Pages

Wednesday, 20 November 2013

ലംബോര്‍ഗിനിയും അറബിയും എന്റെ ഫ്രീ വിസയും

മൂന്നു കോടി ഇന്ത്യന്‍ രൂപ മുതല്‍ വില്പന വിലയുള്ള ലാമ്പോര്‍ഗിനി കാറിനെ മൂക്കത്ത് വിരല് വെച്ച് നോക്കാനോ അല്ലെങ്കില്‍ തൊട്ടു നോക്കി ആസ്വദിക്കാനോ അപൂര്‍വ്വം ചിലര്‍ക്ക് അതില്‍ യാത്ര ചെയ്യാനോ ഒക്കെയേ നമ്മളില്‍ സാധാരണക്കാര്‍ക്ക് കഴിയുകയുള്ളൂ....

avantador , Galarado,Special and limited editions,Concepts എന്നീ മോടലുകളില്‍ വിവിധ വാരിയന്ടുകളില്‍ ഇറങ്ങുന്ന ഈ ജര്‍മന്‍ സുന്ദരിയെ ആദ്യമായി അവതരിപ്പിക്കപ്പെട്ടത് 1963 ലാണ്......സ്വപ്നത്തില്‍ മാത്രം യാത്ര ചെയ്തിട്ടുള്ള ഈ വിനീതന് ഈ സുന്ദരിയെ പറ്റി കൂടുതല്‍ പഠിക്കണം എന്ന് ആഗ്രഹം തോന്നിയത് ഈ അടുത്ത കാലത്ത് ഖത്തറില്‍ ഉണ്ടായ ഒരു സംഭാവതോടനുബന്ധിച്ചാണ് ...ഈ കാറിനെ കുറിച്ച് പ്രസങ്ങിച്ചത് കൊണ്ട് ഇവിടെ ഒരു ഫലവും ഇല്ല എന്നും ഗൂഗിളില്‍ പോയാല്‍ എല്ലാ പണ്ടാരവും കൂടി നമുക്ക് അറിയാന്‍ പറ്റും എന്നുള്ളതിനാലും നമുക്ക് വിഷയത്തിലേക്ക് എളുപ്പം വരാം 

ഒരു അതിശ്യത്തിന്റെ പൈഷക്കാരന്‍ ആയിരിക്കണം അയാള്‍....ഖത്തറില്‍ ലാംബോര്‍ഗിനിക്ക് സര്‍വീസ് ലഭ്യമാണ് എന്നിരിക്കെ തന്റെ കാര്‍ ഒരു കാര്‍ഗോ വിമാനത്തില്‍ അങ്ങ് ജര്‍മനിയിലോട്ടു അയച്ചു പോലും....എന്തിനെന്നരിയോ? ഓയില്‍ മാറ്റാനും മറ്റുമായുള്ള കാറിന്റെ ആദ്യ സര്‍വീസ് നടത്താന്‍ ആണത്രെ....ഇതിനു വന്ന ചെലവ് മില്ല്യന്‍ കണക്കിന് റിയാല്‍ ആണ്....അങ്ങിനെ ഇതറിഞ്ഞ ഖത്തറിലെ ഏതോ സുമനസ്സുകള്‍ മനുഷ്യാവാകാശ കോടതിയില്‍ ഒരു പരാതി കൊടുത്തു...അപ്പോള്‍ അവിടുന്ന് കിട്ടിയ മറുപടി ഇങ്ങിനെ....അവരവരുടെ പണം അവര്‍ക്ക് വേണ്ട പോലെ ചിലവഴിക്കാം....എന്നാല്‍ ദൂരത് നല്ലതല്ല എന്നും ഈ കേസില്‍ ഇടപെടാന്‍ വകുപ്പില്ല എന്നും ആയിരുന്നു....നോക്കണേ....ഈ ചങ്ങായിയുടെ ഒരു അഹങ്കാരം....എന്ന് വെച്ച് അറബികള്‍ ഒക്കെയും അഹങ്കാരികള്‍ ആണെന്ന് നിരീച്ചു പോകല്ലേ ....കാരണം മറ്റൊരു സംഭവം കൂടി പറയുമ്പോള്‍ മനസ്സിലാകും....




