ഞാന്‍ ഒരു ഇസ്ലാം മത വിശ്വാസിയാണ് ...അങ്ങയുടെ പ്രവര്‍ത്തന രീതി യോ മേഖലയോ ഏതാണെന്നോ എന്താണെന്നോ അറിയാന്‍ പോലും ഞാന്‍ ശ്രമിക്കാതിരുന്നത് വളരെ അബദ്ധം ആയി പോയി എന്ന ഒരു തോന്നലില്‍ നിന്നാണ് അങ്ങയോടു ചില കാര്യങ്ങള്‍ ഉള്ളു തുറന്നു പറയണം എന്ന് ആഗ്രഹിച്ചു പോയത്...അതില്‍ എന്നെ ദയവായി ഒരു വര്ഘീയ വാദി എന്നോ തീവ്ര വാദി എന്നോ മുദ്ര കുത്തല്ലേ ...ഇത് ഒരു അപേക്ഷയാണ്...അല്ല..അങ്ങയുടെ കാലു പിടിച്ചു പറയുന്നതാണ്...കാരണം അങ്ങയുടെ നീക്കങ്ങള്‍ പോലും ഞാന്‍ ഭയപ്പെടുന്നു...അതിനു പ്രധാന കാരണം ഞാന്‍ ഒരു മുസ്ലിം ആണെന്നതും അങ്ങ് ഒരു ഭൂരി പക്ഷക്കാരനും എന്നത് തന്നെ..(അങ്ങയെ ഹിന്ദു മത വിശ്വാസി എന്ന് എനിക്ക് വിളിക്കണമെങ്കില്‍ എന്റെ ആയിരക്കണക്കായ തികഞ്ഞ ഭക്തന്മാരായ കല്ലാച്ചി കക്കട്ടില്‍ വട്ടോളി കുറ്റ്യാടി ഭാഗത്തുള്ള സുമനസ്സുകളോട് അനുവാദം ചോദിക്കണം )
ഈ എഴുത്ത് എഴുതാന്‍ എനിക്ക് പ്രേരകമായ വിഷയം അങ്ങയുടെ ആഹ്വാനത്തില്‍ ഈ അടുത്ത് എറണാകുളം ജില്ലയില്‍ നടത്തിയ ഹര്‍ത്താല്‍ തന്നെ...പ്രതികരിക്കാന്‍ വേണ്ടി അല്ല...മത സൌഹാര്ധം എന്നത് സുന്ദരമായ ഒരു പാത്രത്തിന്റെ വക്ക് ചിതറിയ പോലെ സകല സുന്ദര മതത്തിലെയും വിശ്വാസികള്‍ എന്ന് വാദിക്കുന്ന ചില കൂപ മന്ദൂകങ്ങള്‍ സ്വാര്‍ത്ഥ താല്പര്യത്തിനു വേണ്ടി ആയുധങ്ങള്‍ സ്വീകരിച്ചു അക്രമ പാതയിലേക്ക് മുന്നേറിയപ്പോള്‍ നെഞ്ച് വിരിച്ചു ചങ്കൂറ്റത്തോടെ നിങ്ങള്‍ ഈ ചെയ്യുനത് മതത്തിനു വേണ്ടി അല്ലെന്നും മതത്തില്‍ ഇമ്മാതിരി കുനുഷ്ടുകള്‍ക്ക് സ്ഥാനം ഇല്ലെന്നും പ്രവര്തികളിലൂടെ കാണിച്ചു കൊടുക്കാന്‍ എന്നെ പോലെ ചിലര്‍ക്കെങ്കിലും ഈ ബഹു സ്വര സമൂഹത്തില്‍ തെളിവ് സഹിതം അങ്ങേക്ക് കാനിചു തരാന്‍ പറ്റും...അതിനായി അങ്ങയുടെ വിലപ്പെട്ട സമയത്തില്‍ നിന്നും ഒരു ദിവസമെങ്കിലും അങ്ങയെ ഞാന്‍ എന്റെ സുന്ദര ഗ്രാമത്തിലേക്ക് ഹാര്ധവമായി സ്വാഗതം ചെയ്യുന്നു....
ഇക്കഴിഞ്ഞ നബി ദിനാഘോഷ വേളയില്‍ ചില പ്രദേശങ്ങളില്‍ എങ്കിലും ചില ഹിന്ദു മത വിശ്വാസികള്‍ പായസം വിതരണം നടത്തുന്നത് കണ്ടപ്പോള്‍ മനം കുളിര്‍ന്നു പോയിരുന്നു...അതിനു പിനലെയാണ് സാറിനു ഇമ്മാതിരി ഒരു ചിന്ത വന്നത് എന്ന് ഓര്‍ക്കുമ്പോള്‍ വേദന ഉണ്ട്...ആലുവാ മണപ്പുറത്ത് കുറച്ചു മുസ്ലിം മത വിശ്വാസികള്‍ ഒന്ന് ഒത്തു കൂടിയാല്‍ എറണാകുളം ജില്ല തകര്‍ന്നു പോകും എന്നായിരുന്നോ അല്ല മനസ്സിലെ വിഷ ലിപ്തമായ ചിന്തകള്‍ പുരതെടുതതോ എന്തെങ്കിലും ആവട്ടെ...ഇത്തരം ദുര്‍ വാഷികള്‍ക്ക് കുഴലൂത്ത് നടത്താന്‍ ഭരണാധികാരികള്‍ പോലും പിന്തുണയ്ക്കുന്നു എങ്കില്‍ ഞാന്‍ എന്ത് പറഞ്ഞിട്ടെന്താ അല്ലെ?
