വാട്ട്സപ്പിലൂടെ അവളുടെ സമ്മാനത്തിന്റെ ഫോട്ടോ അയച്ചു തന്നിട്ട് ഭാര്യ ഒരു ചോദ്യം.....ഇന്നത്തെ ദിവസം ഓര്‍മ്മയുണ്ടോ? അല്‍പ നേരം ഞാനും തണുത്തു വിറങ്ങലിച്ചു പോയി....എന്റെ സുഹൃത്ത് എനിക്ക് വിവാഹ സമ്മാനമായി തന്ന ആ സമ്മാന പൊതി ഇന്നും തുടച്ചു വൃത്തി ആക്കി സൂക്ഷിക്കുന്നത് എന്റെ ഭാര്യ ആണ്....അവളുടെ ഓരോ ചരമ ദിനത്തിലും എന്നെ ഒര്മിപ്പിക്കുന്നതും എന്റെ ഭാര്യ തന്നെ....അല്ലെങ്കിലും അവളുടെ അകാലത്തില്‍ ഉള്ള പിരിഞ്ഞു പോകല്‍ എന്നെക്കാളെ റെ എന്റെ ഭാര്യക്കും ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ ആയിരുന്നില്ല .
കോളേജില്‍ പഠിക്കുന്ന കാലത്താണ് പൂച്ച കണ്ണുള്ള ആ സുന്ദരിയെ ഞാന്‍ ആദ്യമായി കാണുന്നത്....ഇരു നിറം ഉള്ള ശരീരം....ചുരിദാറും മുഖ മക്കനയുമിട്ടു മുഖത്ത് കൃത്രിമം ഏതും ഇല്ലാതെ ഘടിപ്പിച്ചു വെച്ച ചിരിയുമായി ഒരു തനി നാടന്‍ പെണ്‍കുട്ടി....പേര് സജ്ന , പരിജയപ്പെടുന്നത് വളരെ യാദ്രിശ്ചികം ആയിട്ടായിരുന്നു....ഇടത്തരം കുടുംബത്തില്‍ വളര്‍ന്ന അവള്‍ക്കു ഭാവിയെ പറ്റി വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നു...പഠിച്ചു ഒരു ടീച്ചര്‍ ആവണം ...ജോലി കിട്ടിയിട്ട് മാത്രമേ കല്യാണം കഴിക്കുകയുള്ളൂ എന്നൊക്കെ അവള്‍ തന്നെ മനസ്സില്‍ എടുത്ത ഉറച്ച തീരുമാനം പങ്കു വെക്കാറുണ്ടായിരുന്നു....അവളുടെ ആഗ്രഹം സഫലമായി....ഉയര്‍ന്ന മാര്‍ക്ക് വാങ്ങി വിജയിച്ച അവള്‍ ബി എഡ നും ഞാന്‍ പ്രവാസ ജീവിതത്തിലേക്കും കുടിയേറി....രണ്ടു വര്‍ഷത്തിനു ശേഷമാണ് ഞാന്‍ നാട്ടില്‍ വരുന്നത്...കല്യാണം ഉറപ്പിച്ചതോട് കൂടി പഴയ സുഹൃത്തുക്കളെ കാണാനും കല്യാണത്തിന് ക്ഷണിക്കാനും പോകുന്നതിനിടയില്‍ അവളുടെ വീട്ടിലും എത്തി...എന്നാല്‍ പഴയ പ്രസന്നവതിയായ സജ്നയെ എനിക്കവിടെ കാണാന്‍ കഴിഞ്ഞില്ല ....ആകപ്പാടെ നിരാശയുടെ കാര്‍മേഘം മൂടി കെട്ടിയ പോലെ അനുഭവപ്പെട്ടപ്പോള്‍ ഞാന്‍ ചോദിച്ചു....
എന്ത് പറ്റിയെടോ തനിക്കു ?
