Pages

Thursday 12 December 2013

തിരശ്ശീലക്കു പിറകില്‍

ചില ജന്മങ്ങള്‍ നമ്മുടെ മുന്നില്‍ തകര്‍ത്ത് അഭിനയിച്ചു കൊണ്ടേ ഇരിക്കും ....പൊടുന്നനെ കര്‍ട്ടനു പിറകിലേക്ക് മായുകയും ചെയ്തു കളയും....മുഴു പ്രാന്തന്മാര്‍ മുതല്‍ നോര്‍മല്‍ ആണെന്ന് ധരിക്കുന്നവര്‍ വരെ അഭിനയിച്ചു കൊണ്ടേ ഇരിക്കുന്ന ലോകം... പടച്ചു വിട്ടത് ചിലതൊക്കെ അനുഭവിക്കാനും അനുഭവിപ്പിക്കാനും ആണെന്ന താത്വികമായ ചിന്തക്ക് മുകളില്‍ ഇരുന്നു കൊണ്ട് കുട്ടിക്കാലത്തെ ചില ഓര്‍മകളിലേക്ക് ഒരു യാത്ര നടത്തി നോക്കി....കൊഴിഞ്ഞു പോയ നാളുകളിലെ ചിത്രങ്ങള്‍ പൊടി തട്ടി എടുത്തപ്പോള്‍ വേദനകളായിരുന്നു കൂടുതലും മുഴച്ചു നിന്നത്....തകര്‍ത്തു  അഭിനയിച്ചു പോയ ചില ജന്മങ്ങള്‍ ഇന്നും കണ്ണിന്റെ മുന്നിലൂടെ തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നത് പോലെ.....അങ്ങിനെയാണല്ലോ ചില ജന്മങ്ങള്‍...ബെറുതെ അവരും നമുടെ മുന്നില്‍ ചോദ്യ ചിഹ്നങ്ങള്‍ ആയി അവശേഷിച്ചു പോകും....അവരും ഒരു നാള്‍ വേദിയില്‍ നിന്ന് കര്‍ട്ടനു പിറകിലേക്ക് മാഞ്ഞു പോകും....എന്നാല്‍ അവര്‍ എന്തായിരുന്നു എന്നോ എന്തിനാണെന്നോ പോലും അറിയാതെ ജീവിച്ചു പോയ ജന്മങ്ങള്‍ ...വേദനയോ വിശപ്പോ അറിയാതെ പാര്‍പ്പിടമോ തണലോ ലഭിക്കാതെ അലക്ഷ്യമായ തലച്ചോറിന്റെ കനവും പേറി ജീവിച്ചു പോയവര്‍ ...അവരെ മനുഷ്യരുടെ കൂട്ടത്തില്‍ എണ്ണപ്പെടാതെ മനുഷ്യന്റെ കണ്ണും മൂക്കും തലയും ഉടലും കാലും കയ്യും ഉള്ള മറ്റെന്തോ ആയി ചിത്രീകരിക്കപ്പെട്ടു അഭിനയിക്കാന്‍ വിട്ട കുറെ ജന്മങ്ങള്‍....അവരെ ചര്‍ച്ച ചെയ്യാന്‍ ലോകം ആഗ്രഹിക്കുന്നില്ല...അറിയാന്‍ ആഗ്രഹിക്കുന്നില്ല ....

                        കുട്ടിക്കാലത്ത് ചിലതിനെ ഭയപ്പാടോടെ കണ്ടിരുന്ന കാലത്ത് താളം തെറ്റിയ മനസ്സുമായി ഓടി കിതച്ചു വരുന്ന ചിലര്‍ ഇന്നും മനസ്സിന്റെ തിരശീലയില്‍ ഓടി കളിച്ചു കൊണ്ടേ ഇരിക്കുന്നു ....അത്തരം ഒരു കഥാപാത്രം ഇന്നും എന്നെ വന്നു മാടി വിളിച്ചു കൊണ്ടേ ഇരിക്കുന്നു...ഒന്നല്ല....ഒരു കുറെ പേര്‍...അവരില്‍ ഒരാള്‍ എന്റെ യോ നിങ്ങളുടെയോ ഒക്കെ മനസ്സിന്റെ ഉള്ളില്‍  കൊളുത്തി വലിച്ചു വേദനിപ്പിച്ചും മുറി പ്പെടുതിയും ചോര വീഴ്ത്തിയും കടന്നു പോയിട്ടുണ്ടാവാം ...അങ്ങിനെ ചിലരില്‍ ചോര്‍ന്നു കിട്ടിയ തോന്നലുകള്‍ ആവാം എനിക്ക് പങ്കു വെക്കാനു ള്ളത് ....വലതു കയ്യില്‍ നീളന്‍ പിച്ചാത്തിയും ഒന്നൊന്നര മീറ്റര്‍ നീളത്തില്‍ ഒരു കുറു വടിയുമായി മൂക നായി തലയും താഴ്ത്തി പിടിച്ചു നടന്നു പോകുന്ന ചാത്തു , അഞ്ചു പൈസ ക്കാരന്‍ മൊയ്തു  വയനാടന്‍ അവൂള്ള , വെങ്ങരോട്ടെ ചെക്കനിക്ക ,വെറുതെ ആകാശത്തേക്ക് നോക്കി ഉച്ചത്തില്‍ പാട്ട് പാടി തൊണ്ടയനക്കി വരുന്ന കണ്ണോ രക്കണ്ടി എന്ന് അന്തൃ മാനിക്കാ അങ്ങിനെ കുട്ടിക്കാലത്ത് നിത്യം കണ്ടു വരുന്ന പേടിപ്പിക്കുന്ന ചില കഥാപാത്രങ്ങള്‍ ...ഒരു പിരി കുറവാണെന്നും മൊത്തം പിരി പോയവര്‍ എന്നും കേട്ട് കേട്ട് അല്പം ഭയപ്പാടോടെ വീക്ഷിക്കപ്പെട്ട ജീവിക്കുന്ന കഥാപാത്രങ്ങള്‍ വെറുതെ ചിന്താധാരകളിലേക്ക്‌ കടന്നു വരുമ്പോള്‍ എന്തായിരുന്നു അവരുടെ മനോമുകുരങ്ങളെ തഴുകി ഓടി ക്കൊണ്ടിരുന്നത്   എന്ന് കൌതുക പൂര്‍വ്വം വീക്ഷിക്കേണ്ടി വന്നിട്ടുണ്ട്...

