Pages

Tuesday, 5 November 2013

ശ്രീലങ്കയിലേക്കുള്ള ദൂരം

ഭാഗം ഒന്ന് 

ഓഫീസില്‍ തിരക്കിട്ട ജോലികളില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കെ ആണ് പരിചയമില്ലാത്ത ഒരു നമ്പരില്‍ നിന്നും കോള്‍ വന്നത് ....ശങ്കിച്ച് കൊണ്ടാണെങ്കിലും അറ്റന്‍ഡ് ചെയ്തു...മറുതലക്കല്‍ ഒരു സ്ത്രീ ശബ്ദം....അറബിയിലാണ് സംസാരിച്ചു തുടങ്ങിയതെങ്കിലും അറബ് വംശജയല്ലെന്നു തോന്നി....എന്നാലും എന്നെ ആരാണ് അറബി സംസാരിച്ചു കൊണ്ട് വിളിക്കാന്‍ എന്ന് സംശയിച്ചു കൊണ്ട് ഞാന്‍ അവളോട്‌ പറഞ്ഞു....

മുംകിന്‍ ഇന്ത ഗലത് ....

ഇന്ത  അലി ? ...

ഹേ നഹം ...

അന മെഹ്റ മഹക് ....ശ്രീലങ്കീ ...

കാര്യം പിടി കിട്ടിയില്ലെന്ന് മനസ്സിലാക്കിയ താവണം  അവള്‍ വിശദീകരിക്കാന്‍ തുടങ്ങി....അപ്പോഴാണ്‌ എന്റെ ഓര്‍മകളിലേക്ക് അവള്‍ വന്നത്....
ഇപ്പോള്‍ ഖത്തറിലെ ദുഹയ്ല്‍ എന്നാ സ്ഥലത്ത് ഒരു അറബി വീട്ടില്‍ ആണെന്നും ഞങ്ങളുടെ റാസല്‍ഖൈമയി ലെ സുഹൃത്ത് റസാക്കിന്റെ കയ്യില്‍ നിന്നാണ് എന്റെ ഖത്തറിലെ നമ്പര്‍ സംഘടിപ്പിച്ചത് എന്നും അവള്‍ പറഞ്ഞു.....കൂട്ടത്തില്‍ അവള്‍ അശ്രഫിനെ ഒര്മിചെടുക്കാന്‍ ശ്രമിക്കുന്ന പോലെ തോന്നി....ആ വിഷയത്തിലേക്ക് ഞാന്‍ മനപൂര്‍വം കടക്കാതിരുന്നപ്പോഴും അവള്‍ മെല്ലെ എന്നെ അശ്രഫിലേക്ക് എത്തിച്ചു........അശ്രഫിന്റെ മകള്‍ എന്റെ കൂടെ ഉണ്ടെന്നു പറഞ്ഞതോടെ ഞാന്‍ ഷോക്ക്‌ അടിച്ച പോലെ നിലച്ചു പോയി....ഒന്നും പറയാന്‍ കഴിയാതെ വായില്‍ നിന്നും വെള്ളം ഇറങ്ങി പോയ എന്നോട് സലാം പറഞ്ഞു കൊണ്ട് പിന്നെ വിളിക്കാം എന്ന് പറഞ്ഞു അവള്‍  വിട ചോദിച്ചു....

നമ്പര്‍ സേവ് ചെയ്തു കൊണ്ട് ഞാന്‍ എന്റെ ജോലികളില്‍ വ്യാപ്രിതന്‍ ആയെങ്കിലും ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും പിന്നിലോട്ടു യാത്ര ചെയ്യാന്‍ മനസ്സിനെ നിര്‍ബന്ധിച്ചു കൊണ്ടേ ഇരുന്നു.....