ഹേ ഒന്നൂല്ലല്ലോ എന്ന മറുപടിയില്‍ ഞാന്‍ തൃപ്തനായില്ല ....അപ്പോള്‍ ആണ് അവള്‍ എന്നോട് പറയുന്നത്
എനിക്ക് നിന്നോട് ചില ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്
ഹും ...പറ
നീ എന്റെ കൈ കണ്ടോ?
കൈപ്പത്തി കാണിച്ചു തന്നപ്പോള്‍ ഞാനും ആകെ വിഷമത്തിലായി....ഇരു നിറത്തില്‍ ഉള്ള ശരീരത്തില്‍ വെള്ള പ്പാണ്ട് എന്നാ രോഗം അവള്‍ക്കു കഠിനമായ വെളുപ്പ് നിറം ചാര്‍ത്തി കൊടുത്തിരിക്കുന്നു....എന്ത് പറയണം എന്നറിയാതെ കുഴഞ്ഞു നില്‍ക്കുന്ന എന്റെ മുഖത്ത് നോക്കി അവള്‍ വീണ്ടും ചോദിച്ചു?
ഈ സൂക്കേട് വരുന്നത് വല്ല ശാപോം കൊണ്ടാണോ?...അല്ലേല്‍ തന്നെ എന്നെ ആര് ശപിക്കാനാ ല്ലേ?
ആശ്വസിപ്പിക്കാന്‍ പോലും ആവാതെ കുഴങ്ങുന്ന അവള്‍ വീണ്ടും ചോദിച്ചു
ഇത് മാറുമോ?...ഇതിനു വല്ല ചികിത്സയും ഉണ്ടോ?
ഉണ്ട്...നീ ഇങ്ങിനെ ബെജാരാവല്ലേ ....ചികില്‍സയൊക്കെ കാണും
അവളുടെ ഉമ്മ കൊണ്ട് തന്ന ജൂസ് കുടിക്കാന്‍ പോലും മനസ്സ് വന്നില്ല ....വേദനയോടെ അതിലേറെ സമാശ്വസിപ്പിക്കാന്‍ പോലും വാക്കുകള്‍ കിട്ടാതെ ഇറങ്ങി പോരുമ്പോള്‍ അവള്‍ പറഞ്ഞു...
ഞാന്‍ ഇപ്പം എവിടേം പോകാറില്ല ...എങ്കിലും നിന്റെ കല്യാണത്തിന് ഞാന്‍ വരും ..
കൃത്രിമമായി ചിരിച്ചു കൊണ്ട് അവിടം വിടുമ്പോള്‍ മനസ്സ് ഇരുട്ട് മൂടി കഴിഞ്ഞിരുന്നു....എന്തിനാണ് റബ്ബേ ഇത്തരം രോഗങ്ങള്‍ കൊടുത്തു പരീക്ഷിക്കുന്നു എന്ന് ആലോചിച്ചു പോയി....കണ്ണ് നീര്‍ തുള്ളികള്‍ അവള്‍ക്കുള്ള പ്രാര്‍ത്ഥന ആയി പരിണമിച്ചു.....
കല്യാണത്തിന്റെ തലേ ദിവസം ആണ് അവള്‍ വന്നത് ....കയ്യില്‍ ഉള്ള പൊതി തരുമ്പോള്‍ എന്നോട് പറഞ്ഞു.
ഇതില്‍ എന്റെ ഓര്‍മ്മകള്‍ കൊത്തി വെച്ചിട്ടുണ്ടാവും...കാലന്തരങ്ങളോളം നിനക്ക് സൂക്ഷിക്കാന്‍
കല്യാണ തിരക്ക് കഴിഞ്ഞു ഞാന്‍ ആ സമ്മാന പൊതി അഴിക്കുമ്പോള്‍ ഭാര്യയോടു അവളെ പറ്റി പറഞ്ഞിരുന്നു....സ്നേഹപൂര്‍വ്വം സജ്ന എന്ന് കൊത്തി വെച്ച ആ സമ്മാനം ഭാര്യ അലമാരയില്‍ സൂക്ഷിച്ചു വെച്ചു ....
