...എന്നാല്‍ എന്റെ ഈ നാടിനും ഉണ്ട് ഒരു ഇരട്ട പേര് ....അല്ല ....ഒന്നും കൂടി ചേര്‍ത്താല്‍ മുരട്ട പേര്...ഒറിജിനല്‍ പേര് ചേല മുക്ക്....മഴക്കാലത്ത് ചളി മുക്ക്....വേനല്‍ക്കാലത്ത് പൊടി മുക്ക് ...എന്നാ പിന്നെ ഈ എന്റെ ഗ്രാമത്തെ പറ്റി ഒന്നറിയണമല്ലോ എന്നാണെങ്കില്‍ തുടരുക.....
മഴക്കാലം വരുമ്പോള്‍ സ്വീകരിക്കുന്ന സ്ഥലപ്പേരു മഴക്കാലം മാറുമ്പോള്‍ മറ്റൊന്നിലേക് താനേ മാറി വിളിക്കപ്പെടുന്ന ഒരു നാടാണ് എന്റെ ഗ്രാമം....ഇടയ്ക്കു ഈ വിളിപ്പേര് കേള്‍ക്കുമ്പോള്‍ മനസ്സില്‍ ഒരു ചെറിയ പ്രയാസം ഉണ്ടാകാറു ണ്ടെങ്കിലും ഈ ഒരു അവസ്ഥ മാറി വരാന്‍ സാധ്യത ഇല്ലെന്നത് ഈ അടുത്ത കാലം ആണ് മനസ്സിലായത് ...
തലശ്ശേരി യില്‍ നിന്നും കോളേജ് വിട്ടു സുജാത ബസ്സില്‍ വാണിമേല്‍ ലേക്ക് വരുമ്പോള്‍ വാണിമേല്‍ പാലം എത്തുമ്പോള്‍ കണ്ടക്ടര്‍ ബാലേട്ടന്‍ ഒരു വിളിയുണ്ട്...
ചളിമുക്ക് ....
ഞാന്‍ ബാലേട്ടനെ അമര്‍ത്തി നോക്കും.....അത് മനസ്സിലാക്കിയ ബാലേട്ടന്‍ ഒന്ന് ചിരിക്കും.....എന്നിട്ട് പറയും....
ഇനി ഇങ്ങള് താറിട്ടാലും പേര് അത്യന്നെ....
വാണിമേല്‍ പാലം
പാലം കഴിഞ്ഞ ഉടനെയുള്ള സ്റ്റോപ്പ് ആണ് ചേല മുക്ക്...മഴക്കാലത്ത് ബസ്സുകാര്‍ ചളിമുക്കില്‍ ആളിരങ്ങാനുണ്ടോ എന്ന് ചോദിക്കും ...വേനല്‍ക്കാലത്ത് പൊടി മുക്കില്‍ ആളിരങ്ങാനുണ്ടോ എന്നും ...പുതുതായി എന്റെ ഗ്രാമത്തില്‍ വരുന്നയാള്‍ കണ്ഫ്യൂഷന്‍ ആകാന്‍ ഇതൊക്കെ തന്നെ ധാരാളം .........മഴക്കാലം വന്നാല്‍
പിന്നെ ഈ സ്റ്റോപ്പില്‍ ഇറങ്ങിയാല്‍ അല്‍പ സ്വല്പം ബുദ്ധിമുട്ടി വേണം ചേല മുക്കിന്റെ ഉള്ഭാഗങ്ങളിലോട്ടു നടന്നെത്താന്‍ ....കാരണം ഞങ്ങളുടെ ഈ ഗ്രാമത്തിന്റെ തെക്ക് കിഴക്ക് ഭാഗം കാപ്പ് കുന്നിന്റെ മടിത്തട്ടിലാണ് നില കൊള്ളുന്നത്...ഈ കുന്നിന്പുരങ്ങളില്‍ നിന്നും മഴക്കാലത്ത് പുറപ്പെടുന്ന നീരുറവയാണ് ഞങ്ങളുടെ ഗ്രാമത്തിനെ മഴക്കാലത്ത് ചളിയില്‍ മുക്കിക്കളയുന്നത് ...അങ്ങിനെ ഈ നീരുറവ ഒഴുകി വന്നു വാണിമേല്‍ പുഴയോട് ചേരുന്നു....ഇതിനെ ശാസ്ത്രീയമായി ഓവു ചാല്‍ നിര്‍മിച്ചു രോടരികിലൂടെ ഒഴുക്കിനെ മാറ്റി വിട്ടു പുഴയില്‍ എത്തിക്കാനുള്ള സംവിധാനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു....എന്നാല്‍ തന്നെയും മഴക്കാലത്ത് ഈ നാട്ടില്‍ വരുന്നവര്‍ ഒക്കെ തന്നെ കാലങ്ങലായും ഇപ്പോഴും അതെ പേര് വിളിക്കുന്നു....ചളി മുക്ക്.
