മാര്‍ക്കം ചെയ്യുക (സുന്നത്ത് കല്യാണം ) എന്ന ഭീമാകാരമായ ഒരു കടമ്പ മുന്നില്‍ ഉണ്ടെന്നു സമീര്‍ എപ്പോഴും എന്നെ ബോധ്യപ്പെടുത്തു മായിരുന്നു
അല്ലെങ്കിലും നാലാം ക്ലാസ്സില്‍ എത്തിയിട്ടും എന്ത് കൊണ്ട് നിന്റെ മാത്രം ഇത്ര വൈകി പോകുന്നു എന്നാണു മദ്രസ്സയില്‍ ഓത്തു പഠിക്കാന്‍ വരുന്ന കൂട്ടുകാരന്മാരുടെയെല്ലാം ചോദ്യം
അടുത്ത കൊല്ലം നോമ്പിനു ചീത്‌ക്കില്ലേല്‍ ഞാള് ഉസ്താദിനോട് പറയും
സമീര്‍ ഭീഷണിപ്പെടുത്തി തുടങ്ങി
ഉമ്മാനോട് അടുത്തിരുന്നു സ്വകാര്യത്തില്‍ അപേക്ഷിച്ചു
ഉമ്മാ..... ന്റെ മാര്‍ക്കം ചീയണ്ടാ ന്നു ഉപ്പാനോട് പറയുവോ?
മ്മക്ക് പറയാലോ ....
ഉമ്മാന്റെ മറുപടി ശരിക്കും ദാഹിച്ചു വന്നപ്പോ ഒരു ഗ്ലാസ് വെള്ളം കിട്ടിയ പോലെ ആയിരുന്നു
മുസ്ഹഫും അഖലാഖും തജവീധും എടുത്തു ഓലിയോട്ടു മദ്രസ്സയിലേക്ക് പോകാനൊരുങ്ങുമ്പോള്‍ സമീര്‍ മുറ്റത്ത് വന്നു വിളിക്കുന്നുണ്ടായിരുന്നു
കൂടെ പോകുമ്പോള്‍ അവന്‍ വീണ്ടും പറഞ്ഞു...
എടാ ....ഇന്ന് മൊയ്തു ഉസ്താദ് നിക്കരിപ്പിക്കും....മാര്‍ക്കം ചീയ്യാതോല പള്ളീ കയറ്റൂല ....
ആകപ്പാടെ പേടിച്ചു കൊണ്ടാണ് ക്ലാസ്സില്‍ കയറിയത്..
.പടച്ചോനെ മൊയ്തു ഉസ്താദ് ഇന്ന് ക്ലാസ്സില്‍ വരണ്ടെനൂ എന്നായി പ്രാത്ഥന
പക്ഷെ ഉസ്താദ് വരാതിരുന്നില്ല...സലാം പറഞ്ഞു ക്ലാസ്സില്‍ കയറിയ ഉസ്താദ് ഹാജര്‍ വിളിച്ചു....മദ്രസ്സയ്ക്ക് മുന്നിലൂടെ ഒഴുകുന്ന വാണിമേല്‍ പുഴ മയ്യഴിയിലേക്ക് യാത്രയാകുന്നതും നോക്കി ഒരേ ഇരിപ്പായിരുന്ന എന്നെ സമീരാന് തട്ടി വിളിച്ചത് ....
നിസ്കാരം പ്രാക്ടിക്കല്‍ ആയി ചെയ്യിക്കാന്‍ ഉസ്താദ് പള്ളിയിലേക്ക് വുദു എടുത്തു കയറി വരാന്‍ പറഞ്ഞു...അപ്പോളാണ് സമീര്‍ ഉറക്കെ വിളിച്ചു പറഞ്ഞത്...
ഉസ്താദേ ....ഇവന്റെ മാര്‍ക്കം ചീതിക്കില്ല
വേട്ടക്കാരന്റെ മുന്നില്‍ പെട്ട മുയലിനെ പോലെ പരിഭ്രമിച്ചു ഇരിക്കുന്ന എന്നെ ഉസ്താദ് രൂക്ഷമായി ഒന്ന് നോക്കി.
ആയെന്താടോ ഇന്റെ ഉപ്പാക് ഈനോന്നും നേരയില്ലേ?
