നമുക്ക് നമ്മുടെ കൊച്ചു കേരളത്തില്‍ തൊഴിലാളികളെ കിട്ടാനില്ല എന്നത് ഒരു നഗ്ന സത്യമാണ്....എന്നാല്‍ ഞാന്‍ അടക്കം ഉള്ള മലയാളികള്‍ വൈറ്റ് കോളര്‍ ജോലി തിരയുകയോ അല്ലെങ്കില്‍ നാട് കടന്നാല്‍ മാത്രം എന്തും ചെയ്യാന്‍ തയ്യാറാവുകയും ചെയ്യുന്ന ഒരു അവസ്ഥയാണല്ലോ നാം അഭിമുഘീകരിക്കുന്നത്....കഴിഞ്ഞ ദിവസം ആന്ദ്ര പ്രദേശില്‍ നിന്നുള്ള ഒരു സിവില്‍ എഞ്ചിനീയറെ പരിചയപ്പെടാനും അത് വഴി കേരളത്തിലെ നിലവിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും ഇടയായി ....ഇടയ്ക്കു അദ്ദേഹം നമ്മുടെ നാട്ടില്‍ തൊഴില്‍ തേടി വന്ന അന്യ സംസ്ഥാന തൊഴിലാളികളെ പറ്റിയും സൂചിപ്പിച്ചു....ഇടക്കാലത്ത് അവരുടെ നാട്ടിലും ഇവര്‍ കൂട്ടമായി വന്നിരുന്നു എന്നും എന്നാല്‍ ഇവര്‍ വന്നത് കാരണം ചില പ്രശ്നങ്ങള്‍ ഒക്കെ ഉണ്ടായി എന്നും തീരെ വൃത്തിയില്ല എന്നതും അവരെ കൊണ്ട് ഭാവിയില്‍ കേരളം മൊത്തത്തില്‍ കഷ്ടപ്പെടും എന്നും ഒക്കെ പല രീതിയിലും ഉദാഹരിച്ചു കൊണ്ട് സംസാരിച്ചിരുന്നു....കേരളത്തിന്റെ പല ഗ്രാമ പ്രദേശങ്ങളില്‍ നിന്നും നമുക്ക് കേള്‍ക്കാന്‍ പറ്റുന്ന വാര്‍ത്തകളും ഇത്തരം അഭിപ്രായങ്ങളെ സാധൂകരിക്കുന്നതും ആണ് .....മറ്റു പല ന്യായങ്ങള്‍ നമുക്ക് പരയാനുണ്ടാവുമെങ്കിലും ഒട്ടേറെ സാങ്കേതിക പ്രശ്നങ്ങള്‍ നാം നേരിടേണ്ടി വരും എന്നത് വരാന്‍ പോകുന്ന പൂരം മാത്രം.....കഴിഞ്ഞ മഴക്കാലത് കേരളത്തിന്റെ മുക്ക് മൂലകളില്‍ പടര്‍ന്നു പന്തലിച്ച മഞ്ഞ പിത്തം എന്ന രോഗം നമുക്ക് താങ്ങാനാവുന്നതായിരുന്നില്ല....എന്നാല്‍ ഈ മഞ്ഞപിത്തം ഈ തൊഴിലാളികള്‍ക്ക് അവരുടെ നാട്ടില്‍ നമുക്ക് ഇടയ്ക്കു പണി വരുന്ന ലാഘവം മാത്രമേ ഉള്ളൂ ....അതിന്റേതായ ഗൌരവത്തില്‍ ഈ രോഗത്തെ കാണാന്‍ അല്ലെങ്കില്‍ പടര്‍ന്നു പിടിക്കുന്നതിന്റെ കാരണം കണ്ടു പിടിക്കാന്‍ ഇവിടുത്തെ ഹെല്‍ത്ത് അതോരിടിയോ മറ്റോ തയ്യാറായില്ല എന്നത് പ്രതിശേധാര്‍ഹാമാണ് ...യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ ഈ വിഷയത്തില്‍ കാണിക്കുന്ന അലംഭാവം ഉള്‍ക്കൊള്ളാന്‍ കഴിയുന്നതല്ല ..