..
പുരോഗമിക്കുന്ന മരാമത്ത് പണികള്‍
ചളിമുക്കി ന്റെ അവസ്ഥ നിരീക്ഷിക്കുന്ന നാട്ടുകാര്‍
അഭിവാദ്യങ്ങള്‍ (വൈകിപ്പോയി എന്ന് മാത്രം )
ഇനി ബാക്കി പറയാം.....മഴക്കാലം മാറിയാല്‍ ഉടനെ ജനങ്ങള്‍ പൊടി മുക്ക് എന്ന് മാറ്റി വിളിക്കാന്‍ തുടങ്ങും....പൊടിയില്‍ മുങ്ങുന്ന ചെലമുക്കിന്റെ കവാടത്തില്‍ ഇരുന്നു കൊണ്ട് അടുത്ത പ്രദേശത്തുകാര്‍ വരെ ആ വിളിപ്പേര് വിളിച്ചു തുടങ്ങും....പൊടി കൊണ്ട് ശരണമില്ല എന്ന് വരുമ്പോള്‍ അവരും പറയും...മഴക്കാലത്ത് ചളി മുക്കും വേനല്‍ക്കാലത്ത് പൊടി മുക്കും ആണല്ലോ ഈ നാടെന്നു
..
ചേല മുക്ക് എന്നാ പൊതു നാമം പലരും മറന്നു കൊണ്ട് ഈ പേരുകള്‍ വിളിക്കുമ്പോള്‍ സുജാത ബസ്സിലെ ബാലേട്ടന്‍ പറഞ്ഞത് ആണ് ഇപ്പോഴും ഓര്മ....താര്‍ ചെയ്താലും ഇരട്ട പ്പേര് പോകൂല്ല....എന്നാ പിന്നെ ഇങ്ങനെ ഒരു ഗ്രാമം മൂന്നു പേരുമായി നമ്മുടെ കേരളത്തില്‍ വേറെ എവിടെ എങ്കിലും ഉണ്ടോ എന്ന് എനിക്ക് സംശയമുണ്ട്....ഉണ്ടെങ്കില്‍ ആരെങ്കിലും ഒന്ന് പറഞ്ഞു തരണേ............എന്റെ ഈ ഗ്രാമം അതി സുന്ദരവും നയന മനോഹരവും ആണ്.....കാല്‍ നടക്കാര്‍ക്ക് ഇച്ചിരി പ്രയാസം ഒക്കെ ഉണ്ടായിരുന്നു എന്നാകിലും....ലോകോത്തര കമ്പനികളുടെ കാറുകള്‍ വരെ ഈ ചേല മുക്കിന്റെ രാജപാതകളെ ധന്യമാക്കി കൊണ്ട് യാത്ര നടത്തിയിട്ടുണ്ട്....മേര്സേടെസ് ബെന്‍സിന്റെ പഴയ തലമുറ കാറുകളില്‍ ഒന്ന് ഞങ്ങളുടെ ചേല മുക്കിന്റെ അഭിമാനമായി ഒരു പാട് കാലം വിരാജിച്ചിരുന്നു.....
ഈ ബെന്‍സ് കൊട്ടക്കാര് കൊണ്ടോയി ട്ടോ
പുതിയ തലമുറയിലെ ബെന്‍സ് കൂടി വന്നതോടെ ഞങ്ങളുടെ ഗ്രാമത്തിലെ രാജകീയത ഒന്ന് കൂടി അരക്കിട്ടുറപ്പിച്ചു എന്ന് പറയാം....
