Pages

Monday, 4 November 2013

അലാവുദ്ധീന്റെ അത്ഭുത കത്രിക



അലാവുദ്ധീന്റെ അത്ഭുത വിളക്ക് നിങ്ങള്‍ക്കൊക്കെ അറിയാവുന്ന കഥ ....ഞാന്‍ പറയാന്‍ പോകുന്നത് ഒരു ബംഗ്ലാദേശ് പൌരന്റെ കഥയാണ്....എന്നാല്‍ കെട്ടി ചമച്ചതല്ല ....അനുഭവങ്ങളുടെ താളുകളില്‍ നിന്നും ഒരേട്‌ എന്ന് പറയാം.....സത്യത്തില്‍ ഈ പേര് വ്യാജമല്ല.... റാസല്‍ ഖൈമയിലെ എന്റെ പ്രവാസ കാലത്ത് എനിക്ക് കിട്ടിയ നല്ല ഒരു സുഹൃത്ത് ആയിരുന്നു അലാവുദ്ധീന്‍ ...എന്നെ ബംഗാളി ഭാഷ പഠിപ്പിചെടുക്കാന്‍ മൂപ്പര്‍ പ്രത്യേകം ഉത്സാഹം കാണിച്ചിരുന്നു....അതിന്റെ ഭാഗം ആയിട്ടെന്നോണം എന്നെ കാണുമ്പോള്‍ സലാം പറഞ്ഞു തുടങ്ങുന്ന മൂപ്പിലാന്‍ പിന്നെ ചോദിക്കുക ഇങ്ങിനെയാണ്‌

കീ ഹബര്‍  ദൂസ്തൂ ? കീ കാം  കരൂ ?

മറുപടി കൊടുത്താല്‍ കുറെ നേരം അടുത്ത് വന്നിരിക്കും..ഇടയ്ക്കു എന്നില്‍ നിന്നും മലയാളം പടിചെടുക്കാനുള്ള ശ്രമം അവനും നടത്തി നോക്കും....അമീ കൊഷു ബാലു ബാഷി (ഐ ലവ് യു) ,( കീ ഹബര്‍) എന്താ വാര്‍ത്ത? കീ കം കരൂ ...എന്താണ് ചെയ്യുന്നത്?...കേമുനാസൂ ....എന്താണ് വിശേഷം?...ബാലുബാശീ....കൊയ് ജായ്താസൂ എവിടെ പോകുന്നു?  അമീ ...(.ഞാന്‍ ഞങ്ങള്‍ എന്നൊക്കെ പറയും)... ഇങ്ങിനെ എന്നെ ചില വാക്കുകള്‍ പഠിപ്പിച്ചു തന്നിരുന്നു...കമ്പനി ക്ക്  കൊമ്ബിനി എന്നും കംതി  കരേഗാ എന്നതിന് കൊംതീ കൊരെഗാ എന്നും ഉള്ട ആക്കി പറയുന്ന ബംഗാളിയുടെ ശീലം മാറ്റണം എന്ന് ഞാന്‍ അവനോടു തമാശ രൂപേണ ആവശ്യപ്പെടാറുണ്ട്.... ...നീ എപ്പോഴാണ് എന്നോട് ബംഗാളി ഭാഷയില്‍ സംസാരിച്ചു തുടങ്ങുക എന്ന് പതിവായി ചോദിക്കുന്ന അവനോടു എന്റെയും പതിവ് ചോദ്യം ഉണ്ട്....നീ നിന്റെ പെങ്ങളെയെങ്ങാനും എന്നെ കൊണ്ട് കെട്ടിക്കാനുള്ള പരിപാടിയാണോ എന്ന്  ....