എന്നാല്‍ രാജേട്ടാ ഞാന്‍ ഒന്ന് തുറന്നു പറയട്ടെ ...ഇത് പുറം ലോകം അറിയണം എന്ന് ആഗ്രഹിച്ചതല്ല...പക്ഷെ താങ്കളെ പോലെ ഉള്ളവര്‍ അറിഞ്ഞിരിക്കണം എന്ന് ഇപ്പോള്‍ ആഗ്രഹിക്കുന്നത് കൊണ്ട് മാത്രം ...എന്റെ അയല്‍വാസിയും ഞങ്ങളുടെ നാട്ടിലെ ആരോഗ്യവാനും ആയ ഒരു ഹിന്ദു മത വിശ്വാസി (തെങ്ങ് കയറ തൊഴിലാളി ) കാന്‍സര്‍ രോഗം പിടി പെട്ട് രോഗ ശയ്യയില്‍ കിടക്കുമ്പോള്‍ അദ്ധേഹത്തിന്റെ ചികിത്സാ ഫണ്ട് സ്വരൂപിക്കാന്‍ ഞങ്ങള്‍ നാട്ടില്‍ ഒരു ധന ശേഖരണം നടത്തിയിരുന്നു ...അതിനു ചുക്കാന്‍ പിടിച്ചത് മതം നോക്കിയോ ജാതി നോക്കിയോ അല്ല..എല്ലാ വിഭാഗം അല്ല എല്ലാ മനുഷ്യന്മാരും അത്യധികം ഉത്സാഹത്തോടെ ഊര്‍ജത്തോടെ ഉണര്‍ന്നു പ്രവര്‍ത്തിച്ചു എന്നാണു സത്യം ...ആ പരിപാടി നടത്തിയത് ഞങ്ങള്‍ ഖുര്‍ ആന്റെ പാഠം ഒപ്പം ഇസ്ലാമിക ആജാരങ്ങളും ചിട്ട വട്ടങ്ങളും പഠിക്കുന്ന പരിപാവനമായ ഞങ്ങളുടെ നുസ്രതുല്‍ ഇസ്ലാം മദ്രസ്സയില്‍ വെച്ചായിരുന്നു ...അങ്ങ് ആലുവാ മനപ്പുരത്തിന് കല്‍പ്പിക്കുന്ന പവിത്രത ഞങ്ങള്‍ ഈ മദ്രസ്സയോടു കാണിച്ചു സന്കുജിതമായി ഇടുങ്ങിയ ചിന്താ ഗതിയോടു കൂടി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇന്ന് ആ യുവാവിനു ഒരു കാല്‍ നഷ്ടപ്പെട്ടെനെ...ഭിഷഗ്വരന്മാര്‍ ഒരു കാല്‍ വെട്ടി മാറ്റണം എന്ന് വിധി എഴുതിയപ്പോള്‍ മാനസികമായും സാമ്പത്തികമായും സകല പിന്തുണയും അറിയിച്ചു കൊണ്ട് മുന്നോട്ടു വന്ന ജനത മതപരമായ ചിന്താ ഗതിയോടെ ആണ് പെരുമാരിയതെങ്കില്‍ അവസ്ഥ മാറിയേനെ.....ഞങ്ങള്‍ സ്നേഹിക്കുന്നത് മനുഷ്യരെ ആണ്....
ഹൃദയ വിശാലത കാണിക്കുന്ന ഭൂരി പക്ഷം എന്നത് കാനാന്മെങ്കില്‍ അങ്ങ് സവര്‍ണ മേധാവിത്വത്തിന്റെയും കുടില തന്ത്രങ്ങളുടെയും മുഖം മൂടി അഴിച്ചു വെച്ച് മനുഷ്യരിലേക്ക് ഇറങ്ങി വരാന്‍ ശ്രമിക്കണം...അങ്ങയെ പോലുള്ളവരുടെ ചില വാക്കുകളും പ്രവര്‍ത്തികളും ചിലരെ എങ്കിലും അല്പം വേദനിപ്പിക്കാനും ദുഷിച്ച ചിന്തകളിലേക്ക് ആനയിക്കാനും കാരണം ആയേക്കാം...അബുല്‍ നാസര്‍ മദനിയെ അദ്ധേഹത്തിന്റെ പൂര്‍വ കാല പ്രവര്‍ത്തികളെ യഥാര്‍ത്ഥ വിശ്വാസികള്‍ ആയ മനുഷ്യര്‍ തള്ളി കളഞ്ഞതും ശിരസാ വഹിക്കുന്നവരെ നഖ ശിഖാന്തം എതിര്‍ത്തതും ഇത്തരം കാഴ്ചപ്പാടുകള്‍ പൂര്‍ണമായും ഒടയ തമ്പുരാന്‍ നിഷേധിച്ചതാണ് എന്നരിവുള്ളത് കൊണ്ടും
ഒരു ബഹു സ്വര സമൂഹത്തില്‍ എങ്ങിനെ ജീവിക്കണം എന്ന് തികഞ്ഞ ബോധ്യമുള്ളതു കൊണ്ടും തന്നെ....