ഞങ്ങളുടെ ഈ ഗ്രാമത്തിന്റെ പുഴയോരത്ത് വന്നിരുന്നാല്‍ പിന്നെ അറിയാതെ മയങ്ങി പോവും....മയ്യഴി പുഴയെ ലക്‌ഷ്യം വെച്ച് മന്ദം മന്ദം ഒഴുകുന്ന വാണിമേല്‍ പുഴ ചേല മുക്കിനെ തഴുകി ഉണര്‍ത്തി നാട്ടുകാരെ മുഴുവന്‍ ആഹ്ലാദിപ്പിച്ചു മാത്രമേ യാത്ര തുടരുന്നുള്ളൂ....വേനല്‍ക്കാലത്ത് ഒടുക്കത്തെ സൌന്ദര്യം ആണ് ഞങ്ങളുടെ ഈ പുഴയ്ക്കു ....മഴക്കാലത്ത് അല്പം കോപിച്ചും മഞ്ഞളിച്ചും കുത്തി ഒലിച്ചു പാഞ്ഞു വരുമെങ്കിലും ഞങ്ങളെ ഇത് വരെ വേദനിപ്പിച്ചിട്ടില്ല എന്നതാണ് സത്യം....
അത്ഭുതപ്പെടേണ്ട...ഇത് ഗ്രീസിലോ വെനീസിലോ ഒന്നും അല്ല ....ഞങ്ങളുടെ സ്വന്തം വാണിമേല്‍ പുഴ തന്നെ (photo കടപ്പാട് അസ ഹര് പൈങ്ങോല്‍ )
മഴക്കാലം വന്നാല്‍ ക്ഷുഭിതയായി വരുന്ന പുഴയുടെ സ്നേഹം കവരാന്‍ അന്നും ഇന്നും ചെറുപ്പക്കാര്‍ ആവേശത്തോടെ പാഞ്ഞു വരും....മീന്‍ പിടുത്തവും നീന്തി തുടിക്കലും ആയി അവര്‍ ഈ പുഴയെ ആവോളം സ്നേഹിച്ചു കൊതി തീര്‍ക്കും ...വിലങ്ങാട് അതായത് ഈ പുഴയുടെ ഉത്ഭവ കേന്ദ്രത്തില്‍ നിന്നും ഉരുള്‍ പൊട്ടല്‍ ഉണ്ടായാല്‍ അന്ന് കലാലയങ്ങള്‍ക്ക് അവധിയായിരിക്കും ....അന്ന് ഈ പുഴയുടെ ഓരത്ത് വന്നിരുന്നു വെള്ളം കയറി വരുന്നത് കൌതുകത്തോടെ വീക്ഷിക്കാന്‍ ഇവിടുത്തെ തലമുതിര്‍ന്നവര്‍ മുതല്‍ ഇളം തലമുറക്കാര്‍ വരെ എത്തി ചേരും ...
ചിത്രങ്ങള്‍ക്ക് കടപ്പാട് (ചെസ്റ്റ് എഫ് ബി ഗ്രൂപ്പ് )
മുതിര്‍ന്ന തലമുറകളില്‍ പെട്ട പല പ്രമുഖരും ഞങ്ങളെ വിട്ടു പിരിഞ്ഞു പോയി...ഇതിഹാസങ്ങള്‍ എന്ന് പറയാന്‍ ഇല്ലെങ്കിലും ചിലര്‍ ....അവരില്‍ ആരോഗ്യ സമ്പന്നനും അതിലേറെ സ്നേഹ സമ്പന്നനും ആയിരുന്ന എന്നാല്‍ ഇന്ന് പ്രായത്തിന്റെ അവശത കൊണ്ട് രോഗി ആയി മാറുകയും ചെയ്ത കണ്ടിയില്‍ അബ്ദുല്ലക്കയെ ഒര്മിക്കാതെ എന്റെ ഗ്രാമത്തെ കുറിച്ച് എനിക്ക് എഴുതാന്‍ വയ്യ....ആവശ്യമുള്ളിടത്ത് കല്പ്പിക്കാനും വേണ്ടിടത്ത് സ്നേഹപൂര്‍വ്വം ഉപദേശിക്കാനും ഒക്കെ അബ്ദുല്ലക്ക അര്‍ഹനുംആണ് താനും...അദ്ധേഹത്തിന്റെ ഉപദേശ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാത്രം