ഉറക്കത്തിന്റെ മൂര്‍ധന്യത്തില്‍ ആണ് ഫോണ്‍ ബെല്ലടിയുന്നത് കേട്ടത് ....ഉറക്കം നശിപ്പിച്ച ആ ഫോണ്‍ ബെല്ലിനെ ശപിച്ചു കൊണ്ടാണെങ്കിലും ഫോണെടുത്തു...
മറുതലക്കല്‍ ഉറ്റ സുഹൃത്തിന്റെ ശബ്ദം....
ഡാ സോറി ...അറിയാം ഉറങ്ങുകയാണെന്ന്
എന്ത് പറ്റി നിസാര്‍ ....കാര്യം പറ
അത് പിന്നെ സജ്നയും കുറച്ചു ബന്ധുക്കളും കൂടി ടൌണില്‍ പോയിരുന്നു....അവളുടെ ചികിത്സക്ക് വേണ്ടി ...തിരിച്ചു വരുമ്പോള്‍ ഏറെ വൈകിയിരുന്നു...അവര്‍ സഞ്ചരിച്ച ജീപിന്റെ ഡ്രൈവര്‍ ഉറങ്ങി പോയി ...ജീപ്പ് മരത്തിലിടിച്ച് സജ്ന മരണപ്പെട്ടു ...
നിസാറിന്റെ ഫോണ്‍ കാള്‍ പോലും ഞാന്‍ വെറുത്തു പോയി...ഇന്നലെയും ഞാന്‍ അവളെ വിളിച്ചിരുന്നു...വീട്ടില്‍ നിന്നും ചിലരുടെ നിര്‍ബന്ധം കൊണ്ട് മാത്രമാണ് അവള്‍ ഈ യാത്രയ്ക്ക് തയ്യാരായാത്....അത് അവസാനതെത് ആകുമെന്ന് ഞാനും കരുതിയില്ല .....ആകെ തളര്‍ന്നു പോയി കണ്ണില്‍ ആകെ ഇരുട്ട് കയറിയ പോലെ ...
അകത്തളത് കിടത്തിയിരിക്കുന്ന വെളുത്ത തുനിക്കെട്ടുകള്‍ക്കിടയില്‍ കിടന്നു പുറത്തു നില്‍ക്കുന്ന എന്നെ നോക്കി അവള്‍ ചിരിക്കുന്നുണ്ടോ എന്ന് തോന്നി പോയി....മനസ്സില്‍ വല്ലാത്തൊരു വിങ്ങല്‍ സമാനിച്ചു കൊണ്ട് അവളെയും താങ്ങി എടുത്തു കുറച്ചു പേര്‍ പള്ളിക്കാട്ടിലേക്ക് യാട്രയായതു ഈ ദിവസമായിരുന്നു....മറക്കാന്‍ ശ്രമിക്കുമ്പോള്‍ ഒക്കെയും ആ സമ്മാന പൊതിയും എന്റെ ഭാര്യയും സജ്നയെ എന്റെ ഓര്മ താളുകളില്‍ നിന്ന് ഉയര്‍ത്തി എടുത്തു കാണിച്ചു തരും....ഓര്‍മകള്‍ക്ക് മരണമില്ലാതിരിക്കാന്‍ ....

വേദനിക്കുന്നു..! ഇപ്പോഴും ഇതുപോലെ വേദനിപ്പിക്കുന്നചില മുഖങ്ങളുണ്ട് നമ്മുടെയൊക്കെ അറിവുകൾക്കുമപ്പുറം എല്ലാമറിയുന്നവന്റെ ചിലനിയതികളും നിശ്ചയങ്ങളുമുണ്ട്. ഒരിറ്റുകണ്ണുനീരല്ലാതെ ഈ ഓർമകൾക്കുമുന്നിൽ എന്താണർപ്പിക്കാനാവുക.
ReplyDeleteഎഴുത്ത് നന്നായിരിക്കുന്നു.
ആശംസകളോടെ.. പുലരി