എങ്കിലും ചില കാഴ്ചകള്‍ വീണ്ടും വീണ്ടും വേദനിപ്പിക്കാരുന്ദ് എന്നത് അങ്ങേക്കും അറിയാവുന്ന സത്യം തന്നെ...മദനിക്ക് നേരെ ഇപ്പോള്‍ ആരൊക്കെയോ നീക്കി കൊണ്ടിരിക്കുന്ന ചില കരു നീക്കങ്ങള്‍...മാധ്യം പ്രവര്‍ത്തക നാമം കൊണ്ട് മാത്രം മുസ്ലിം ആയിട്ടുള്ള ശാഹിനക്ക് നേരെയുള്ള കേസ് .....മറ്റു ചിലത് കൂടി എണ്ണി പറയാന്‍ നാവു പൊങ്ങുന്നുണ്ട് ...പക്ഷെ ഞാന്‍ സ്നേഹിക്കുന്നത് മനുഷ്യരെ ആണ്...മതത്തെ ഞാന്‍ ആരാധനയ്ക്ക് വേണ്ടിയും ...ഒപ്പം ശാശ്വതമായ മോക്ഷത്തിനും വേണ്ടിയാണ്...എന്റെ ക്ഷണം അങ്ങ് സ്വീകരിക്കില്ലായിരിക്കാം..എങ്കിലുംഅങ്ങ് കേരളത്തിന്റെ ഗ്രാമ ഗ്രാമാന്തരങ്ങളില്‍ സൌഹൃദത്തിന്റെ അതിര്‍ വരംബുകളില്ലാത്ത സ്നേഹം സൃഷ്ടിച്ചു മുന്നേറുന്ന ഒരു ജനതയെ കൂടി കാണാന്‍ ശ്രമിക്കണം...ഒരു മണപ്പുറത്ത് വെച്ച് സമ്മേളിക്കുമ്പോള്‍ കുത്തി ഒലിച്ചു പോകുന്നതല്ല മതങ്ങള്‍ എന്നത് വയസ്സ് കാലത്തെങ്കിലും അറിയാന്‍ അങ്ങ് ശ്രമിക്കണം ....ജയ് ഹിന്ദ്
Super...nintaduthu ingineyoru aayudham undaayittum enthe ithryum naal athine olippichu vechu Hashime... Valare nalla ...Keralathile oro manushyarum vaayichirikkenda leganam...Really really Appreciate you Mr.Hashim....
ReplyDeleteആലുവ മണപ്പുറം ഒരു മത സംഘടനയുടെയും തറവാട്ടു സ്വത്തല്ല . അത് ആലുവ മുനിസിപാലിറ്റിയുടെ അധീനതിയിലുള്ള ഒരു സ്ഥലം മാത്രമാണ്. അവിടെ തന്നെയുള്ള ഒരു ശിവ ക്ഷേത്രവും അതിന്റെ പരിസരവും വേറെയായി തന്നെ തിരിച്ചിട്ടുണ്ട്. ആ മണപ്പുരത് വെച്ചു വിവിധ പരിപാടികള്‍ നടക്കാറുണ്ട്. കലാ പരിപാടികള്‍, ഫിലിം ഫെസ്ട്ടിവല്‍ , നാടകൊല്സവങ്ങള്‍, ഗാനമേളകള്‍. ഇതില്‍ പലതും അമ്പലവുമായി ബന്ധമുള്ളതും അല്ലാത്തതുമായ സംഘടനകള്‍ നടത്തുന്നതും ആണ്. അന്നൊന്നും ആരും എതിര്‍ത്തിട്ടില്ല. ആലുവ മുനിസിപാലിടിയുടെ അനുവാദത്തോടെ ആലുവക്കാരുടെ പൊതു സ്വത്തായ സ്ഥലത്ത് ഒരു മുസ്ലിം സംഘടന ഒരു പരിപാടി നടത്തുന്നതിന് ഇവരെന്തിനാണ് വാളെടുത്തു വെളിച്ചപ്പാട് തുള്ളുന്നത്. എന്റെ ചെറുപ്പം മുതല്‍ കളിച്ചും , കുളിച്ചും നടന്ന സ്ഥലമാണ് ആലുവ പുഴയും അതിന്റെ പരിസരമായ മണല്‍പ്പുറവും ... പക്ഷെ ഇന്നവിടെ ചെല്ലുമ്പോള്‍ ഒരു ശ്വാസം മുട്ടല്‍ ആണ് . ഒരു തരം കാവി മയമാണ് അവിടെയെല്ലാം ...
ReplyDelete