ഇവരില്‍ ഏറ്റവും വേദനിക്കപ്പെട്ടു കടന്നു പോയ ഒരു കഥാപാത്രം ആയിരുന്നു മുക്കത്തെ പിയ്യാപ്പിള എന്ന് മുതിര്‍ന്നവര്‍ വിളിപ്പേര് നല്‍കിയ ഒരു പാവം പിടിച്ച മനുഷ്യന്‍....കുറിയ രൂപം...പക്ഷെ കുട്ടിക്കാലത്ത് അയാളെ കാണുമ്പോള്‍ ഓടി ഒളിക്കുക പതിവായിരുന്നു....എന്നാല്‍ ഈ പുയ്യാപ്പിളയുടെ ശരിയായ പേര് ഇന്നും എനിക്ക് അറിയില്ല ...കാതങ്ങള്‍ അകലെ നിന്നാണ് വരവ് എന്നത് പറഞ്ഞു കേട്ടറിവാണ് ...എന്നാല്‍ വാഹനങ്ങളെ പേടിയാണ്....കാലത്ത് തുടങ്ങുന്ന കാല്‍ നട യാത്ര.....അലക്ഷ്യമാണ് യാത്രയുടെ ലക്‌ഷ്യം...ഏതെങ്കിലും വഴി യാത്രയില്‍ വല്ല വീടുകളിലും പന്തല്‍ ഉയര്‍ന്നു കണ്ടാല്‍ അവിടെ ഓടിക്കയറും....അലക്ഷ്യമായ മനസ്സിന്റെ ഉംയ്ക്ക് വയറു വിശപ്പിന്റെ അറിവ് തെറ്റി പോയിട്ടില്ല....ഏതു നട്ടപ്പിരാന്തനും വിശക്കും എന്നല്ലേ ....വിശപ്പിന്റെ വിളി ക്കുള്ള ഉത്തരം തേടി അലങ്കരിച്ച വീടുകളില്‍ കയറി ഒരു ഇരിപ്പാണ് ....വലതു കയ്യിന്റെ പെരു  വിരല്‍ മടക്കി പിടിച്ചു മുന്നിലത്തെ നിരയിലുള്ള പല്ലുകള്‍ക്ക് ഇടയില്‍ അമര്‍ത്തി വെച്ച് തനിക്കു ഈ ഭക്ഷണം മുഴുവന്‍ കഴിച്ചു തീര്‍ക്കണം എന്ന അതിയായ ആഗ്രഹം ഊട്ടു പുരയുടെ അടുത്ത് വരെ മുക്കത്തെ പുയ്യാപ്പിലയെ എത്തിക്കും....വീണ്ടും നോട്ടമാണ് ....ദയനീയമായ വിശപ്പിന്റെ നോട്ടവും ഒപ്പം തന്റെ വയറിന്റെ വേദനയും ഒരുമിച്ചൊരു വെപ്രാളം

 പാലത്തിന്റെ കൈവരി പിടിച്ചു വെറുതെ ഇരിക്കുമ്പോള്‍ ഒരു മനുഷ്യന്‍ ഓടി കിതച്ചു കൊണ്ട് വരുന്നു.....തലേക്കെട്ട് കെട്ടിയ ആ കുറിയ മനുഷ്യന്‍ ....വെപ്രാളപ്പെടുന്നത്‌ കണ്ടപ്പോള്‍ ചോദിച്ചു...

ന്തിനാ ങ്ങളിങ്ങനെ ഓടി വരുന്നത്?