ആള്‍ക്കാരുടെ പേര് പറയാന്‍ ഉദ്ദേശിക്കുന്നില്ല....എന്നാല്‍ സൌകര്യത്തിനു ഞാന്‍ അവര്‍ക്ക് ചില പേരുകള്‍ ഇടുന്നു.....ഇസ്മൈല്‍ക്ക പന്ത്രണ്ടു കൊല്ലമായി ഒരു അറബിയുടെ കീഴില്‍ ഫ്രീ വിസയില്‍ ഖത്തറിലെ ഇന്ടസ്ട്രി യല്‍ ഏരിയയില്‍ ജോലി ചെയ്യുന്നു.....ഒന്നോര്‍ക്കുക....ഫ്രീ visa എന്നൊരു visa ഇല്ല....നിയമത്തിനു അതീതമാല്ലാത്ത visa ആണെന്ന് ഓര്‍മിപ്പിച്ചു എന്ന് മാത്രം....അങ്ങിനെ പതിമൂന്നാമത്തെ വര്ഷം അറബിയുടെ അടുത്ത് വിസ അടിക്കാനുള്ള ഒപ്പ് വാങ്ങിക്കാന്‍ പോയി ....ഇപ്രാവശ്യം ഇയാള്‍ റിലീസ് വാങ്ങാന്‍ പറയുമായിരിക്കും എന്ന് വിജാരിച്ചാണ് ഓരോ പ്രാവശ്യവും മൂപ്പര്‍ അറബിയുടെ അടുത്ത് പോവുക.....വിസ അടിക്കാനുള്ള എമിഗ്രേഷന്‍ ചാര്‍ജിനു പുറമേ അറബിക്ക് ഫായിദ എന്നാ നിലക്ക് ആയിരം റിയാലും കൊടുക്കേണ്ടതുണ്ട്.....അറബി മജലിസില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ട് അകത്തേക്ക് പോയി....ഇസ്മൈല്‍ക്ക ബെജാരാവാന്‍ തുടങ്ങി....ഇപ്രാവശ്യം കാന്‍സല്‍ തന്നെ....തിരിച്ചു വന്ന അറബി കയ്യില്‍ ഒരു ചെക്ക് ബുക്ക് കരുതിയിട്ടുണ്ടായിരുന്നു....


.

ഇസ്മായില്‍...നീ എത്ര കാലമായി എന്റെ കൂടെ ?

വിറച്ചു കൊണ്ടാണെങ്കിലും മൂപ്പര്‍ പന്ത്രണ്ടു കഴിഞ്ഞെന്നും പതിമൂന്നാമത്തെ വിസയാണ് ഈ അടിക്കേണ്ടതു എന്നും അവന്‍ ഓര്‍മിപ്പിച്ചു...

അപ്പോള്‍ അടുത്ത ചോദ്യം വന്നു.....

നീ മൊത്തത്തില്‍ ഫായിദ ആയി എനിക്കെത്ര റിയാല്‍ തന്നു?

അതെന്തിനാ ?....മൂപര്‍ ചോദിച്ചു...

നീ പറ എന്ന് പറഞ്ഞപ്പോള്‍ അവന്‍ ഇത് വരെ പന്ത്രണ്ടായിരം റിയാല്‍ കൊടുത്ത കണക്കു പറഞ്ഞു.....

