Pages

Sunday, 8 December 2013

എലിയോ പൂച്ചയോ വലിയവന്‍?

പണ്ട് വളരെ പണ്ട് അങ്ങ് ഏതോ ഒരു നാട്ടില്‍ എലി ശല്യം രൂക്ഷമായപ്പോള്‍ രാജാവ് ഒരു കല്‍പ്പന പുറപ്പെടുവിച്ചു....എലി ശല്യത്തില്‍ നിന്നും നമ്മുടെ നാടിനെ രക്ഷിക്കാന്‍ ആര്‍ക്കു കഴിയും...കഴിവുള്ളവര്‍ മുന്നോട്ടു വരിക എന്നായിരുന്നു കല്‍പ്പന...നാടൊട്ടുക്കും ഭ്രിത്യന്മാര്‍ സന്ദേശം പ്രചരിപ്പിച്ചു .....പലരും വന്നെങ്കിലും ആ ഉദ്യമം പരാജയപ്പെട്ടു തിരിച്ചു പോയി...അവസാനം ഒരു സംഗീത വിദ്വാന്‍ വന്നു ഈ ഉദ്യമം ഏറ്റെടുത്തു...തന്റെ സാക്സോ ഫോണില്‍ നിന്നും മാന്ത്രിക ശബ്ദം പുറപ്പെടുവിച്ചു ആ നാട്ടിലെ മുഴുവന്‍ എലികളെയും തന്റെ പിന്നാലെ ആനയിച്ചു കൊണ്ട് വന്നു കടലില്‍ മുക്കി കൊന്നു കളഞ്ഞു ....എത്രത്തോളം എലികള്‍ മുങ്ങി ചത്തെന്നോ അല്ലെങ്കില്‍ എലികള്‍ക്ക് സംഗീതം അത്രക്ക് ഇഷ്ടമാണോ എന്നൊന്നും ചോദിചെക്കല്ലേ....സാക്സോഫോണിന്റെ കാര്യമല്ലേ ....അങ്ങിനെ പതിവ് പോലെ ധീരനും വീരനും സംഗീത മാന്ത്രികനും ആയ ആ വിദ്വാനു കൈ നിറയെ പട്ടുംവളയും വളയും സമ്മാനിച്ചു യാത്രയാക്കി....