കണ്ടിയില്‍ അവൂള്ളക്ക
പിഞ്ചു കുട്ടികളെ ചിലപ്പോള്‍ ചിലതൊക്കെ കാണിച്ചു ഉമ്മയും ബാപ്പയും ഒക്കെ പേടിപ്പിക്കും....ചില പ്രായമുള്ളവരെ യും കാണിച്ചു പേടിപ്പിക്കും....അത ....ബെരുന്നുണ്ട് മനേ എന്ന് പറഞ്ഞു അല്പം പ്രായമുള്ള ഒരാളെ ചൂണ്ടി കാണിച്ചു പറഞ്ഞാല്‍ കുട്ടികള്‍ തല്‍ക്കാലം ഒന്നടങ്ങും...എന്നാല്‍ ഇനി ഞാന്‍ പറയുന്ന ആളെ കുട്ടികള്‍ അന്വേഷിച്ചു നടക്കുകയാണ് .....കാരണം ഈ മരക്കാര്‍ക്ക അങ്ങിനെ ആണ്....മൂപ്പരുടെ തൊപ്പിയും കുനിഞ്ഞു കൊണ്ട് നടന്നുള്ള ആ വരവും കണ്ടാല്‍ കുട്ട്യേള്‍ ഉറക്കെ വിളിക്കും....എന്നാല്‍ യാതൊരു പ്രതിഫലെച്ചയും ഇല്ലാതെ തന്റെ കയ്യിലെ കെട്ടില്‍ നിന്നും മരക്കാര്‍ക്ക എടുത്തു കൊടുക്കുന്ന മിട്ടായി കിട്ടാന്‍ ആണ് കുട്ടികള്‍ ആ നീട്ടി വിളി വിളികുന്നത് ....നാരങ്ങാ മിട്ടായി മുതല്‍ സഞ്ചി നിറയെ പലതരം മിട്ടായി കരുതിയാണ് മരക്കാര്‍ക്ക കുഞ്ഞുങ്ങളെ തേടി യാത്രയാകുന്നത്....തലയില്‍ ഒരു വെള്ള തൊപ്പിയും മുറുക്കിയ പല്ലുമായി ശുഭ്ര വസ്ത്ര ധാരിയായ മരക്കാര്‍ക്ക ഞങ്ങളുടെ നാട്ടില്‍ മലപ്പുറത്ത് നിന്ന് ഇവിടെ കുടിയേറിയ താമസിച്ച ആളാണ്....കുത്ത് രാതീബിന്റെ അടവുകള്‍ അറിയുന്ന മരക്കാര്‍ക്ക കോല്‍ക്കളി ദഫ് മുട്ട എന്നീ മാപ്പിള കലകളിലും പരിചിതന്‍ ആയിരുന്നു...
കുട്ടികള്‍ക്കിടയില്‍ മരക്കാര്‍ക്ക മുട്ടായി വിതരണം നടത്തുന്നു....
പുളി അച്ചാറും മിട്ടായികളും വിതരണം ചെയ്യുന്ന മരക്കാര്‍ക്ക...(ആരോടും ഒരു പൈസയും വാങ്ങാതെ ചെയുന്ന ഈ പ്രവര്‍ത്തി എന്നെ അത്ഭുതപ്പെടുത്തുന്നു....കഴിഞ്ഞ അവധിക്കാലം നാട്ടില്‍ ഉള്ള സമയത്ത് എനിക്കും കിട്ടി നാരങ്ങാ മിട്ടായി..)