എന്റെ മാര്‍ക്കം ചീയൂലാ ന്നാ ന്നോട് ഉമ്മ പറഞ്ഞെ.....
ഇത് കേട്ടതും ഉസ്താദ് പൊട്ടി ചിരിക്കാന്‍ തുടങ്ങി.....
വീട്ടില്‍ എത്തിയപ്പോള്‍ ഉപ്പ പത്ര വായനയില്‍ മുഴുകി ഇരിക്കുകയാണ്....എന്നാലും അടുത്ത് ചെന്ന് വെറുതെ കുറച്ചു നേരം ഉപ്പാനെ തന്നെ നോക്കി ഇരുന്നു....
ന്താ മോന്‍ ഇങ്ങിനെ ഇരിക്കുന്നെ...?
എനക്ക് പേടിയാ ഉപ്പാ......
ന്തേനൂ ....?
ന്റെ മാര്‍ക്കം ചീയണ്ട ഉപ്പാ....
ചിരിച്ചു കൊണ്ട് ഉപ്പ പറഞ്ഞു...
ഇനിക്ക് പേട്യാന്നെ ചീയണ്ട ....
റമദാന്‍ മാസം അടുത്ത് വന്നതോടെ വീട്ടിലും ഒരുക്കങ്ങളുടെ തിരക്ക് കൂടി വന്നു...അടുക്കളയില്‍ ഉമ്മയെ സഹായിക്കാന്‍ കല്യാണി ഏട്ട ത്തിയും വന്നിട്ടുണ്ട്....
വയ്കുന്നേരം കൂട്ടുകാരോടൊപ്പം കളിക്കാന്‍ പോകാന്‍ അനുവാദം ചോദിക്കാന്‍ അടുക്കളയിലേക്കു ചെല്ലുമ്പോള്‍ ആണ് കല്യാണി ഏട്ടത്തി യോട് ഉമ്മ പറയുന്നത് കേട്ടത്
മറ്റന്നാള്‍ മോന്റെ മാര്‍ക്കം ചീയ്യാന്‍ കൊണ്ട് പോണം
കേട്ട ഭാവം നടിക്കാതെ കളിക്കാന്‍ പോകുന്നു എന്നും പറഞ്ഞു അടുത്ത വീട്ടില്‍ എതിയപോ ഴാണ് അവിടെ അന്‍വറിന്റെ മാര്‍ക്കം ചെയ്തു കൊണ്ട് വന്ന വിവരം അറിഞ്ഞത് ....അമ്പി എന്ന് ഞങ്ങള്‍ വിളിക്കുന്ന അവനെ ഓട്ടോ റിക്ഷയില്‍ കൊണ്ട് വന്നിരക്കിയത് മുതല്‍ അവന്റെ നിലവി ളിയും ബഹളവും കൂടി കേട്ടപ്പോള്‍ എന്റെ ഭയം ഇരട്ടിച്ചു....
അല്ലാഹ് .....എന്ത് പരീക്ഷണം ആണിത് അല്ലാഹ എന്നും പറഞ്ഞു അലറുന്ന അമ്പിയുടെ അടുത്ത് പോയി ഞാനും ഇരുന്നു....അവന്റെ മുഖത്ത് നോക്കിയപ്പോള്‍ വേദന കടിച്ചമര്‍ത്തുന്ന അവനെ കണ്ടു ഞാന്‍ വീണ്ടും പേടിച്ചു കൊണ്ടേ ഇരുന്നു.....
രാത്രി ഭക്ഷണം കഴിക്കാന്‍ ഇരുന്നപ്പോഴാണ് ഉപ്പ പഴയ കഥ എടുത്തിട്ടത്....പണ്ട് കാലത്ത് ഒസ്സാന്മാര്‍ ആണ് പോലും മാര്‍ക്കം ചെയ്യുക...അതും കസേരയുടെ മുകളില്‍ ഇരുത്തി രണ്ടു കയ്യും കാലും പിടിച്ചു വെച്ച് കാലു വിടര്‍ത്തി വെച്ച് ഒസ്സാന്‍ കത്തി എടുത്തു ചുക്കാ മണി നോക്കി ഒറ്റ വലിയാണ്....
