Pages

Saturday, 16 November 2013

എന്ത്‌ന്നാ കുഞ്ഞിമ്മോനെ ഈ കൊള്ളി?



രാവിലെ പതിനൊന്നു മണി.....താഴെ നിന്ന് ഉച്ചത്തില്‍ സംസാരിക്കുന്ന ശബ്ദം കേട്ടാണ് ഇറങ്ങി പോയി നോക്കിയത്....പുതിയതായി വന്ന ഞങ്ങളുടെ മെസ്സിലെ ഉസ്താദ് ആണ് ഒച്ച എടുക്കുന്നതെന്ന് മനസ്സിലായി.....ആശാന്‍ ഫോണില്‍ സംസാരിക്കുന്നത് നല്ല ചൂടിലാണ്....

ഇഞ്ഞി പരെന്നതോന്നും എന്നെ കൊണ്ടാവൂല്ല ...ചിക്കന്‍ ബെള്ളതില്‍ ഇട്ടോയിക്ക് ഭായ് ...

അവന്റെ ഹാലിളക്കം കണ്ടു ഞാനും പകച്ചു നിന്നു.....എന്താ കാര്യം എന്ന് ചോദിച്ചപ്പോള്‍ ഉസ്താദ് പറഞ്ഞു 

ങ്ങക്കെടുന്നാ ഈ മെസ്സ് നടത്തുവെന്‍ ഇച്ചങ്ങായിന കിട്ടിയേ?

എന്താ നീ കാര്യം പറ എന്ന് പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു...

ഒനുണ്ടോലം എട്യോ കൊള്ളി കൊണ്ടാച്ചിക്ക് ....അതെടുത്തു കറി ബെക്കുവേനാ ഒന്‍ പറേന്നത് ...നേരം ബയ്യോണ്ട് ഞാന്‍ കോയി എടുത്തു ബെള്ളതിലും ഇട്ടു....അല്ല....ങ്ങക്കരിയോ ന്ത്‌ന്നാ ഈ കൊള്ളി? 

എനക്ക് അറിഞ്ഞൂടാ..... 

ഞങ്ങളുടെ മെസ്സ് പര്‍ച്ചേസ് അടക്കം മാനേജു ചെയ്യുന്നത് തൃശ്ശൂര്‍ കാരന്‍ അസീസ്‌ ആണ്....ഉസ്താദ് ആകട്ടെ നാദാപുരം സ്വദേശിയും....അവരുടെ നാട്ടിലെ ഈ കൊള്ളി എന്താണെന്ന് ഉസ്താദിന്റെ നാട്ടുകാരനായ എനിക്കും പിടി കിട്ടിയില്ല....മാത്രമല്ല ഞങ്ങളുടെ പ്രദേശത് കൊള്ളി എന്ന് പറഞ്ഞാല്‍ ഉണക്ക കംബിനോക്കെ പറയുന്ന പേരാണ്....

അപ്പോഴാണ്‌ സുഹൃത്ത് വിളിച്ചത് ....കേചെരിക്കാരന്‍...ഉടനെ ഞാന്‍ ചോദിച്ചു...

ഡാ ന്താ ഈ കൊള്ളീ ന്നു പറഞ്ഞാ?

കപ്പ , പൂള എന്നൊക്കെ പറയുന്ന സാധനം ആണെന്ന് അവന്‍ പറഞ്ഞപ്പോഴാണ് കാര്യം പിടി കിട്ടിയത്...അസീസ്‌ ഉസ്താദിനോട് കപ്പക്കറി വെക്കാന്‍ ആണ് ആവശ്യപ്പെട്ടിരുന്നതെന്നും അപ്പോഴാണ്‌ മനസ്സിലായത്....ജില്ല മാറുമ്പോഴേക്കും വരുന്ന ഓരോ പ്രശ്നങ്ങളേയ്..

അല്ല ആ ചക്കര മത്തന്‍ ന്നു പറഞ്ഞാ ന്തൂട്ടാനാവോ സാധനം ?

ഫീലിംഗ് വെരയ്ടി

No comments:

Post a Comment