ഇനി ഞാന്‍ ഒരാളെ പരിചയപ്പെടുത്താം....വേറിട്ട ഒരു വ്യക്തി....സ്പോര്‍ട്സ് തലക്കു പിടിച്ച ഒരാള്‍ എന്നൊന്നും പറയുന്നതിനോട് എനിക്ക് യോചിപ്പില്ല....പകരം കേരളത്തില്‍ കായിക പരമായ ഇത്രയും അറിവുള്ള വലിയ വിദ്യാഭ്യാസം ഒന്നും ഇല്ലാത്ത ഒരു യുവാവ് ഉണ്ടോ എന്ന് സംശയം ആണ്...കുട്ടിക്കാലത്ത് ക്രിക്കറ്റ് കളിച്ചു നടന്ന ഈ യുവാവിനെ അന്ന് ഞാനും ഒരു ക്രിക്കറ്റ് ഭ്രാന്തന്‍ എന്നെ കരുതിയിരുന്നുള്ളൂ....എന്നാല്‍ നേരെ മറിച്ചാണ് കാര്യങ്ങള്‍....സ്പോര്‍ട്സില്‍ അത്രയൊന്നും വിവരം ഇല്ലാത്ത എനിക്ക് ബഷീര്‍ എന്ന് പേരുള്ള ഞങ്ങളുടെ നാട്ടുകാര്‍ ടി കെ എന്ന് ചുരുക്കി വിളിക്കുന്ന ഈ മനുഷ്യന്‍ ഒരിക്കല്‍ ചര്‍ച്ച ചെയ്യുന്ന കാര്യങ്ങള്‍ കേട്ട് നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളു....അന്ന് ടെന്നീസ് ആയിരുന്നു വിഷയം...ഇദ്ദേഹം സംസാരിച്ചു തുടങ്ങിയപ്പോള്‍ ലോകോത്തര ടെന്നീസ് താരങ്ങളുടെ പേര് പറയുന്നത് കേട്ട് ഞാന്‍ അത്ഭുത സ്ഥബ്ധനായിട്ടു ണ്ട് ....തനിക്കു അറിയാത്ത കളിക്കാര്‍ ഈ ലോകത്തില്ല എന്നതും തനിക്കു അറിയാത്ത കളി നിയമങ്ങള്‍ ഇല്ല എന്നും ബഷീര്‍ വാദിക്കാന്‍ തുടങ്ങിയാല്‍ സമ്മതിച്ചു കൊടുക്കുകയേ നിവൃത്തി ഉള്ളൂ
മഹാനായ ടി കെ
വളരെ വൈകിയാണെങ്കിലും ഞങ്ങളുടെ ഗ്രാമത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതിനു വേണ്ടി ചെസ്റ്റ് എന്ന പേരില്‍ഒരു സംഘടന രൂപപ്പെട്ടു എന്നറിഞ്ഞതില്‍ അതിയായ സന്തോഷം ഉണ്ട്...
നമ്മുടെ വീടുകളില്‍ ബാക്കി വരുന്ന മരുന്ന് ശേഖരണം , വിധ്യാഭ്യാസപരമായി ഉയര്‍ന്ന കഴിവുള്ളവരെ സാമ്പത്തികമായി കഴിവില്ല എന്നാ അവസ്ഥ കൊണ്ട് പഠനം നിന്ന് പോകുന്ന അവസ്ഥയില്‍ സഹായിക്കുക,ലഹരി മരുന്നുകള്‍ പാന്‍ പുകയില തുടങ്ങിയ വസ്തുക്കളെ കുറിച്ച് നാട്ടുകാര്‍ക്കിടയില്‍ അവഭോധം ഉണ്ടാക്കി എടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോട് കൂടി ആണ് ഈ സംഘടന നിലവില്‍ വന്നിട്ടുള്ളത്....ജാതി മത വിത്യാസമില്ലാതെ എല്ലാ തരാം ജനങ്ങളെയും കൂട്ടായി ഒരു ചങ്ങലയില്‍ കോര്‍ത്തിണക്കി മുന്നേറുക....അഭിവാദ്യങ്ങള്‍....പ്രവാസികളായ ഞങ്ങളുടെ പ്രാര്‍ഥനയും ആശീര്‍വാദങ്ങളും അറിയിക്കട്ടെ ....