അറബി കയ്യില്‍ ഉള്ള ചെക്ക് എടുത്തു അതില്‍ പന്ത്രണ്ടായിരം റിയാലും എഴുതി ഒപ്പിട്ട് കൊടുത്തു....എന്നിട്ട് അവനോടു നീ പൊരുത്ത പ്പെടനം എന്നും ഞാന്‍ നിന്നെ വിഷമിപ്പിചെങ്കില്‍ മാപ്പ് എന്നും പറഞ്ഞു visa വീണ്ടും അടിക്കാനുള്ള പേപരില്‍ ഒപ്പിട്ടു കൊടുത്തു തിരിച്ചു യാത്രയാക്കി.....ആനന്ദ ലബ്ധിക്കിനിയെന്തു വേണം എന്നാ രീതിയില്‍ മൂപ്പര്‍ കള്ള ടാക്സിയില്‍ കയറി റൂമിലേക്ക്‌ തിരിച്ചു പോയി....








ഒരു മിനിട്ടേ....ഞാന്‍ ഇപ്പം ബരാ....കൊറച്ചും കൂടീ ണ്ട് പറയുവെന്‍ ....അയിന്റെടക്ക്‌ എന്ന എന്റെ മുന്‍ കഫീല്‍ വിളിക്കുന്നുണ്ട്....നോക്കട്ടെ....ഇപ്പം ബരാ....ഇങ്ങള് പോല്ലേ....

ഹലോ...../?[൦൦൧ ]{};'[]=';പ്ല/'[[''-0==';'/.,.;'''

[[';//'/.;''/

[]-=-=൦൦൧മഓ;'[പ]''പ;പ[.'./;

നോക്കണേ ഓരോ പുലിവാല്....ഞാനും കഴിഞ്ഞ മാസമാണ് ....എന്റെ ഫ്രീ visa കമ്പനിയിലോട്ടു മാറ്റിയത്....അന്ന് ചങ്ങായി പറഞ്ഞത് മൂവായിരം റിയാല്‍ റിലീസിന് വേണം എന്നായിരുന്നു....ഇപ്പം പറേന്നു നാലായിരം ആണ് പറഞ്ഞതെന്നും നാളെ കൊടുക്കണം എന്നും....കൊടുക്കുവാ ന്നല്ലാണ്ടു ഇപ്പം ന്താക്കുവാനാ? 

എന്നാ പിന്ന ആരോടെങ്കിലും എല്ലം ചോയിച്ചു നോക്കട്ടെ,....ബരാ ട്ടാ.....

ഫോട്ടോക്ക് എന്റെ സ്വന്തം കാമറക്കും ഗൂഗിള്‍ ചേച്ചിക്കും കടപ്പാട്



7 comments:

  1. ബാക്കി കൂടെ പറയ്...

    ReplyDelete
    Replies
    1. മുഴുവന്‍ പറഞ്ഞല്ലോ നവാസ് ഭായ്

      Delete
  2. ഹിഹിഹി.... ഛെ.. ഒരു അയ്യായിരം എങ്കിലും അറബി ചോദിക്കെണ്ടിയിരുന്നു...

    ReplyDelete
    Replies
    1. ഈനാ ഞാള നാട്ടില് കേട് ന്നു പറയുവാ.....

      Delete
  3. ഹമ്പട ലംബോര്‍ഗിനീ.... btw ഏത് അറബിയായാലും അക്ഷര തെറ്റായി ബ്ലോഗ്‌ എഴുതിയാല്‍ ഞാന്‍ മനുഷ്യാവകാശ കമ്മീഷനില്‍ കേസ് കൊടുക്കും -പറഞ്ഞില്ലാന്നു മാണ്ട !

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
    Replies
    1. പല വട്ടം ചൂണ്ടി കാണിച്ചതാണ് ....എന്നാലും ഈ ഒരു വട്ടം ക്ഷമി....പിന്നെ ഇവിടെ അറബികള്‍ ലാമ്പോര്‍ഗിനി ന്നു തന്ന്യാ പറയല്....ന്നു വെച്ചിട്ട് മലയാളത്തെ കൊല്ലണോ ല്ലേ?,,,,നീപ്പം ന്താ ചെയ്യാ?....എഡിറ്റ്‌ ചീതാ ശരിയാവോളീ ?

      Delete