നിക്കട്ടെ...ഉടനെ കമ്പനിയുടെ എം ഡി യെ വിളിച്ചു കാര്യങ്ങള്‍ തിരക്കി..ഹമദ് ഹോസ്പിടല്ലിന്റെ മോര്‍ച്ചറിയില്‍ ആണ് ബോഡി ഉള്ളതെന്നും നാല് മണിക്ക് അബൂ ഹമൂരിലെ പള്ളിയില്‍ മയ്യിത്ത്‌ നിസ്കാരത്തിനു വരണം എന്ന് പറഞ്ഞു എം ഡി ഫോണ്‍ കട്ട് ചെയ്തു...എന്റെ മറ്റൊരു സഹ മുറിയനും ഭാര്യയുടെ അമ്മാവനും ആയ അലീക്കയെ വിളിച്ചു ഹമദ് ന്റെ മോര്ച്ചരിയിലേക്ക് ഞങ്ങളും യാത്ര തിരിച്ചു...

സല്‍മാന്‍ അലി മതര്‍ അല്‍ മന്നായി എന്ന പേരില്‍ എന്റെ കയ്യില്‍ കയ്യില്‍ ഒരു ഐഡന്റിറ്റി ചാര്‍ട് തന്നിട്ട് എം ഡി പറഞ്ഞു

കഫീലിന്റെ വീട് വരെ ഒന്ന് പോണം ...ദുഹയ്ല്‍ ആണ് വീട് ...
എനിക്ക് പരിജയം ഇല്ലെന്നു തോന്നിയതിനാല്‍ അദ്ദേഹം ഒരു കടലാസ് എടുത്തു റൂട്ട് മാപ്പ് വരച്ചു കാണിച്ചു തന്നു...

സലാം പറഞ്ഞു മജ് ലിസിലേക്ക് കയറുമ്പോള്‍ ഒരു ബംഗാളി പയ്യന്‍ തിരിച്ചു അഭിവാദ്യം ചെയ്തു..ആദ്യമായാണ്‌ ഞാന്‍ ഇദ്ദേഹത്തെ കാണുന്നത്...എങ്ങിനെ ആണെന്നോ എന്തായിരിക്കും സ്വഭാവം എന്നോ ആകെ പരിബ്രമിച്ചു കൊണ്ട് ആണ് അദ്ധേഹത്തിന്റെ അടുത്തേക്ക് നീങ്ങിയത്..കാല്‍ രണ്ടും മറ്റൊരു കസേരയില്‍ ഉയര്‍ത്തി വെച്ച് ഒരു പാവം അറുപത്തി അഞ്ചു കാരന്‍ .കാലിന്റെ തള്ള വിരലില്‍ വെളുത്ത ബനടെജു ചുറ്റി കെട്ടിയ തു കാണാം ...

സിറ്റ് സിറ്റ് ....അദ്ദേഹത്തി നു മുറി ഇംഗ്ലീഷില്‍ സംസാരിക്കാന്‍ അറിയാം എന്നത് തുടര്‍ന്നുള്ള സംസാരത്തില്‍ എനിക്ക് മനസിലായി...

നാളെ ലണ്ടനിലേക്ക് പോകുകയാണെന്നും കീമോ തെറാപ്പി ചെയ്യാന്‍ ആണ് പോകുന്നതെന്നും അദ്ധേഹത്തിന്റെ തുടര്‍ന്നുള്ള സംസാരത്തിനിടയില്‍ മനസ്സിലായി.... ഇടയ്ക്കു അദ്ദേഹം കാന്‍സെര്‍ രോഗം എന്താണെന്നും അതിന്റെ വേദനയെ കുറിച്ചും വാതോരാതെ സംസാരിക്കുന്നുണ്ടായിരുന്നു....ഇദ്ദേഹം ഒരു നിഷ്കളങ്കന്‍ ആണെന്ന് എളുപ്പം വായിച്ചെടുക്കാന്‍ പറ്റി ...അതിനിടയില്‍ എന്റെ വാപ്പക്കും കാന്‍സര്‍ രോഗം ആയിരുന്നെന്നും അന്‍പത്തി ഒമ്പതാമത്തെ വയസ്സില്‍ ഞങ്ങളെ വിട്ടു പിരിഞ്ഞെന്നും അധെഹടോട് പറഞ്ഞു...ആ വിവരം അറിഞ്ഞതോടെ അദ്ദേഹം എന്നോടും വല്ലാത്ത ഒരു അടുപ്പം കാണിക്കുന്നത് പോലെ തോന്നി...വാപ്പയുടെ ചികിത്സയെ പറ്റിയും മറ്റും ചോദിച്ചു മനസ്സിലാക്കാന്‍ ശ്രമിക്കുനുണ്ടായിരുന്നു ...