ചെസ്റ്റ് മീറ്റിംഗ്
ഞങ്ങളുടെ ആരാധനാലയം ഓലിയോ ട്ട് പള്ളി ....പണ്ട് കാലത്ത് ഓല ഷെഡില്‍ തുടങ്ങിയ ഈ പള്ളി മാത്രമാണ് ഞങ്ങളുടെ നാട്ടിലെ ഏക ആരാധനാലയം ..ഒപ്പം ചേര്‍ന്ന് നില്‍ക്കുന്ന മദ്രസ്സയും രണ്ടും വാണിമേല്‍ പുഴയുടെ ഓരം പറ്റിയാണ് നില കൊള്ളുന്നത്....മഴ ക്കാലത്ത് വെള്ളം അടിച്ചു കയറിയാല്‍ പള്ളിയുടെ ഗ്രൌണ്ട് ഫ്ലോറി ലൂടെ പരന്നു ഒഴുകി നടക്കും...എന്നാല്‍ മഴ മാറിയാല്‍ ഞങ്ങള്‍ക്ക് വിശ്രമിക്കാന്‍ പള്ളിയുടെ താഴെ പ്രത്യേക സൗകര്യം തന്നെ ഉണ്ട്....വാണിമേല്‍ പുഴയെ തഴുകി വരുന്ന മന്ദമാരുതന്‍ പള്ളിയും തഴുകി മൂളിപ്പാട്ടും പാടി പോകുമ്പോള്‍ ആ കാറ്റിന്റെ തലോടലില്‍ ചിലര്‍ മയങ്ങി വീഴുന്നതും കാണാം .....
ഒലിയോട്ടു പള്ളി
ഓലിയോട്ട് മദ്രസ്സ
ഇനി ഒരല്പം ന്യൂ ജനറേഷനെ കുറിചാവട്ടെ .....
ഒരു കാലം വരെ ഡിഗ്രിക്ക് മുകളില്‍ വിദ്യാ സമ്പന്നര്‍ ഞങ്ങളുടെ ഗ്രാമത്തില്‍ നിന്ന് ഉയര്‍ന്നു വന്നിരുന്നില്ല....ചില ബി എഡ കാര്‍ വന്നു എന്ന് മാത്രം....പൊതുവെ വാണിമേല്‍ പഞ്ചായത്ത് വിദ്യാ സമ്പന്നതയുടെ പേരില്‍ കേളി കേട്ട നാടാണ്....ഒട്ടേറെ സര്‍ക്കാര്‍ ഉധ്യോഗസ്തര്‍ ഈ പഞ്ചായത്തില്‍ നിന്നും ഉണ്ട്....എന്നാല്‍ എന്റെ ചെലമുക്കില്‍ നിന്നും വിദ്യാ സമ്പന്നരായ പുതു തലമുറയുടെ മുന്നേറ്റം അറിയുമ്പോള്‍ ഒരുപാട് ആഹ്ലാദിക്കുന്നു....മാനസികമായി സന്തോഷിക്കുന്നതോടൊപ്പം അവര്‍ക്കുള്ള ഐക്യ ധാര്‍ ട്യം കൂടി ഇവിടെ രേഖപെടുത്തുന്നു....
എന്റെ അയല്‍വാസി എഫ് ബി സുഹൃത്ത് ആയ കണ്ടിയില്‍ ഒലിയോട്ടു മുഹമ്മദ് എന്നാ സിവില്‍ എഞ്ചിനീയര്‍ നെല്ലിയുള്ളതില്‍ അജ്മല്‍ എന്നാ മേക്കാനികല്‍ എഞ്ചിനീയര്‍ ഫാര്‍മസിസ്റ്റ് ആയി ജോലി ചെയ്യുന്ന കടവത് ജുനൈദ്, ബി ഫാം സ്ടുടന്റ്റ് കണിയോത് നസീബ് എം ബി എ കാരന്‍ ഓ ടി ഷഫീഖ് അലിഗഡ് മുസ്ലിം സര്‍വകലാശാല വിദ്ധ്യാര്‍ത്തി സക്കീര്‍ എന്‍ കെ എഞ്ചിനീയര്‍ മന്‍സൂര്‍ കളത്തില്‍ എന്റെ പരിചയ വളയത്തില്‍ പെട്ടവര്‍ ആയും അല്ലാതവരായും ഉന്നത വിദ്യാഭ്യാസ രംഗത്ത് വിരാചിക്കുന്ന പുതു തലമുറയെ അഭിമാന പൂര്‍വ്വം ഇവിടെ ഓര്‍ക്കുന്നു....വിദേശ രാജ്യങ്ങളിലും മറ്റുമായി ഉയര്‍ന്ന ജോലികള്‍ ചെയ്യുന്നവരും ബിസിനസ് പ്രമുഖരും ഈ ചെറു ഗ്രാമത്തില്‍ നിന്നും വളര്‍ന്നു വന്നിട്ടുണ്ട് എന്നാ കാര്യം കൂടി ഇത്തരുണത്തില്‍ ഒര്മിക്കട്ടെ....