എന്റെ കടയുടെ തൊട്ടടുത്തുള്ള ടയലരിംഗ് ഷോപിലെ ജോലിക്കാരന്‍ ആണ് അലാവുദ്ധീന്‍ ...ഒരു പീസ്‌ വര്‍ക്ക് ചെയ്‌താല്‍ നിശ്ചിത കൂലി എന്നാ അടിസ്ഥാനത്തിലാണ് ശമ്പളം ...സമ്പാദിക്കണം എന്നും തരക്കേടില്ലാത്ത ഒരു വീട് വെക്കണം എന്നും സുന്ദരി ആയ ഒരു പെണ്ണിനെ കെട്ടണം എന്നതും അവന്റെ മോഹങ്ങളില്‍ ചിലതാണ്....അനാവശ്യമായി ചിലവുകളില്‍ നിന്നും വിട്ടു നില്‍ക്കുന്ന അവന്‍ രാവിലെ ഞങ്ങള്‍ കട തുറന്നാല്‍ കൊയിലാണ്ടിക്കാരന്‍ മുഹമ്മട്ക്കാന്റെ ഹോട്ടലില്‍ നിന്നും വാങ്ങുന്ന ഓംലെറ്റ്‌ സാണ്ടവിചിനു പൈസ കൊടുക്കാന്‍ അത്യുല്സാഹിയും ആണ്...എന്തിനും ഏതിനും എന്നോട് വന്നു സംശയങ്ങള്‍ ചോദിക്കുന്ന അവന്റെ പ്രധാന പ്രശ്നം പൈസ സൂക്ഷിക്കുന്ന കാര്യത്തിലാണ്....ഇവര്‍ ബംഗാളികള്‍ ഒരുമിച്ചു താമസിക്കുന്നവര്‍ തമ്മില്‍ ഒടുക്കത്തെ സംശയാലുക്കളാണ്  ....ഈ പരസ്പര വിശ്വാസം ഇല്ലായ്മ അവന്റെ കയ്യില്‍ ബാക്കി വരുന്ന പണം എന്നെ ഏല്പിക്കാന്‍ പോകുന്നു എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അവനെ നിരുല്സാഹപ്പെടുത്തി...

എന്നാല്‍ അവന്‍ എന്നെ വിടുന്ന മട്ടില്ല എന്ന് വന്നപ്പോള്‍ ഈ പണം ഞാന്‍ എന്റെ വീട്ടില്‍ അയക്കും എന്ന് പറഞ്ഞപ്പോള്‍ അവന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു...

തും ബേജോ .....കോയീ മുഷ്കില്‍ നഹീ .....ജബീ മാന്‍ താ ഹൈ തോ മേ പൂചെഗാ ...

അങ്ങിനെ അടുത്ത കടയില്‍ നിന്നും ഒരു കാഷ് ബോക്സ് വാങ്ങി അതില്‍ ബംഗാളിയുടെ പണപ്പെട്ടി എന്നെഴുതി ഒട്ടിച്ചു ഞാന്‍ എന്റെ കട്ടിലിനടിയില്‍ സൂക്ഷിച്ചു വെച്ച്.....ഇടയ്ക്കിടയ്ക്ക് പാത്തും ഇരുപതും അന്‍പതും നൂറും ദിര്‍ഹംസുകളായി അവന്‍ എന്നെ ഏല്പിക്കാന്‍ തുടങ്ങി...

എന്റെ സഹമുറിയന്‍ രഹീംക്ക ഈ പണപ്പെട്ടി യെ പറ്റി  പലപ്പോഴും എന്നോട് സംസാരിക്കാറുണ്ട്....നീ ഈ സഹായം നിര്‍ത്തണം....പിന്നീട് എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ നീയും പെടും . സൂക്ഷിക്കണം എന്നും പറ്റുമെങ്കില്‍ ഈ പണം തിരിച്ചു കൊടുത്ത് നിന്റെ തലയൂരണം എന്നും രഹീംക്ക ഓര്‍മിപ്പിക്കും ....

ഒരിക്കല്‍ അവന്റെ റൂമിലേക്കുള്ള നിരന്തര ക്ഷണം സ്വീകരിച്ചു കൂടെ പോയി......അലങ്കോലമായി കിടക്കുന്ന ആ റൂമില്‍ അവന്‍ അവന്റെ കട്ടിലില്‍ എന്നെ പിടിച്ചിരുത്തി....ചോറ് തിന്നിട്ടെ പോകാവൂ എന്ന് ഒരേ നിര്‍ബന്ധം ....അങ്ങിനെ അവന്‍ കിച്ചനിലേക്ക് പോയി....ഞാനും പുറകെ കിച്ചനിലേക്ക് പോയപ്പോള്‍ കണ്ട കാഴ്ച എന്നെ വല്ലാതെ വിഷമിപ്പിച്ചു.....തിളയ്ക്കുന്ന എണ്ണയില്‍ നൂലില്‍ കെട്ടി പിടിച്ചു മൂന്നു പേര്‍ നില്‍ക്കുന്നു....എന്താണ് എന്ന് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു....

