Pages

Wednesday 6 November 2013

കാലചക്രം

മരണത്തിന്റെ തോത്
ഒരു കാലത്ത് നന്നേ പ്രായം ആയിട്ടായിരുന്നു
ന്യൂ ജെനറേഷന്റെ  തോത് നന്നേ കുറവും
അന്നെന്‍പതിലും നൂറിലും പോയാല്‍
അള്ളോ ആ കാക്ക പോയോന്നാണ്
ഇന്നമ്പതില്‍ പോയാല്‍ പോയി ല്ലേ
പ്രായമായില്ലേ ന്നാണ് ന്യൂ ജനറേഷന്‍
നേരത്തെ പോയാല്‍ നേരത്തെ അറിയാം
നേരിനെ അറിയാം എന്നാകില്‍
ആയുസ്സിനു ബലം പോയ ദുനിയാവില്‍
ആയുസ്സാവാതൊടുങ്ങുന്നോര്‍
പടം വെട്ടി വെച്ച് പെട്ടി കോളം
ഒരുക്കുന്നോര്‍
ഞെട്ടറ്റു വീഴുന്നോനെയും
മധ്യ വയസ്കനെന്നു വിളിക്കുന്നോര്‍
നിനക്ക് വയസ്സായി മരിച്ചതെന്ന്
ആത്മാവിനെ ബോധ്യപ്പെടുത്തുന്നോര്‍
നിനക്ക് ബോധ്യമാവാത്ത ശീഘ്ര മരണത്തെ
ന്യായീകരിക്കുന്നോര്‍
നീയും മറക്കരുത്
മരണത്തിന്റെ തോത് ഇന്നന്‍പതാണ്
നേര്‍ പകുതിയുടെ ലാഭമോ നഷ്ടമോ
ഞെട്ടി മരിച്ചാലും നെഞ്ചിന്‍ കൂട്
പിളര്‍ന്നു മരിച്ചാലും
കിടപ്പിലാവാതെ മരിക്കാം
അനാഥ മന്ദിര ങ്ങളെക്കാള്‍ മണ്ണറ തന്നെ നല്ലത്

3 comments:

  1. ഓരോരോ കാലത്ത് ഓരോരോ രീതികള്‍. പക്ഷെ, ഇപ്പോഴാണ്‌ മരണനിരക്ക് കുറയുന്നതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത് (അവരൊരു പക്ഷെ പഴയ കാലത്തെ ചില കൂട്ടമരണങ്ങള്‍ ഇപ്പോഴില്ല എന്നതിനെയാകാം ഉദ്ദേശിക്കുന്നത്) . കവിത തരക്കേടില്ല . ആശംസകള്‍ :)

    ReplyDelete
  2. താങ്ക്സ് ആര്‍ഷ സോഫി

    ReplyDelete
  3. ആഹ.. ഇത് വ്യത്യസ്തം..

    ReplyDelete