ന്യൂ ജനറേഷന്‍
ഇനി ഉപസംഹാരം ആവാം..... കുറച്ചു ഫോട്ടോകള്‍ കൂടി കഴിഞ്ഞതിനു ശേഷം എന്റെ ഈ ചെറിയ നാട്ടിന്‍പുറം നിങ്ങള്‍ക്കിഷ്ടപ്പെടും....തീര്‍ച്ച....അത്രയ്ക്ക് പ്രകൃതി രമണീയമാന്
കലക്ക വെള്ളത്തില്‍ മീന്‍ പിടി
റിയല്‍ ചെസ്റ്റ് ടീം റെഡി ഫോര്‍ ഗെയിം (ഫുട്ബാള്‍ ടീം )
അപ്പോള്‍ ഇനി ഒരു വലിയ കടപ്പാട് കൂടി പറഞ്ഞു നിര്‍ത്താം.....ഈ പോസ്റ്റിലെ ഒട്ടു മുക്കാല്‍ ഫോട്ടോകളും എന്റെ അയല്‍വാസി ആയ ഓലിയോ ട്ട് താമസിക്കും കണ്ടിയില്‍ മുഹമ്മ ദിന്റെ വാളില്‍ നിന്നും അടിച്ചു മാറ്റിയതാണ്...അപ്പൊ പിന്നെ ഓന ഒന്നാദരിക്കണ്ടേ? ഞാന്‍ പറഞ്ഞ കക്ഷിയാണ് താഴെ ഫോട്ടോയില്‍
എഞ്ചിനീയര്‍ ആണ്.....ലുക്കില്ലെന്നെ ഉള്ളൂ
ചെലമുക്കിന്റെ സ്വന്തം ബാപ്പു .....
കലക്കി ട്ടോ ചളി മുക്ക്കാരാ... :)
ReplyDeleteശോ....അങ്ങിനെ വിളിക്കല്ലേ ജാസിക്കാ
ReplyDeleteThis comment has been removed by the author.
ReplyDeleteഅവസാനതത്തിന്റെ മുന്‍പുള്ള ഫോട്ടോ caption എനിക്കിഷ്ടപ്പെട്ടു...
ReplyDeletethaanks afsal bhai
ReplyDeleteകിടിലന്‍ പോസ്റ്റ് .അഭിനന്ദനങ്ങള്‍ .
ReplyDeleteawesome work
ReplyDeleteഹാഷിംക്ക കുട്ടിക്കാലത്തെ കുറേ ഓർമ്മകൾ അയവിറക്കാൻ ഒരവസരം തന്നതിന് ഒരായിരം നന്ദി. നല്ല അവതരണം.
ReplyDeleteThis comment has been removed by the author.
ReplyDeleteവളരെ ഇഷ്ട്ടായി പ്രതേകിച്ചു മരകാര്‍ക്കയും ....ടി കെയും .........നാട്ടില്‍ പോയ ഒരു സുഖം ..അള്ളാഹു എഴുതാന്‍ ഇനിയും കഴിവ് തരട്ടെ
ReplyDeleteനല്ല അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവര്ക്കും നന്ദി
ReplyDeleteENTE HASHIMKKA...... 1000000000000000 LIKE
ReplyDeleteGREAT WORK.... CHELAMUKK ITHRA SUNDHARAMAANENNU NJAAN ARINJILLA
നമ്മുടെ ചെലമുക്കിനെ കുറിച്ച ഇത്ര ഭംഗിയായി എഴുതിയ ഹാഷിമ്ക അഭിനന്ദനങ്ങൾ .....ഇനിയും നല്ല നല്ല എഴുത്തുകൾ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു..
ReplyDeleteReally, Very good script and photos, Nostalgic, Thanks to Brother Hashim
ReplyDeleteappreciate u
ReplyDeletethanking u dear ...gt8 lines .
ReplyDelete