അന്ന് ഉറങ്ങാനേ പറ്റിയില്ല....നാളെയാണ് ആ ദിനം ...നിന്റെ മാര്‍ക്കം ചെയില്ല എന്ന് വാഗ്ദാനം തന്ന ഉമ്മയും ചിരിച്ചു കൊണ്ട് മാത്രം മറുപടി പറഞ്ഞു ഒസ്സാന്റെ കഥ പറഞ്ഞു പേടിപ്പിച്ച ഉപ്പയും എന്റെ ശത്രു ക്കളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചു....എന്നാലും ഒരു ആശ്വാസം ഉപ്പ പറഞ്ഞത് ഓര്‍ക്കുമ്പോലാണ് ...വില്ല്യാപ്പളി കൊണ്ട് പോയി ഓപറേഷന്‍ ചെയ്യുന്ന പോലെ മയക്കി കിടത്തിയാണ് ചെയ്യുക ...എന്നാലും ഓപറേഷന്‍ എന്നൊക്കെ പറഞ്ഞാലും എന്തായിരിക്കും സംഭവിക്കുക എന്നൊരു എത്തും പിടിയും കിട്ടാതായി...
കാദര്‍ ഡോക്ടര്‍ ഉപ്പാന്റെ അടുത്ത കൂട്ടുകാരന്‍ ആണെന്ന ഒരു ധൈര്യം തന്നാണ് ഉമ്മ എന്നെ ആശ്വസിപ്പിച്ചത്....എങ്കിലും അന്ന് ഉറങ്ങിയതെ ഇല്ല...
നേരം വെളുത്തപ്പോള്‍ മുറ്റത്ത് അമ്പിയേ കൊണ്ട് പോയ അതെ ഓട്ടോറിക്ഷ നില്‍ക്കുന്നു ...വേഗം പോയി കുളിച്ചിട്ടു വാ എന്ന് ഉമ്മ യുടെ കര്‍ശന നിര്‍ദേശം കിട്ടിയപ്പോള്‍ ഇവര്‍ക്കൊന്നും എന്നോട് ഒട്ടും സ്നേഹമില്ല എന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു ....
ഇസ്തിരിപ്പെട്ടി പോലോത്ത ഓട്ടോറിക്ഷയില്‍ ഉമ്മയുടെയും ഉപ്പയുടെയും ഇടയില്‍ അനുസരണയോടെ അതിലേറെ ഭീതിയില്‍ ഇരുന്നു കൊണ്ട് ഇപ്പോഴൊന്നും വില്ല്യാപ്പള്ളി എത്ത ല്ലേ എന്ന് ഞാന്‍ പ്രാര്‍ഥിച്ചു കൊണ്ടേ ഇരുന്നു...കണ്ണാടിയിലൂടെ എന്നെ നോക്കി ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ ഒരു ചിരി ചിരിച്ചപ്പോള്‍ അത് ഒരു കൊലചിരിയാണ് എന്നാ പോലെ എനിക്ക് അനുഭവപ്പെട്ടു ....
വില്ല്യാപ്പള്ളി ടൌണില്‍ എത്തിയപ്പോള്‍ ഉമ്മാനോട് എനിക്ക് കണ്ണില്‍ കണ്ടതൊക്കെ വേണം എന്ന് പറഞ്ഞു വിലപിക്കാന്‍ തുടങ്ങി....ഡോക്ടറെ കണ്ടിട്ട് പൊറോട്ടയും ബീഫ് കറിയും വാങ്ങി തരാം എന്ന ഉപ്പയുടെ വാഗ്ദാനത്തില്‍ മനം കുളിര്‍ക്കെ ഹോസ്പിടലിന്റെ കവാടത്തില്‍ ഓട്ടോ റിക്ഷ ബ്രേക്കിട്ടു ....എന്റെ വലതു കൈ പിടിച്ചു ഉപ്പ കൌന്ടരിലേക്ക് നീങ്ങി...
വെളുത്ത വസ്ത്രം ധരിച്ചെത്തിയ സിസ്ടര്‍ എന്നെ കൂട്ടി ഒരു മുറിക്ക കതെക്ക് കയറി പോയി...അവിടെ കയറി കിടക്കാന്‍ ആവശ്യപ്പെട്ട സിസ്ടരോട് ഞാന്‍ ഒരു അപേക്ഷ മുന്നോട്ടു വെച്ചു
ബേദനയാക്കല്ലേ സിസ്ടരെ ....