കഴിഞ്ഞ അവധിക്കാലത് കുറ്റ്യാടി ടൌണിലെ ഒരു ഹോട്ടലില്‍ ചായ കുടിക്കാന്‍ കയറി ഇരുന്നതാണ്....ഓപ്പണ്‍ കിച്ചണില്‍ കുറെ അന്യ സംസ്ഥാന തൊഴിലാളികള്‍ തകൃതി ആയ പണിതിരക്കിലാണ് .....അതിനിടക്ക് അവിടുത്തെ ഒരു ജോലിക്കാരന്‍ ഒരു പാക്കറ്റ് തൈര് എടുത്തു തന്റെ പല്ല് കൊണ്ട് ആ പാകറ്റ് കടിച്ചു മുറിച്ചു പാത്രത്തിലേക്ക് ഒഴിക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ട്....ചായ കുടിച്ചു ഞാന്‍ നേരെ പോയത് എന്റെ കൂടി പരിചയക്കാരന്‍ ആയ ഹോടലുട മയുടെ അടുത്തേക്കാണ്....അദ്ധെഹതോട് കാര്യങ്ങള്‍ സൂചിപ്പിച്ചു....അപ്പോള്‍ അദ്ദേഹം [അരഞ്ഞത് എന്ത് ചെയ്യാനാ ...ഇവരെ അല്ലാതെ നമുക്ക് ജോലിക്ക് കിട്ടുകയില്ല...ഇവരോട് ഇനി ഈ വിഷയം അവരോടു പറഞ്ഞാല്‍ അവര്‍ ജോലി വിടും...അപ്പോള്‍ പിന്നെ മറ്റൊരാളെ കിട്ടുകയും ഇല്ല ....വളരെ നിസങ്ങഭാവത്തില്‍ പറഞ്ഞ അയാളുടെ ആ മറുപടിയില്‍ സത്യത്തില്‍ എനിക്കും മറുത് ഒന്ന് പറയാന്‍ ഉണ്ടായിരുന്നില്ല .....
ഒരു നേപാളി പയ്യന്‍ വാഷ് ബേസിനില്‍ മൂത്രം ഒഴിക്കുന്നത് കണ്ട കാര്യം ഒരു സുഹൃത്ത് എന്നോട് സൂചിപ്പിക്കുകയുണ്ടായി....നമ്മുടെ നാട്ടിലെ പുഴകളില്‍ കുളിക്കാന്‍ വരുന്ന ഇവര്‍ രണ്ടാം നമ്പര്‍ നിര്‍വഹിക്കുന്നത് പുഴയില്‍ തന്നെയാണെന്ന് ശ്രദ്ധയില്‍ പെട്ടിരുന്നു....അന്ന് അവരോടു ഇനി ഈ പണി ചെയ്യരുതെന്ന് പറഞ്ഞു വിലക്കിയെങ്കിലും എത്രത്തോളം പ്രാബല്യത്തില്‍ വരും എന്നത് സംശയം ആണ്....ഇരിക്കട്ടെ....ജോലി തേടി വന്ന ഒരു കൂട്ടാതെ അടച്ചാക്ഷേപിക്കാന്‍ അല്ല ഞാന്‍ ശ്രമിക്കുന്നത്....സത്യത്തില്‍ ഇവര്‍ക്ക് വാടക റൂമുകള്‍ കൊടുക്കുന്നവരും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ഉള്ള സൗകര്യം ചെയ്യുന്നില്ല എന്നതാണ് സത്യം....എന്നാല്‍ ഇത്തരം വിഷയങ്ങളില്‍ പൊതു ജനങ്ങളും സര്‍ക്കാരും അത്യാവശ്യവും അടിയന്തിരവും ആയ ശ്രദ്ധ പതിപ്പികേണ്ടത് ഉണ്ട് ....അല്ലെങ്കിലും സരിതയിലും ഉപരോധത്തിലും മുഴുകി പോയ നേതാക്കന്മാര്‍ക്ക് ഇതൊക്കെ ശ്രദ്ധിക്കാന്‍ എവിടെ സമയം?....മറു വശത്ത് ഭരണത്തില്‍ അട്ടി മാറി പ്രതീക്ഷിക്കുന്നവരും....ഇതിനിടയില്‍ വരുന്ന മഴക്കാലം നമ്മുടെ നാട്ടിലെ പടര്‍ന്നു പിടിക്കാന്‍ സാധ്യത ഉള്ള മഞ്ഞ പിത്തം പോലെ ഉള്ള രോഗങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിന് സജീവ ശ്രദ്ധ നമ്മള്‍ കൊണ്ട് വരേണ്ടതും അത്യാവശ്യമാണ്....സ്നേഹത്തോടെ ഹാഷിം തൊടുവയില്‍

No comments:
Post a Comment