            പൂച്ചകള്‍ക്ക് സംഗീത ചികിത്സ നടക്കുമോ എന്നറിയില്ല...പക്ഷെ ചിലപ്പോള്‍ നൂലിന്റെ അറ്റത് വല്ല മത്തിയുടെ  കഷ്ണവും കെട്ടി വെച്ച് ആനയിച്ചു കൊണ്ട് വന്നാല്‍ ഒരു പക്ഷെ വല്ലതും ഒക്കെ നടക്കും...പക്ഷെ അതൊരു ഒന്ന് രണ്ടായിരം പൂച്ചകള്‍ ഒരുമിച്ചായാല്‍ ഇതൊക്കെ സാധിക്കുമോ?....എത്ര നൂല്‍ വേണം ?...ഒരാളെ കൊണ്ട് പറ്റുമോ?...ഇല്ല എന്ന് തീര്‍ച്ച ...അപ്പോള്‍ പിന്നെ എന്താണൊരു വഴി? ഖത്തറില്‍ പൂച്ചകളുടെ എണ്ണം നാള്‍ക്കു നാള്‍ വര്‍ധിക്കുന്നു..(പത്രവാര്‍ത്ത)...ഉപേക്ഷിക്കപ്പെടുന്നവയും അല്ലാതെയും ആയി ഒരല്പ സ്വല്പം ബുധിമുട്ടിലേക്ക് ആണ് കാര്യങ്ങള്‍ നീങ്ങുന്നത്‌....ആരോഗ്യം ഇല്ലാത്ത പൂച്ചകള്‍ റോഡിലൂടെ അലയുന്നതും നഗര സൌന്ദര്യത്തിനു കോട്ടം വരുത്തുന്നു....അപ്പോള്‍ ഇവിടെ ഈ മരുഭൂമിയില്‍ എങ്ങിനെ പൂച്ചകളുടെ എണ്ണം കൂടി വന്നു എന്ന് വെറുതെ ഒന്ന് അന്വേഷിച്ചു നോക്കിയപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത്.,...
            2006 ലെ ഏഷ്യന്‍ ഗെയിംസിന് ഖത്തര്‍ ആഥിത്യം അരുളിയതോട് കൂടി രാജ്യം ആതിഥേയര്‍ എന്നാ നിലക്ക് വളരെ അധികം പ്രശസ്തി കൈവരിച്ചു...നൂറു ശതമാനം വിജയം കൈവരിച്ചു എന്ന് മാത്രമല്ല അപൂര്‍ണത അല്ലെങ്കില്‍ ഒരു നേരിയ പോരായ്മ പോലും ചൂണ്ടി കാണിക്കാന്‍ ആര്‍ക്കും സാധിച്ചില്ല....അത്രക്ക് മികവാര്‍ന്ന പ്രകടനം കാഴ്ച വെച്ച രാജ്യം ഫിഫ വരെ കയ്യെത്തി പിടിക്കാം എന്നാ നിശ്ചയ ദാര്ട്യ ത്തില്‍ എത്തിച്ചേരുകയായിരുന്നു...
     ആയിടക്കാണ് ഖത്തറില്‍ എലി ശല്യം രൂക്ഷമായത്...ഖ്യൂ ക്ലീന്‍ എന്ന ശുചീകരണ വിഭാഗവും (ബലതിയ്യ) ആശ്ഗാല്‍ എന്നാ പൊതുമരാമത്ത് വിഭാഗവും ജനങ്ങളുടെ നിരന്തര പരാതിയില്‍ മനം മടുത്തു പരിഹാര പ്രക്രിയക്ക് വേണ്ടി കോര്‍ണിഷിലെ അശ്ഗാല്‍ ടവറില്‍ പത്താം നിലയിലെ കൊണ്ഫരന്‍സ് ഹാളില്‍ മീറ്റിംഗ് വിളിച്ചു....കുറെ മിസരികള്‍ ആണ് തലപ്പത്തുള്ളവര്‍...മറ്റു ചില അറബ് രാജ്യക്കാര്‍ പേരിനു മാത്രം....കൊണ്ഫരന്‍സ് തുടങ്ങുന്നതിനു മുമ്പ് തുടങ്ങിയ സുലൈമാനി കുടി ചര്‍ച്ച അവസാനിച്ചിട്ടും തീര്‍ന്നില്ല എന്നത് മറ്റൊരു കാര്യം....അവിടെ പുകച്ചിട്ട സിഗരറ്റ് കുറ്റികള്‍ തുടച്ചു വൃത്തിയാക്കി മൊയ്തീന്‍ കുട്ടി എന്നാ അന്‍പത്തി രണ്ടുകാരന്‍ ഓഫീസ് ബോയ്‌ തളര്‍ന്നു പോയി.....അങ്ങിനെ പാന്‍ട്രിയില്‍ വന്ന ഗലാല്‍ എന്ന മിസരിയോടു മൊയ്തീന്‍ കുട്ടി ചോദിച്ചു....
എന്തായി തീരുമാനം ?

                  







