ഈ കഥാ പാത്രങ്ങളില്‍ ജീവിചിരിക്കുന്നവര്ല്‍ ആരെങ്കിലും ആയി സാമ്യം തോന്നിയാല്‍ എന്റെ കുറ്റമല്ല....പക്ഷെ ഈ കഥ നിങ്ങള്‍ എവിടെ എങ്കിലും വെച്ച് കേട്ട് എങ്കില്‍ ആവര്‍ത്തിക്കുക എന്നാ ഒരു തെറ്റ് കൂടി ഞാന്‍ ചെയ്യുന്നു എന്ന് മാത്രം ....അപ്പോള്‍ തുടരട്ടെ....
അമ്മദ് ഹാജി ഇരുപത്തി രണ്ടു വര്‍ഷമായി ഖത്തറില്‍ എത്തിയിട്ട്....ഇപ്പോഴും ഓഫീസ് ബോയ് ആയി ട്ടാണ് ജോലി...പല തിരിമറികളും നടത്തുന്നത് കാരണം ഒന്ന് കര കയറി കിട്ടിയിട്ടില്ല ....കടം പിടിച്ചു പോയോ എന്ന് ചോദിച്ചാല്‍ ഇല്ല....എന്നാല്‍ കടമില്ലേ എന്ന് ചോദിച്ചാല്‍ അത്യാവശത്തില്‍ കൂടുതല്‍ ഉണ്ട് താനും....ചില പാര്‍ട്ട് ടൈം കചോടങ്ങള്‍ ഒക്കെ തുടങ്ങി നോക്കിയെങ്കിലും ഒന്നും ക്ലച്ചു പിടിച്ചില്ല എന്നതാണ് സത്യം....അതിനിടയിലാണ് ഏക സഹോദരീ പുത്രന്‍ സലിം ഖത്തറിലെ ക്ക് വന്നത് ...
തന്റെ സ്വപ്രയത്നം കൊണ്ട് ഒരു ചെറിയ കഫ്റ്റെരിയ തുടങ്ങി മെച്ചപ്പെട്ടും രക്ഷപ്പെട്ടും വരിക ആയിരുന്നു...അതിനിടയില്‍ അമ്മദ് ഹാജി യുടെ കടങ്ങള്‍ വീട്ടാന്‍ ഉള്ള സ്രോതസ് ആയി സലീമിനെ ഉപയോഗിച്ച് തുടങ്ങിയ വിവരം അവന്‍ മനസ്സിലാക്കാന്‍ വളരെ വൈകിയിരുന്നു....പല തവണകളായി മരുമകന്‍ അമ്മാവന് നല്ല്ലൊരു സംഘ്യ കൊടുത്തു കഴിഞ്ഞു....
അങ്ങിനെ പൈസ കൊടുക്കുന്ന വിഷയത്തില്‍ സലിം നിയന്ത്രണം ഏര്‍പ്പെടുത്തി തുടങ്ങി....ഫോണ്‍ വിളികള്‍ പലതും അറ്റന്‍ഡ് ചെയ്യാതെയും സന്ദര്‍ശനങ്ങള്‍ ഒഴിവാക്കിയും അങ്ങിനെ മുന്നോട്ടു പോയ്ക്കൊണ്ടിരിക്കെ അമ്മദ് ഹാജി ഒരു ദിവസം സലീമിനെ വിളിച്ചു
മോനെ....നിന്റെ ഒരു വിവരവും ഇല്ലല്ലോ
അത് പിന്നെ ഇക്കാക്ക ....
എനക്ക് അത്യാവശ്യായിട്ടു ഒരു രണ്ടായിരം റിയാല്‍ വേണം
ഞാന്‍ ഒരു അര മണിക്കൂര്‍ കഴിഞ്ഞിട്ട് അങ്ങോട്ട് വിളിക്കാം ട്ടോ
സലിം ഫോണ്‍ കട്ട് ചെയ്തു ....രണ്ടു ദിവസം കഴിഞ്ഞിട്ടും അവന്റെ തിരച്ചു വിളി വരാതായപ്പോ അമ്മദ് ഹാജി വീണ്ടും വിളിച്ചു
ഇഞ്ഞി അര മണിക്കൂര്‍ കയിഞ്ഞു ബിളിക്ക ന്നു പറഞ്ഞി
അത് പിന്ന ഇക്കാ പീടിയേല്‍ ഭയങ്കര തെരക്കായി പോയി
അത് സാരയില്ല ....തെരക്കല്ലം അങ്ങ് കൊറയും ട്ടോ ...അമ്മളെ പൈശേന്റെ കാര്യം ഇഞ്ഞി ശരിയാക്കുവോ ?
സലിം കുറച്ചു നേരം ഷോക്ക് അടിച്ച പോലെ നിന്ന് പോയി....
(ഈ കഥ ഒരു പക്ഷെ നിങ്ങള്‍ കേട്ടതായിരിക്കാം....എങ്കിലും ഒന്നൂടി ഇരിക്കട്ടെ )
No comments:
Post a Comment