ഒരു തിങ്കളാഴ്ച ദിവസം കാലത്ത് അഞ്ചു മണിക്കാണ് ഒരു ഫോണ്‍ കാള്‍ വന്നത് ...മറുതലക്കല്‍സല്‍മാന്‍ ആയിരുന്നു...ഇവിടെ ഈ പ്രായത്തില്‍ മൂത്തവരെ ഇക്ക എന്ന് വിളിക്കുന്നതും ചേട്ടന്‍ എന്ന് വിളിക്കുന്ന തും അറബികള്‍ക്കിടയില്‍ ഇല്ല ...ബാബ എന്നോ അര്‍ബാബ് എന്നോ ഷെയ്ഖ് എന്നോ ഒക്കെ വിളിക്കാം 

ബാബ എന്ന് വിളിച്ചാണ് ഞാന്‍ തുടങ്ങിയത്...വാപ്പയെ അറബി കുട്ടികള്‍ ബാബ എന്നാണു വിളിക്കുക...

യബി ശൂഫാക് അല്‍ യൗം...താല്‍ ബയ്ത് അന...ഓക്കേ (അദ്ധേഹത്തിന്റെ വീട്ടില്‍ ചെന്ന് കാണണം എന്നാണു ആവശ്യപ്പെട്ടത് )

ഒരു പെട്ടിയില്‍ നിറയെ പല തരാം പഴ വര്‍ഗങ്ങള്‍ ബംഗാളി പയ്യനെ വിളിപ്പിച്ചു എന്റെ വണ്ടിയില്‍ വെക്കാന്‍ ആവശ്യപ്പെട്ടു..സല്‍മാന്‍ ചെറുതായി വേദനിക്കുന്നുണ്ടായിരുന്നു....ഇടയ്ക്കിടയ്ക്ക് മാമ വന്നു അറബിയില്‍ എന്തൊക്കെയ പിറ് പിറുത്തു കൊണ്ട് അകത്തേക്ക് പോകുന്നു..

അവള്‍ വിജാരിക്കുന്നത് ഞാന്‍ ഇപ്പോള്‍ തട്ടി പോകും എന്നാണു...രാവിലെ തുടങ്ങിയ പ്രാര്‍ത്ഥന ആണ്..അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞു 
നീ നിന്റെ നാട്ടില്‍ വിളിച്ചിട്ട് ഉമ്മനോടും നിന്റെ കൂടെ ഉള്ള മിസ്കീന്‍ മാരോടും എനിക്ക് വേണ്ടി ദുആ ചെയ്യാനും പറയണം...

ഇന്ഷാ അല്ലാഹ്...അല്ലാഹു തവ്വല്‍ ഉമ്രാക് ...ആമീന്‍ (അല്ലാഹു നിനക്ക് ധീര്‍ഘയുസ്സിനെ തരട്ടെ എന്ന് ഞാനും പ്രാര്‍ഥിച്ചു 

ഈ വേദന സഹിക്കുന്നതിലും നല്ലത് മരണം ആണ്...പക്ഷെ മരണം നമുക്ക് ആഗ്രഹിച്ചു കൂടല്ലോ ...സല്‍മാന്‍ ഇത് പറയുമ്പോള്‍ അവന്റെ ഞരങ്ങള്‍ വേദനയുടെതാനെന്നു എനിക്ക് മനസ്സിലായി 

വണ്ടിയുടെ ഡോര്‍ തുറക്കുമ്പോള്‍ ആണ് അത് കണ്ടത്.....

ഇസ് മേ ചാവല്‍ ബീ ഹെ ...ആപ് കിസീ കോ ദോ ...ബസ് ദുആ കരനാ ഹൈന്‍ ....അവനും ചെറുതായി വേദനിക്കുന്നുണ്ട് എന്ന് എനിക്ക് മനസ്സിലായി 

മോര്ച്ചരിയുടെ പരിസരത്ത് എത്തിയപ്പോള്‍ ബലദിയ ദോഹ എന്നെഴുതിയ മൂന്നു വാഹനങ്ങള്‍ അവിടെ നിര്‍ത്തിയിട്ടിരിക്കുന്നു...

