തോമസ് കുട്ടി
മാര്‍ബിള്‍ ശവക്കല്ലറ കാലേ കൂട്ടി
പണിതു
ചിതലരിക്കാത്ത ശവപ്പെട്ടിയും
വാങ്ങി വെച്ചു
ചത്താലും ചമഞ്ഞു കിടക്കണം
എന്റെ കോട്ടില്‍
കണ്ണട വെച്ച് തരാന്‍ മറക്കല്ലേ
എന്റെ റോളക്സ് വാച്ചും
അയമൂട്ടി മരണ കിടക്കയില്‍
മക്കളെ വിളിച്ചു
ഖബറിന്റെ നാല് മൂലയിലും
കല്ല് പാകണം
തേക്കിന്റെ മൂട് പലക വേണം
ചിതലരിക്കാതെ
കിടക്കണം
തല പടിഞ്ഞാറോട്ട് ചരിച്ചു തരണം
അയമൂട്ടിയെ കണ്ട തോമസൂട്ടി
വെറുതെ ചിരിച്ചു
മാര്‍ബിള്‍ പല്ല് പുറത്തു കാണിച്ചു
അയമൂട്ടി കട്ടിലിലെ തേക്കിന്റെ പലക
തൊട്ടു തലോടി തോമസൂട്ടിയെ
വരവേറ്റു
നല്ലോസ്യത്ത് !
ReplyDeleteതാങ്ക്സ്
ReplyDelete