ഇഞ്ഞി പോടാ ചെക്കാ

പിന്നീട് ആണ് അതിന്റെ പൊരുള്‍ മനസ്സിലായത്....ഈ പാലം അദ്ദേഹത്തിന് പേടിയാണ്.....നടക്കുന്നതിനിടയില്‍ എങ്ങാനും പൊളിഞ്ഞു വീണാലോ? ബസ്സില്‍ കയറില്ല....പാലത്തിലൂടെ ഓടി രക്ഷപ്പെടുക ....ഇതൊക്കെയാനട്രെ രോഗ ലക്ഷണം ....


               മുക്കത്തെ പിയ്യാപിള വരുന്നുണ്ടെന്നു പറഞ്ഞു പേടിപ്പിച്ചു ഞങ്ങളെ ഭക്ഷണം കഴിപ്പിച്ച ഉമ്മാനെ ഓര്‍ത്തു കൊണ്ടാണ് അന്ന് വീട്ടില്‍ നിന്നിറങ്ങിയത് ......മിനിയാന്ന് മരിച്ച ഹജ്ജുമ്മാന്റെ ദുആ ഇരക്കല്‍ ചടങ്ങാണ് ഇന്ന്....നേരത്തെ പോകണം....വീട്ടില്‍ നിന്ന് കിട്ടിയ നിര്‍ദേശം അനുസരിച്ചാണ് നേരത്തെ പോയതും....ചെറിയ ഒരു പന്തല്‍ കെട്ടി ഒരുക്കിയിട്ടുണ്ട്....കസേരകള്‍ നിരത്തി കഴിഞ്ഞു....നാട്ടില്‍ ഉള്ളവര്‍ക് ഭക്ഷണത്തോടൊപ്പം മരിച്ചു പോയ ഹജ്ജുമ്മാക്ക് വേണ്ടി ഒരു പ്രാര്‍ത്ഥന ....അതാണ്‌ ചടങ്ങ്....ചോറ് വിളമ്പാനുള്ള പാത്രങ്ങളും ഗ്ലാസ്സുകളും കഴുകി തയ്യാറാക്കാനുള്ള ചുമതല എനിക്കും ഒരു കൂട്ടുകാരനും ആയിരുന്നു.......അതിനിടയില്‍ ആണ് മുക്കത്തെ പിയ്യാപ്പിള അടുത്തേക്ക് വന്നത്....കുട്ടിക്കാലതുള്ള അത്ര ഭയം ഇല്ലാതായത് കൊണ്ട് തന്നെ മൂപ്പരെ നന്നായി വീക്ഷിക്കാന്‍ തുടങ്ങി....പതിവ് പോലെ കൈ വിരല്‍ കടിച്ചു പിടിച്ചു കൊണ്ട് അടുത്ത് വന്നു പിരുപിരുക്കുന്ന പിയ്യാപ്പിളയെ നോക്കി ഞാന്‍ ചോദിച്ചു....

നിങ്ങളെന്താ പറഞ്ജോണ്ടിരിക്കുന്നെ ഇക്കാ ?....

ഹമുക്കുങ്ങള് ....ഇങ്ങള് ഈ പാത്രെല്ലാം കയുകി  കൊടുത്താ ഇങ്ങക്കൊരു നല്ല പൈസ കിട്ടൂലെ....ന്നാ പിന്ന ആ പണി നിക്ക് തന്നൂടെ....

അതിങ്ങക്ക് ബെര്‍തെ തോന്നുന്നതാ....ഞാക്ക് പൈശ്യോന്നും കിട്ടൂല്ല

കള്ളന്മാരു പച്ച ക്കല്ലതരം പ റെന്നോ....ങ്ങലെന്നെ പറ്റിക്ക ന്ടെക്കീന്‍ ...

അബദ്ധം ധരിച്ചു വെച്ചിരിക്കുന്ന പുയ്യാപ്പിലയെ പറഞ്ഞു മനസ്സിലാക്കാന്‍ ഒരു ശ്രമം നടത്തുന്നതിനിടെ കൂട്ടുകാരന്‍ പറഞ്ഞു....

അയാക്കു പിരാന്താ............

അന്ന് ഈ നിലപാട് മാറ്റണം എന്ന് പറയാന്‍ എനിക്കറിയില്ലായിരുന്നു....ഇന്ന് അസാന്നിധ്യതിലെങ്കിലും ഒന്നുറക്കെ ഈ നിലപാടിനെ എതിര്‍ക്കാന്‍ മനസ്സ് ആഗ്രഹിച്ചു പോകുന്നു...

അവൂള്ള ഹാജിയെ കണ്ടപ്പോഴാണ് ഈ മുക്കത്തെ പിയ്യാപ്പിളയെ അറിയാന്‍ ഒരു ശ്രമം നടത്തിയത്....

ഇയാളെ പേരെന്താ?

തൂപ്പീ എന്നോ മറ്റോ ആണ്.....അല്ലെങ്കിലും ഈ പെരാന്തന്മാരെ പേര് അറിഞ്ഞിട്ടെന്താ?

അന്ന്  മറുപടി അത്രയും മതിയായിരുന്നു...........എന്നാല്‍ ഇന്നോ?



No comments:

Post a Comment