മനേ ഇനിക്കൊന്നു കേക്കണോ ഞാനും ബിളിചിക്കല്ലോ ഫോണ്
ഇക്കാക്ക എന്നോട് ഇത് പറയുമ്പോള്‍ എനിക്ക് ആണെങ്കില്‍ എങ്ങിനെ എങ്കിലും ആ സാദനം ഒന്ന് തൊടണം എന്നും വിളിച്ചു നോക്കണം എന്നും വല്ലാതെ ആഗ്രഹം ഉണ്ടായി...
എടുന്നാ ഇനിക്ക് കിട്ട്യേ?
ചേരി കമ്പിനീന്നു
ആട ഇഞ്ഞി കയര്യോ?
ഹും...ഇത് പറയുമ്പോള്‍ ഇക്കാക്ക വല്ലാത്തൊരു ഗൌരവത്തില്‍ ആയിരുന്നു...
ഉള്ല്യെരിക്കാരന്‍ കൊയേക്ക ആണ് ചകിരി കമ്പനിയുടെ വാച്ച്മാന്‍ ...മൂപ്പരെ സോപ്പിട്ടാല്‍ കാര്യം സാധിക്കും എന്ന് ഞാന്‍ ആശിച്ചു...
പരാജിതനായി മടങ്ങിയ ഞാന്‍ പഠിക്കാനിരുന്ന ഇക്കാക്കാനെ മാന്താന്‍ തുടങ്ങി ...
എടങ്ങാരാക്കല്ലേ ....
അയ്യാനെ .... കൊയെക്കാനോട് ഒന്ന് പറ എനക്കും ഒന്ന് ബിളിക്കുവെന്‍ തരുവേന്‍ ....
നാള കോയാക്കനെ കാണട്ടെ ...ചോയിക്ക ട്ടാ
അന്ന് ഉറങ്ങാന്‍ കിടന്നിട്ടും ഉറക്കം വന്നില്ല ....നാളെ ചകിരി കമ്പനിയില്‍ പോയി കൊയാക്കന്റെ കയ്യില്‍ നിന്ന് ഫോണ്‍ വാങ്ങി ഒന്ന് വിളിക്കണം ...ആശിച്ചും ആലോജിച്ചും സ്വപ്നം കണ്ടും നേരം വെളുത്തപ്പോള്‍ വല്ലാത്ത ഒരു ഉന്മേഷം ആയിരുന്നു....നൌഫലിനോടും സലീമിനോടും സംഗതി പറഞ്ഞു...
അപ്പോള്‍ അവര്‍ക്കും എന്റെ അതെ ആഗ്രഹം
ഇഞ്ഞി ഞാളെ കൂട്ട്വോ?
ങ്ങളും പോരീ ...അമ്മക്ക് കൊയാക്കാനോട് ചോയിക്കാലോ
ആരാ അങ്ങേ തലക്കല്‍ ഉണ്ടാകുക? എന്താ അവര്‍ ചോദിക്കുക? അവരോടു എന്താ പറയുക ? എന്നൊക്കെ ഒട്ടേറെ സംശയങ്ങള്‍ മനസ്സിനെ അലട്ടി കൊണ്ടിരുന്നു....
വെളുത്ത തലയും ചെവിയില്‍ എറിച്ചു നില്‍ക്കുന്ന രോമവും കട്ടിയുള്ള പുരികവും ആയി ആ ഉയരമുള്ള മനുഷ്യന്‍ ....കൊയേക്ക ...എന്നെ അടി മുടി നോക്കി...ഒന്ന് പതറി പോയെങ്കിലും ധൈര്യം കൈവിടാതെ പുഞ്ചിരിച്ചു കൊണ്ട് നിന്നു
സ്കൂളും ബിട്ടിട്ട് പൊരേല്‍ ഒന്നും പോയിക്കില്ലേ?
ഇല്ല ....
എന്നാ പോയി ചോറും ബെയ്ച്ചിട്ടു ബാ
ഇന്ന് ഏതായാലും കമ്പനിയില്‍ നിന്ന് ഫോണ്‍ ചെയ്യാം എന്ന് ഉറപ്പു കിട്ടിയ സ്ഥിതിക്ക് ഓടി കിതച്ചു വീട്ടിലെത്തി...കിതക്കുന്നത് കണ്ടപ്പോള്‍ എന്തിനാ ഇങ്ങിനെ നിലത്തു നില്‍ക്കാതെ ഓടുന്നത് എന്ന് ഉമ്മ ചോദിക്കുന്നുണ്ടായിരുന്നു...അതൊന്നും കേള്‍ക്കാന്‍ എനിക്ക് സമയമുണ്ടായില്ല
ഇങ്ങള് ബേഗം ചോറ് താ
ന്താ ത്തിര തെരക്ക് ?...കാട്ടു കോയി പോന്നെന്റോട്ട് ഇങ്ങിനെ ?...ഉമ്മാമ ന്റെ വകയാണ് അടുത്ത ശകാരം.