ഭാഗം രണ്ട് 

ആര്‍ദ്രമായ കണ്ണുകളുടെ ഉടമയാണ് അവന്‍....മൂന്നര വര്‍ഷത്തെ ആത്മ ബന്ധം....ഇക്കാലയളവില്‍ ഒരു നിമിഷം പോലും ദേഷ്യപ്പെട്ടവനായോ എന്തെങ്കിലും വിഷമങ്ങലാല്‍ അലട്ടപ്പെടുന്നവന്‍ ആയോ ഞാന്‍ അവനെ കണ്ടിട്ടില്ല ....എന്ത് പ്രശ്നങ്ങള്‍ ചെന്ന് പറഞ്ഞാലും തന്നെ കൊണ്ടാവുന്ന പോലെ പരിഹരിചെടുക്കാന്‍ മിടുക്കന്‍....സ്നേഹം കൊണ്ട് കീഴടക്കുന്നവന്‍....ആരെയും കുറ്റം പറയില്ല....ഓരോരുത്തര്‍ക്കും അവരുടെതായ കഴിവുകളും കഴിവ് കേടുകളും ഉണ്ടെന്നു വിശ്വസിക്കുന്ന മാന്യന്‍...ഇതിനൊക്കെ പുറമേ അറബി ഭാഷ പച്ചവെള്ളം പോലെ സംസാരിക്കുന്ന വന്‍ എന്ന് പറഞ്ഞാല്‍ അതിശയോക്തി ആവില്ല....അത് കൊണ്ട് തന്നെ അവന്റെ സുഹ്രിതവലയത്തില്‍ അറബികളും ഉണ്ടായിരുന്നു.....

കോഴികോട് മാനാഞ്ചിരക്കടുത് കറന്‍സി വിനിമയം നടത്തുന്ന ജോലി ചെയ്തു കൊണ്ടിരിക്കെ പരിജയപെട്ട ഒരു അറബി മുഘാന്തിരം ആണ് അവന്‍ റാസല്‍ ഖൈമയില്‍ എത്തുന്നത്....അറബി അവന്റെ മിടുക്ക് കണ്ടിട്ടാവണം ഒരു കട തുറന്നു കൊടുത്തു....അവന്‍ സ്വന്തം കട പോലെ കൈകാര്യം ചെയ്തു....അവന്റെ സത്യാ സന്തത ഇഷ്ടപ്പെട്ട അറബി അവനോടു നിശ്ചിത വില കെട്ടി ആ കട നിനക്ക് തരാം എന്ന് കൂടി പറഞ്ഞപ്പോള്‍ അവന്‍ അത്യുത്സാഹത്തോടെ അതെട്ടെടുത്തു.....എങ്കിലും ആ അറബി പതിവായി അവനെ കാണാന്‍ വരും.....ഇടക്കൊക്കെ അദ്ധേഹത്തിന്റെ വീട്ടില്‍ പോയി മജ്ബൂസും അടിച്ചു തിരിച്ചു വരും....കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയാണ് മേല്‍ പറഞ്ഞ അഷ്‌റഫ്‌ എന്ന എന്റെ ആത്മ മിത്രം.....

കുറച്ചു നാളുകള്‍ക്കു ശേഷം അവന്‍ എന്നെ വിളിച്ചിട്ട് പറഞ്ഞു....

നമുക്ക് ഇന്ന് ഉച്ചക്ക് ഒരു സ്ഥലം വരെ പോണം ...

ഒരുമിച്ചു യാത്ര ചെയ്യവേ ആണ് അവന്‍ എന്നോട് കാര്യം പറഞ്ഞത്....അവന്റെ അറബിയുടെ ജേഷ്ടന്റെ വീട്ടില്‍ ജോലി ചെയ്യുന്ന ശ്രീലങ്കന്‍ പെണ്ണിന് മതം മാറണം ....ഇസ്ലാമിലേക്ക് വരണം....അതിന്റെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ ആണ് നമ്മള്‍ പോകുന്നത്....എങ്കിലും യാതൊരു മറയും ഇല്ലാതെ സംസാരിക്കുന്ന അവന്‍ ഇപ്പോള്‍ എന്തൊക്കെയോ മറച്ചു വെച്ച് സംസാരിക്കുന്നത് പോലെ എനിക്ക് തോന്നുന്നുണ്ട്.....ഇടയ്ക്കു അവന്‍ എന്റെ മുഘതെക്ക് സൂക്ഷിച്ചു നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു....

ഡാ ......നീ ഒരു സാക്ഷി ആവണം 

അല്ഹമ്ദുലില്ലാഹ്....ഒരു കുട്ടി ഇസ്ലാം മതത്തിലേക്ക് മാറുന്നതിനു ഞാന്‍ സാക്ഷി ആവാന്‍ നൂറു വട്ടം തയ്യാറാണ് എന്ന് പറഞ്ഞപ്പോള്‍ അവന്‍ പൊട്ടി ചിരിച്ചു.....പിന്നെ അവന്‍ എന്നോട് പറഞ്ഞു....