ഇല്ലെടാ കുട്ടാ ...ഒരു ഉറുംബ് കുത്തുന്ന വേദനയെ ണ്ടാവൂ ട്ടാ
കറുത്ത് കരുവാളിച്ച സിസ്ടരെ എനിക്ക് വല്ലാതെയങ്ങ് ബോധിച്ചു
കണ്ണിലാകെ ഇരുട്ട് കയറി....തലക് മുകളില്‍ പത്തു പന്ത്രണ്ടു ബള്‍ബുകള്‍ അധ്വാനിച്ചു പ്രകാശിച്ചു കൊണ്ടേ ഇരിക്കുന്നു....ആരൊക്കെയോ പിറു പിറുക്കുന്നു .....കിര്‍ കിര്‍ എന്നൊരു ശബ്ദം കേള്‍ക്കുന്നു....
ആരോ എണീക്കാന്‍ പറഞ്ഞപ്പോള്‍ ആണ് ചുക്കാ മണിക്ക് തലക്കല്‍ വെളുത്ത പഞ്ഞി കെട്ടു കണ്ടത്.....തൊട്ടു നോക്കാനോ കുനിഞ്ഞു നോക്കാനോ ഒക്കെ ഞാന്‍ ഒരു ശ്രമം നടത്തി നോക്കി...അപ്പോള്‍ സിസ്ടര്‍ പറഞ്ഞു....
അതികം ഇളകി കളിക്കരുത് ട്ടോ....പഴുക്കും....
പുറത്തേക്കിറങ്ങിയപ്പോള്‍ ഉപ്പയും ഉമ്മയും എണീറ്റ് അടുത്ത് വന്നു....കവഞ്ഞും വകഞ്ഞും നടക്കുന്ന എന്നെ അവര്‍ തലോടി കൊണ്ട് ചോദിച്ചു..
വേദന ണ്ടായിര്ന്നോ?
എനക്കൊന്നും തിരിഞ്ഞിക്കില്ല....
വില്ല്യാപ്പള്ളി ടൌണിലെ ഹോടലില്‍ കയറി പൊറോട്ടയും ഇറച്ചിയും കഴിക്കുന്നതിനിടയില്‍ വരുന്നവനും പോകുന്നവനും എന്നെ തന്നെ നോക്കി കൊണ്ട് ചിരിക്കുന്നത് പോലെ തോന്നി...ചിലര്‍ പച്ച മണക്കുന്നുണ്ടോ എന്നൊരു ചോദ്യവും....
ഓട്ടോറിക്ഷയില്‍ തിരിച്ചു പോകുമ്പോള്‍ ഉപ്പ പറഞ്ഞു
ഇനീപ്പം ഇന്നെ കാണുവേന്‍ എതിര ആളാ ബരുവ...കൈ നെറച്ചും പൈസേം കിട്ടും ...പിന്ന ഹോര്‍ലിക്സും ബൂസ്ടും മുട്ടേം പാലും അങ്ങിനെ എന്തെല്ലം
മോഹന വാഗ്ദാനങ്ങളില്‍ ഒന്നും ഞാന്‍ വീണില്ല....അല്‍പ സ്വല്പം വേദന ഉണ്ടെങ്കിലും ഒന്നും മിണ്ടാതെ അടങ്ങി ഇരുന്നു വീട്ടില്‍ എത്തിയ ഉടനെ കണ്ടത് എന്നെ കാത്തിരിക്കുന്ന സമീരിനെയാണ്
അവന്റെ കളിയാക്കിയുള്ള ചിരിയില്‍ എന്നോട് അവന്‍ ചോദിച്ചു....
എങ്ങനെണ്ട് ....ഇഞ്ഞല്ലേ പറഞ്ഞത് ഇന്റെ മാര്‍ക്കം ചീയൂല്ലാന്നു
അത് പിന്നെ ഒരു പൂതിക്ക് അങ്ങനെ പറഞ്ഞതാ....അഥവാ ചീതിക്കില്ലെങ്കിലോ