കിട്ടിയ ചോറും വാരി വലിച്ചു തിന്നു ഇടയില്‍ എത്തുമ്പോഴേക്കും നൌഫലും സലീമും കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു ...ചകിരി കമ്പനിയില്‍ നിന്ന് സൈറന്‍ മുഴങ്ങി....ജോലിക്കാര്‍ പിരിഞ്ഞു പോകാന്‍ തുടങ്ങി....ചകിരി കമ്പനിയുടെ ആ കിലി കിലി ശബ്ദം ഇപ്പോള്‍ കേള്‍ക്കുന്നില്ല....കാട്ടു ചെടികളും പുഷ്പങ്ങളും പേരക്ക മരവും വളര്‍ന്നു നില്‍ക്കുന്ന മുറ്റത്തേക്ക് കാലെടുത്തു വെക്കുമ്പോള്‍ കൊയേക്ക അവിടെ ചാരി ഇരുന്നു പത്രം വായിക്കുന്നു...ഞങ്ങള്‍ മൂന്നു പേരെയും കണ്ണടക്കുള്ളിലൂടെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു
നൂറ്റിപ്പത്ത് ചിരി ചിരിച്ചു കൊണ്ട് മൂപ്പരോട് ഞാന്‍ ചോദിച്ചു
കൊയെക്കാ ....ഞാക്ക് മൂന്നാക്കും ഫോണ്‍ വിളിക്കണം
ആ ....എന്നാ മൂന്നാളും ഇങ്ങോട്ട് ബരീന്‍
വെളുത്ത തുണി കൊണ്ട് മൂടി വെച്ച മേശക്കു മുകളില്‍ അതാ വെച്ചിരിക്കുന്നു ചിലരൊക്കെ ടെലെഫോണ്‍ എന്നും ചിലര്‍ ഫോണ്‍ എന്നും പറയുന്ന ആ സാദനം....ചുവന്ന കളറില്‍ നല്ല ഭംഗിയുണ്ട്.....മുഘത്ത് കുറെ ചെറിയ കുഴികള്‍ ഉണ്ട്...ഒരു വടി വളച്ചു വെച്ച പോലെ ഒരാള്‍ മുകളില്‍ കയറി ഇരിക്കുന്നുണ്ട് ...വാലായി ഒരു കറുത്ത വയര്‍ ചുവരിലൂടെ എങ്ങോട്ടോ പാഞ്ഞു പോയതും കാണാം....
കൊയേക്ക ആ വടി എടുത്തു ഉയര്‍ത്തി പിടിച്ചു മുഘത്തെ കുഴികളില്‍ ഓരോന്നിലായി ചൂണ്ടാണി വിരലിട്ടു കറക്കാന്‍ തുടങ്ങി....മൂന്നോ നാലോ പ്രാവശ്യം കറക്കിയ ശേഷം ഫോണ്‍ എന്റെ ചെവിയില്‍ വെച്ച് തന്നു....മറു തലക്കല്‍ ഒരു സ്ത്രീ ശബ്ദം ....അവര്‍ ഇംഗ്ലീഷില്‍ ആണ് സംസാരിക്കുന്നത് ....എനിക്കൊന്നും മനസിലായില്ല...ഞാന്‍ ഉടനെ സലീമിനു കൈമാറി....അവന്‍ ഉടനെ നൌഫളിനും....
ഇഞ്ഞെന്തെങ്കിലും കേട്ടോ?
ഓള് ഇന്ഗ്ലീഷിലാ തീര്‍ത്തും പറേന്നത് ല്ലേ?
അതാ അമ്മക്ക് തിരിയാത്തെ ല്ലേ?
വീട്ടില്‍ എത്തിയപ്പോള്‍ നെഞ്ഞൂക്കോടെ തല ഉയര്‍ത്തി ഇക്കാക്കാനോട് ഞാനും പറഞ്ഞു
മനേ....ഞാനും ബിളിച്ച് ഫോണ്
കാലത്തിന്‍ അത് ഭുതങ്ങള്‍
ReplyDeleteഇപ്പോള്‍ പൈതലിന്‍ കയ്യിലും
കളിപ്പാട്ടമായ്..!!rr
നന്നായിരിക്കുന്നു. ആശംസകൾ...
ReplyDeleteജീവിതത്തിലേക്ക് അടിച്ചേല്‍പ്പിക്കുന്ന ചില ചിന്ഹങ്ങള്‍ !
ReplyDeleteനല്ല ആശംസകള്‍
@srus..