വണ്ണം കുറഞ്ഞ കമ്പി വളയം കഴുത്തില്‍ അണിഞ്ഞു മുഷിഞ്ഞ ഭാണ്ടക്കെട്ട് തോളില്‍ ഏറ്റി ചുക്കി ചുളിഞ്ഞ മകളെ വാരി എടുത്തു അയാള്‍ യാത്ര പോകാനുരങ്ങവേ ഭാര്യ പുറകില്‍ നിന്ന് വിളിച്ചു ചോദിച്ചു.....
ഇന്നെട്യാ കളി?
പോയി നോക്കട്ടെ....നാലാള് കൂടുന്നതെട്യോ ആട ....
കഞ്ഞിക്കുള്ള അരിയെങ്കിലും മാങ്ങുവെന്‍ മറക്കല്ലേ ....
മറന്നിട്ടല്ല ....ഇന്നലെ ബെല്യ കലക്ഷന്‍ കിട്ടീല്ല ....
മറുപടി അല്പം വൈകി എങ്കിലും അയാള്‍ പറഞ്ഞൊപ്പിച്ചു....ഇന്നലെ കിട്ടിയത് ആകെ ഇരുപത്തി രണ്ടു രൂപയാണ്....തെരുവ് സര്‍ക്കസ്സിനു പഴയ മാര്‍ക്കട്ടില്ലാതായതോ തന്റെ കളിയുടെ നിലവാരം കുറഞ്ഞു പോയതോ എന്നാ സംശയങ്ങള്‍ തന്നെ അലട്ടി ക്കൊണ്ടിരിക്കുന്നതിനിടയില്‍ നടന്നെത്തിയത് ഒരു ചെറിയ നാല്‍ക്കവലയില്‍ ആണ്....ഇന്നിവിടെ ആവാം കളി എന്ന് അയാള്‍ മനസ്സില്‍ ഉറപ്പിച്ചു....ഭാണ്ട ക്കെട്ട് താഴെ ഇറക്കി വെച്ച് കഴുത്തില്‍ അണിഞ്ഞ കമ്പി വളയം വേഗത്തില്‍ കറക്കിയെടുത്ത് അയാള്‍ നില വിളിച്ചു ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ ചില പൊടി ക്കയ്കള്‍ പ്രയോഗിചു കൊണ്ടിരുന്നു....
കാണികള്‍ അടുത്ത് വരുന്നതിന്റെ നിറ ക്കാഴ്ചയില്‍ അയാള്‍ ആവേശ ഭരിതനായി....ഇന്ന് രണ്ടു കിലോ അരി എങ്കിലും വാങ്ങണം......അവളെ സന്തോഷിപ്പിക്കണം...എന്റെ ഈ പൊന്നു മോള്‍ക്ക് വയറു നിറച്ചു കഞ്ഞി കൊടുക്കണം...നേരാം വണ്ണം വല്ലതും കഴിച്ചിട്ട് നാളേറെ ആയി....
കളി തുടരുന്നതിനിടയില്‍ അയാള്‍ തന്റെ ഓട്ട അടച്ച ബക്കറ്റുമായി കാണികളുടെ മുന്നിലെക്കിറങ്ങി.....
സുഹൃത്തുക്കളെ....ഒരു നേരത്തെ അന്നത്തിനു വേണ്ടി ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ വേണ്ടി ആണ് ഞാന്‍ ഈ പാട് പെടുന്നത്,...നിങ്ങളുടെയൊക്കെ അകമഴിഞ്ഞ സഹായം കൊണ്ട് മാത്രമാണ് ഞാനും കുടുംബവും ജീവിച്ചു പോകുന്നത്....
കാണികളുടെ പ്രതികരണം കേവലം കയ്യടിയില്‍ ഒതുങ്ങുന്നു എന്ന് മനസ്സിലാക്കിയ അയാളുടെ മനസ്സ് വല്ലാതെ വേദനിച്ചു....എങ്കിലും കളി തുടര്‍ന്ന് കൊണ്ടേ ഇരുന്നു....ഇടയ്ക്കു ഓട്ട അടച്ച ബക്കറ്റില്‍ എത്തി നോക്കി കൊണ്ടിരുന്നു....
ഇല്ല.....ചില്ലറ തുട്ടുകള്‍ വീണത ല്ലാതെ ആരും കാര്യമായി സഹായിക്കുന്നില്ല എന്ന് കണ്ടപ്പോള്‍ മനസ്സ് പതറി പോകുന്നുണ്ടോ എന്ന് അയാള്‍ സംശയിക്കാതിരുന്നില്ല....കാണികളുടെ കയ്യടി തന്റെ കാതുകളില്‍ അലോസരമായി പ്രതിധ്വനിച്ചു....തന്റെ മുഖത്തേക്ക് തല ഉയര്‍ത്തി നോക്കുന്ന പോന്നു മോളെ പൊക്കി എടുത്തു മുകളിലോട്ടു എറിഞ്ഞപ്പോള്‍ കാണികള്‍ നിര്‍ത്താതെ കയ്യടിച്ചു കൊണ്ടേ ഇരുന്നു....
അയാള്‍ പൊടുന്നനെ തന്റെ അവസാന ഐറ്റം കാണാതെ നിങ്ങള്‍ ആരും പോകരുതെന്ന് അപേക്ഷിച്ച് ഭാണ്ട ക്കെട്ട് തുറന്നു ചെറിയൊരു കയറിന്റെ കഷ്ണവുമായി തൊട്ടടുത്ത് കണ്ട മരത്തെ ലക്ഷ്യമാക്കി നീങ്ങി....നിര്‍ത്താതെ കയ്യടിക്കുന്ന കാണികളോട് അയാള്‍ അട്ടഹസിച്ചു കൊണ്ട് വീണ്ടും പറഞ്ഞു....
പ്രോത്സാഹിപ്പിക്കൂ ....നിങ്ങളുടെ ഈ വിലപ്പെട്ട കയ്യടി ആണ് എന്റെ മുന്നോട്ടുള്ള പ്രയാണത്തിന്റെ വിജയം
മരത്തിലേക്ക് വലിഞ്ഞു കയറിയ അയാളുടെ അടുത്ത പ്രകടനം കാണികള്‍ വമ്പിച്ച കരഘോഷത്തോടെ അതിലേറെ ആകാംഷയോടെ വരവേറ്റു കൊണ്ടിരുന്നു....കയ്യില്‍ ഇരുന്ന കയര്‍ ബലമുള്ള കൊമ്പില്‍ വരിഞ്ഞു മുറുക്കി കെട്ടി ഒരറ്റത്ത് തീര്‍ത്ത വളയത്തില്‍ കഴുത്ത് മുറുക്കി കെട്ടി താഴോട്ടു ചാടി .....രൂക്ഷമായ നോട്ടം പായിച്ചു കൊണ്ട് ഒരു മുഴം കയറില്‍ ആ ജീവനറ്റ ശരീരം കിടന്നാടുമ്പോഴും കാണികള്‍ നിര്‍ത്താതെ കയ്യടിക്കുന്നുണ്ടായിരുന്നു....
കുട്ടിക്കാലത് കേട്ട ഒരു കഥ പുന്രാവിഷ്കരിച്ചു നോക്കിയതാണ്.....സഹിക്കുക....അല്ലെ....
No comments:
Post a Comment