നിന്റെ നാട്ടില്‍ പൂച്ചയുണ്ടോ എന്നായി ഗലാലിന്റെ മറു ചോദ്യം...
ആകെ പരുങ്ങലില്‍ ആയ മൊയ്തീന്‍ കുട്ടി ഗലാലിനെ വീണ്ടും ഒരു സുലൈമാനി കൊടുത്തു സോപ്പിട്ടു മയത്തില്‍ കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കാനുള്ള ശ്രമം നടത്തിക്കൊണ്ടേ ഇരുന്നു....
ഒടുക്കം ഗലാല്‍ ആ സത്യം തുറന്നു പറഞ്ഞു....
ഖത്തറില്‍ എല്ലാവരും പൂച്ചയെ വളര്‍ത്തട്ടെ എന്നാണു തീരുമാനം ....
അല്ലാഹ് എന്നും പറഞ്ഞു തലേല്‍ കയ്യും വെച്ച് മൊയ്തീന്‍ കുട്ടി സ്ഥലം കാലിയാക്കി....അപ്പോള്‍ മൊയ്തീന്‍ കുട്ടി പറയുന്നുണ്ടായിരുന്നു
ഇതേതോ മിസരീന്റെ തലേല്‍ ഉദിച്ച കുരുട്ടു ബുദ്ധ്യന്നെ ...
അങ്ങിനെ ഖത്തറില്‍ എങ്ങും  വിജ്ഞാപനം പുറപ്പെടുവിക്കപ്പെട്ടു.....പൂച്ച സ്നേഹികള്‍ പരക്കം പായാന്‍ തുടങ്ങി ...ചിലര്‍ അലയുന്ന പൂച്ചകളെ പോലും ലൈനടിച്ച്‌ വീട്ടില്‍ എത്തിച്ചു....എലികള്‍ ഓരോന്നായി ചത്ത്‌ വീഴാന്‍ തുടങ്ങി....അങ്ങിനെ മൊത്തത്തില്‍ എലി ശല്യത്തിന് ശാശ്വത പരിഹാരം കണ്ടു പിടിച്ച മിസരി ഗലാലിനെ അശ്ഗാല്‍ ഖ്യൂ ക്ലീന്‍ കമ്പനിയും കൂടി ആദരിച്ചു....ഖത്തര്‍ ഗവണ്മെന്റിനു സന്തോഷമായി.....അങ്ങിനെ എലി ശല്യത്തില്‍ നിന്നും പതിയെ മോചനം കിട്ടിയ നാട്ടുകാര്‍ ആ യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ ഏറെ വൈകിപ്പോയി...പൂച്ചകള്‍ ഖത്തറിലെ നിരത്തുകളിലും കവലകളിലും ഗ്രാമ പ്രദേശങ്ങളില്‍ തന്നെയും എണ്ണിയാലൊടുങ്ങാത്ത രീതിയില്‍ അധികരിച്ചിരിക്കുന്നു......എലിയെ തുരത്താന്‍ പൂച്ച വളര്‍ത്തല്‍ നിര്‍ദേശിച്ച ഗലാലിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് എന്നോട് ചോദിക്കരുത്....വല്ല മിസ്രികളെയും കണ്ടാല്‍ ചോദിച്ചു മനസ്സിലാക്കുക....ഫിഫ വരുമ്പോഴെക്കു ഈ ശല്യത്തില്‍ നിന്നും മോചനം കിട്ടാന്‍ ഈ മിസ്രികളുടെ പ്രയോഗത്തില്‍ അമ്പേ പരാജയപ്പെട്ട സ്ഥിതിക്കും പൊതുവേ മലയാളികള്‍ ആണ് ബുദ്ധിമാന്‍ എന്ന് അറിയപ്പെടുന്ന സ്ഥിതിക്കും നിങ്ങള്‍ക്കാര്‍ക്കെങ്കിലും വല്ല ഫുത്തിയും തോന്നുന്നുണ്ടെങ്കില്‍ ഒന്ന് പറഞ്ഞു കൊടുത്തേക്കണേ ......അപ്പൊ പൂച്ചയോ എലിയോ വലുത് എന്നാ എന്റെ ചോദ്യം ഉത്തരം കിട്ടാതെ ഇപ്പോഴും കിടക്കുന്നു....കിടക്കട്ടെ...വാതില്‍പടിയില്‍ ഒരു പൂച്ച വന്നു മ്യാവൂ ന്നു കരയുന്നുണ്ട്....വല്ല മീന്‍ മുള്ളോ ഇറചിക്കഷ്ണമോ കൊടുത്തിട്ട് വരാം... സ്നേഹത്തോടെ മലയാളിയുടെ യുക്തിയില്‍ നാമവശേഷമാവാന്‍ പോകുന്ന പൂച്ചകളെ പറ്റി ആലോചിച്ചു കൊണ്ട് ഹാഷിം തൊടുവയില്‍ ബൈ .......

                                

4 comments:

  1. ഞങ്ങളെ സൗദിയിലൊക്കെ എലിയെ കണ്ടാൽ പൂച്ചകൾ ഓടും അതാ പതിവ്

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. പാവം പൂച്ചകള്‍!

    ReplyDelete
  4. ഇപ്പോള്‍ പറയുന്നത് ഇതിലും ഭേദം എലികള്‍ തന്ന്യായിരുന്നു എന്നാണ്

    ReplyDelete