യെ മച്ചീ ഹേ ഭായ് .....

യെ ക്യോം ഐസാ ബനാതാ ഹെന്‍?

അപ്പോഴാണ്‌ കാര്യം പിടി കിട്ടിയത്....അവരവരുടെ മത്സ്യം അവര്‍ക്ക് നഷ്ടപ്പെടാതിരിക്കാന്‍ ആണ് നൂലില്‍ കെട്ടിയിട്ടു പോരിചെടുക്കുന്നത്....

പച്ചരി ചോര്‍  ദാല്‍ കറിയും നൂല്‍ മച്ചിയും ബംഗാളി അച്ചാറും കൂട്ടി അടിച്ചു മാറി യാത്ര ചെയ്യുമ്പോള്‍ അവനു എന്നോട് അല്പം കൂടി സ്നേഹം കൂടി എന്നെനിക്കു മനസ്സിലായി....

ഉച്ച മയക്കം കഴിഞ്ഞു നാല് മണിക്ക് കട തുറക്കാന്‍ പോകുമ്പോള്‍ കടയുടെ അടുത്തായി ഒരു ആംബുലന്‍സ് വാനും രണ്ടു പോലീസ് വണ്ടിയും നില്‍ക്കുനത് കണ്ടു ഞാന്‍ കൊയിലാണ്ടിക്കാരന്‍ മുഹമ്മദ്‌ ക്കയുടെ ഹോട്ടലില്‍ കയറി കാര്യം തിരക്കി

അത് രണ്ടു ബംഗാളികള്‍ തമ്മില്‍ ചെറിയ ഒരടി.....ഒരുത്തന്‍ കത്രിക കൊണ്ട് മറ്റേ ബംഗാളിയുടെ വിരലിനു കുത്തി.....വിരല് കീറിയിട്ടുണ്ട് ..
കുറച്ചു കഴിഞ്ഞപ്പോള് അവനെയും സഹ ജോലിക്കാരെയും പോലീസു വാഹനത്തില്‍ കയറ്റി കൊണ്ട് പോയി....

വൈകീട്ടാണ്  ആ വിവരം അറിഞ്ഞു ഞാന്‍ ഞെട്ടി തരിച്ചു പോയത് ...ഈ അലാവുദ്ധീന്‍ പലരുടെയും പണം മോഷ്ടിച്ചാണ് എന്നെ ഏല്പിക്കുന്നത് . കളവു പിടിക്കപ്പെട്ടപ്പോള്‍ അവന്‍ അവസാനത്തെ അടവ് എടുത്തു......കത്രിക കൊണ്ട് സ്വന്തം വിരലില്‍ കുത്തി വലിച്ചു മുറിവുണ്ടാക്കി യ അവന്‍ തന്നെ പോലീസിനെ വിളിച്ചു  വരുത്തുകയായിരുന്നു.....അന്ന് ഞാന്‍ എന്റെ അടുത്ത സുഹൃത്തിനെ വല്ലാതെ വെറുത്തു പോയ നിമിഷം ആയിരുന്നു...രഹീംക്ക പറയാറുള്ള കാര്യം എന്റെ കാതുകളില്‍  അലയടിച്ചു.......മോഷണ കുറ്റം ചുമത്തപ്പെട്ട അവനെതിരെ ചില തെളിവുകള്‍ കിട്ടി എന്നും കാന്‍സെല്‍ അടിച്ചു നാട്ടിലേക്ക് കയറ്റി വിടുകയാണെന്നും അവന്റെ കടയുടെ ഉടമ പറഞ്ഞപ്പോഴാണ് അറിഞ്ഞത്.....എന്റെ കയ്യില്‍ ഉണ്ടായിരുന്ന ബംഗാളിയുടെ പണ  പെട്ടി എന്നെഴുതിയ പണപ്പെട്ടി കടയുടമയുടെ കയ്യില്‍ ഏല്പിച്ചു കൊടുത്തു....എങ്കിലും അവന്റെ ഇ ദുഷ്പ്രവര്‍തിയിലൂടെ നല്ലൊരു സുഹൃത്തിനെ ആണ് എനിക്ക് നഷ്ടപ്പെട്ടത് ....

No comments:

Post a Comment