അല്ലെടാ .....എന്റെ കല്യാണ കാര്യമാണ് ഞാന്‍ പറഞ്ഞത്....

ആശ്ച്ചര്യതാലെ  ഞാന്‍ അവനെ കുറെ നേരം നോക്കി ഇരുന്നു.....അതിനിടയില്‍ അവന്‍ അവളെ പറ്റി വാതോരാതെ സംസാരിക്കാന്‍ തുടങ്ങി....അവളെ കണ്ടു മുട്ടിയതും തമ്മില്‍ ഇഷ്ടതിലായതും കല്യാണം കഴിക്കാമോ എന്ന് ചോദിച്ചപ്പോള്‍ തയാരായതും അങ്ങിനെ അങ്ങിനെ നീണ്ടു പോകുന്നതിനിടയില്‍ അവന്‍ പറഞ്ഞു....നാളെ അവള്‍ ഖാദിയുടെ മുന്നില്‍ ശഹാദത് ചൊല്ലും....അടുത്ത വെള്ളിയാഴ്ച ഞങ്ങളുടെ കല്യാണവും ...

ഞാനും അവനെ പിന്തുണച്ചു....ഏതായാലും നീ അവളെ പറ്റിച്ചില്ലല്ലോ ....മതി....അത് മതി...ഏതായാലും ഞങ്ങളുടെ പാര്‍ടി മറക്കണ്ട എന്ന് പറഞ്ഞപ്പോള്‍ അവന്റെ ഓഫര്‍ വന്നു....യാത്ര പറഞ്ഞു പിരിയുമ്പോഴും അവന്റെ ഈ പുണ്യ കര്മത്തെ എന്റെ മനസ്സ് അംഗീകരിച്ചു കൊണ്ടും അഭിനന്ദിച്ചു കൊണ്ടും ഇരുന്നു....ഒരു പാവം പിടിച്ച പെണ്ണിനെ കല്യാണം കഴിക്കുക....അതിലുപരി മതത്തിലേക്ക് കൊണ്ട് വരിക.....അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിച്ചു കൊണ്ട് ഞാന്‍ റൂമിലേക്ക്‌ നടന്നു.....

ഭാഗം മൂന്നു...

രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ ആയി അവന്‍ വന്നിട്ട്.....ഇത് വരെ നാട്ടില്‍ പോയിട്ടില്ല... 

ശ്രീലങ്കയിലെക്കാന് അവന്‍ ഇപ്രാവശ്യം അവധി ആഘോഷിക്കാന്‍ പോകുന്നതെന്നരിഞ്ഞപ്പോള്‍ റസാക്കിന്റെ പ്രതികരണം ആയിരുന്നു ഇങ്ങിനെ....എങ്കിലും ഞാന്‍ അതിനെ എതിര്‍ക്കാന്‍ നിന്നില്ല....കെട്ടിയത് തന്നെക്കാള്‍ പ്രായം ഉള്ള ഒരു പെണ്ണിനെ.....എന്നിട്ട് സ്വന്തം വീട്ടുകാരെ പോലും മറന്നു ഇവിടെ ജീവിക്കുക....എന്നിട്ടിപ്പോള്‍ നാട്ടിലും കൂടി പോകാതെ അവന്റെ ഈ യാത്ര അത്ര ശരിയാണെന്ന് എനിക്ക് അഭിപ്രായമില്ല എന്ന് റസാഖ് വീണ്ടും ആവര്തിചെങ്കിലും മറുത് ഒരു വാക്ക് പറയാന്‍ ഉണ്ടായിരുന്നില്ല....എങ്കിലും അവന്‍ ഇരുപതു ദിവസത്തേക്ക് പോകുന്നു എന്ന് പറഞ്ഞപ്പോള്‍ എനിക്ക് അവനെ അത്രയും ദിവസം കാണാന്‍ കഴിയില്ലല്ലോ എന്നാ വേദനയില്‍ ആയിരുന്നു ഞാന്‍ ....

തിരിച്ചു  വന്ന അവന്‍ ശ്രീലങ്കയിലെ വീഡിയോ ചിത്രങ്ങളും ഫോട്ടോകളും കാണിച്ചു തന്നു....ഒപ്പം അവളുടെ കുടുംബ ഫോട്ടോയും ....അവിടെ ഉറങ്ങാന്‍ പോലും സൌകര്യമില്ലെന്നും എന്നിട്ടും എല്ലാം സഹിച്ചു കൊണ്ട് ആ വീട്ടില്‍ തന്നെയാണ് തങ്ങിയത് എന്ന് അവന്‍ പറയുമ്പോഴും അവന്‍ എന്റെ മനസ്സില്‍ ഒരു വീര നായക പരിവേഷത്തില്‍ വന്നു നില്‍ക്കുകയാണ്......

രാത്രി സ്ഥിരമായി ഞങ്ങള്‍ കണ്ടു മുട്ടാറുള്ള സ്ഥലത്ത് ഞാന്‍ എത്താന്‍ അല്പം വൈകിയത് കൊണ്ടാവണം എന്നെ തേടി അവന്റെ കോള്‍ വന്നു...

ഡാ ....എവിട്യാ?

അങ്ങോട്ട്‌ വരുന്നുണ്ട്....

വേഗം വാ.....ഒരത്യാവശ്യം ഉണ്ട്....

എന്നെ കണ്ട ഉടനെ ഒരു മെഡിക്കല്‍ റിപ്പോര്‍ട്ട്‌  കയ്യില്‍ തന്നിട്ട് പറഞ്ഞു....അവള്‍ക്കു ബ്ലീഡിംഗ് നില്‍ക്കുന്നില്ല...സ്കാന്‍ ചെയ്തതിന്റെ റിപ്പോര്‍ട്ട്‌ ആണ് കൂടെ ഉള്ളത്....ഗര്‍ഭ പാത്രത്തില്‍ മുഴയാണെന്ന് എനിക്ക് മനസ്സിലായി....പക്ഷെ അവന്റെ മുഘത് നോക്കി പെട്ടെന്ന് പറയാന്‍ ഞാന്‍ അശക്തന്‍ ആയിരുന്നു.....

ഡോക്ടര്‍ എന്ത് പറഞ്ഞു ?

റിപ്പോര്‍ട്ട്‌ നാളെ കാണിക്കണം ....

സാരമില്ലെടാ.....അത് വല്ല ഹോര്‍മോണ്‍ ഇമ്ബാലന്‍സോ മറ്റോ ആവാം ഈന് പറഞ്ഞു തല്‍ക്കാലം ഞാന്‍ അവനെ സമാധാനിപ്പിച്ചു...ഒരു കുട്ടി ആവാതത്തിന്റെ വിഷമം അവന്‍ എന്നും പറയാറുണ്ടായിരുന്നു....ഓരോ പിരീഡ് കഴിയുമ്പോഴും അവന്‍ ആ സങ്കടം പങ്കു വെക്കാറുണ്ടായിരുന്നു....

രാവിലെ പത്രവും വായിച്ചു കൊണ്ട് ഇരിക്കുമ്പോള്‍  എന്റെ അടുത്തേക്ക് വന്ന അവന്‍ അതുല്സാഹതോടെയും സന്തോഷത്തോടെയും കണ്ടപ്പോള്‍ ഞാന്‍ മനസ്സില്‍ ആഗ്രഹിച്ചത്‌ അവന്റെ ഭാര്യയുടെ വിശേഷം പറയാന്‍ വന്നതാവട്ടെ എന്നായിരുന്നു....പക്ഷെ അവന്‍ ഖാലിദ് വന്നതും അവനു പുതിയ ഒരു ജോലി ശരിയായ വിവരവും ആണ് എന്നോട് പങ്കു വെച്ചത്....അവന്റെ പഴയ സുഹൃത്തായ അറബി അവനു തായ് ലാണ്ടിലേക്ക് ഒരു ജോലി ശരിപ്പെടുതിയിരിക്കുന്നു.....വീഡിയോ കാമറ വര്‍ക്കില്‍ കഴിവ് തെളിയിച്ചതിനാലും എഡിറ്റിംഗ് മുതലായ ജോലി അറിയാം എന്നതിനാലും ആണ് ഖാലിദ് ഈ ജോലി ശരിയാക്കിയത്....

ഞാന്‍ എത്രയും പെട്ടെന്ന് തായ് ലാണ്ടിലേക്ക് പോകും.....

ഈ വാര്‍ത്ത എന്നെ വല്ലാതെ വേദനിപ്പിച്ചു....അവന്‍ പിരിഞ്ഞാല്‍ പിന്നെ എന്റെ വലതു ചിറകരിഞ്ഞു പോകും എന്നും ഹൃദയത്തില്‍ ആഴത്തില്‍ ഒരു മുരിവുണ്ടാക്കപ്പെടും എന്ന് ഞാന്‍ ഭയന്നു....അവന്‍ യാത്രയാകുന്ന ദിവസം ഞാന്‍ അവനെ കാണാന്‍ പോകാതിരുന്നതും അത് കൊണ്ട് തന്നെ.....എന്റെ ആത്മാര്‍ത്ഥ സുഹൃത്ത് പിരിഞ്ഞു പോയതോടെ എനിക്കും റാസല്‍ ഖൈമയിലെ ജീവിതം മടുത്തു.....


ഭാഗം നാല്...

അവള്‍ വീണ്ടും എന്നെ വിളിച്ചു....എനിക്ക് നിന്നെ ഒന്ന് കാണണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ സിടി സെന്ററില്‍ വെള്ളിയാഴ്ചകളി വരാറുണ്ടെന്നും അടുത്ത വെള്ളിയാഴ്ച അവിടെ വരാമോ എന്നും അവള്‍ ചോദിച്ചു...ഞാന്‍ വരാം എന്ന് പറഞ്ഞു ഫോണ്‍ വെച്ചു.....

പിന്നീട് അവളുടെ ഫോണ്‍ അറ്റന്‍ഡ് ചെയ്തത് ഒരു മലയാളി ആയിരുന്നു.....അറബി വീട്ടിലെ ഡ്രൈവര്‍ ആണെന്നും ഞങ്ങള്‍ ഇവിടെ സിടി സെന്ററില്‍ ഉണ്ടെന്നും പറഞ്ഞു....അങ്ങിനെ സലാം പറഞ്ഞു കൊണ്ട് ഞാന്‍ അയാളെ പരിജയപ്പെട്ടു.....ഒപ്പം അവളെയും ആറു വര്‍ഷത്തെ ഇടവേളയ്ക്ക്  ശേഷം കണ്ടു മുട്ടി....

സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ അവള്‍ അശ്രഫിനെ പറ്റി ഒന്നും ചോദിക്കരുതേ എന്ന് മനസ്സ് കൊണ്ട് ആത്മാര്‍ഥമായി പ്രാര്തിചെങ്കിലും ഫലമുണ്ടായില്ല.....അവളുടെ പേര്‍സില്‍ നിന്നും ആ കുട്ടിയുടെ ഫോടോ എടുത്തു എനിക്ക് കാണിച്ചു തന്നു....

നീ എപ്പോഴാണ് അവനെ അവസാനമായി കണ്ടത് എന്ന് ചോദിച്ചപ്പോള്‍ അവള്‍ കണ്ണീരില്‍ കുതിരുന്നുണ്ടായിരുന്നു.....ഇടയ്ക്കു അവള്‍ എന്നോട് ചോദിച്ചു....

നീ എപ്പോഴാണ് അവസാനമായി കണ്ടത്? 

അന്ന് തായ് ലാണ്ടിലേക്ക് യാത്ര പറയുമ്പോള്‍ 

അതിനു ശേഷം കണ്ടിട്ടേ ഇല്ല?

ഇല്ല......

എനിക്ക് അവനെ കാണണം എന്ന് തോന്നുമ്പോള്‍ ഞാന്‍ എന്റെ മകളെ നോക്കും....അവളിലൂടെ ഞാന്‍ അവനെ കണ്ടു കൊണ്ടേ ഇരിക്കുന്നു.....ഇപ്പോഴും എനിക്ക് അവനോടു ഒരു വെറുപ്പോ ദേഷ്യമോ ഇല്ല....അവന്‍ സ്നേഹിക്കാന്‍ അറിയാവുന്നവന്‍ ആണ്.....അവള്‍ പറഞ്ഞു 

അവളുടെ ആ വാക്കുകള്‍ എന്റെ ഹൃദയത്തെ രണ്ടു പിളര്പ്പുകലാക്കി മിന്നല്‍ പിണര്‍ കണക്കെ കടന്നു പോയി....

യാത്ര പറഞ്ഞു പിരിയുമ്പോള്‍ അവളുടെ വലതു കൈ കോരി എടുത്തു നടക്കുന്ന അശ്രഫിനെ ഞാന്‍ കണ്ടു കൊണ്ടേ ഇരുന്നു.....അകലും വരെയും .....



No comments:

Post a Comment