മയ്യിത്ത് അബൂ ഹമൂരിലേക്ക് കൊണ്ട് പോകാനുള്ളതാണ് ...അലീക്ക പറഞ്ഞു...

അവസാനമായി എന്റെ വാപ്പാക്ക് തുല്യം ഞാനും എന്നെയും സ്നേഹിച്ച സല്‍മാനെ എനിക്കൊന്നു കാണണം ...

അലീക്ക മോര്ച്ചരിയുടെ കാവല്‍ക്കാരന്‍ ചാവക്കാട്ടെ മോയ്തീന്ക്കയോട് മന്നായിയുടെ മയ്യിത്ത് കാണാന്‍ പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹ രേജിസ്റെര്‍ നോക്കി പറഞ്ഞു...

മന്നായി ...കുറച്ചു നേരമായി കൊണ്ട് പോയിട്ട്...

ഞാനും അലീക്കയും കൂടി ദുഹയ്ളിലേക്ക് പോകാം എന്ന് തീരുമാനിച്ചു...വീട്ടിന്റെ മുന്നില്‍ എത്തിയപ്പോള്‍ ആ വീടിന്റെ മൌനം എന്നെ വേദനിപ്പിച്ചു ...നാട്ടിലെ അവസ്ഥ പ്രതീക്ഷിച്ചു ആരെങ്കിലും ഉണ്ടാകും വീട്ടില്‍ എന്ന് ആഗ്രഹിച്ചു കൊണ്ടാണ് കൂറ്റന്‍ ഇരുമ്പ് വാതില്‍ തള്ളി തുറന്നത്...

ഇല്ല ...ഇവിടെ ആരും ഇല്ല 

അലീക്ക ഇവിടുത്തെ സമ്പ്രദായം പറഞ്ഞു തന്നിരുന്നു...എങ്കിലും എനിക്ക് അപ്പോള്‍ തോന്നിയതും വീട്ടില്‍ വരാന്‍ ആണ്...മജ്ളിസിന്റെ അടുത്ത് കൂടി ഒന്ന് നടന്നു സല്‍മാന്റെ ഇരിപ്പിടം ഒരിക്കല്‍ കൂടി നോക്കി...അവിടെ ഇരുന്നു ആജാനു ഭാഹു ആയ സല്‍മാന്‍ എന്നെ മാടി വിളിക്കുന്നത്‌ പോലെ എനിക്ക് തോന്നി..

അബൂ ഹമൂരിലെ പള്ളിയില്‍ കുറെ വെളുത്ത രൂപങ്ങല്‍ക്കിടയിലൂടെ മയ്യിത്ത് വളരെ വേഗത്തില്‍ കയ്‌ മാറി മുന്നിലത്തെ വരിയില്‍ കൊണ്ട് വന്നു കിടത്തി...ആ മുഖം കാനുള്ള ആഗ്രഹം ഉള്ളിലൊതുക്കി പുറകിലെ സഫ്ഫില്‍ നിന്ന് നിസ്കാരം നിര്‍വഹിച്ചു...

മിന്നാ ഖലകുനാക്കും .....മൂന്നു പിടി മണ്ണ് വാരി ഇട്ടു യാത്ര പറഞു പിരിയുംപോഴേക്കും ഞാന്‍ മാത്രമേ അവിടെ തനിച്ചായ പോലെ ,....അകലെ ഒരു വെളുത്ത കുപ്പായ കൂടില്‍ നിന്നും അദ്ദേഹം എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു...ഒപ്പം ഒരു അഭ്യര്‍ത്ഥന യും ...നിന്റെ കൂട്ടുകാരോടോക്കെയും എനിക്ക് വേണ്ടി പ്രാര്‍ഥിക്കാന് പറയണം ....അബൂ ഹമൂരിലെ മര് ഭൂമിയില്‍ അദ്ധേഹത്തെ തനിച്ചാക്കി മടങ്ങുമ്പോള്‍ എന്റെ ഫോണില്‍ ഒരു സന്ദേശം വന്നു കിടക്കുന്നുണ്ടായിരുന്നു...എനിക്ക് വേണ്ടി പ്രാര്‍ത്തിക്കുക ...സല്‍മാന്‍

3 comments: