തെരുവില്‍ അലഞ്ഞു നടക്കുന്നവരും വീട്ടില്‍ ബന്ധിക്കപ്പെട്ട നിലയിലും ആശുപത്രികളിലും ആയി സമൂഹം പ്രാന്തന്മാര്‍ എന്ന് വിധി എഴുതപ്പെട്ട ഒരു വിഭാഗം ....അവരില്‍ ചിലരെ ഞാന്‍ നിങ്ങള്ക്ക് പകര്‍ന്നു തരാന്‍ ആഗ്രഹിക്കുന്നു....നേരെ ചൊവ്വേ സഞ്ചരിക്കുന്ന മനസ്സിന് പെട്ടെന്നോ സാവധാനതിലോ സംഭവിക്കുന്ന അപചയം മൂലം സമൂഹത്തിലാണ് ജീവിക്കുന്നതെന്ന അവസ്ഥയില്‍ നിന്ന് മാറി മനസ്സിനെ അലക്ഷ്യമായി ആഘോഷിച്ചു കൊണ്ടോ വേദനിപ്പിച്ചു കൊണ്ടോ യാത്ര ചെയ്യുന്ന ചില സമനില തെറ്റിയവര്‍ അവരില്‍ ചിലരെ സമൂഹം പരിഹാസ കഥാപാത്രങ്ങളായോ അടിച്ചമര്തപ്പെട്ടവരായോ ഒക്കെ ആണ് സ്ഥാനം നല്‍കി പ്പോരുന്നത്...യഥാര്‍ത്ഥത്തില്‍ ഇതൊരു ആലങ്കാരിക പട്ടം നല്‍കി ആദരിക്കുന്നതിനു തുല്യമാണ്....
കല്ലിക്കണ്ടി മാതു ഇന്ന് ഞങ്ങളുടെ പ്രദേശത്തെ പ്രശസ്തയായ പെരാന്തിച്ചി ആണ്.....എന്നാല്‍ ഞാനാടക്കം ആരും മാതുവിന്റെ അടുത്ത് പോകാറില്ല....മാതു ആരെയും തേടി പോകാരും ഇല്ല....കണ്ണ് കാണാന്‍ പറ്റാത്ത എട്ടതിയും മക്കളും ഒക്കെ ഉണ്ടെങ്കിലും സമനില തെറ്റിയ മാതുവിന് ഒരു ദിവസം പോലും ചികിത്സ ലഭിച്ചിട്ടില എന്നത് സത്യമാണ്....മാതു പെരാന്തിച്ചി ആയതു തുടക്ക കാലഘട്ടത്തില്‍ ഞാനും കണ്ടു വളര്‍ന്നവന്‍ ആണ്....കണ്ണിനു കാഴ്ച കുറവ് മാതുവിനും ഉണ്ടായിരുന്നു....കുടുംബത്തിനു മൊത്തത്തില്‍ കാഴ്ചാ വൈകല്യവും കേള്‍വി ക്കുരവും ബാധിച്ചിരുന്നു....അത് കൊണ്ട് തന്നെ യാവണം മാതുവും അവിവാഹിതയായിരുന്നു ...എന്നാല്‍ നിത്യ ചെലവ് നിവര്‍ത്തിച്ചു കൊണ്ട് പോകാന്‍ മാതു എന്റെ അടുത്ത വീട്ടിലെ അടുക്കള യിലും പുറം പണിയിലും സഹായിച്ചു കൊണ്ടാണ് ജീവിതം തള്ളി നീക്കിയിരുനത്....സ്നേഹമുള്ള മാതുവിനെ ഞങ്ങള്‍ ഒക്കെയും മാതു ഏടത്തി എന്ന് തന്നെയാണ് വിളിച്ചിരുന്നത്....അന്ന് വെള്ല്യോട്ടെ പള്ളിയിലേക്ക് ഖുര്‍ ആനും പായയും മുസല്ലയും ഒക്കെ നേര്ച്ച ചെയ്യുക എന്നത് മാതുവിന് ഒരു കര്‍മ്മം ആയിരുന്നു....സാവധാനം മാതു ഇസ്ലാം മതത്തിലേക്ക് ആകര്ഷിച്ക്കുകയും എനിക്ക് മതം മാറണം എന്ന് പലരോടും ആവശ്യപ്പെടുകയും ചെയ്തു....നിര്‍ഭാഗ്യവശാല്‍ അത് നടന്നില്ല....വീട്ടുകാരുടെ ശക്തമായ എതിര്‍പ്പ് അവളെ തനി പെരാന്തി ച്ചി ആക്കി മാറ്റി എന്നതാണ് സത്യം....ഇന്ന് അവള്‍ ബന്ധനസ്തയാണ്...അന്ന് അവള്‍ മതം മാറണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഏറ്റവും ശക്തമായി എതിര്‍ത്ത കുമാരന്‍ എന്നാ സഹോദരന്‍ അടക്കം രണ്ടു സഹോദരന്മാര്‍ മരണപ്പെട്ടു പോയി....ഇന്ന് കണ്ണ് കാണാത്ത രണ്ടു സഹോദരിമാര്‍ മാത്രമാണ് ആ വീട്ടില്‍ ഉള്ളത്...ഒപ്പം ഒരു കുടുസ്സായ മുറിയില്‍ തളച്ചിടപ്പെട്ട മാതുവും...പ്രാഥമിക കൃത്യങ്ങള്‍ പോലും അവിടെ തന്നെ....വൃത്തി ആക്കിയാല്‍ ആയി എന്നത് മാത്രം ....
കുറ്റ്യാടി ബസ് സ്ടാണ്ടില്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ അവന്‍ ഉണ്ടാവും....മെലിഞ്ഞുണങ്ങിയ ശരീരം...മുഷിഞ്ഞ വസ്ത്രങ്ങള്‍...അവനെ വിരൂപനാക്കുന്നത് അവന്റെ ചിരിയാണ്....നിഷ്കളങ്കമായ ചിരി...എല്ലാവരെയും നോക്കി ഇരുപത്തി നാല് പല്ലും കാണിച്ചു ചിരിച്ചു കൊണ്ച്ടെ ഇരിക്കും....നീണ്ട നേരത്തേക്കുള്ള ചിരി....കര പിടിച്ച പല്ലുകള്‍ ആ ചിഇയുടെ സൌന്ദര്യം മായ്ച്ചു കലയുംപോഴും അവന്റെ നിഷ്കളങ്കമായ ചിരി തന്നില്‍ നിന്നും കൈ വിട്ടു പോയ സമനിലയുടെ വീണ്ടെടുപ്പ് ആഗ്രഹിക്കുന്നു എന്നത് വ്യക്തം...ആരാണെന്നോ എവിടെയാണെന്നോ അറിയില്ലെങ്കിലും ആ യുവാവ് ഒട്ടേറെ ചോദ്യ ചിഹ്നങ്ങള്‍ സമൂഹത്തിലേക്കു ഇട്ടു കൊടുത്ത് ഇപ്പോഴും ചിരിച്ചു കൊണ്ടേ ഇരിക്കുന്നു....
നാദാപുരം ബസ്സ്ടാണ്ടില്‍ വെച്ചാണ് അവനെ കാണുന്നത്....നല്ല ആരോഗ്യമുള്ള ചെറുപ്പക്കാരന്‍....മുക്ക് മൂലകളില്‍ നിന്ന് കിട്ടുന്ന കടലാസ് കഷ്ണങ്ങള്‍ പെറുക്കി എടുത്തു അവ തുണ്ടം തുണ്ടമാക്കി പരമാവധി ചെറുതാവുന്നത് വരെ കീറി എടുത്തും ആഹ്ലാദം കണ്ടെത്തുന്ന അവനെ ഈ അടുത്ത കാലങ്ങളായി കാനാരില്ലെങ്കിലും അവന്റെ ഈ പ്രവണതക്ക് അടിസ്ഥാനം എന്തായിരിക്കും എന്ന് മനസ്സില്‍ ഒരു പാട് തവണ ചോദിച്ചു പോയിട്ടുണ്ട്...
കൂട്ടത്തില്‍ ഒരു സവര്‍ണ പിരാന്തനെയും കാണാം...ചാതങ്കോട്ടുനടയാണ് വീട് എന്ന് കേട്ടിട്ടുണ്ട്....ഏതോ വലിയ കുടുംബത്തിലെ പുള്ളിയാണ് പോലും....രാവിലെ ബസ്സ് കയറും....ഇഷ്ട പ്രദേശം വാണിമേല്‍ ആണെന്ന് തോന്നുന്നു...പതിവായി വാണിമേല്‍ എത്തും....ചിലപ്പോള്‍ വീടുകള്‍ തോറും കയറി ഇറങ്ങി കിട്ടുന്നത് വാങ്ങും....ചിരി മാത്രമാണ് പ്രതികരണം....വാക്കുകള്‍ കോര്‍ത്തിണക്കി ചില പാട്ടുകള്‍ പാടുന്നത് ശ്രദ്ധേയമാണ്....കൂടുതലും നായന്മാരെയും കുരുപ്പന്മാരെയും ഒക്കെ പുകഴ്ത്തി പാടുന്നത് കൊണ്ടാണ് സവര്‍ണ പിരാന്തന്‍ എന്ന് ഞാന്‍ ഇദ്ദേഹത്തെ പറ്റി പറഞ്ഞത്....വാണിമേല്‍ പുഴയില്‍ ഇറങ്ങി കുളിച്ചു വൃത്തി ആയി റോഡിലോട്ടിറങ്ങുന്ന ഇദ്ദേഹം നിസ്സങ്ങഭാവത്തില്‍ കൈ നീട്ടുന്നത് ചിരപരിചിതമായ കാഴ്ച്ചയാന്
ചന്ദ്രന്‍ എന്നാണു പേര്....ഇലക്ട്രി സിറ്റി ബോര്‍ഡില ആയിരുന്നു ജോലി പോലും....പൌഡര്‍ ചന്ത്രന്‍ എന്നാണു ഞാനടക്കം വിളിച്ചു പോന്നിരുന്നത്....ആള് പൊക്കം കുരഞ്ഞിട്ടാണ്....എന്നാല്‍ തന്നെക്കാള്‍ വലിയ ഒരു ഭാണ്ടക്കെട്ട് എപ്പോഴും കയ്യില്‍ ഉണ്ടാകും.....ട്രൌസറും കുപ്പായവും ആണ് പതിവ് വേഷം....എന്നാല്‍ മുഷിഞ്ഞ അവസ്ഥയില്‍ ചന്ദ്രനെ ഞാന്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ല...തോന്നുമ്പോള്‍ തോന്നുമ്പോള്‍ കുളിക്കുക എന്നത് ചന്ട്രനു കേവലം വിനോധമല്ല...എപ്പോഴും വൃത്തി ആയിരിക്കുക എന്നത് അവന്റെ പോളിസി ആണ്.....പൌടരിന്റെ കുപ്പി എപ്പോഴും കയ്യിലുണ്ടാവും.....കുളിച്ച ഉടനെ തന്റെ കറുത്ത ശരീരം പൌടരില്‍ കുളിപ്പിചെടുത്ത് വെളുപ്പിക്കാന്‍ ഉള്ള ഒരു പാഴ് ശ്രമം ....കുളിച്ചു കുട്ടപ്പനായി വല്ല ഹോടലിന്ടെയും കോലായില്‍ വന്നിരിക്കും....പിന്നെ വഴി പോകുന്നവരെ ഒക്കെ വായില്‍ തോന്നിയ പേര് വിളിക്കും....സലീമേ....ജമാലേ....സതീശാ....ഒരു അഞ്ചു രുപ്പ്യ തരുവോ?....താഴ്മയോടെയുള്ള ഈ ചോദ്യം തന്റെ ആവശ്യത്തിനു പൈസ ആയി എന്ന് തോന്നിയാല്‍ ഹോടലില്‍ കയറി ഭക്ഷണം കഴിച്ചു തിരിച്ചു പോകും...എന്നാല്‍ ഇങ്ങക്കെന്തിനാ പൈശ എന്ന് തമാശക്ക് ആരെങ്കിലും ചോദിച്ചാല്‍ ഉടനെ വരും ഉത്തരം....പൌടെര്‍ വാങ്ങുവെന്‍....പിന്നെ നമ്മോളോട് ചൊടിക്കും....ഏതു പൌടരാ നല്ലത്?...സന്തൂരാ?...അല്ലെങ്കി പോണ്ട്സോ? സോപ്പ് ഏതാ നല്ലത്....ചന്ദ്രികക്ക് നല്ല മണാ ല്ലേ?...അല്ല...എന്നെ സോപ്പ് മണക്കുന്നില്ലേ?ചന്ദ്രന്റെ മനസ്സിനെ വെവലാതിപ്പെടുതുന്നത് കേവലം പൌടരിന്റെ മണമോ അല്ല തന്നില്‍ നിന്നും പിരി തെറിച്ചു പോയ സമനിലയുടെയോ?
ഇങ്ങിനെ പ്രാന്തന്മാര്‍ എന്ന് സമൂഹം അടിച്ചമര്‍ത്തി യ ചികിത്സ നിഷേധിക്കപ്പെട്ട എത്രയോ മനുഷ്യ ജന്മങ്ങള്‍ നമ്മുടെ ഇടയില്‍ ചോദ്യ ചിഹ്നങ്ങളായി ജീവിക്കുന്നു ....സമൂഹം അവരെ അവഗണിച്ചു കൊണ്ടേ ഇരിക്കുന്നു....ഇതിനിടയില്‍ മനസ്സ് എന്ന ഈ നൂല്‍ എപ്പോഴാണാവോ നമ്മില്‍ നിന്നും പൊട്ടി തെറിച്ചു പോകുക എന്നത് ആരും ചിന്തിക്കാറില്ല എന്നതാണ് സത്യം....അഖില ലോക പ്രാന്തന്മാര്‍ക്ക ഐക്യധാര്ട്യം പ്രഖ്യാപിച്ചു മനസ്സിന് ഇപ്പോഴും നല്ല നിലയില്‍ തന്നെ എന്ന് വെറുതെ വിശ്വസിക്കുന്ന വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന മറ്റൊരു പ്രാന്തന്‍.....

കണ്ടിട്ടും കാണാതെ പോയ കാഴ്ചകളിലേക്ക് തിരച്ചു വെച്ച കണ്ണാടിയാണ് ഈ എഴുത്ത്
ReplyDelete